Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിത്രം ആദ്യമെത്തിയത് ദുബായിലുള്ള ബന്ധുവിന്റെ ഫോണിൽ; പോസ്റ്റ് ചെയ്തത് എറണാകുളംകാരൻ; സീരിയൽ നടിമാർക്കെതിരെ എന്തും പറയാമെന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ ഉറച്ച് എസ്‌ഐയ്‌ക്കൊപ്പം പിടിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട നടി; ലക്ഷ്മിക്ക് പറയാനുള്ളത്

ചിത്രം ആദ്യമെത്തിയത് ദുബായിലുള്ള ബന്ധുവിന്റെ ഫോണിൽ; പോസ്റ്റ് ചെയ്തത് എറണാകുളംകാരൻ; സീരിയൽ നടിമാർക്കെതിരെ എന്തും പറയാമെന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ ഉറച്ച് എസ്‌ഐയ്‌ക്കൊപ്പം പിടിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട നടി; ലക്ഷ്മിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതു കേസ് വന്നാലും അതിൽ സീരിയൽ നടി ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു പതിവാകുകയാണ്. കേസിൽ കുടുങ്ങുന്ന സ്ത്രീകളോട് സാമ്യമുള്ള പേരുള്ള പ്രശസ്ത താരങ്ങളുടെ ഫോട്ടോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കും. ഇതിന്റെ അവസാന ഇരയാണ് ലക്ഷ്മി. സീരിയിൽ നടിയുടെ വീട്ടിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചു ജനക്കൂട്ടം തടഞ്ഞുവച്ചു മർദിച്ച പുത്തൻകുരിശ് എസ്‌ഐ ജെ.എസ്.സജീവ്കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ആരോ ബോധപൂർവ്വം നിറച്ചത് ലക്ഷ്മിയുടെ ഫോട്ടോയായിരുന്നു. തന്നെ അപമാനിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന നിലപാടിലാണ് ലക്ഷ്മി ഇന്ന്.

അതിനുള്ള നിയമവഴിയിലൂടെയാണ് സീരിയിൽ നടിയുടെ യാത്ര. ഇനിയൊരു സീരിയൽ നടിക്ക് തന്റെ അവസ്ഥ ഉണ്ടാകരുതെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വെള്ളിനക്ഷത്രത്തോട് നടി പറഞ്ഞു. തന്റെ ചിത്രം ഉപയോഗിച്ച് അപമാനിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നതിനെതിരെ ലക്ഷ്മി സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. യഥാർത്ഥ പ്രതിയെ കണ്ടെത്തും വരെ കേസിന് പുറകെ താനുണ്ടാകുമെന്നാണ് ലക്ഷ്മി പറയുന്നത്. ഇതിന് സിനിമാ-സീരിയൽ നടീ നടന്മാരുടെ സംഘടനയുടെ പൂർണ്ണ പിന്തുണയും ഉണ്ട്. ഇത്തരം പ്രചരണങ്ങൾക്കെതിരെ നടപടി അനിവാര്യതയാണെന്ന് അവർ തിരിച്ചറിയുകയാണ്.

ദുബായിലുള്ള എന്റെ ബന്ധു പറഞ്ഞാണ് വാട്‌സ് ആപ്പിൽ എന്റെ പടം പ്രചരിക്കുന്നത് ആദ്യം അറിഞ്ഞത്. അവരുടെ മകന്റെ ഫോണിലാണ് ആദ്യം പടം എത്തിയത്. അവർ എനിക്കും അയച്ചു തന്നു. എറണാകുളത്തെ ആളാണ് ആ ഫോട്ടോ ഇട്ടത്. ആ നമ്പരിലേക്ക് വിളിച്ച് അയാളോട് കാര്യം തിരക്കി. അപ്പോൾ അതൊരു ഗ്രൂപ്പിൽ വന്നതാണെന്നായിരുന്നു അയാളുടെ പ്രതികരണം. തുടർന്ന് മനസാവാചാ കർമ്മണാ അറിയാത്ത കാര്യത്തിൽ സൈബർ പൊലീസിന് പരാതി നൽകി. എറണാകുളത്തെ ഒരാളുടെ നമ്പരിൽ നിന്നാണ് ഫോട്ടോ ഇട്ടതെന്ന് മനസ്സിലായി. ആ നമ്പരിലേക്ക് പൊലീസ് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല-ലക്ഷ്മി പറയുന്നു.

അടുത്ത ദിവസം സിനിമാ-സീരിയൽ രംഗത്തെ സംഘടനയായ ആത്മയ്ക്കും പരാതി നൽകി. സംഘടനയിൽ നിന്നും പൊലീസിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും ലക്ഷ്മി വിശദീകരിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ നടിമാർക്ക് പല തരത്തിൽ അപമാനിതരാകുന്നത് പുതിയ കാര്യമല്ല. അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ശിക്ഷ ലഭിക്കുന്നില്ല. എറണാകുളത്ത് നടക്കുന്ന സംഭവത്തിൽ എങ്ങനെയാണ് തിരുവനന്തപുരത്ത് താമസിക്കുന്ന താൻ പങ്കാളിയാകുന്നത്. സീരിയൽ നടിമാർക്കെതിരെ എന്തും പറയാമെന്ന വിചാരമാണ് ഇതിന് കാരണം.

എന്തൊരു കഷ്മാണ് ഇത്? സീരിയലിൽ അഭിനയിക്കുന്നവർക്കും കുടുംബമുണ്ട്. മാതാപിതാക്കളുണ്ട്. കുട്ടികളുമുണ്ട്. അവിവാഹിതരായ കുട്ടികൾ പോലും സീരിയലിൽ പ്രവർത്തിക്കുന്നുണ്ട്. എനിക്ക് മനസ്സിലാകുന്നില്ല ഇതിന് പിന്നിലെ ചേതോവികാരം. ഇത് ചെയ്യുന്നവർക്ക് എന്ത് സംതൃപ്തിയാണ് ലഭിക്കുന്നത്. സംഭവത്തിൽ സീരിയൽ നടയില്ലെന്ന് എസ്‌ഐ തന്നെ പറഞ്ഞിട്ടുണ്ട്. എന്തുവന്നാലും താൻ പിന്നോട്ടില്ല. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരും വരെ പോരാടും. തന്റെ ദുരനുഭവം ഇനിയൊരാൾക്കും ഉണ്ടാകാൻ പാടില്ലെന്നും ലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ ആഴ്ച കോലഞ്ചേരിയിൽ ഒരു സീരിയൽ നടിയെയും എസ് ഐയേയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതായി വാർത്ത വന്നിരുന്നു. ആ നടിയുടെ പേരും സാമ്യമുള്ളതായിരുന്നു. ഇതോടെ, സ്ത്രീധനം ഉൾപ്പെടെ പരമ്പരകളിലും പാവാട, ഗോസ്റ്റ് വില്ല തുടങ്ങിയ സിനിമകളിലും അഭിനയിച്ച ലക്ഷ്മിയാണ് അതെന്നു ചിലർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചാരണം അഴിച്ചു വിടുകയായിരുന്നു. വ്യാഴ്‌ഴ്ച രാത്രി എട്ട് മണിയോടെ സ്വന്തം കാറിലാണ് എസ്‌ഐ സീരിയൽ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാർ വീടുവളയുകായിരുന്നു. അനാശാസ്യം ആരോപിച്ച നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും ചെയ്തു.

തുടർച്ചയായി മൂന്ന് ദിവസങ്ങലിൽ ഇതേവീട്ടിൽ എസ്‌ഐ എത്തിയതോടെയാണ് നാട്ടുകാർ അനാശാസ്യം ആരോപിച്ച് രംഗത്തെത്തിയതും തടഞ്ഞു നിർത്തി മർദ്ദിച്ചത്. ഈ വിവാദത്തിൽ പെട്ട സീരിയൽ നടിയെന്ന വ്യാജേനയാണ് ലക്ഷമിയുടെ ഫോട്ടോ പ്രചരിച്ചത്. എന്നാൽ ഈ വാർത്തയെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. വിവാദത്തിൽപ്പെട്ട സ്ത്രീയ്ക്ക് സീരിയിലുമായി യാതൊരു ബന്ധവുമില്ലെന്നും തെളിഞ്ഞു. എസ് ഐ തന്നെ ഇത് തുറന്നു പറഞ്ഞു.

വിവാദത്തിൽപ്പെട്ട സ്ത്രീയം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. കാമുകൻ സ്വന്തമാക്കിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കാൻ വേണ്ടിയാണ് നടി പുത്തുൻകുരിശ് എസ്‌ഐ സജീവ് കുമാറിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP