Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അങ്ങേര് പാവം മനുഷ്യൻ; അങ്ങേരെ കൊണ്ടൊന്നും...... ഞാൻ വിശ്വസിക്കില്ല; അങ്ങേർക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്; ഇൻഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്; അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല: അടൂർ ഭാസിയെ കുറച്ച് കെപിഎസി ലളിത പറഞ്ഞ അഭിപ്രായമല്ല കവിയൂർ പൊന്നമ്മയ്ക്കുള്ളത്; ഭാസി അണ്ണന് കവിയൂർ പൊന്നമ്മയുടെ ക്ലീൻ ചിറ്റ്

അങ്ങേര് പാവം മനുഷ്യൻ; അങ്ങേരെ കൊണ്ടൊന്നും...... ഞാൻ വിശ്വസിക്കില്ല; അങ്ങേർക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്; ഇൻഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്; അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല: അടൂർ ഭാസിയെ കുറച്ച് കെപിഎസി ലളിത പറഞ്ഞ അഭിപ്രായമല്ല കവിയൂർ പൊന്നമ്മയ്ക്കുള്ളത്; ഭാസി അണ്ണന് കവിയൂർ പൊന്നമ്മയുടെ ക്ലീൻ ചിറ്റ്

കൊച്ചി: '' അങ്ങേര് പാവം മനുഷ്യൻ. അങ്ങേരെ കൊണ്ടൊന്നും...... ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇൻഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല''-അടൂർ ഭാസിക്കെതിരായ ആരോപണങ്ങളോട് കവിയൂർ പൊന്നമ്മ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കവിയൂർ പൊന്നമ്മയുടെ ഈ തുറന്നു പറച്ചിൽ.

അടൂർ ഭാസിയെ കുറിച്ചുള്ള ലളിതയുടെ വെളിപ്പെടുത്തലിനെ കുറിച്ചു ചോദിച്ചപ്പോൾ ഞെട്ടലോടെയായിരുന്നു കവിയൂർ പൊന്നമ്മ പ്രതികരിച്ചത്. താൻ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും പൊന്നമ്മ പ്രതികരിച്ചു. അടൂർഭാസിയെ കുറിച്ചുള്ള കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തലുകളെയാണ് കവിയൂർ പൊന്നമ്മ നിഷേധിക്കുന്നത്. ഭാസി അണ്ണന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നായിരുന്നു ലളിതയുടെ തുറന്നു പറച്ചിൽ.

ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ ലളിതയുടെ ഈ വെളിപ്പെടുത്തലുകൾ താൻ വിശ്വസിക്കില്ലെന്നാണ് കവിയൂർ പൊന്നമ്മ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP