Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വച്ഛ് ഭാരത് ചലഞ്ചിന് സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി; ബ്ലോഗിലൂടെ പുകഴ്‌ത്തലുമായി മോഹൻലാൽ; സൂപ്പർതാരങ്ങൾക്ക് മോദി ഭക്തി കൂടുമ്പോൾ ആരാധകർക്ക് കൺഫ്യൂഷൻ

സ്വച്ഛ് ഭാരത് ചലഞ്ചിന് സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി; ബ്ലോഗിലൂടെ പുകഴ്‌ത്തലുമായി മോഹൻലാൽ; സൂപ്പർതാരങ്ങൾക്ക് മോദി ഭക്തി കൂടുമ്പോൾ ആരാധകർക്ക് കൺഫ്യൂഷൻ

തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പിന്നാലെയാണ് കുറച്ചു കാലമായി നമ്മൾ. വിഷയം പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോദിയെ പുകഴ്‌ത്തി സംസാരിച്ചതും. എന്നാൽ ഏതാനും നാളുകളായി മലയാളത്തിലെ സൂപ്പർതാരങ്ങളും മോദി ഭക്തിയിൽ മുഴുകിയിരിക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കിയവരും പരസ്യമായി തന്റെ രാഷ്ട്രീയം വെളിപ്പെടുത്താത്തവരും എല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രിയെ പുകഴ്‌ത്താൻ ഈ സൂപ്പർതാരങ്ങൾ കാണിക്കുന്ന ഉത്സാഹം ആരാധകർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുകയാണ്. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരും നിരവധി തവണ ദേശീയ അവാർഡുകൾ നേടിയിട്ടുള്ളവരുമാണ് ഇവർ.

ഇവരുടെ മോദി ഭക്തിയെക്കുറിച്ച് സംശയവും ഉയർന്നു കഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപിയാണ് ആദ്യമായി മോദി ഭക്തി വെളിപ്പെടുത്തി രംഗത്തെത്തിയത്. പിന്നീട് മോദി പ്രധാനമന്ത്രിയായ ശേഷം ഈ ഭക്തി മോഹൻലാലിലേക്കും മമ്മൂട്ടിയിലേക്കും പടരുകയായിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപി മോദിയെ സന്ദർശിച്ചത് സ്ഥാനാർത്ഥി മോഹവുമായാണെന്ന് ആരോപണം ഉയർന്നെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് വന്നു. മോദിക്ക് കേരള ദോത്തി നൽകാൻ ശ്രമിച്ച് പരാജയപ്പെട്ട സുരേഷ് ഗോപി മാർച്ചിൽ മോദിയുമായി അഹമ്മദാബാദിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും സിനിമയ്ക്ക് പുറത്തുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയത്തിന് പുറത്തുള്ള വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് മോദി സുരേഷ് ഗോപിയെ വിളിച്ചു വരുത്തിയത്. പിന്നീട് പ്രധാനമന്ത്രിയായ ശേഷവും അദ്ദേഹം സുരേഷ് ഗോപിയെ വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മോദിയെ പ്രകീർത്തിച്ച് മോഹൻലാൽ ബ്ലോഗ് എഴുതിയത്. അദ്ധ്യാപക ദിനത്തിൽ രാജ്യത്തെ വിദ്യാർത്ഥികൾക്കായി മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ചായിരുന്നു ബ്ലോഗ് എഴുത്ത്. മോദിയുടെ ആത്മാർത്ഥതയെയും സത്യസന്ധതയെയും പ്രശംസിച്ച ലാൽ കുട്ടികൾക്കുള്ള ഏറ്റവും വലിയ സന്ദേശമായാണ് മോദിയുടെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. കുട്ടികൾ മോദിയെപ്പോലെ സ്വപ്നം കാണാൻ തുടങ്ങണമെന്നും ലാൽ എഴുതിയിരുന്നു.

മോദി ആഹ്വാനം ചെയ്ത ശുചീകരണ ചലഞ്ചിൽ പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്താണ് മമ്മൂട്ടി തന്റെ മോദി ഭക്തി വെളിപ്പെടുത്തിയത്. അഡിക്ടഡ് ടു ലൈഫ്, മൈ ട്രീ ചലഞ്ച് തുടങ്ങിയ തന്റെ സംരഭങ്ങളോടൊപ്പം ഇതിൽ സഹകരിക്കണമെന്ന് അദ്ദേഹം സുഹൃത്തുക്കളെയും ആരാധകരെയും ക്ഷണിക്കുകയും ചെയ്തിരുന്നു. ഏതായാലും നിരവധി ആരാധകരുള്ള ഈ താരങ്ങൾ മോദിയെ ആരാധിക്കുന്നതിന് പിന്നിൽ എന്തെങ്കിലും ഉന്നത ലക്ഷ്യങ്ങളുണ്ടോയെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP