Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ നാല് ദിവസം പ്രേമം നേടിയത് 4.85 കോടി രൂപ; റിക്കോർഡ് ലോഹം തകർത്തത് 6.20 കോടി വാരിക്കൂട്ടി; ബോക്‌സ് ഓഫീസിൽ താരമായി മോഹൻലാൽ-രഞ്ജിത് ചിത്രം

ആദ്യ നാല് ദിവസം പ്രേമം നേടിയത് 4.85 കോടി രൂപ; റിക്കോർഡ് ലോഹം തകർത്തത് 6.20 കോടി വാരിക്കൂട്ടി; ബോക്‌സ് ഓഫീസിൽ താരമായി മോഹൻലാൽ-രഞ്ജിത് ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

ലോഹം സിനമയിൽ രഞ്ജിത്തിന് ഏറെ പാളിച്ചകൾ വന്നിട്ടുണ്ടാകാം. എങ്കിലും അതൊന്നും കളക്ഷനെ ബാധിക്കുന്നില്ല. ഓണത്തിന് ഒരാഴ്ച മുമ്പേ തിയേറ്ററിലെത്തിയ മോഹൻലാൽ സിനിമ തകർക്കുന്നത് പ്രേമം സ്വന്തമാക്കിയ റിക്കോർഡുകളാണ്.

റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ പ്രേമം കളക്റ്റ് ചെയ്തത് 4.85 കോടി രൂപയാണ്. ഇത് കടത്തിവെട്ടി ലോഹത്തിന്റെ നേട്ടം 6.20 കോടി രൂപയായി. അതായത് വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ നിന്ന് നേടിയ നേട്ടമാണ് ഇത്. ആദ്യ നാല് ദിവസവും ഓരോ കോടിയുടെ ഗ്രാസ് കടന്നുവെന്നതും ലോഹത്തിൽ റിക്കോർഡാണ്. പ്രമവും ഈ നേട്ടത്തിന് അർഹമായിരുന്നു. എന്നാൽ ഓരോ ദിവസവും കൂടുതൽ തുക നേടി ലോഹം അവിടേയും ഒന്നാമത് എത്തി. ലോഹം റിലീസ് ചെയ്ത ദിനം 2.20 കോടി രൂപയാണ് ലഭിച്ചത്. പിന്നീടുള്ള ദിവസം 1.30 കോടിയും 1.50 കോടിയും സ്വന്തമാക്കി.

ആദ്യദിന കളക്ഷനുകളിൽ മലയാള ചിത്രങ്ങളിൽ മോഹൻലാൽ ചിത്രമായ കാസനോവയാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന കളക്ഷൻ നേടിയത്. രണ്ട് കോടി പതിനാറ് ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. മോഹൻലാൽവിജയ് ചിത്രമായ ജില്ല 2കോടി 60 ലക്ഷമാണ് ആദ്യദിനം വാരിക്കൂട്ടിയത്. സമീപകാലത്ത് കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയത് തമിഴ് ചിത്രമായ ഐ ആണ്. മൂന്ന് കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് റിലീസ് ദിവസം വാരിക്കൂട്ടിയത്. മോഹൻലാലിന്റെ തന്നെ കാസനോവയുടെ റെക്കോഡ് തകർത്താണ് ലോഹം മലയാളത്തിലെ ഏറ്റവും ഉയർന്ന റിലീസ് ദിന ഗ്രോസ്സ് കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമായി മാറിയത്. സംസ്ഥാനത്തിനുപുറത്തുനിന്നുള്ള കളക്ഷൻ കൂടി കണക്കാക്കുമ്പോൾ 3.5 കോടി രൂപയാണ് ലോഹം ആദ്യദിനം നേടിയിരിക്കുന്നത്.

എന്നാൽ സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങൾ വന്നതോടെ കളക്ഷനിൽ കുറവ് വന്നു. അപ്പോഴും പ്രേമത്തിന്റെ റിക്കോർഡിനെ ലോഹം മറികടക്കുന്നുവെന്നാണ് ശ്രദ്ധേയം. 250 കേന്ദ്രങ്ങളിലായി ദിവസേന 1000 പ്രദർശനങ്ങളാണ് ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രത്തിനുള്ളത്. ടിക്കറ്റ് കിട്ടാതെ ലക്ഷക്കണക്കിന് പ്രേക്ഷകർ മടങ്ങുന്ന സാഹചര്യത്തിൽ പല സെന്ററുകളിലും ആദ്യ ദിനത്തിൽ സ്‌പെഷ്യൽ ഷോകൾ നടത്തി. ദൃശ്യത്തിന് ശേഷം മോഹൻലാലിന്റേതായി എത്തുന്ന മെഗാഹിറ്റാണ് ലോഹം. ഈ സിനിമയുടേ സാറ്റലൈറ്റ് അവകാശം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് കരാറായിട്ടുള്ളതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലോഹം നിർമ്മിച്ചത്. കേരളത്തിനകത്തും പുറത്തുമായി 250ലേറെ തിയറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. മാക്‌സ് ലാബ് ആണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലോഹത്തിൽ മോഹൻലാലിന് രണ്ട് ഗെറ്റപ്പുകളുണ്ട്. ആൻഡ്രിയയാണ് നായിക. എസ്. കുമാറിന്റെ മകൻ കുഞ്ഞുണ്ണി എസ്. കുമാറാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മാക്‌സ് ലാബ് റിലീസ് ചെയ്തത്. സ്പിരിറ്റിന് ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്നു എന്നതാണ് ലോഹത്തിന്റെ പ്രധാന പ്രത്യേകത. എന്നാൽ പ്രതീക്ഷകൾക്കൊത്ത് നീതി പുലർത്താൻ ലോഹത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP