Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്റി ക്ലൈമാക്‌സ് ആവർത്തിച്ച് സിനിമാ അവാർഡ് പ്രഖ്യാപനം; മികച്ച അഭിനയം പുറത്തെടുത്തിട്ടും പ്രത്യേക പരാമർശം പോലും ലഭിക്കാതെ വിനായകൻ; തൊണ്ണൂറ്റൊമ്പതിൽ മോഹൻലാലിനോടു തോറ്റ മണിയെ ഓർത്ത് ആരാധകർ; മണിക്കായി രംഗത്തിറങ്ങിയവർ പ്രിയദർശനെതിരേയും വാളെടുക്കുമോ?

ആന്റി ക്ലൈമാക്‌സ് ആവർത്തിച്ച് സിനിമാ അവാർഡ് പ്രഖ്യാപനം; മികച്ച അഭിനയം പുറത്തെടുത്തിട്ടും പ്രത്യേക പരാമർശം പോലും ലഭിക്കാതെ വിനായകൻ; തൊണ്ണൂറ്റൊമ്പതിൽ മോഹൻലാലിനോടു തോറ്റ മണിയെ ഓർത്ത് ആരാധകർ; മണിക്കായി രംഗത്തിറങ്ങിയവർ പ്രിയദർശനെതിരേയും വാളെടുക്കുമോ?

തിരുവനന്തപുരം: മുഖ്യധാരയോടു ചേർന്നു നിൽക്കുന്നവർ തന്നെ പുരസ്‌കാരങ്ങൾ കൊണ്ടുപോകുന്നതിന് ഒരു സിനിമാ അവാർഡ് പ്രഖ്യാപനം കൂടി സാക്ഷിയായി. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള മത്സരത്തിൽ മലയാളത്തിന്റെ താരങ്ങൾ മുഖാമുഖം വരുന്നതും പ്രതീക്ഷിക്കപ്പെട്ടവർ പിന്തള്ളപ്പെടുന്നതും ഇതാദ്യമായല്ല. ഇക്കുറി അവാർഡ് പ്രഖ്യാപനത്തിൽ എല്ലാ കണ്ണുകളും വിനായകനിലായിരുന്നു.

കമ്മട്ടിപ്പാടത്തിലെ അഭിനയം കൊണ്ട് മാത്രമല്ല, അതിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയും സകലരെയും ഞെട്ടിച്ച വിനായകൻ ദേശീയ അവാർഡും സ്വന്തമാക്കുമെന്നായിരുന്നു പൊതുവേയുള്ള കണക്കുകൂട്ടൽ. മലയാളി സംവിധായകൻ പ്രിയദർശൻ ജൂറി ചെയർമാനായത് വിനായകന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്തു.

എന്നാൽ, സംഭവിച്ചത് സിനിമയ്ക്ക് പതിവായ ആന്റി ക്ലൈമാക്സ്. വിനായകന് പകരം ബോളിവുഡിന്റെ സ്വന്തം അക്ഷയ് കുമാർ മികച്ച നടനായി. വിനായകന് പ്രത്യേക പരാമർശം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. മോഹൻലാലിനായിരുന്നു പ്രത്യേക പരാമർശം.

1999ലേതിന് സമാനമായ സംഭവവികാസങ്ങളാണ് ഇക്കുറിയും അരങ്ങേറിയത്. അന്ന് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയൻ ചിത്രത്തിലെ അന്ധവേഷത്തിന് കലാഭവൻ മണിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നു. ചില സുഹൃത്തുക്കൾ മണിയെ അങ്ങിനെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ, ഫലം വന്നപ്പോൾ പലരും ഞെട്ടി. വാനപ്രസ്ഥത്തിലെ കഥകളി വേഷത്തിന് ലാൽ മികച്ച നടനായി. തഴയപ്പെട്ട മണി മോഹാലാസ്യപ്പെട്ട് വീണ് വലിയ വാർത്തയാവുകയും ചെയ്തു.

മണിയെപ്പോലൊരു നടന് വല്ലപ്പോഴും ലഭിക്കുന്ന ഒരു അവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് പറഞ്ഞ് അന്ന് ചിലർ അവാർഡ് ജൂറിക്കെതിരെ വാളെടുക്കുക പോലും ചെയ്തു.
വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നൽകിയ സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ തീരുമാനത്തെ വിപ്ലവകരമെന്ന് വാഴ്‌ത്തിയവർ വിനായകനെ തഴഞ്ഞ ദേശീയ ജൂറിക്കെതിരെ തിരിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

നേരിയ വ്യത്യാസത്തിൽ അവാർഡ് നഷ്ടപ്പെട്ട അനുഭവം മോഹൻലാലിനും ഇതാദ്യമായല്ല. 1989ൽ കിരീടം, ദശരഥം എന്നിവയിലെ അഭിനയത്തിന് അവാർഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒറ്റ വോട്ടിന് മമ്മൂട്ടിയോട് തോറ്റ് പ്രത്യേക ജൂറി പരാമർശം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2005ൽ തന്മാത്രയ്ക്കും ലാൽ അവാർഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തവണ ബ്ലാക്കിലെ അഭിനയത്തിന് അമിതാഭ് ബച്ചൻ അവാർഡ് സ്വന്തമാക്കി.

1987ൽ നെടുമുടി വേണുവിനും നേരിയ വ്യത്യാസത്തിനാണ് അവാർഡ് നഷ്ടപ്പെട്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ അഭിനയത്തിന് നെടുമുടി അവാർഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തവണ നായകനിലെ അഭിനയത്തിന് കമൽഹാസൻ അവാർഡ് കൊണ്ടുപോയി. 1990ലാണ് മലയാളം മറ്റൊരു തിരിച്ചടി നേരിട്ടത്. അന്ന് പെരുന്തച്ചനിലെ അഭിനയത്തിന് തിലകൻ അവാർഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും അന്ന് അഗ്പീഠിലെ അഭിനയത്തിന് അമിതാഭ് ബച്ചൻ അവാർഡ് സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP