1 usd = 71.92 inr 1 gbp = 90.53 inr 1 eur = 81.34 inr 1 aed = 19.58 inr 1 sar = 19.17 inr 1 kwd = 236.24 inr

Dec / 2018
16
Sunday

സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസിൽ; ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും; സ്‌ട്രോ ഡോഗ്‌സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തെങ്കിലും കോപ്പിയല്ലെന്ന് അമൽ നീരദ്; ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെർക്കിൻസ് ഓർക്കപ്പെടുന്നതിൽ സന്തോഷം; വരത്തൻ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച് ഫഹദും അമൽ നീരദും

October 04, 2018 | 09:45 PM IST | Permalinkസ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ലെന്ന് ഫഹദ് ഫാസിൽ;  ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും; സ്‌ട്രോ ഡോഗ്‌സ് സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തെങ്കിലും കോപ്പിയല്ലെന്ന് അമൽ നീരദ്; ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയ സാം പെർക്കിൻസ് ഓർക്കപ്പെടുന്നതിൽ സന്തോഷം; വരത്തൻ കോപ്പിയടിയാണെന്ന ആരോപണം നിഷേധിച്ച് ഫഹദും അമൽ നീരദും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹിറ്റായി തിയേറ്റുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വരത്തൻ കോപ്പിയടിയാണോ എന്ന ആരോപണത്തിൽ മനസ്സുതുറന്ന് ഫഹദ് ഫദസിലും സംവിധായകൻ അമൽ നീരദും. 1971ൽ ഇറങ്ങിയ സ്‌ട്രോ ഡോഗ്‌സ് എന്ന അമേരിക്കൻ ചിത്രത്തിന്റെ കോപ്പിയടിയാണ് വരത്തൻ എന്ന ആക്ഷേപം ശക്തമായി ഉയരുന്നതിനിടെയാണ് ഇരുവരും പ്രതികരിച്ചത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമൽ നീരദും ഫഹദ് ഫാസിലും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

'സ്‌ട്രോ ഡോഗ്‌സ് കണ്ടവർക്ക് സത്യം എന്താണെന്ന് മനസ്സിലാവുമെന്ന് ഫഹദ് പറഞ്ഞു. സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷൻസിന് വരത്തന്റെ ഇമോഷൻസുമായി യാതൊരു ബന്ധവുമില്ല. ഒരു കഥ ആയിരം രീതിയിൽ പറയാൻ കഴിയും. വരത്തൻ തന്നെ മൂന്നുവർഷം കഴിഞ്ഞ് വേറെ തരത്തിൽ പറയാൻ കഴിയും''. ഈ വിഷയത്തിൽ തർക്കിക്കാൻ താത്പര്യമില്ലെന്നും ഫഹദ് പറഞ്ഞു.'സ്‌ട്രോ ഡോഗ്‌സ് എന്നെ സ്വാധീനിച്ചിട്ടുണ്ട, പ്രചോദനം തന്നിട്ടുമുണ്ട്. എന്നാൽ ആ സിനിമയാണോ വരത്തൻ എന്ന് ചോദിച്ചാൽ അല്ല. സാം പെർക്കിൻസിന്റെ വലിയ ആരാധകനാണ് ഞാൻ. ജീവിച്ചിരുന്നപ്പോൾ ഒരുപാട് ആട്ടും തുപ്പുംഏറ്റുവാങ്ങിയ വ്യക്തിയാണ് സാം പെർക്കിൻസ്. എന്റെ സിനിമയുടെ പേരിൽ അദേഹത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്''. അമൽ നീരദ് പറയുന്നു.ഐശ്യര്യ ലക്ഷമി, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കോപ്പിയെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ അതിനിശിതമായ വിമർശനമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. അമേരിക്കൻ ചിത്രത്തിന്റെ ത്രെഡ് ഉപയോഗിച്ച് വേറിട്ടൊരു ചിത്രമൊരുക്കുകയോ, അതിന്റെ പ്രമേയം കടം കൊണ്ട് മലയാളത്തിൽ മറ്റൊരു ചിത്രമൊരുക്കുകയോ ആയിരുന്നില്ല അമൽ നീരദ് ചെയ്തത്. അമേരിക്കൻ ചിത്രം പങ്കുവെച്ച ചോദ്യങ്ങളും കഥാപാത്രങ്ങളുടെ മാനസിക ഘടനയും സിനിമയിൽ നിന്ന് പുറത്തുവരുന്ന അർത്ഥതലങ്ങളുമടക്കം മലയാളത്തിലേക്ക് പകർത്തുകയായിരുന്നു സംവിധായകൻ.

ഇനി രണ്ട് സിനിമകളും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും നോക്കാം. ജോലി സംബന്ധമായ ചില തിരിച്ചടികൾക്ക് ശേഷം വിദേശ നഗരത്തിൽ വാസം അവസാനിപ്പിച്ച് ഫഹദിന്റെ എബിയും ഐശ്യര്യയുടെ പ്രിയാപോളും ദുബായിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയാണ്. പ്രിയയുടെ പപ്പയുടെ കേരളത്തിലെ പതിനെട്ടാം മൈൽ എന്ന ഗ്രാമത്തിലെ തോട്ടത്തിലുള്ള ഒറ്റപ്പെട്ട വസതിയിലേക്കാണ് അവർ താമസിക്കാൻ എത്തുന്നത്. പപ്പയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പതിനെട്ടാം മൈലിലേക്കുള്ള തിരിച്ചുവരവ് ഐശ്വര്യയ്ക്ക് വല്ലാത്തൊരു അനുഭൂതിയാണ്. എന്നാൽ ഗൃഹാതുരത്വം എന്ന വാക്ക് പോലും എബിക്ക് പരിചിതമല്ല. ആ വാക്ക് പറയാൻ തന്നെ എന്തൊരു പാട് എന്നാണ് അയാൾ ചോദിക്കുന്നത്. അയാൾ പൂർണ്ണമായും നഗരത്തോട് ചേർന്ന് നിന്ന് ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. ജോലിയിലുണ്ടായ തിരിച്ചടികളും മറ്റുമാണ് ഭാര്യയ്‌ക്കൊപ്പം ഗ്രാമത്തിലേക്ക് പോകാൻ അയാളെ പ്രേരിപ്പിക്കുന്നത്.

വേക് ലി എന്ന സാങ്കൽപ്പിക ഇംഗ്ലീഷ് ഗ്രാമമാണ് സ്‌ട്രോ ഡോഗ്‌സിന്റെ കഥാപരിസരം. ഇവിടെ നിന്നും അമേരിക്കയിൽ പോയ ഏമി ഗണിതശാസ്ത്രജ്ഞനായ ഭർത്താവുമായി ഗ്രാമത്തിലേക്ക് തിരിച്ചുവരുന്നതിടത്താണ് കഥ ആരംഭിക്കുന്നത്. ഏമിയുടെ ഭർത്താവ് ഡേവിഡ് ഒരു ആധുനിക നഗരത്തിന്റെ ഉത്പന്നമാണ്. നഗരകേന്ദ്രീകൃത സാമൂഹ്യവിചാരവും അതുളവാക്കുന്ന ജീവിതക്രമവും തൊഴിൽ വിഭജനവും വൈകാരികമായ ചില അവസ്ഥകളും നഗരജീവിതം അയാളിലേക്ക് നിറച്ചിട്ടുണ്ട്. ഗണിതശാസ്ത്ര സംബന്ധിയായ ജോലികൾക്ക് വേണ്ടിയാണ് ഡേവിഡ് ഗ്രാമത്തിലേക്ക് വരുന്നത് തന്നെ.

പച്ചപ്പും തണുപ്പും മഞ്ഞും നിറഞ്ഞ ഗ്രാമം ചിലന്തിയുടെ വലക്കെണ്ണികൾ ഒരുക്കിയാണ് വരത്തനിൽ എബിയെയും പ്രിയയെയും വരവേൽക്കുന്നത്. പ്രിയയെ കാണാൻ ഗ്ലാസ് തിരിച്ചുവെക്കുന്ന ടാക്സി ഡ്രൈവറും പത്രം കൊണ്ട് മുഖം മറച്ച് പ്രിയയെ നോക്കുന്ന ഗ്രാമീണനും ചായക്കടയിലെ കത്തുന്ന നോട്ടങ്ങളിൽ നിന്നും തണുപ്പ് നിറഞ്ഞ ആ നാട് ഒളിപ്പിച്ച വയലൻസിന്റെ ചൂടുള്ള സ്വഭാവം തുടക്കത്തിൽ തന്നെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന മലയാള സിനിമയുടെ പതിവ് ശീലത്തെ തച്ചുടച്ചാണ് വരത്തൻ കഥ പറയുന്നത്. മഹാനഗരത്തിൽ നിന്ന് എബിയും പ്രിയയും എത്തുന്നത് തുറിച്ചു നോക്കുന്ന കഴുകൻ കണ്ണുകളും ജീവിതത്തിലേക്ക് അശാന്തി പടർത്തി കടന്നുവരുന്ന മനുഷ്യരുമൊക്കെയുള്ള ആ ഗ്രാമീണ ജീവിതത്തിലേക്കാണ്.

ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബ കൽപ്പനകളെ അപനിർമ്മിക്കാനുള്ള ശ്രമമാണ് സ്‌ട്രോ ഡോഗ്‌സ് നടത്തുന്നതെന്ന് ഈ ചിത്രത്തെക്കുറിച്ച് പഠനം നടത്തിയ ലാസർ ഡിസിൽവ വ്യക്തമാക്കുന്നുണ്ട്. നഗര ഗ്രാമ ദ്വന്ദങ്ങളെ വ്യക്തതയോടെ വിച്ഛേദിച്ച് രണ്ടിടങ്ങളിലെയും മനോനിലകൾ ആഴത്തിൽ പ്രശ്‌നവത്ക്കരിക്കാനുള്ള ശ്രമം ഈ സിനിമയിൽ കാണാം. ഗ്രാമത്തെ നിഷ്‌ക്കളങ്കതയുടെ രൂപകമായി കാണുന്നത് നഗര കേന്ദ്രീകൃത വീക്ഷണമാണ്. നഗരത്തിന്റെ ഭൗതിക സാഹചര്യങ്ങൾ അനിവാര്യമാക്കിയ ചില സങ്കീർണ്ണ സ്വഭാവ-അനുഭവ പരിസരങ്ങൾ ഗ്രാമങ്ങളിൽ ഇല്ല. എന്നാൽ ഗ്രാമത്തിന്റെ നിഷ്‌കളങ്കത എന്ന് വിവക്ഷിക്കാനാവില്ല. സങ്കീർണ്ണതയുടെ അഭാവം മാത്രമാണത്. ക്രൂരതയുടെ മറുപുറമായി വേണം നിഷ്‌കളങ്കതയെ മനസ്സിലാക്കാൻ. ഇത്തരത്തിൽ ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബകൽപ്പനകൾ സ്‌ട്രോ ഡോഗ്‌സ് തകർത്തെറിയുന്നു എന്നും ലാസർ ഡിസിൽവ വ്യക്തമാക്കുന്നു. ഈ രണ്ട് സിനിമകളും കൊണ്ടുവരുന്ന പ്രധാനപ്പെട്ടൊരു നിലപാട് ഒന്ന് തന്നെയാവുന്നത് ഇവിടെ വ്യക്തമാണ്.

ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് പ്രിയയുടെ ജീവിതത്തിലേക്ക് ഭീതി വിതയ്ക്കുന്നതാണ് വരത്തനിലെ പ്രമേയം. ഇതിൽ ഒരാൾ പ്രിയ തന്റെ മുൻ കാമുകിയാണെന്ന് ഇല്ലാക്കഥ ചമയ്ക്കുകയും ചെയ്യുന്നുണ്ട്. പതിയെ പതിയെ ഇവർ പ്രിയയുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറുകയും ഒടുവിൽ അവളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. ഈ രംഗം സിനിമയിൽ വ്യക്തമാക്കുന്നില്ല. പ്രിയ ഭർത്താവിനോട് പറയുന്നതായും കാട്ടുന്നില്ല. പക്ഷെ അവളുടെ രൂക്ഷമായ പ്രതികരണങ്ങളിൽ നിന്ന് കാര്യങ്ങളെല്ലാം വ്യക്തമാണ്.

സ്‌ട്രോ ഡോഗ്‌സിൽ നായികയുടെ വീടിന്റെ മേൽക്കൂര ശരിയാക്കാൻ വരുന്നവരാണ് പ്രശ്‌നക്കാരാവുന്നത്. അതിൽ ഏമിയുടെ പൂർവ്വ കാമുകനുമുണ്ട്. ഇയാളും കൂട്ടുകാരും ജോലിയിൽ ശ്രദ്ധിക്കുന്നതിൽ അധികവും നോട്ടുമൂന്നുന്നത് കൂടുതലും ഏമിയിലാണ്. മലയാളിയുടെ പൊതുബോധം വെച്ച് നായികയുടെ ഇമേജ് സംരക്ഷിക്കാൻ വില്ലൻ പ്രിയ തന്റെ കാമുകിയാണെന്ന് വെറുതെ പറയുമ്പോൾ ഇവിടെ യഥാർത്ഥ കാമുകി തന്നെയാണെന്ന വ്യത്യാസമുണ്ട്.

കഥാന്ത്യത്തിൽ ഏമി പൂർവ്വകാമുകനും അയാളുടെ സുഹൃത്തിനാലും ബലാത്സംഗം ചെയ്യപ്പെടുന്നത് കാട്ടുന്നുണ്ട്. ശക്തമായി എതിർക്കുന്ന ഏമി ഏതോ ഒരവസരത്തിൽ അതിഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള ചില സൂചനകളും സംവിധായകൻ കാട്ടുന്നുണ്ട്. എന്നാൽ വരത്തനിൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നേരിട്ട് കാട്ടാതെ ചില സൂചനകൾ മാത്രം നൽകുന്നു. ഇത് കേരളമായതുകൊണ്ട് സ്‌ട്രോ ഡോഗ്‌സിലെ നായിക ഇഷ്ടപ്പെട്ടുപോകുന്നതുപോലുള്ള കാര്യങ്ങൾ വരത്തനിലില്ല. കഥാന്ത്യത്തിൽ തങ്ങളുടെ ജീവിതം തകർത്തവരെയും തന്റെടുത്ത് അഭയം തേടിയ കുട്ടിയെയും സംരക്ഷിക്കാനായി ഗ്രാമത്തിലെ വില്ലന്മാരോട് തനിച്ച് ഏറ്റുമുട്ടുകയാണ് വരത്തനിൽ എബി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അയാളുടെ പ്രതികരണം. തിയേറ്ററിൽ കൈയടികളുയരുന്ന ആക്ഷൻ രംഗങ്ങളാണ് ഇവിടെയുള്ളത്. തനിച്ച് നായകൻ വില്ലന്മാരെ തന്ത്രപൂർവ്വം നേരിടുന്നു.

സ്‌ട്രോ ഡോഗ്‌സിൽ തീർത്തും നിസ്സഹായനായി നിൽക്കുന്ന നായകൻ ഡേവിഡ് അവസാനം ആളാകെ മാറുന്നു. കഥാന്ത്യത്തിൽ ഗ്രാമം വേട്ടയാടുന്ന ഒരപരിചിതനെ അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ അയാൾ ശ്രമിക്കുന്നു. തന്റടുത്ത് അഭയം തേടിയെത്തിയ ആൾ ഒരു കൊലപാതകിയാണെങ്കിൽ കൂടി അത് ഉറപ്പാക്കേണ്ടത് അക്രമാസക്തരായ ഗ്രാമീണരല്ലെന്ന് അയാൾ തീർച്ചപ്പെടുത്തുന്നു. തുടർന്ന് തന്റെ ബുദ്ധിയാൽ അയാൾ ആ ഗ്രാമത്തെ ഒന്നടങ്കം നേരിടുന്നു. രക്തപങ്കിലമായ കഥാമൂഹൂർത്തം.. ഭ്രാന്തുപിടിച്ച മനുഷ്യരെ ഒറ്റയ്ക്ക് നേരിടുന്ന എബിയും ഡേവിഡും. ഈ രീതിയിൽ ഷോട്ടുകൾവരെ അനുകരിച്ചിട്ടും ക്രെഡിറ്റ് കൊടുക്കാത്തത് ശരിക്കും മോഷണം തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. മാത്രമല്ല ഒരു സിനിമ എന്ന രീതിയിലുള്ള ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ വരത്തനേക്കാൾ ഒരുപിടി മുന്നിലാണ് സ്ട്രാഡോഗ്‌സ് എന്നു പറയേണ്ടി വരുന്നു.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബോക്‌സോഫീസിനെ കുലുക്കി മാണിക്ക്യന്റെ ഒടിവിദ്യ! റിലീസിന്റെ ആദ്യനാൾ ഒടിയന് ബോക്‌സ് ഓഫീസ് റെക്കോഡ് കളക്ഷൻ; ഹർത്താൽ അടക്കം പല തടസ്സങ്ങളും നേരിട്ടെങ്കിലും ലാലേട്ടൻ ഫാൻസിന്റെ സ്‌നേഹം എങ്ങനെ കുറയാൻ? അഖിലേന്ത്യ കളക്ഷൻ 16.48 കോടി; ലോകമൊട്ടാകെ ആദ്യനാൾ 32.14 കോടി; ജിസിസിയിൽ ആദ്യനാൾ ബാഹുബലിയെയും കവച്ചുവയ്ക്കുന്ന കളക്ഷൻ; ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞ് അണിയറ പ്രവർത്തകർ
ചെറിയ പച്ചക്കറിക്കട പച്ചപിടിച്ചുവരുന്നതിനിടെയാണ് ആ തീപിടുത്തം; ഇൻഷുറൻസ് കമ്പനി നൽകിയ കനത്ത തുക ഉപയോഗിച്ച് അജ്മാനിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് തുടക്കമിട്ടു; നിഷ്‌ക്കളങ്ക സ്വഭാവം സ്വന്തക്കാരടക്കം പലരും മുതലെടുത്തു; ഉള്ള സമ്പാദ്യം എല്ലാം വിറ്റ് രാജ്യം വിടേണ്ടി വന്നത് വിശ്വസ്തരുടെ വഞ്ചന മൂലം; അൽമനാമ ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ തലവൻ അബ്ദുൾ ഖാദർ സാബിറിന്റെ വീഴ്ചയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില
കൊച്ചി നഗരത്തിൽ പട്ടാപ്പകൽ വെടിവെയ്‌പ്പ്; ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വെടിയുതിർത്തത് വിവാദ നടിയുടെ പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാർലറിന് നേരെ; ആക്രമണം നടന്നത് 25 കോടി രൂപ ആവശ്യപ്പെട്ട് നടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം; ഫോൺ സന്ദേശം അയച്ചത് മുംബൈ അധോലോകത്തെ രവി പൂജാരെയുടെ പേരിൽ: ആക്രമണമുണ്ടായത് കോടികളുടെ തട്ടിപ്പു കേസുകളിലെ പ്രതിയായ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ
ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ചെന്നൈയിലെ കാനറാ ബാങ്കിൽ നിന്നും തട്ടിച്ചത് 19 കോടി; മുംബൈയിൽ കോടികൾ നഷ്ടമായത് ബോളിവുഡ് താരങ്ങളടക്കം ആയിരങ്ങൾക്ക്; രാഖി സാവന്തിന് മാത്രം പോയത് രണ്ട് കോടി; തട്ടിപ്പുകളെല്ലാം നടത്തിയത് കാമുകനായ സുഹാസ് ചന്ദ്രശേഖറുമായി ചേർന്ന്: ദന്ത ഡോക്ടറായി മാന്യമായി ജീവിക്കാനുള്ള സാഹചര്യങ്ങളെല്ലാം മുന്നിലുണ്ടായിട്ടും ലീന തിരഞ്ഞെടുത്തത് തട്ടിപ്പിന്റെ വഴികൾ; ബ്യൂട്ടിപാർലറിലെ വെടിവെയ്‌പ്പിനു പിന്നാലെ നടി ലീനാ മരിയയുടെ മുൻകാല തട്ടിപ്പു കഥകളും വീണ്ടും ചർച്ചയാകുന്നു
തിളച്ചു മറിയുന്ന പായസം കൈവെള്ളയിൽ കോരി ദേവിക്ക് സമർപ്പിക്കുന്ന വിശ്വാസി; അമ്മയെ തോളിലേറ്റി മലചവിട്ടുന്ന അയ്യപ്പ ഭക്തൻ; ശ്രീകണ്‌ഠേശ്വരത്ത് നിർമ്മാല്യം തൊഴാനുള്ള യാത്രയ്ക്കിടെ സെക്രട്ടറിയേറ്റ് നടയിലെ ആത്മഹത്യയും; ഈശ്വര വിശ്വാസിയെ മാനസിക രോഗിയെന്ന് വിളിച്ചത് അപമാനം; സംസാരിക്കാത്ത അനിയന്റെ മൊഴി എങ്ങനെ മജിസ്‌ട്രേട്ടിന് കിട്ടിയെന്ന് ചോദിച്ച് ചേട്ടനും; കടകംപള്ളിയുടേത് അവഹേളനമെന്ന് വേണുഗോപാലൻ നായരുടെ കുടുംബം; ശബരിമല സമരപന്തലിന് മുന്നിലെ മരണത്തിൽ ദേവസ്വം മന്ത്രി പറഞ്ഞത് കളവോ?
'നവോത്ഥാന കേരളം ശബരിമലയിലേക്ക്' ! അയ്യനെ കണ്ടുവണങ്ങാൻ അഞ്ചുസംസ്ഥാനങ്ങളിൽ നിന്ന് അറുപതോളം യുവതികൾ ഡിസ.23 ന് ശബരിമലയിലേക്ക്; രഹന ഫാത്തിമയോ തൃപ്തി ദേശായിയോ വന്നത് പോലെയല്ല; വ്രതമെടുത്ത് മാലയിട്ട് വീട്ടുകാരുടെ പിന്തുണയോടെ; തമിഴ്‌നാട്ടിലും കർണാടകത്തിലും നിന്നും സ്ത്രീകൾ എത്തുന്നത് 'മനിതി'യുടെ നേതൃത്വത്തിൽ; സംരക്ഷണം നൽകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി മനിതി; പരിശോധന കർശനമാക്കി പൊലീസ്
ആ ആക്രമണത്തിന് പിന്നിൽ മഞ്ജു വാര്യരോടുള്ള ശത്രുത; മഞ്ജുവിനെ ഇന്ന് കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ശ്രീകുമാർ മേനോൻ; ഇന്ന് കാണുന്ന ബ്രാൻഡഡ് മഞ്ജു വാര്യർ എന്ന പരിവർത്തനം എന്നിലൂടെയാണെന്നും അതിനാൽ തന്നെ മഞ്ജു പ്രതികരിക്കുമെന്നാണ് വിശ്വാസമെന്നും 'ഒടിയൻ' സംവിധായകൻ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ
ഒടിയനല്ല ചതിയൻ; ശ്രീകുമാരമേനോൻ ഒടിവെച്ചത് പാവം പ്രേക്ഷകരുടെ നെഞ്ചത്ത്; ഇത് ഹർത്താലിനെ അവഗണിച്ച് പുലർച്ചെ നാലുമണിക്ക് പടം കാണാനെത്തിയ ആരാധകരെ പോക്കറ്റടിക്കുന്ന സിനിമ; പടത്തിന്റെ നിലവാരത്തകർച്ചയിൽ നെഞ്ചുതകർന്ന് ഫാൻസുകാർ; ലാഗിങ്ങും ചത്ത സംഭാഷണങ്ങളും ക്ലീഷെ രംഗങ്ങളും രസംകൊല്ലിയാകുന്നു; ആകെയുള്ള ആശ്വാസം രണ്ടുഗെറ്റപ്പുകളിലെത്തുന്ന മോഹൻലാലിന്റെ കരിസ്മ
നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബിസിനസ് അടച്ചു പൂട്ടി ഒടിയന്റെ പിന്നാലെ പോയ ശ്രീകുമാർ മേനോൻ ടെൻഷൻ മാറൻ നടത്തിയ തള്ളോ റിലീസിന് മുമ്പേ 100 കോടി ലഭിച്ചെന്ന അവകാശവാദം? എത്രകൂട്ടി കിഴിച്ചാലും 40 കോടി കടക്കില്ലെന്നിരിക്കെ എന്തിന് നുണ പറഞ്ഞ് ലാലേട്ടനെ കൂടി കഴുപ്പത്തിലാക്കുന്നുവെന്ന് ചോദിച്ച് ആരാധകർ; കണക്ക് പുറത്തുവിട്ട് വിവാദങ്ങൾ ഒഴിവാക്കി താരമായി സംവിധായകൻ; റിലീസിംഗിന് രണ്ട് ദിവസം മുമ്പേ ഒടിയൻ ചർച്ചയിൽ നിറയുന്നത് ഇങ്ങനെ
മൂന്നരക്കോടിക്ക് വിറ്റ അന്യഭാഷാ റൈറ്റിന് അവകാശപ്പെടുന്നത് 24 കോടി; ഒരേ സമയം ഡബ്ബിങും റീമേക്കിനും കാശ് കിട്ടിയെന്നും വാദം; ഏഷ്യാനെറ്റിന് സാറ്റ്ലൈറ്റ് റൈറ്റ് കൊടുത്ത ശേഷം അമൃതയുടെ പേരിലും കണക്കെഴുത്ത്; ഓവർസീസ് റൈറ്റിന് കിട്ടിയ കാശും അഡ്വാൻസ് ബുക്കിങും രണ്ടായി ചേർത്ത് തട്ടിപ്പ്; റിലീസിന് മുൻപ് 100 കോടി നേടിയ ആദ്യ സിനിമയെന്ന ഒടിയനെക്കുറിച്ചുള്ള സംവിധായകന്റെ അവകാശ വാദം പച്ചക്കള്ളമോ? ശ്രീകുമാർ മേനോന്റെ തള്ളൽ വെട്ടിലാക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ
ദിവസേന ചാത്തൻസേവ; മദ്യവും മയക്കുമരുന്നും ഇഷ്ടതോഴർ; ആഡംബര കാറുകളിൽ പാറി നടക്കും; ഇരകളെ ചതിക്കാൻ 'രാഷ്ട്രീയക്കാരെ' കൊണ്ട് വിളിപ്പിക്കാൻ മിമിക്രിക്കാർ; ഭർത്താവായി വേഷമിടുന്നത് മാസ ശമ്പളം പറ്റുന്ന ജീവനക്കാരൻ; ശ്രീജ.. ശാലിനി... ഗായത്രി... മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും വൻകിട ഫ്ലാറ്റുകളിലെ അടിപൊളി ജീവിതം; തട്ടിപ്പിന്റെ ഉസ്താദായ പൂമ്പാറ്റ സിനി വീണ്ടും കുടുങ്ങി; ഇത്തവണ പിടിയിലായത് ഒല്ലൂർ മേബൻ നിധി ലിമിറ്റഡിൽ പറ്റിക്കാൻ ശ്രമിച്ചപ്പോൾ
മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്
ശബരിമലയിൽ ഒരു കാലത്തും നാമജപമില്ലെന്നും ശരണം വിളിയേ ഉള്ളൂവെന്നും മുഖ്യമന്ത്രി; ശരണം വിളിയെയാണ് നാമജപമെന്ന് പറയുന്നതെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി; നാമജപം വേറെയുണ്ട് ശരണം വിളി വേറെയുണ്ടെന്ന് ആവർത്തിച്ച് പിണറായി; ശരണം വിളിക്കുന്നവരെയാണ് ക്രിമിനലുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് വാദിച്ച് രാജഗോപാൽ; സാറേ, ഇതൊന്ന് തീർത്ത് തരണമെന്ന് കണ്ണന്താനം; ശബരിമല സമരത്തിലെ അനുരജ്ഞന ചർച്ച പൊളിഞ്ഞത് ഇങ്ങനെ
കോട്ടയം മുതൽ പിന്തുടർന്നു; വിവാഹ ഒരുക്കം നടക്കുന്ന ആർഎസ്എസ് നേതാവിന്റെ വീടിന് സമീപമിട്ട് വെട്ടിവീഴ്‌ത്തിയത് കുറ്റം പരിവാറുകാരിൽ ചാർത്താൻ; ഫോൺവിളിച്ച് ആർഎസ്എസിനെ പ്രതികൂട്ടിലാക്കിയതും ആശുപത്രിയിൽ ഓടിയെത്തിയതും ഗൂഢാലോചനയിലെ കുബുദ്ധി; എസ്എഫ്ഐ-സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തിയത് എസ്ഡിപിഐക്കാരെന്ന് തെളിഞ്ഞത് വിഷ്ണു സത്യം പറഞ്ഞതോടെ; പന്തളത്തെ അക്രമത്തിൽ നിറയുന്നത് സിപിഎം-ബിജെപി സംഘർഷം ആളികത്തിക്കാനുള്ള നീക്കം
അച്ഛനെക്കാൾ മുതിർന്ന അർജുൻ സച്ചിന്റെ കൈപിടിച്ചെത്തിയപ്പോൾ കഴുത്തിൽ നിറയെ വജ്രങ്ങൾ ധരിച്ച് ആരാധ്യയുടെയും അഭിഷേകിന്റെയും കൈപിടിച്ച് ഐശ്വര്യ റായി എത്തി; വിരുന്നുകാർക്കൊപ്പം കളം നിറഞ്ഞ് പ്രണബ് മുഖർജി മുതലുള്ള നേതാക്കൾ; അംബാനിയുടെ മകളുടെ വിവാഹത്തിന് ഹിലാരി ക്ലിന്റൺ മുതൽ ബിയോൺസ് വരെ വേറൊരു വശത്ത്; ലോകത്തെ ഏറ്റവും ചെലവേറിയ കല്യാണമായി ഇഷയുടെ വിവാഹം മാറിയതിങ്ങനെ
നീലച്ചിത്രവുമായി കാബിനിൽ ഇരുന്ന ദിലീപ് സിബ് തുറന്നു പ്രദർശിപ്പിച്ചത് സ്വകാര്യഭാഗം; എം ആർ രാജന് എന്നെ ദുപ്പട്ടയില്ലാതെ കാണണം; എങ്ങിനെയെങ്കിലും ശരീരം സ്പർശിക്കണം എന്ന വൈരാഗ്യ ബുദ്ധിയുമായി പത്മകുമാർ; ഏഷ്യാനെറ്റ് വിനോദ ചാനലിൽ എന്നെ കുരുക്കാനായി ഒരുക്കിയത് ട്രയാംഗുലർ ട്രാപ്പ്; ഈ മൂവർ സംഘത്തിന്റെ കൈയിൽനിന്ന് ആർക്കും രക്ഷയില്ല; ഏഷ്യാനെറ്റിലെ ഉന്നതർ ലൈംഗിക മനോരോഗികൾ; മറുനാടനോട് നിറകണ്ണുകളോടെ തുറന്നുപറഞ്ഞ് നിഷാ ബാബു
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്‌സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്‌റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ
കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോ? താങ്കൾ ഉത്തരവിട്ടാൽ താൻ വാഹനങ്ങൾ കടത്തിവിടാമെന്ന് മറുപടി നൽകി എസ്‌പി; വിറപ്പിക്കാൻ ശ്രമിച്ച പൊൻ രാധാകൃഷ്ണന്റെ ഉത്തരംമുട്ടിച്ച് യതീഷ് ചന്ദ്രയുടെ മറുപടി; നിങ്ങൾ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്നു ചോദിച്ച് ശബ്ദമുയർത്തിയ എ എൻ രാധാകൃഷ്ണന്റെ മുമ്പിലേക്ക് കയറി നിന്ന് ദഹിപ്പിക്കുന്ന നോട്ടവും: നിലയ്ക്കലിൽ ഇന്നു കണ്ട 'സുരേഷ് ഗോപി മൊമന്റ്'
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ
ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യിക്കുന്ന ഉദ്ഘാടകനെ ഞങ്ങൾക്ക് വേണ്ടെന്ന് ഭക്തർ; പരസ്യ പ്രതിഷേധവുമായി ശബരിമല കർമ സമിതിയും സംഘപരിവാറും; ചക്കുളത്ത് കാവ് പൊങ്കാലയുടെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടക സ്ഥാനത്ത് നിന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി; ഉദ്ഘാടനമില്ലാതെ ചടങ്ങ് നടത്താൻ ക്ഷേത്രം അധികാരികൾ
എല്ലാ ഇക്കാ ഫാൻസും ഇവിടം വിട്ടു പോകണം; ഏട്ടൻ ഫാൻസിനു മാത്രം തെറിവിളിക്കാനുള്ള അവസരം കൊടുക്കണം; ഇക്കായേം കൂടി ഈ പടത്തിൽ വലിച്ചിഴച്ചതിനുള്ള വടേം ചായേം ഉച്ചക്ക് ശേഷം കൊടുക്കും; മേനോൻ ചേട്ടൻ തള്ളിയ ഒരു കാര്യം സത്യമാണ് ലാലേട്ടന്റെ സിനിമജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒന്നാകും ഇത്; നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി.... ലാലേട്ടൻ പാടിയ പാട്ട് ഉൾപ്പെടുത്താതിരുന്നത്; 'ഒടിയനിൽ' ശ്രികുമാർ മേനോന്റെ തള്ളിൽ പൊങ്കാല; 'പുഷിൽ' ഒടി വിദ്യ പൊളിച്ചെടുക്കുമ്പോൾ
കുട്ടികൾക്കുള്ള ഉടുപ്പിന് കമ്പനി വില 695 മാത്രം; ജയലക്ഷ്മിയിൽ എത്തിയപ്പോൾ നൽകേണ്ടത് 990 രൂപയും! കൊള്ള ലാഭം ഈടാക്കാൻ വ്യാജ പ്രൈസ് ടാഗ് പതിപ്പിച്ചപ്പോൾ യഥാർഥ വിലയുടെ ടാഗ് മാറ്റാൻ മറന്നു; സാധനം വാങ്ങിയ യുവാവ് വില തട്ടിപ്പ് പിടികൂടിയപ്പോൾ നീ പോയി ഉണ്ടാക്ക് എന്ന് ഭീഷണിയും; വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനയ്ക്ക് വന്നു `ചരിത്രവും വഴിമാറി`; വസ്ത്ര വ്യാപാര രംഗത്തെ ഭീമന്മാരായ ജയലക്ഷ്മിയ്‌ക്കെതിരെ തട്ടിപ്പ് കേസ്