Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പടച്ചോൻ വരച്ചൊരു വര കടക്കാൻ പാടില്ല; അച്ഛനും അമ്മയ്ക്കും ഞാൻ തെറ്റുകാരിയല്ലെന്ന് അറിയാം; സോഷ്യൽമിഡിയയിലെ ചർച്ചകൾക്ക് മറുപടി പറയുകയുമില്ല: ദിലീപ്-മഞ്ജു വിഷയത്തിൽ പ്രതികരണവുമായി കാവ്യ

പടച്ചോൻ വരച്ചൊരു വര കടക്കാൻ പാടില്ല; അച്ഛനും അമ്മയ്ക്കും ഞാൻ തെറ്റുകാരിയല്ലെന്ന് അറിയാം; സോഷ്യൽമിഡിയയിലെ ചർച്ചകൾക്ക് മറുപടി പറയുകയുമില്ല: ദിലീപ്-മഞ്ജു വിഷയത്തിൽ പ്രതികരണവുമായി കാവ്യ

ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിൽ പടച്ചോൻ വരച്ചൊരു വരയുണ്ട്. ആരും കാണാത്ത ഒരു വര. അതിനപ്പുറത്തേക്ക് നമ്മൾ ആരും കയറാൻ പാടില്ല.-അത് ഞാൻ ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കാവ്യാമാധവൻ. ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തിൽ തനിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങൾക്കുള്ള വിശദീകരണവുമായി കാവ്യ മാധവൻ എത്തുന്നു. എന്നെ എന്റ് അച്ഛനും അമ്മയ്ക്കുമറിയാം സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടി പറയേണ്ടതില്ലെന്നാണ് നടിയുടെ വിശദീകരണം

മുൻഭർത്താവ് നിശാൽ ചന്ദ്രയുമായുള്ള വിവാഹ മോചനത്തെ തുടർന്ന് സിനിമയിൽ സജീവമാവുകയാണ് കാവ്യ. ഈ പശ്ചാത്തലത്തിൽ വനിതയും കന്യകയും അടക്കമുള്ള മാസികകൾക്കാണ് കാവ്യ അഭിമുഖം നൽകിയിരിക്കുന്നത്. ഇതിലാണ് ദിലീപ്-മഞ്ജു കുടുംബ പ്രശ്‌നങ്ങൾക്ക് കാരണം താനാണെന്ന വിമർശനങ്ങളോട് കാവ്യ അതിരൂക്ഷമായി പ്രതികരിക്കുന്നത്. കാവ്യകാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നത് എന്ന ആരോപണം കാവ്യ ഒരിക്കലും നിഷേധിച്ചില്ലലോ എന്ന ചോദ്യത്തോട് നടിയുടെ മറുപടി ഇങ്ങനെയാണ്.

ഞാൻ കാരണമാണ് കുടുംബം തകർന്നത് എന്ന് അവർ രണ്ടുപേരും പറഞ്ഞോ? ഇല്ലല്ലോ? ഈ പ്രശ്‌നത്തിൽ പെട്ട ആളുകൾ എന്റെ പേര് പറഞ്ഞിരുന്നെങ്കിൽ ഞാൻ പ്രതികരിക്കണം. ഏതെങ്കിലും വിശ്വസനീയമായ മാദ്ധ്യമങ്ങളിൽ ഈ വാർത്ത വന്നു എങ്കിൽ ഞാൻ മറുപടി പറയണം, അല്ലാതെ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട് എന്ന് കരുതി ഞാൻ അഭിപ്രായം പറയേണ്ട കാര്യമെന്ത്?-കാവ്യ ചോദിക്കുന്നു.

എനിക്കറിയാം. കാവ്യ മിണ്ടിയോ എന്ന് ചോദിക്കുന്നവരുണ്ട്. ഈ വിഷയത്തെകുറിച്ച് മാത്രം സംസാരിക്കാനായി അഭിമുഖങ്ങൾക്ക് വിളിച്ചവരുണ്ട്. പക്ഷെ ഞാൻ മിണ്ടിയില്ല, അതെനിക്ക് ഉത്തരമില്ലത്തതുകൊണ്ടോ, എന്റെ ഭാഗത്ത് ന്യായമില്ലത്തതുകൊണ്ടോ , ഞാൻ തെറ്റ് ചെയ്തതുകൊണ്ടോ അല്ല. ഞാൻ അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലത്തതുകൊണ്ടാണ്. ഞാൻ വ്യക്തത കൊടുക്കേണ്ടത് അച്ഛനും അമ്മയ്ക്കുമാണ്. അവർക്കറിയാം ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എന്നും അവരുടെ നിഴലിൽ നടക്കുന്ന എന്നെ അവർക്കറിയാം.

എങ്കിൽ, ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ കാവ്യയ്ക്ക് ഇടപെടാമായിരുന്നില്ലേ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. ബാവൂട്ടിയുടെ നാമത്തിൽ മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിൽ പടച്ചോൻ വരച്ചൊരു വരയുണ്ട്. ആരും കാണാത്ത ഒരു വര. അതിനപ്പുറത്തേക്ക് നമ്മൾ ആരും കയറാൻ പാടില്ലെന്നാണ് അഭിപ്രായം.

ഇതിനിടയിൽ കാവ്യയുടെ ചില സുഹൃത്തുക്കളും മറുകണ്ടം ചാടി ചതിച്ചില്ലേ എന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി ഇങ്ങനെയാണ്. ഞങ്ങൾ വടക്കുള്ളവർ ഒരാളെ പരിചയപ്പെടുന്നതും സുഹൃത്താക്കുന്നതും ജീവിതകാലം മുഴുവനുമുള്ള ബന്ധം എന്ന നിലയ്ക്കാണ്. അതുകൊണ്ട് തന്നെ കുറെ കാലമെടുത്തു ആ ഷോക്കിൽ നിന്നും തിരിച്ചുവരാൻ. അല്ലെങ്കിലും ചിലരെ നമ്മുടെ ജീവിതത്തിൽ നിന്നും വേരോടെ പിഴുതു കളയാൻ കുറ സമയമെടുക്കും. ഭാമ, രമ്യ, മൈഥിലി , അനന്യ എന്നിവരെല്ലാം എന്റെ നല്ല സുഹൃത്തുക്കളാണ്. എനിക്ക് തോന്നാറുണ്ട് ഈ ജനറേഷനിലെ കുട്ടികളാണ് നല്ല സുഹൃത്തുക്കൾ എന്ന്. കാരണം അവർ തെറ്റ് കണ്ടാൽ തുറന്നടിച്ച് പറയും എന്നത് തന്നയെന്ന് കാവ്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP