Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെറി കേട്ടാൽ അഭിപ്രായം മാറ്റുന്ന ആളല്ല; ഉമ്മാക്കി കണ്ടാൽ പേടിക്കുകയും ഇല്ല: പെരുച്ചാഴിയിലെ സംഭാഷണത്തിനെതിരെ പ്രതിഷേധിച്ച ഡോ.ബിജു വീണ്ടും രൂക്ഷമായ വിമർശനവുമായി രംഗത്ത്

തെറി കേട്ടാൽ അഭിപ്രായം മാറ്റുന്ന ആളല്ല; ഉമ്മാക്കി കണ്ടാൽ പേടിക്കുകയും ഇല്ല: പെരുച്ചാഴിയിലെ സംഭാഷണത്തിനെതിരെ പ്രതിഷേധിച്ച ഡോ.ബിജു വീണ്ടും രൂക്ഷമായ വിമർശനവുമായി രംഗത്ത്

മോഹൻലാൽ ചിത്രമായ പെരുച്ചാഴിയിലെ സംഭാഷണത്തിനെതിരെ പ്രതിഷേധിച്ച ഡോ ബിജു വീണ്ടും രൂക്ഷമായ വിമർശനവുമായി രംഗത്ത്. ഒരു കലാകാരൻ എന്ന നിലയിൽ രാജ്യം പരമോന്നത ബഹുമതികൾ നൽകി കലാകാരന്മാരെ ആദരിക്കുമ്പോൾ അവർക്ക് സമൂഹത്തോടും ചില കടപ്പാടുകൾ ഉണ്ടാകേണ്ടതുണ്ടെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ ഡോ. ബിജു പറയുന്നു. തെറി കേട്ടാൽ അഭിപ്രായം മാറ്റുന്ന ആളല്ല താനെന്നും വേണമെങ്കിൽ നിയമപരമായി തന്നെ നേരിടാൻ തയ്യാറുമാണെന്നും ഡോ.ബിജു പറയുന്നു.

ഒരു കലാകാരൻ എന്ന നിലയിൽ രാജ്യം പരമോന്നത ബഹുമതികൾ നൽകി കലാകാരന്മാരെ ആദരിക്കുമ്പോൾ അവർക്ക് സമൂഹത്തോടും ചില കടപ്പാടുകൾ ഉണ്ടാകേണ്ടതുണ്ട് എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. സിനിമ ഒരു വ്യവസായം കൂടിയാണ്. തർക്കമില്ല. പക്ഷെ ആ വ്യവസായത്തിന് വേണ്ടി, ഇത്തരം ബഹുമതികൾ നേടിയ കലാകാരന്മാർ തീരെ തരംതാഴാൻ പാടില്ല. (മികച്ച നടൻ എന്നത് മാത്രമല്ല, രാജ്യത്തിന്റെ ചില പരമോന്നത ബഹുമതികൾ തന്നെ നേടിയ കലാകാരന്മാർ ആണ്) തങ്ങൾ അഭിനയിക്കുന്ന സിനിമയിലെ ഇത്തരം ചില സംഭാഷണങ്ങൾ ശരിയല്ല അത് ഒഴിവാക്കേണ്ടതാണ് എന്ന് സംവിധായകനേയും തിരക്കഥാകൃത്തിനെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇവർക്കുണ്ട്. അങ്ങനെ ചെയ്യാമെന്നിരിക്കെ, അത് ചെയ്യാതെ ഇത് സ്‌ക്രിപ്റ്റ് എഴുതിയ ആളിന്റെ വാക്കുകളാണ്, സംവിധായകൻ ആണ് ഉത്തരവാദി അല്ലെങ്കിൽ ഞാൻ പറയുന്ന സംഭാഷണം അല്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞാലും ഒരു ഉത്തരവാദിത്തപ്പെട്ട വലിയ താരം എന്ന നിലയിൽ താൻ അഭിനയിക്കുന്ന സിനിമകളിലെ പ്രതിലോമകരമായ വാക്കുകളും പ്രമേയങ്ങളും നിയന്ത്രിക്കാൻ ഇവർ ബാധ്യസ്ഥരാണ്., ബിജു പറയുന്നു.

തന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ ഉറച്ചു നിൽക്കുന്നതായും ബിജു പറയുന്നു. ഞാൻ എഴുതിയ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. രാജ്യം അംഗീകാരങ്ങൾ നൽകി ആദരിച്ചത് കലാകാരന്മാർ എന്ന നിലയിൽ ആണ്. വ്യവസായികൾ എന്ന നിലയിൽ അല്ല. പിന്നെ ഫാൻസിന്റെ തെറിയുടെ കാര്യം. തെറി കേട്ടാൽ അഭിപ്രായം മാറ്റുന്ന ആളല്ല ഞാൻ. അത് വേണമെങ്കിൽ നിയമപരമായി തന്നെ നേരിടാൻ തയ്യാറുമാണ്. തെറി പറഞ്ഞാൽ അഭിപ്രായം പറയാതെ മിണ്ടാതിരിക്കും എന്നാണ് ധാരണയെങ്കിൽ നിങ്ങൾക്ക് ആള് തെറ്റി. നിങ്ങളുടെ ഉമ്മാക്കി കണ്ടാൽ പേടിക്കുന്നവൻ അല്ലെന്നും ബിജു ഫാൻസുകരോടായി പറഞ്ഞിട്ടുണ്ട്.

ആദിവാസി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് പെരുച്ചാഴിയിൽ ഉള്ളതെന്നായിരുന്നു ബിജു ഫേസ്‌ബുക്കിൽ നേരത്തെ ആരോപിച്ചിരുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് ജഗൻനാഥൻ, ജഗൻനാഥൻ എന്ന് തൊണ്ട പൊട്ടി അനേകം തവണ പേര് വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതിരിക്കുകയും ഒടുവിൽ തമ്പുരാൻ എന്ന് നീട്ടി വിളിക്കുമ്പോൾ മാത്രം തിരിഞ്ഞു നോക്കുകയും ചെയ്യുന്ന കഥാപാത്രമായി അഭിനയിക്കുന്ന ഒരു താരത്തിൽ നിന്ന് ലുലു മാളിൽ കയറിയ അട്ടപ്പാടികൾ എന്ന പ്രയോഗം വരുന്നതിൽ അതിശയിക്കാനില്ലെന്നായിരുന്നു ബിജു ഇന്നലെ പറഞ്ഞത്. ഇതിനെതിരെ ബിജുവിന്റെ ഫേസ്‌ബുക്കിൽ മോഹൻലാൽ ആരാധകരുടെ തെറിവിളിയായിരുന്നു. തുടർന്നാണ് കൂടുതൽ വിമർശനവുമായി ബിജു ഇന്ന് രംഗത്ത് വന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP