Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീയറ്ററിൽ അരങ്ങേറുന്നത് സെൻസർ ബോർഡ് കട്ട് ചെയ്യുന്നതിലും കൂടിയ രംഗങ്ങൾ; എല്ലാ തീയറ്ററുകളിലും സിസി ടിവി ക്യാമറ വച്ച് സദാചാരം നടപ്പിലാക്കാൻ പൊലീസ്

തീയറ്ററിൽ അരങ്ങേറുന്നത് സെൻസർ ബോർഡ് കട്ട് ചെയ്യുന്നതിലും കൂടിയ രംഗങ്ങൾ; എല്ലാ തീയറ്ററുകളിലും സിസി ടിവി ക്യാമറ വച്ച് സദാചാരം നടപ്പിലാക്കാൻ പൊലീസ്

കോട്ടയം: കൊച്ചിയിൽ കിസ്ഓഫ് ലവ് പരിപാടി സംഘടിപ്പിച്ചത് സദാചാര പൊലീസിംഗിനെതിരിയാണ്. എന്നാൽ കോട്ടയത്തെ സിനിമാ തീയറ്ററുകളിൽ സദാചാരം നടപ്പിലാക്കാനാണ് പൊലീസിന്റെ നീക്കം. സിനിമാ തീയറ്ററുകളിൽ അരങ്ങേറുന്നത് സെൻസർ ബോർഡ് കട്ട് ചെയ്തതിനേക്കാൾ വലിയ രംഗങ്ങളാണെന്ന വ്യക്തമായതോടെയാണ് പൊലീസിന്റെ സദാചാര കണ്ണ് തീയറ്ററുകളിലേക്കും നീങ്ങുന്നത്.

ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമാ തിയറ്ററുകളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. സിനിമയുടെ തലക്കെട്ട് എഴുതി കാണിച്ചതിനുശേഷം ലൈറ്റുകൾ ഓഫാക്കുമ്പോഴാണ് അടുത്തിടപഴകൽ തുടങ്ങുന്നത്. ഒരു വർഷം മുമ്പ് നഗരത്തിലെ എല്ലാ തീയറ്ററുകളിലും സുരക്ഷയുടെ ഭാഗമായി കാമറകൾ ഘടിപ്പിച്ചിരുന്നു. ഈ കാമറകൾ എത്ര ഇരുട്ടിലും സൂക്ഷ്മമായി ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ കഴിവുള്ളവയാണ്. കോളേജ് കുമാരീകുമാരന്മാർ മുതൽ പ്രായമായവർ വരെ തീയറ്ററുകളിൽ ചൂടൻ രംഗങ്ങൾ സമ്മാനിക്കാറുണ്ടത്രേ.

എല്ലാ തീയറ്ററിന്റെയും അകവും പരിസരവും എപ്പോഴും കാമറാ നിരീക്ഷണത്തിലാണ്. എന്നാൽ ഇക്കാര്യങ്ങൾ അറിയാതെയാണ് പലരും തീയറ്ററിലെത്തി കലാപരിപാടികളിൽ ഏർപ്പെടുന്നതത്രേ. കേസ് ആവശ്യത്തിനായി ആദ്യമായാണ് പൊലീസ് നഗരത്തിലെ എല്ലാ തീയറ്ററുകളിലെയും എല്ലാ ഷോകളുടെയും ദൃശ്യങ്ങൾ ശേഖരിച്ചത്. ഒരാഴ്ചകാലത്തെ ഷോകളുടെ ദൃശ്യമാണ് ഇങ്ങനെ പൊലീസ് ശേഖരിച്ചത്. മോർണിഗ്, ന്യൂൺ, മാറ്റിനി, സെക്കൻഡ് എന്നീ ഷോകളിലാണ് തീയറ്ററിൽ ചൂടൻ രംഗങ്ങൾ അരങ്ങേറുന്നത്.

കലാപരിപാടികളിൽ ഏർപ്പെടാനായി എത്തുന്നവർ ആസ്വാദകർ കുറവുള്ള സിനിമകൾ നോക്കിയാണ് തീയറ്റർ തെരഞ്ഞെടുക്കുന്നത്.
ബാൽക്കണി ഉപേഷിച്ച് ഫസ്റ്റ് ക്ലാസിലും സെക്കൻഡ് ക്ലാസിലും തിരക്കൊഴിഞ്ഞ മൂലയിലെ സീറ്റുകളാണ് ഇവർ തിരഞ്ഞെടുക്കുന്നത്. കാമറ നിരീക്ഷണത്തിലാണെന്നകാര്യം ഷോകൾ തുടങ്ങുന്നതിനുമുമ്പ് പല തീയറ്ററുകളിലും പ്രദർശിപ്പിക്കാറില്ല. സിനിമാ തീയറ്ററുകളിൽ കാമറകൾ ഇല്ലന്ന വിശ്വാസത്തിലാണ് പലരും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്നും പൊലീസ് പറയുന്നു. അടുത്ത ദിവസങ്ങളിൽ സിനിമാ തീയറ്ററുകളിൽ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP