Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'താമരശേരി ചുരം' ഇറങ്ങേണ്ടിയിരുന്നതു മാമുക്കോയ; 'മൊയ്തീനോട് ചെറിയേ സ്പാനർ എടുക്കാൻ' പറയാൻ പപ്പുവിന് അവസരം ലഭിച്ചതു മാമുക്കോയ പിന്മാറിയതിനാൽ

'താമരശേരി ചുരം' ഇറങ്ങേണ്ടിയിരുന്നതു മാമുക്കോയ; 'മൊയ്തീനോട് ചെറിയേ സ്പാനർ എടുക്കാൻ' പറയാൻ പപ്പുവിന് അവസരം ലഭിച്ചതു മാമുക്കോയ പിന്മാറിയതിനാൽ

'വെള്ളാനകളുടെ നാട്' എന്ന പ്രിയദർശൻ ചിത്രത്തിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്തതാണ്. 'താമരശേരി ചുരം' ഇറങ്ങിവരുന്ന കഥ പറയുന്ന പപ്പുവിന്റെ കഥാപാത്രം 'സുലൈമാൻ' ഇപ്പോഴും മലയാളികളിൽ ചിരിപടർത്തുന്നുണ്ട്.

എന്നാൽ, ഈ കഥാപാത്രം മാമുക്കോയക്കു വേണ്ടിയാണു സൃഷ്ടിച്ചത് എന്നതാണു യാഥാർഥ്യം. മാമുക്കോയ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാൽ വെള്ളാനകളുടെ നാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞില്ല.

1988ൽ പുറത്തുവന്ന ചിത്രമാണ് 'വെള്ളാനകളുടെ നാട്'. മോഹൻലാലും ശോഭനയുമായിരുന്നു പ്രധാന വേഷത്തിൽ. ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസന്റേതായിരുന്നു. 'സി.പി' എന്ന കോൺട്രാക്ടറുടെ കേടായ റോഡ് റോളർ നന്നാക്കാനെത്തുന്ന കുതിരവട്ടം പപ്പു 'സുലൈമാനാ'യി തകർത്തഭിനയിക്കുകയും ചെയ്തു.

സിനിമാമാസികയ്ക്കു നൽകിയ അഭിമുഖത്തിലാണു മാമുക്കോയ വെള്ളാനകളുടെ നാടിനെക്കുറിച്ചു പറഞ്ഞത്. ''വെള്ളാനകളുടെ നാടിൽ പപ്പുവേട്ടൻ ചെയ്ത വേഷം എനിക്ക് വന്നതായിരുന്നു. എനിക്കന്ന് 'പൊന്മുട്ടയിടുന്ന താറാവി'ന്റെ ഷൂട്ടിങ് സെറ്റിൽ നിന്ന് അനങ്ങാൻ വയ്യ. ഫുൾഡേ ഷൂട്ടിങ് ആണ്. ഒരേ സമയത്താണ് രണ്ടിന്റെയും ചിത്രീകരണം. 'താറാവി'ൽ ശ്രീനിവാസൻ അഭിനയിക്കുന്നു. 'വെള്ളാനകളു'ടേത് ശ്രീനിയുടെ സ്‌ക്രിപ്റ്റും. അപ്പോൾ ശ്രീനി പറഞ്ഞു, മാമുക്കോയ 'വെള്ളാന'യ്ക്ക് പോയാൽ 'താറാവ്' ബ്ലോക്കാകുമെന്ന്. ഞാൻ പോണില്ലെന്ന് പറഞ്ഞു. ഞാൻ പപ്പുവേട്ടനെ വിളിച്ചിട്ട് ആ റോൾ എൽപ്പിക്കാമെന്ന് പറഞ്ഞപ്പൊ ശ്രീനി ചോദിക്കയാ, അതിനാദ്യം മൂപ്പരോടൊന്ന് സമ്മതം ചോദിക്കണ്ടേ എന്ന്. ചോദിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് ഞാൻ നേരെ മൂപ്പരെ വിളിച്ചു. 'പപ്പുവേട്ടാ, പ്രിയന്റെ പടമുണ്ട് കോഴിക്കോട്ട്. എനിക്കതിന് വരാൻ കഴിയൂലാ. ഞാനിവിടെ താറാവിന്റെ സെറ്റിൽ പെട്ടിട്ടുണ്ട്. അതില് ങ്ങള് പോയി ചെയ്തോളീന്ന്'. അത് കേട്ടപ്പൊ പപ്പുവേട്ടൻ 'അയിനെന്താ ആയിക്കോട്ടെ ഞാൻ ചെയ്തോളാ മോനേ' എന്ന് പറഞ്ഞു. അങ്ങനെ മൂപ്പരത് ഗംഭീരമാക്കി. 'താമരശ്ശേരിിിി ചൊരംംംം...' എന്ന് നീട്ടി ഞാനൊന്നും ഒരിക്കലും പറയൂലാ. അയാള് പറഞ്ഞപ്പൊ അതിന്റെയൊരു സ്‌റ്റൈൽ അങ്ങോട്ട് വന്നു.''- മാമുക്കോയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP