Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരട്ടി ജയിക്കാമെന്ന് കരുതേണ്ട; നാറിയ കളികളും വേണ്ട; സ്ഥാനമേറ്റ ശേഷം എല്ലാം പറയാമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; സഹകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ഇടവേള ബാബു

വിരട്ടി ജയിക്കാമെന്ന് കരുതേണ്ട; നാറിയ കളികളും വേണ്ട; സ്ഥാനമേറ്റ ശേഷം എല്ലാം പറയാമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; സഹകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ഇടവേള ബാബു

തിരുവനന്തപുരം: ആരെതിർത്താലും ചെയർമാനായി സ്ഥാനമേൽക്കുമെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ. ചലച്ചിത്രവികസനകോർപറേഷൻ വിവാദത്തിലെ നാറിയ രാഷ്ട്രീയക്കളികളെ കുറിച്ച് താൻ പിന്നീട് പ്രതികരിക്കുമെന്നും സഹകരിക്കുന്നവരുമായി മുന്നോട്ടുപോകുമെന്നും വിരട്ടി ജയിക്കാമെന്ന് ആരും കരുതണ്ടെന്നും ഉണ്ണിത്താൻ മറുനാടൻ മലയാളിയോടു പറഞ്ഞു.അതേസമയം, തങ്ങളോട് സർക്കാർ നീതി പുലർത്തിയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താനുമായി സഹകരിക്കാൻ കഴിയാത്തതിനാലാണ് രാജിവച്ചതെന്നും ഇടവേള ബാബുവും മറുനാടനോടു വ്യക്തമാക്കി.

ചലച്ചിത്ര വികസന കോർപറേഷനിൽ കൂട്ടരാജിയാണുണ്ടായിരിക്കുന്നത്. വൈസ് ചെയർമാൻ ഇടവേള ബാബു, ഡയറക്ടർ ബോർഡ്് അംഗങ്ങളായ കാലടി ഓമന, ദിലീപ്, മണിയൻപിള്ള രാജു എന്നിവരാണ് രാജി സമർപ്പിച്ചത്. സർക്കാർ ഞങ്ങളോട് നീതി പുലർത്തിയില്ലെന്ന് രാജി നൽകിയ ശേഷം ഇടവേള ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം ബോർഡ് അംഗങ്ങൾ ആര് രാജിവച്ചാലും ബുധനാഴ്ച കോർപറേഷൻ ചെയർമാനായി സ്ഥാനമേൽക്കുമെന്നാണ് രാജ് മോഹൻ ഉണ്ണിത്താന്റെ നിലപാട്. താൻ ചെയർമാനായാൽ സഹകരിക്കുന്നവർക്കു സഹകരിക്കാം, രാജിസന്നദ്ധത രേഖാമൂലം അറിയിക്കുന്നവരുടെ നിലപാട് സർക്കാരിനെ അറിയിക്കും. വിരട്ടിയോ ഭീഷണിപ്പെടുത്തിയോ കാര്യം നേടാമെന്ന് വിചാരിക്കുന്നവരുടെ ആഗ്രഹം നടക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ' മറുനാടൻ മലയാളിയോട് ' പറഞ്ഞു. രാജിഭീഷണിക്ക് പിന്നിലുള്ള രാഷ്ട്രീയക്കളികളെ കുറിച്ച് സ്ഥാനമേറ്റശേഷം പ്രതികരിക്കും.

വ്യക്തമായ കാരണങ്ങളില്ലാതെയും മുൻകൂർ വിവരം ധരിപ്പിക്കാതെയും കോർപറേഷൻ ചെയർമാൻ സാബു ചെറിയാനെ നീക്കിയതിലാണ് തങ്ങളുടെ പ്രതിഷേധമെന്നാണ് ഇടവേള ബാബു അടക്കമുള്ളവരുടെ പരസ്യവിശദീകരണം. സിനിമകളിൽ ചില സീനുകളിൽ അഭിനയിച്ചു എന്നല്ലാതെ കോൺഗ്രസ് നേതാവായ രാജ്‌മോഹൻ ഉണ്ണിത്താന് ചലച്ചിത്ര മേഖലയുമായി എന്തു ബന്ധമാണുള്ളതെന്നും ഇവർ ചോദിക്കുന്നു. ബോർഡിന്റെ കാലാവധി ആറു മാസം മുമ്പ് കഴിഞ്ഞതാണ്. ഈ ബോർഡ് തന്നെ തുടർന്നാൽ മതിയെന്നായിരുന്നു ബന്ധപ്പെട്ട വകുപ്പ് സാബു ചെറിയാനെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് പുതിയ പദ്ധതികൾക്ക് ബോർഡ് മീറ്റിങ് അനുമതി നൽകുകയും ചെയ്തിരുന്നു. സർക്കാരിന്റെ ഈ നിർദ്ദേശം അനുസരിച്ചാണ് നോർത്ത് പറവൂരിൽ തിയേറ്റർ നിർമ്മാണം ആരംഭിച്ചതെന്നും ഇടവേള ബാബു പറഞ്ഞു. ചലച്ചിത്ര മേഖലയുടെ വികസനത്തിനു വേണ്ടിയാണ് കോർപറേഷൻ രൂപീകരിച്ചിട്ടുള്ളത്. അല്ലാതെ രാഷ്ട്രീയ കിടമത്സരങ്ങൾക്ക് തങ്ങളില്ല.

സാബു ചെറിയാനെ ചലച്ചിത്ര വികസന കോർപറേഷൻ സ്ഥാനത്തു നീക്കി രാജ് മോഹൻ ഉണ്ണിത്താനെ നിയമിച്ചതോടെയാണ് ഡയറക്ടർ ബോർഡ് അംഗങ്ങളും രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പരസ്യമായി രംഗത്തെത്തിയത്. അതേസമയം രാജ്‌മോഹൻ ഉണ്ണിത്താനുമായി സഹകരിച്ചു പോകാൻ കഴിയാത്തതിനാലാണ് കോർപറേഷൻ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതെന്നും ഇടവേളബാബു പറഞ്ഞു. ദിലീപും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗണേശ് കുമാർ മന്ത്രിയായിരുന്നപ്പോഴാണ് സാബു ചെറിയാനെ കോർപറേഷന്റെ ചെയർമാനായും മറ്റു ചലച്ചിത്ര പ്രവർത്തകരെ ഡയറക്ടർ ബോർഡിൽ നിയമിച്ചതും. എന്നാൽ ഗണേശ് കുമാർ ഇപ്പോൾ മന്ത്രിസഭയിലോ, മുന്നണിയിലോ ഇല്ല.

ബോർഡ് അംഗങ്ങളായ സംവിധായകൻ ഷാജി കൈലാസ്, ഛായാഗ്രാഹകൻ എസ് കുമാർ എന്നിവർ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാൽ ബോർഡ് അംഗമായ സലിംകുമാർ രാജിവയ്ക്കില്ലെന്നും കോർപറേഷന്റെ പ്രവർത്തനം വേണ്ട രീതിയിൽ ആയിരുന്നില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP