Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓട്ടിസം ഒരു അസുഖമല്ല; നമ്മളാണ് വളരേണ്ടത്, നമ്മളിലേക്ക് അവരെ ചെറുതാക്കരുത്; കുട്ടികളുടെ കുറവുകൾ മാത്രം കാണരുത് കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്ന് ജയസൂര്യ

ഓട്ടിസം ഒരു അസുഖമല്ല; നമ്മളാണ് വളരേണ്ടത്, നമ്മളിലേക്ക് അവരെ ചെറുതാക്കരുത്; കുട്ടികളുടെ കുറവുകൾ മാത്രം കാണരുത് കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്ന് ജയസൂര്യ

മറുനാടൻ ഡെസ്‌ക്

കൊച്ചി: ഒരു അഭിനേതാവ് ഒരു നല്ല സമൂഹജീവി കൂടി ആകണം എന്ന സത്യമാണ് ജയസൂര്യ എന്ന നടൻ. ജയസൂര്യ എന്ന നടന്റെ മനുഷ്യ സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ഒക്കെ ഇതിനു മുമ്പും പലകുറി വാർത്തകളിൽ ഇടം നേടിയിട്ടുള്ളതാണ്. ഒട്ടിസം ബാധിച്ച കുട്ടികളെക്കുറിച്ചുള്ള താരത്തിന്റെ കാഴ്ചപ്പാടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബൈജു രാജ് എന്നയാളുടെ ഫേസ്‌ബുക്ക് പേജിലാണ് നടൻ ഓട്ടിസം ബാധിച്ച കുട്ടികളെക്കുറിച്ച് പറയുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ കാഴ്ചക്കാരും കുട്ടികളും അമ്മമാരുമായിരുന്നു.

ഓട്ടിസം ഒരു അുസഖമല്ല. ഇവരുടെ തലത്തിലേക്ക് നമുക്ക് താഴാനല്ല, ഉയരാൻ നമുക് കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. കഴിവുകൾ മനസിലാക്കാതെ നമ്മളെ പോലെ സാധാരണ മനുഷ്യരായി ഇവരെ വളർത്തുന്നു. അതാണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ പ്രസംഗത്തിന്റെ പൂർണ രൂപം......

ഞാൻ ഇന്നിവിടെ വരാതെ പോകുമായിരുന്നെങ്കിൽ നഷ്ടമായിപ്പോകുമായിരുന്നു എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. വളരെ വളരെ നിഷ്‌കളങ്കമായ ചിരിച്ച മുഖവും, സ്‌നേഹവും തിരിച്ചറിയാൻ കഴിഞ്ഞു. നമ്മളെക്കാളൊക്കെ സ്‌നേഹത്തിന്റെ കാര്യത്തിൽ ഉയർന്നു നിൽക്കുന്നവരാണിവർ. ഇങ്ങനെയുള്ള കുട്ടികൾ ഉണ്ടായതിൽ ഒരു അച്ചനും അമ്മയും വിഷമിക്കേണ്ട കാര്യമില്ല. ഭാഗ്യവാന്മാർ എന്നേ ഞാൻ പറയുകയുള്ളു. കാരണം, ദൈവം അത്രയ്ക്ക് സ്‌നേഹിക്കാൻ അറിയുന്ന മാതാപിതാക്കൾക്ക് മാത്രമേ ഇങ്ങനെയുള്ള മക്കളെ കൊടുക്കുകയുള്ളു. അവരുടെ കൈയിലേ, ഈ മക്കൾ സുരക്ഷിതരായി ഇരിക്കുകയുള്ളു എന്ന് ദൈവത്തിനറിയാം. നമ്മളെക്കാൾ ഏറെ കഴിവുള്ള കുട്ടികളാണിവർ. നമ്മൾ ഇവരുടെ കുറവുകൾ മാത്രം ഫോക്കസ് ചെയ്തു കൊണ്ടാണ് വിഷമിച്ചു കിടക്കുന്നത്. ജയസൂര്യ പറയുന്നു.

ഒരു കാര്യം തിരിച്ചറിയേണ്ടതുണ്ട്. ഒരു 30 വർഷം മുമ്പ് നമ്മുടെ കൈയിൽ ഒരു സ്മാർട്ട് ഫോൺ കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.? അറിയില്ല, അല്ലേ, എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. അതു പോലെ വർഷങ്ങൾ കഴിഞ്ഞു മാത്രമേ നമുക്ക് ഈ മക്കളുടെ കഴിവുകൾ അല്ലെങ്കിൽ അവർക്ക് എങ്ങനെയാണ് കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടത് എന്ന് മനസിലാവുകയുള്ളു.. നമുക്ക് ഇവരെ ഹാൻഡിൽ ചെയ്യാൻ അറിയില്ല. അതാണ് സത്യം. ഓട്ടിസം ഒരു അുസഖമല്ല. ഇവരുടെ തലത്തിലേക്ക് നമുക്ക് താഴാനല്ല, ഉയരാൻ നമുക് കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. കഴിവുകൾ മനസിലാക്കാതെ നമ്മളെ പോലെ സാധാരണ മനുഷ്യരായി ഇവരെ വളർത്തുന്നു. അതാണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അങ്ങനെ ചെയ്യരുത്. ഇവരുടെ ബുദ്ധിയിലേക്ക് വളരുന്നതിന് അച്ചനും അമ്മയ്ക്കും സാധിക്കണം. ജയസൂര്യ പറയുന്നു.

ഞാനിത് പറയാൻ ഒരു കാരണമുണ്ട്. എന്റെ കുടുംബത്തിൽ ഉണ്ട് ഇതു പോലൊരു കുട്ടി. പലർക്കും അവനെക്കുറിച്ച് അറിയുമായിരിക്കും. അവന്റെ അമ്മ, അവനെ മനസിലാക്കി, അവന്റെ ഇഷ്ടങ്ങൾ മനസിലാക്കി, അവന്റെ കൂടെ തന്നെ നിന്നു. അവന്റെ കവിവുകൾ തിരിച്ചറിഞ്ഞു. നമുക്ക് സ്വന്തം നമ്മുടെ കഴിവുകൾ കണ്ടെത്താൻ സാധിച്ചെന്നു വരില്ല. ഒരു പക്ഷേ, നമ്മളിലെ കഴിവ് തിരിച്ചറിയുന്നത് അമ്മയോ, അച്ചനോ, സഹോദരങ്ങളോ, സുഹൃത്തുക്കളോ ആയിരിക്കും. അതു പോലെ അവരുടെ കഴിവുകൾ കണ്ടെത്താൻ എപ്പോഴും അവരെ ശ്രദ്ധിച്ചിരിക്കണം. എന്തെങ്കിലും സിഗ്നൽസ് കാണിക്കും . അതിൽ നിന്നും മനസിലാക്കണം. അവർക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്. എന്തു ചെയ്യാൻ കഴിയില്ലെന്ന്. അത് പ്രോത്സാഹിപ്പിക്കണം. സാധാരണ നിസാരരല്ല, നിങ്ങളുടെ മക്കൾ. അവരുടെ കഴിവ് കണ്ടെത്തുമ്പോഴാണ് ലോകമറിയുന്നത്.

ഇവർ നമ്മളെ പോലെ ഇടുങ്ങിയ ചിന്താഗതിക്കാർ ഒന്നും അല്ല. നമുക്കാണ് ഈഗോയും പ്രോബ്ലവുമൊക്കെ. അവശ്യമില്ലാതെ മാതാപിതാക്കളെ അടിച്ചു ഇടിക്കുന്ന മക്കളെക്കാൾ ഇവരല്ലേ നല്ലത്. നമ്മളാണ് വളരേണ്ടത്. നമ്മളിലേക്ക് അവരെ ചെറുതാക്കരുത്. ജയസൂര്യ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP