Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഴുത്തുകാരി ഇന്ദു മേനോന്‌ കഥാകൃത്ത് ആർ ഉണ്ണിയോടുള്ള വിദ്വേഷത്തിന് ഒടുക്കമില്ലേ? എല്ലാവരുടെയും കൈയടി നേടി ഒഴിവു ദിനത്തിലെ കളി മുന്നേറുമ്പോൾ 'ഒഴിവുദിനത്തിലെ ചളിയോ' എന്ന് ആരോപിച്ച് ഇന്ദു മേനോൻ; മുമ്പ് പേര് വെയ്ക്കാതെ ലൈംഗികാരോപണം ഉന്നയിച്ചതും ഉണ്ണിക്കെതിരെ തന്നെ

എഴുത്തുകാരി ഇന്ദു മേനോന്‌ കഥാകൃത്ത് ആർ ഉണ്ണിയോടുള്ള വിദ്വേഷത്തിന് ഒടുക്കമില്ലേ? എല്ലാവരുടെയും കൈയടി നേടി ഒഴിവു ദിനത്തിലെ കളി മുന്നേറുമ്പോൾ 'ഒഴിവുദിനത്തിലെ ചളിയോ' എന്ന് ആരോപിച്ച് ഇന്ദു മേനോൻ; മുമ്പ് പേര് വെയ്ക്കാതെ ലൈംഗികാരോപണം ഉന്നയിച്ചതും ഉണ്ണിക്കെതിരെ തന്നെ

തിരുവനന്തപുരം: എഴുത്തുകാർ തമ്മിലുള്ള പിണക്കങ്ങൾ മലയാളത്തിന് പുതുമയുള്ള കാര്യമല്ല. സുകുമാർ അഴീക്കോടും എൻ പത്മനാഭവും തമ്മിലുള്ള പോര് പലപ്പോഴും പുകമറ നീക്കി പുറത്തുവന്നിട്ടുണ്ട്. ഈ പ്രവണത എന്തായാലും പുതിയ തലമുറയും പിന്തുടരുന്നുണ്ട്. പുതുതലമുറ എഴുത്തുകാരിലെ പ്രധാനികളായ ഇന്ദു മേനോനും ആർ ഉണ്ണിയും തമ്മിൽ ശീതസമരത്തിലാണെന്ന് സാഹിത്യ ലോകത്തെ പരസ്യമായ രഹസ്യമാണ്. ഇവർ തമ്മിലുള്ള ഈഗോക്ലാഷ് വ്യക്തമാക്കുന്നതാണ് ഇന്ദു മേനോന്റെ ചില ഫേസ്‌ബുക്ക് പോസ്റ്റുകൾ. ഇത് വ്യക്തമാക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് ഇന്ദു മേനോൻ വീണ്ടും ഇട്ടിരിക്കുന്നത്. മികച്ച നിരൂപക പ്രശംസ നേടി മുന്നേറുന്ന സനൽ കുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളിയെന്ന സിനിമയെ ഉന്നം വച്ചാണ് ഇന്ദു മേനോൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ചിത്രം ഒഴിവു ദിവസത്തെ കളിയല്ല, ഒഴിവുദിവസത്തെ ചളിയാണെന്ന് പറഞ്ഞാണ് ഇന്ദുമ മേനോന്റെ പരിഹാസം.

കാണൂ.. കാണൂ.. ഈ മികച്ചപടമെന്ന് നിരവധിപേർ വിളിച്ചുകൂവിയ ഒഴിവുദിവസത്തെ കളിയെന്ന സിനിമ ഒളിവുദിവസത്തെ ചളിയോ അതോ ചതിയോ എന്നു ചോദിച്ചാണ് ഇന്ദുമേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സാഹിത്യ സിനിമാ രാഷ്ട്രീയ നക്്സൽ നായകർ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേദിവസമായി ഇങ്ങനെ വിളിച്ചുകൂവിയതു കേട്ട് സിനിമ കണ്ടെന്നും എന്നാൽ കലാമൂല്യമോ രാഷ്ട്രീയ മൂല്യമോ ഇല്ലാത്ത കള്ളനാണയത്തെയാണ് കാണേണ്ടിവന്നതെന്നും ഇന്ദുമേനോൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുന്നു. സംസ്ഥാന പുരസ്‌ക്കാരം നേടിയ തിരക്കഥയ്ക്ക് എതിരെയാണ് സാഹിത്യകാരിയുടെ വിമർശനം.

മൊബൈൽ ക്യാമറയിൽ ശരാശരി മലയാളി പുരുഷന്മാരുടെ അരദിവസത്തെ കൂടി പകർത്തിയാൽ ഇതിലും മെച്ചമായിരിക്കുമെന്നാണ് ഇന്ദുമേനോന്റെ വിലയിരുത്തൽ. മൂല്യമില്ലാത്ത, കപടമായ, ഒരു ഗുണവുമില്ലാത്ത കലയാണ് സനൽകുമാർ ശശിധരന്റെ സിനിമയെന്നും ഇത് തിരിച്ചറിഞ്ഞ സംവിധായകൻ കരഞ്ഞുവാങ്ങിയ കലാപരമായ സംവരണമാണ് സാംസ്‌കാരിക നായകരുടേയും സിനിമാ പ്രമുഖരുടേയും സാക്ഷ്യമെന്നും ഇന്ദു ആഞ്ഞടിക്കുന്നുണ്ട് തന്റെ സുദീർഘമായ പോസ്റ്റിൽ. 'വെമൂലയോട് സാദൃശ്യം തോന്നുന്ന കറുത്ത നിറക്കാരനായ ഒരു ദളിതൻ അനുഭവിക്കുന്ന ഏക പ്രശ്നം അവന്റെ കറുപ്പ് നിറം മാത്രമാണെന്നാണ് സംവിധായകൻ ധരിച്ച് വശപ്പെട്ടിരിക്കുന്നത്.

ഇതത്ര നിഷ്‌കളങ്കമല്ലെന്ന് മാത്രമല്ല നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആർട്ടിനെ ഉപയുക്തപ്പെടുത്തി പോളിറ്റിയിൽ തന്റെ പ്രൊഫൈൽ കൂടി ഉയർത്തി വെക്കാൻ മനഃപ്പൂർവ്വം ശ്രമിക്കുന്നതാണെന്ന് വ്യക്തവുമാണ്. പൂണൂൽ ധാരിക്ക് എപ്പോഴും നന്മയുടെ ഇളവ് നൽകുന്ന സവർണ്ണമനോനില പടത്തിലുടനീളം ദൃശ്യമാണ്. ചക്കപറിക്കാനും എച്ചിലെടുക്കാനും മിസലേനിയസ്സ് പണികൾ ചെയ്യാനും കറുത്തവനെ /.കറുത്ത സ്ത്രീയെ തന്നെ ഉപയോഗിക്കാൻ സംവിധായകൻ ഏറെ ശ്രദ്ധിക്കുന്നുണ്ട്'. ഇന്ദുമേനോൻ പറയുന്നു.

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞയാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. 2015 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ഒഴിവുദിവസത്തെ കളിക്കായിരുന്നു. ഉണ്ണി ആറിന്റെ ഒഴിവുദിവസത്തെ കളി എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ കഥ ഇതേ പേരിൽ സനൽ കുമാർ ശശിധരൻ സിനിമയാക്കുകയായിരുന്നു. പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ മികച്ച അഭിപ്രായം നേടിയ ഒഴിവുദിവസത്തെ കളി പല തീയറ്ററുകളിലും പ്രേക്ഷകർ മുൻകൈയെടുത്താണ് പ്രദർശനം നടത്തുന്നത്.

ഈ സിനിമയെപ്പറ്റി ഇപ്പോൾ ഇന്ദുമേനോൻ ഇത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത് സിനിമയ്ക്കു പുറത്തുള്ള പ്രശ്നങ്ങൾകൊണ്ടാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇന്ദു മേനോന്റെ ലക്ഷ്യം സിനിമയല്ല, സിനിമയ്ക്ക് കഥയെഴുതിയ ആര് ഉണ്ണിയെയാണ് ലക്ഷ്യമിട്ടതെന്ന് സോഷ്യൽ മീഡിയയിൽ തന്നെ ആരോപണം ഉയരുന്നുണ്ട്. ഇന്ദുവിന്റെ ഫേസ്‌ബുക്ക് പേജിൽ തന്നെ കമന്റുകളായി ചിലർ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

'ഏത് കലാസൃഷ്ടിക്കും ഒരിടമുണ്ട്. അത് ഉത്കൃഷ്ടമോ നീചമോ ഇൻഫീരിയറോ സുപ്പീരിയറോ ആകട്ടെ അതിനുമുണ്ട് ഒരു ധർമ്മമോ പ്രതിനിധാനമോ. ഒന്നും മോശമല്ല. ഒരു സൃഷ്ടിയും മോശമാകണ്ട എന്നാനെനിക്ക്. കലാസൃഷ്ടിക്ക് പൊളിറ്റിക്കലായ് നിൽക്കുവാൻ പലപ്പോഴും കഴിയാറില്ല എന്ന വസ്തുതയും കണക്കിലെടുക്കുന്നു. സനൽകുമാർ എന്ന ഫിലിം മേക്കറിന്റെ കലാകാരനെന്ന നിലയിലെ പരിമിതിയും അത് മറികടക്കാൻ അദ്ദേഹം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും മനസ്സിലാക്കാം.

പക്ഷെ ഇത്രയും ലൗഡായ, ഇൻഫീരിയറായ, മീഡിയോക്കറിലും താണ ഒരു സാധനം മഹത്തരമെന്ന് സാക്ഷ്യപ്പെടുത്തുന്ന മഹാസാംസ്‌കാരിക നായകനമാരുടേ മനോനില അമ്പരപ്പിക്കുന്നു.. ദയവ് ചെയ്ത് ഇത് കണ്ടോളോ എന്ന തൊള്ളപൊളിക്കൽ നടത്തുമ്പോൾ എന്നെ റെസ്റ്റ്രിക്റ്റ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.'- ഇത്തരം സിനിമകൾ കാണാൻ മേലിൽ നിർബന്ധിക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഇന്ദുമേനോൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാദ്യമായാണ് ആർ ഉണ്ണിയെ ലക്ഷ്യമിട്ട് ഇന്ദു മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിടുന്നത്. മുമ്പ് സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങൾ പൊടിപ്പും തൊങ്ങലും തേനും ചേർത്ത് ലജ്ജാരഹിതമായി എഴുതുന്ന മംഗലശ്ശേരി നീലകുണ്ടനാണ് എന്ന് പേര് പറയാതെ ഇന്ദു മേനോൻ വിമർശനം ഉന്നയിച്ചിരുന്നു. അന്ന് ഫേസ്‌ബുക്കിൽ സുദീർഘമായി ഇട്ട ഫേസ്റ്റിൽ ഉടനീളം കഥാകാരി ലക്ഷ്യമിട്ടത് ആരെയാണെന്ന സൂചനകൾ ഉണ്ടായിരുന്നു. ആർ ഉണ്ണിയെ തന്നെയാണ് കഥാകാരി ഉദ്ദേശിച്ചതെന്ന് പലരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP