താരമൂല്യത്തിലും പ്രതിഫലത്തിലും മുമ്പിൽ മോഹൻലാൽ; ഒരു സിനിമയ്ക്ക് വാങ്ങുന്നത് മൂന്ന് കോടി രൂപ! രണ്ടര കോടി വാങ്ങുന്ന മമ്മൂട്ടി രണ്ടാമത്! ദിലീപിന് രണ്ടേകാൽ കോടി; പൃഥ്വിരാജിനെ കടത്തിവെട്ടി നിവിൻ പോളി നാലാമൻ: പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് മലയാള താരങ്ങൾ
ആവണി ഗോപാൽ
തിരുവനന്തപുരം: ലോക സിനിമയുടെ തന്നെ ഏറ്റവും വലിയ മാർക്കറ്റാണ് ഇന്ന് ഇന്ത്യ. ഹോളിവുഡ് ചിത്രങ്ങൾ ഇന്ത്യയിൽ നിന്നും കോടികൾ കൊയ്യുമ്പോൾ തന്നെ ബോളിവുഡ് ചിത്രങ്ങളും വൻതോതിലാണ് പണം കൊയ്യുന്നത്. അതുകൊണ്ട് തന്നെ ഹോളിവുഡ് താരങ്ങളേക്കാൾ പ്രതിഫലം പറ്റുന്ന താരങ്ങളും ഇന്ത്യയിലുണ്ട്. സൽമാൻ ഖാനും അമിതാബ് ബച്ചനും ലോകത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയിൽ ബോളിവുഡ് കഴിഞ്ഞാൽ പ്രതിഫലത്തിലും പണക്കൊഴുപ്പിലും മുന്നിൽ കന്നഡ-തമിഴ് സിനിമകളാണ്. ഏറ്റവും ഒടുവിൽ നാല് ഭാഷകളിലായി പുറത്തിറങ്ങിയ ബാഹുബലി ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം വാരിപ്പടമായി മാറുകയാണ്. ഇങ്ങനെ തമിഴ്-തെലുങ്ക്-ഹിന്ദി ചിത്രങ്ങൾ കോടികൾ കൊയ്യുമ്പോൾ ഈ മേഖലയിൽ ജോലി ചെയ്യുന്നവരും ഉയർന്ന പ്രതിഫലം വാങ്ങുന്നു.
തമിഴകത്തിലെ ഏറ്റവും വിലകൂടിയ താരം ഇന്നും സൂപ്പർസ്റ്റാർ രജനീകാന്ത് തന്നെയാണ്. ഇങ്ങനെ അന്യഭാഷാ നായകർ കോടാനുകോടികൾ പ്രതിഫലം പറ്റുമ്പോൾ നമ്മുടെ മലയാളം താരങ്ങൾ എത്രയാണ് പ്രതിഫലം വാങ്ങുന്നത്? മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച മലയാള സിനിമയുടെ വാണിജ്യമേഖല എന്നത് പ്രധാനമായും കേരളം തന്നെയാണ്. മലയാളത്തിൽ ഇറങ്ങുന്ന ചിത്രങ്ങളിൽ ബോക്സോഫീസിൽ വിജയിക്കുന്നത് വിരളിൽ എണ്ണാവുന്നത് മാത്രമാണെങ്കിലും സൂപ്പർതാരങ്ങളുടെ പ്രതിഫലം ഉയർന്നു തന്നെയാണ്. കാലങ്ങളായി മലയാളം സിനിമാ മേഖലയെ ഭരിക്കുന്ന താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് പ്രതിഫല കാര്യത്തിൽ ഇപ്പോഴും മുന്നിൽ. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം മോഹൻലാൽ കൊണ്ടുപോയപ്പോൾ മമ്മൂട്ടി രണ്ടാമതാണ്. മൂന്നാം സ്ഥാനത്ത് ജനപ്രിയ നായകൻ ദിലീപ് തുടരുമ്പോൾ പ്രേമം എന്ന ഒറ്റ ഹിറ്റ് ചിത്രത്തോടെ നിവിൻ പോളി പൃഥ്വിരാജിനെ കടത്തിവെട്ടി നാലാമനായി. ജയസൂര്യ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുമാണ് മലയാളം സിനിമാ താരങ്ങളിലെ പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന മറ്റുള്ളവർ.
1-മോഹൻലാലിന്റെ പ്രതിഫലം മൂന്ന് കോടി!
മലയാളം സിനിമയിൽ മൂന്ന് പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മോഹൻലാൽ. കേരളത്തിന് പുറത്ത് മലയാള സിനിമയുടെ അഡ്രസ് കൂടിയാണ് മോഹൻലാൽ എന്ന മഹാനടൻ. ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും സാന്നിധ്യം അറിയിച്ച മോഹൻലാൽ അഭിനയകാര്യത്തിൽ ഇന്ത്യയിലെ ഒന്നാം നമ്പൻ നടനാണ്. മലയാളത്തിലെ ഒന്നാം നമ്പറുകാരനായ മോഹൻലാലിന്റെ പ്രതിഫലം മൂന്ന് കോടി രൂപ വരെയാണ്. ചിത്രങ്ങൾ അനുസരിച്ച് 2.25 കോടി മുതൽ മൂന്ന് കോടി വരെയാണ് മോഹൻലാൽ പ്രതിഫലമായി ഈടാക്കുന്നത്. രണ്ട് കോടിവരെ പ്രതിഫലം വാങ്ങിയിരുന്ന മോഹൻലാൽ ദൃശ്യത്തിന്റെ വിജയത്തോടെയാണ് പ്രതിഫലം വീണ്ടും ഉയർത്തിയത്. സിനിമാ നിർമ്മാണ രംഗത്തും സജീവമാണ് മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് മോഹൻലാൽ ചിത്രങ്ങൾ നിർമ്മിക്കപ്പെടാറ്. ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ലോഹം എന്ന ചിത്രം ലാൽ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. രഞ്ജിത്ത് ഒരുക്കുന്ന സിനിമയിൽ മോഹൻലാൽ മീശപിരിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.
2-മെഗാ സ്റ്റാർ മമ്മൂട്ടിയും ഒരു സിനിമയ്ക്ക് പ്രതിഫലം രണ്ടര കോടി
ഒരു വർഷകാലയളവിൽ അഭിനയിക്കുന്ന സിനിമകളുടെ എണ്ണത്തിൽ മമ്മൂട്ടി എപ്പോഴും മുന്നിലെത്താറുണ്ട്. പ്രതിഫലകാര്യത്തിൽ മോഹൻലാലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്ഥാനം. രണ്ട് മുതൽ രണ്ടരക്കോടി രൂപ വരെയാണ് മമ്മൂട്ടി പ്രതിഫലം വാങ്ങുന്നത്. താരരാജാക്കന്മാർക്കിടയിലെ മത്സരത്തിനിടയിലും നിർമ്മാണ രംഗത്ത് മോഹൻലാലിനൊപ്പം പങ്കാളിത്തമില്ല മമ്മൂട്ടിക്ക്. പുതുമുഖ സംവിധായകർക്കും മറ്റും ഡേറ്റ് നൽകുന്നതിൽ മോഹൻലാലിനേക്കാൾ മുന്നിലാണ് മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഭാസ്ക്കർ ദ റാസ്ക്കൽ മാത്രമാണ് വിജയിച്ച മമ്മൂട്ടി ചിത്രം. അച്ഛാദിൻ എന്ന സിനിമ പുറത്തിറങ്ങിയെങ്കിലും തീയറ്ററിൽ വേണ്ട വിധം വിജയിച്ചില്ല. ഫയന്മാൻ എന്ന ചിത്രം നിർമ്മാതാവിന് നഷ്ടമുണ്ടാക്കാതെ പിടിച്ചു നിൽക്കാൻ ഇട നൽകി.
3-ജനപ്രിയ നായകന്റെ പ്രതിഫലം രണ്ടേകാൽ കോടി!
മലയാള സിനിമയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ബോക്സ് ഓഫീസുകളുടെ നായകനായിരുന്നു ദിലീസ്. ദിലീപിന്റെ കോമഡി ചിത്രങ്ങൾ കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ ഒരുപോലെ ഇഷ്ടപ്പെട്ടപ്പോൾ ബോക്സോഫീസിന് ഉണർവു നൽകിയിരുന്നു. എന്നാൽ വിജയത്തിന്റെ ഫോർമുലകൾ സ്ഥിരമായി ചേർക്കാൻ ഒരുങ്ങിയപ്പോഴാണ് ദിലീപ് ചിത്രങ്ങൾ ബോക്സോഫീസിൽ തലകുത്തി വീഴാൻ തുടങ്ങിയത്. എങ്കിലും സൂപ്പർതാരങ്ങൾക്ക് പിന്നിലായി പ്രതിഫലത്തിലും ദിലീപ് മുന്നിലാണ്. ഒരു സിനിമക്ക് ഒന്നേമുക്കാൽ കോടി മുതൽ രണ്ടേകാൽ കോടി രൂപയാണ് ദിലീപ് ഈടാക്കുന്നത്. നിർമ്മാതാക്കൾക്ക് മിനിമം ഗ്യാരണ്ടിയുള്ളവയാണ് ദിലീപ് ചിത്രങ്ങൾ. അടുത്തകാലത്ത് തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ചന്ദ്രേട്ടൻ എവിടെയാ.. എന്ന സിനിമയിലൂടെ ദിലീപ് വീണ്ടും കുടുംബങ്ങളുടെ നായകനായിട്ടുണ്ട്. സ്വന്തമായി നിർമ്മാണ കമ്പനിയും തീയറ്റർ ശൃംഖലയുമുണ്ട് മലയാളത്തിന്റെ ജനപ്രിയ നായകന്.
4-പ്രേമം ഭാഗ്യം നൽകിയപ്പോൾ നിവിൻ പോളി കോടിപതി ക്ലബിൽ, പ്രതിഫലം 1.50 കോടി!
അടുത്തകാലത്ത് മലയാള സിനിമയിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച പ്രേമം സിനിമയിലെ നായകൻ നിവിൻ പോളി പ്രതിഫല കാര്യത്തിലും വമ്പൻ കുതിപ്പാണ് നടത്തിയത്. തുടർച്ചയായ വിജയങ്ങൾ തേടിയെത്തിയതോടെ നിവിൻ പോളിയുടെ താരമൂല്യവും ഉയർന്നു. ഇപ്പോൾ സൂപ്പർതാരങ്ങൾക്ക് തുല്യനായാണ് നിവിൻ പോളിയെ വിലയിരുത്തുന്നത്. നേരത്തെ 80 ലക്ഷം രൂപ വരെ പ്രതിഫലമായി ഈടാക്കിയിരുന്ന നിവിൻ പൃഥ്വിരാജിനെയും കടത്തിവെട്ടിയെന്നാണ് റിപ്പോർട്ടുകൾ. ഒന്നര കോടി രൂപയാണ് നിവിൻ പോളിയുടെ ഇപ്പോഴത്തെ പ്രതിഫലം. അടുത്ത സൂപ്പർസ്റ്റാറെന്ന വിശേഷണമാണ് നിവിൻ പോളിക്കിപ്പോൾ. സഹനിർമ്മാതാവിന്റെ റോളിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്കും കടത്തുകയാണ് നിവിൻ ഇപ്പോൾ.
5-പൃഥ്വിരാജിന്റെ പ്രതിഫലം 1.40 കോടി
മലയാള സിനിമയിൽ നിന്നും ബോളിവുഡിൽ സാന്നിധ്യം അറിയിച്ച പൃഥ്വിരാജ് പ്രതിഫല കാര്യത്തിൽ നാലാമനാണ് ഇപ്പോൾ. അയ്യ എന്ന സിനിമയിലെ നായകനായാണ് പൃഥ്വിരാജ് ബോളിവുഡിൽ സാന്നിധ്യം അറിയിച്ചത്. പിന്നീട് ഔറംഗസീബിലും അഭിനയിച്ചതോടെ താരമൂല്യം ഉയർന്ന പൃഥ്വിരാജിന്റെ പ്രതിഫലം ഒരു കോടിയിലെത്തി. ഇപ്പോൾ 1.40 കോടിയാണ് പൃഥ്വിരാജ് ഒരു സിനിമക്ക് കൈപ്പറ്റുന്നത്. മലയാളത്തിൽ സപ്തമശ്രീ തസ്കര എന്നതാണ് അടുത്തകാലത്ത് ഹിറ്റായ പൃഥ്വിരാജ് ചിത്രം. തമിഴിലും അറിയപ്പെടുന്ന നടനാണ് പൃഥ്വിരാജ്. അടുത്തിടെ പുറത്തിറങ്ങിയ കാവിയ തലൈവൻ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. മലയാളം സിനിമാ നിർമ്മാണ രംഗത്തും പൃഥ്വിരാജിന്റെ സാന്നിധ്യമുണ്ട്. ഡബിൾ ബാരലാണ് അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന പൃഥ്വിരാജ് ചിത്രം.
6-കുഞ്ചാക്കോ ബോബന്റെ പ്രതിഫലം ഒരു കോടി രൂപ
ഒരു കാലത്ത് മലയാളത്തിലെ പ്രേമകാമുകനായിരുന്ന കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവും മോശമായിരുന്നില്ല. ഇടവേളക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രങ്ങൾ മിക്കതും ഹിറ്റായിരുന്നു. ഓർഡിനറി എന്ന സിനിമ മലയാളത്തിൽ കലക്ഷൻ റെക്കോർഡുകളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ്. ഇപ്പോൾ 90 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് കുഞ്ചാക്കോ ബോബന്റെ പ്രതിഫലം. എന്നാൽ അടുത്തകാലത്തായി പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ അത്രകണ്ട് വിജയിച്ചിരുന്നില്ല. ഇപ്പോൾ പുറത്തിറങ്ങിയ മധുരനാരങ്ങ എന്ന ചിത്രം ഭേദപ്പെട്ട പ്രകടവനമാണ് കാഴ്ച്ചവക്കുന്നത്.
7- 80 ലക്ഷവുമായി സുരേഷ് ഗോപിയും ഫഹദ് ഫാസിലും
ഒരു കാലത്ത് മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ എണ്ണം മൂന്നായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിന്ന സുരേഷ് ഗോപി പിന്നീടാണ് സിനിമയിൽ പിന്നോക്കം പോയത്. എങ്കിലും സുരേഷ് ഗോപിക്ക് ഇപ്പോഴും ആരാധകരുണ്ട്. അടുത്തകാലത്തായി സിനിമകൾ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയാണ് പ്രതിഫല പട്ടികയിൽ ഏഴാം സ്ഥാനത്ത്. ഇക്കാര്യത്തിൽ ഫഹദ് ഫാസിലിന് ഒപ്പമാണ് സുരേഷ് ഗോപി. ഇരുവരും ഒരു സിനിമയ്ക്ക് ഈടാക്കുന്നത് 80 ലക്ഷം രൂപയാണ്. രുദ്രസിംഹാസനമാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
മലയാളത്തിൽ ന്യൂജനറേഷൻ നായകനായ ഹഹദ് ഫാസിലിന് അടുത്തകാലത്തായി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സാധിച്ചിരുന്നില്ല. ഫഹദിന്റെ അഭിനയവും സിനിമകളും നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സോഫീസിൽ പരാജയമാകുകയായിരുന്നു. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രമാണ് അടുത്തതായി വിജയിച്ച ഫഹദ് ഫാസിൽ ചിത്രം. അയാൾ ഞാനല്ല എന്ന സിനിമയും ഭേദപ്പെട്ട അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുമുള്ളത്.
8- ദുൽഖർ സൽമാന്റെ പ്രതിഫലം 75 ലക്ഷം
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുത്രനായി ദുൽഖർ സൽമാൻ മലയാളത്തിലെ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരുടെ പട്ടികയിലാണ് ഇപ്പോൾ. പ്രതിഫല പട്ടികയിൽ ബാപ്പയെ പോലെ തന്നെ മുന്നിലാണ് ദുൽഖറും. 65-70 ലക്ഷം രൂപയാണ് ദുൽഖർ സൽമാൻ ഒരു സിനിമക്ക് ഈടാക്കുന്നത്. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായകനായും ദുൽഖർ വളർന്നിട്ടുണ്ട്. മണിരത്നം ചിത്രമായ ഒ കെ കൺമണി ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചാർലി എന്ന സിനിമായാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത്. ബോക്സോഫീസിൽ വിജയമായ വിക്രമാദിത്യൻ, ബാംഗ്ലൂർ ഡേയസ് എന്നീ സിനിമകളിലും ദുൽഖൻ അഭിനയിച്ചു.
9- 60 ലക്ഷം രൂപ പ്രതിഫലവുമായി ജയസൂര്യ
2014ലും 2015ലും ഏറ്റവും കൂടൂതൽ സിനിമകളിൽ അഭിനയിച്ച നടനാണ് ജയസൂര്യ. ഏറ്റവും കൂടുതൽ പ്രതഫലം വാങ്ങുന്ന മലയാളം താരങ്ങളിൽ ജയസൂര്യയുടെ സ്ഥാനം ഒമ്പതാമതാണ്. ഒരു സിനിമയ്ക്ക് 60 ലക്ഷം രൂപയാണ് ജയസൂര്യ ഈടാക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ വില്ലൻ വേഷം ഗംഭീരമാക്കിയതാണ് ജയസൂര്യയുടെ പ്രതിഫലവും ഉയരാൻ ഇടയാക്കിയത്. എന്നാൽ, അടുത്തകാലത്തായി പുറത്തിറങ്ങിയ ജയസൂര്യ ചിത്രങ്ങൾ തീയറ്ററിൽ അത്രയ്ക്ക് വിജയിച്ചിട്ടില്ല. ജിലേബി എന്ന ചിത്രമാണ് ജയസൂര്യയുടെ ക്രെഡിറ്റിൽ ഏറ്റവും അവസാനം പുറത്തിരങ്ങിയ ചിത്രം.
10- ജയറാം, ബിജു മേനോൻ എന്നിവരുടെ പ്രതിഫലം 50 ലക്ഷം രൂപ!
മലയാള സിനിമയിൽ ഏറെക്കാലമായി നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് ബിജു മോനോനും ജയറാമും. ഹിറ്റ് സിനിമകളുടെ ഭാഗമായി ബിജു മേനോൻ ഇപ്പോൾ പ്രതിഫല കാര്യത്തിലും മുമ്പനാണ്. 50 ലക്ഷം രൂപയാണ് ബിജു മേനോന്റെ പ്രതിഫലം. വെള്ളിമൂങ്ങ എന്ന സിനിമയാണ് ബിജുവിനെ താരപദവിയിലേക്ക് ഉയർത്തിയത്. കൂടാതെ കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ കൂട്ടുകെട്ടും മലയാള സിനിമയുടെ ഭാഗമാണ്. മറുവശത്ത് ജയറാമിന്റെ പട്ടികയിൽ ഒരു ഹിറ്റ് ചിത്രം വന്നിട്ടാ കാലം കൂറേയായി. തമിഴ് സിനിമകളിലെ സഹതാര വേഷവുമായി നീങ്ങുകയാണ് ജയറാം ഇപ്പോൾ. കൂടാതെ മലയാളത്തിലും ജയറാമിന് അവസരം കുറഞ്ഞു വരികയാണ്.
ന്യൂജനറേഷൻ താരങ്ങളായ ആസിഫലിയുടെ പ്രതിഫലം 30-40 ലക്ഷം രൂപയാണ്. അനൂപ് മേനോനും ഇതേ തുക പ്രതിഫലമായി കൈപ്പറ്റുന്നു. മലയാളം സിനിമാ നടിമാരിൽ ഏറ്റവും പ്രതിഫലം വാങ്ങുന്നത് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. ഹൗ ഓൾഡ് ആർയുഎ എന്ന ചിത്രത്തിൽ 50 ലക്ഷം രൂപയായിരുന്നു മഞ്ജുവാര്യയുടെ പ്രതിഫലം. ഇതിന് ശേഷമിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയിലും മഞ്ജു 50 ലക്ഷം പ്രതിഫലം വാങ്ങി. റാണി പത്മിനിയാണ് പുതുതായി മഞ്ജുവിന്റെ ക്രെഡിറ്റിൽ പുറത്തിറങ്ങാനുള്ള ചിത്രം.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്