Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉർവശി നിർമ്മിച്ച സിനിമയിലെ നായകൻ ആദ്യ ദാമ്പത്യത്തിൽ പങ്കാളിയായി; പ്രണയ വിവാഹം തകർന്നപ്പോൾ കുഞ്ഞാറ്റയ്ക്കായി നിയമപോരാട്ടം; അനുജന്റെ കൂട്ടുകാരനെ പങ്കാളിയാക്കി നടിയുടെ രണ്ടാം ദാമ്പത്യം; പുനർവിവാഹത്തിൽ മനോജ് കെ ജയനും സന്തുഷ്ടൻ

ഉർവശി നിർമ്മിച്ച സിനിമയിലെ നായകൻ ആദ്യ ദാമ്പത്യത്തിൽ പങ്കാളിയായി; പ്രണയ വിവാഹം തകർന്നപ്പോൾ കുഞ്ഞാറ്റയ്ക്കായി നിയമപോരാട്ടം; അനുജന്റെ കൂട്ടുകാരനെ പങ്കാളിയാക്കി നടിയുടെ രണ്ടാം ദാമ്പത്യം; പുനർവിവാഹത്തിൽ മനോജ് കെ ജയനും സന്തുഷ്ടൻ

മറുനാടൻ മലയാളി ബ്യൂറോ

സീരിയലിലൂടെ വെള്ളിത്തിരയിലെത്തി കുട്ടൻ തമ്പുരാനിലൂടെ മലയാളിയുടെ മനസ്സിലെത്തിയ നടനാണ് മനോജ് കെ ജയൻ. തൊണ്ണൂറുകളിൽ മലയാളിയുടെ നായികാ സങ്കൽപ്പങ്ങൾ ഉർവ്വശിയ്‌ക്കൊപ്പമാണ് നീങ്ങിയത്. മലയാളത്തിലെ സൂപ്പർ നായിക. അഭിനയകുടുംബത്തിൽ നിന്നുള്ള ഉർവ്വശിയും സംഗീത പ്രതിഭകളായ ജയവിജയന്മാരിൽ ജയന്റെ മകന്റെ മനോജും പ്രണയത്തിലായതും വിവാഹം ചെയ്തതും അപ്രതീക്ഷിതമായിട്ടായിരുന്നു. ഇവരുടെ വിവാഹം മലയാളികളും ഏറ്റെടുത്തു. എന്നാൽ അധികകാലം ഈ ദാമ്പത്യം നിലനിന്നില്ല. രണ്ടു പേരും വേറെ വിവാഹം കഴിഞ്ഞ് സുഖ ജീവിതം നയിക്കുകയാണ് ഇപ്പോൾ

ഏക മകൾ കുഞ്ഞാറ്റയുടെ ജനനശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഉർവശി മദ്യത്തിന് അടിമയാണ് എന്നതായിരുന്നു വിവാഹമോചനത്തിനായി മനോജ് കെ ജയൻ ചൂണ്ടിക്കാട്ടിയ പ്രധാനകാരണം. വിചാരണ വേളയിൽ മദ്യപിച്ചെത്തിയ ഉർവശി ഇത് ശരിയാണെന്ന് തെളിയിച്ചു. വിവാഹമോചന ശേഷം ഇരുവരും വേറെ വിവാഹം കഴിച്ചു. പ്രശ്‌നങ്ങളുടെ തുടക്കത്തിൽ ഉർവ്വശിയുടെ കുടുംബത്തിന്റെ പിന്തുണയും മനോജിനൊപ്പമായിരുന്നു. മകൾ കുഞ്ഞാറ്റയും അച്ഛനൊപ്പം നിൽക്കാൻ ആഗ്രഹിച്ചതോടെ നായികയായി തിളങ്ങിയ ഉർവ്വശിക്ക് വില്ലൻ പരിവേഷമായി. ഉർവ്വശിയുടെ മദ്യപാനം പോലും ചർച്ചാ വിഷയുമായി. 2000 ത്തിലായിരുന്നു ഉർവശി നോജ് കെ. ജയനുമായി വിവാഹം. 2008ൽ വിവാഹ മോചിതയായ ഉർവശി, 2014ൽ വീണ്ടും വിവാഹിതയായി. അതിന് മുമ്പ് മനോജും മറ്റൊരു ജീവത പങ്കാളിയെ കണ്ടെത്തിയിരുന്നു.

ഹരിഹരൻഎംടി കൂട്ടുകെട്ടിന്റെ സർഗ്ഗത്തിലൂടെ വെള്ളത്തിരയിൽ സജീവമായ മനോജ് കെ ജയൻ അഭിനയ പ്രതിഭയാണെന്ന് ആദ്യ സിനിമയിലൂടെ തെളിയിച്ചു. മലയാളത്തിലെ ഭാവി നായകൻ മനോജ് ആണെന്ന് പോലും വിലയിരുത്തലുണ്ടായി. എന്നാൽ അതൊന്നുമല്ല സംഭവിച്ചത്. സിനിമയിൽ ഒുക്കലുകളുടെ അനുഭവമാണ് മനോജ് കെ ജയനുണ്ടായത്. മുൻപ് മനോജ് കെ ജയൻ ഫീൽഡിൽ നിന്നും ഒട്ടാവുന്ന ഒരു അവസ്ഥയുണ്ടാിരുന്നു. ആ സമയത്താണ് നടി ഉർവശി മനോജിനെ നായകനാക്കി 'പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ' എന്ന ചിത്രം നിർമ്മിച്ചത്. വിജി തമ്പിയായിരുന്നു സംവിധായകൻ. ഈ ചിത്രത്തോടെ മനോജ് വീണ്ും ഫീൽഡിൽ സജീവമായി. മനോജും ഉർവ്വശിയും നായികാ നായകന്മാരായ ചിത്രം വിജയമായതോടെ ഗോസിപ്പുകളെത്തി. അന്ന് മലയാളത്തിലെ തിരിക്കേറിയ നായികയായിരുന്നു ഉർവ്വശി.

ആയിടയ്ക്ക് മനോജ് കെ ജയനും ഉർവശിയും വിവാഹിതരാകുന്നു എന്ന പേരിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങി. ഇത് ചിലരുടെ ഭാവന മാത്രമാണെന്ന രണ്ടു പേരും പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഒടുവിൽ അത് തന്നെ സംഭവിച്ചു. രണ്ട് പേരും വിവാഹിതരായി. ഇതോടെ സിനിമയിൽ നിന്നും ഉർവ്വശി അവധിയുമെടുത്തു. ഇരുവരും സുഖ ദാമ്പത്യം നയിക്കുന്നതായി മലയാളി കരുതി. അതിനിടെയിലാണ് കല്ലുകളികളുടെ വാർത്തകൾ എത്തിയത്. ഒരു കുട്ടി കൂടി ജനിച്ചതോടെ ഉർവശിയിൽ പല മാറ്റങ്ങളും കണ്ട് തുടങ്ങിയത്രെ. ആ മാറ്റം രണ്ടു പേരുടെയും ദാമ്പത്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയത്രെ. തുടർന്ന് വഴക്കും സംഘർഷവുമെല്ലാം. മകൾ കുഞ്ഞാറ്റയുടെ സംരക്ഷണത്തെ കുറിച്ചും തർക്കങ്ങൾ ഉയർന്നു. ഒടുവിൽ രണ്ട് പേരും പിരിഞ്ഞു. ഇതോടെ ഉർവ്വശി തീർത്തും ഒറ്റപ്പെടുന്ന അവസ്ഥയിലെത്തി. അപ്പോഴും ഉപനായക വേഷങ്ങളിലൂടെ മലയാളത്തിൽ മനോജ് കെ ജയൻ സജീവമായിരുന്നു. നിയമ യുദ്ധത്തിലൂടെ കുഞ്ഞാറ്റയുടെ സംരക്ഷണ ചുമതലും മനോജിന് കിട്ടി. നിയമപരമായി ഉർവ്വശിയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം മനോജ് ആശയെ വിവാഹവും ചെയ്തു.

വിവാഹമോചനത്തെ കുറിച്ച് മനോജ് വിശദീകരിച്ചത് ഇങ്ങനെയാണ്. 'ഒരാളെ കുറിച്ചും മോശമായി പറയാത്ത ആളാണ് ഞാൻ. എന്നാൽ ഇത്രയും കാലം പറയാതെ വച്ച ആ കാര്യം ഇനിയും പറയാതിരിക്കാൻ വയ്യ. പൂർണ്ണമായും മദ്യത്തിനടിമയാണ് ഉർവ്വശി. മദ്യപിച്ച് നേരെ നിൽക്കാൻ പോലും സാധിക്കാത്ത നിലയിലാണ് അവർ കോടതിയിൽ വരെ വന്നത്. ഇങ്ങനെയുള്ള ഒരാളുടെ കൂടെ മകളെ പറഞ്ഞയക്കാൻ പറ്റില്ല. ഇത്രയും കാലം ഞാനിത് പറയാതിരുന്നത് അവർ ഒരു സ്ത്രീയാണെന്ന് പരിഗണിച്ചാണ്. 'മനോജ് പറയുന്നു. മദ്യപിച്ച് നേരെ നിൽക്കാൻ പോലും സാധിക്കാത്ത നിലയിലാണ് അവർ കോടതിയിൽ വന്നത്. ഇങ്ങനെയുള്ള ഒരാളുടെ കൂടെ മകളെ പറഞ്ഞയക്കാൻ പറ്റില്ലെന്നായിരുന്നു നിലപാട്. വിവാഹമോചനത്തിന് ശേഷമാണ് ആശയെ മനോജ് ജീവിത പങ്കാളിയാക്കിയത്. ഇതിൽ അമൃത് എന്നൊരു മകനുമുണ്ട്.

ഇതിനിടെയിൽ അച്ചുവിന്റെ അമ്മയെന്ന സിനിമയിലൂടെ ഉർവ്വശി വീണ്ടും സിനിമയിൽ സജീവമായി. അതിനിടെയായിരുന്നു നടിയുടെ രണ്ടാം വിവാഹം. ചെന്നൈയിൽ ബിൽഡിങ് കമ്പനി നടത്തുന്ന പുനലൂർ സ്വദേശിയായ ശിവൻ ആയിരുന്നു വരൻ.ഇരു വീട്ടുകാരുടെയും ആശീർവാദത്തോടെയാണ് വിവാഹിതയായതെന്ന് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു. ഉർവശിയുടെ മരിച്ചുപോയ സഹോദരന്റെ സുഹൃത്ത് കൂടിയാണ് ശിവൻ. വിവാഹശേഷം ഇരുവരും ചെന്നൈയിലാണ് താമസം. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇതെന്ന് ഉർവശി വ്യക്തമാക്കുകയും ചെയ്തു. ഈ വിവാഹത്തിൽ ഒരു ആൺകുഞ്ഞും ഉർവ്വശിക്ക് പിറന്നു. അതിന് ശേഷവും സിനിമയിലും ടിവി പ്രോഗ്രാമുകളിലും ഉർവ്വശി സജീവമാണ്. കമലാഹസന്റെ ഉത്തമ വില്ലൻ അടക്കമുള്ള സിനിമയിലും അഭിനയിച്ചു.

ഉർവശിയുടെ സഹോദരൻ കമലിന്റെ ഉറ്റ ചങ്ങാതിയാണ് ശിവൻ. കുടുംബത്തിലെ പല ആവശ്യങ്ങൾക്കും അമ്മയും സഹോദരനും ശിവന്റെ സഹായം തേടുകയും വീട്ടിൽ വന്ന് പല കാര്യങ്ങളും ഒരു നാട്ടിൻ പുറത്തുകാരന്റെ നന്മയോടെ മുൻകൈ എടുത്ത് ചെയ്യുകയും ചെയ്തപ്പോഴാണ് രണ്ടുപേരും പരിചയപ്പെടുന്നത്. അനിയൻ അപകടത്തിൽ പെട്ട് കോമാ സ്‌റ്റേജിൽ കിടന്നപ്പോഴും താങ്ങായി നിന്നത് ശിവനായിരുന്നു. ചിറ്റപ്പന്റെ മരണ സമയത്തും നല്ല സുഹൃത്തായി ഒപ്പം നിന്നു. വിവാഹ മോചനത്തോടെ ഒറ്റപ്പെട്ടുപോയ ഉർവശിക്ക് താങ്ങും തണലുമായത് ശിവനായിരുന്നു. വർഷങ്ങൾക്ക് ശേഷം പരസ്പരം നന്നായി മനസ്സിലാക്കിയ ശേഷമാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. ലിവിങ് ടു ഗെതർ എന്ന ജീവിത ശൈലിയോട് താല്പര്യമില്ലാത്തതുകൊണ്ടാണ് നിയമപരമായി വിവാഹിതരായത്. വിവാഹത്തിലേക്ക് എത്തിയ സാഹചര്യം കൗതുകം നിറഞ്ഞതായിരുന്നു.

രണ്ടാം വിവാഹത്തെ കുറിച്ച് ഉർവ്വശി തന്നെ പറയുന്നത് ഇങ്ങനെബന്ധുക്കളുടെയും അപ്പൂപ്പന്റെയും ഒപ്പം തിരുവണ്ണാമലയിലെ രമണ മഹർഷിയുടെ ആശ്രത്തിലേക്ക് ഒരു യാത്രപോയി. ആ യാത്ര ജീവിതത്തിലെ വഴിത്തിരിവാകുമെന്ന് ഒരിക്കലും കരുതിയില്ല. യാത്രയിൽ ശിവനും ഒപ്പമുണ്ടായിരുന്നു. ആശ്രമത്തിൽ കുടുംബ പൂജ നടത്തുന്ന ചടങ്ങുണ്ട്. ''പൂജാവേളയിൽ ദമ്പതീപൂജ നടത്തിയ രണ്ടു മാലകൾ അറിയാതെ പൂജാരി ഞങ്ങളുടെ കഴുത്തിൽ കൊണ്ടിട്ടു. എല്ലാവരും പെട്ടെന്ന് വല്ലാതെയായി. ശിവേട്ടൻ മാല ഊരിയെടുക്കാൻ നോക്കിയപ്പോൾ എന്റെ അപ്പൂപ്പൻ തടഞ്ഞു. അതായിരിക്കും അതിന്റെ നിയോഗം എന്നു പറഞ്ഞു'' എല്ലാം ഒരു നിമിത്തം പോലെ. അതുവരെ വിവാഹത്തെപ്പറ്റി ചിന്തിക്കാതിരുന്ന ഉർവ്വശിയുടെ മനസ്സിൽ അത്തരമൊരു ചിന്ത വന്നത് അവിടെ വച്ചാണ്. പിന്നീട് വീട്ടുകാർ തമ്മിൽ ആലോചിച്ച് വിവാഹം എന്ന തീരുമാനത്തിൽ എത്തി. തിരുവണ്ണാമലൈയിൽ നടന്നത് ചടങ്ങായി സ്വീകരിച്ചതു കാരണമാണ് വീണ്ടും മതപരമായ ചടങ്ങുകൾ ഒഴിവാക്കിയതെന്നും ഉർവ്വശി വിശദീകരിച്ചിരുന്നു.

1980 ൽ കെ.ഭാഗ്യരാജിന്റെ 'മുന്താണി മുടിച്ചാച്ച്' എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഉർവശിയുടെ അരങ്ങേറ്റം. 84 ൽ ഇറങ്ങിയ 'എതിർപ്പുകൾ' ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. പിന്നെ നിരവധി സൂപ്പർ ഹിറ്റുകൾ. മികച്ച നടിക്കുള്ള ഒട്ടേറെ അവാർഡുകളും ഉർവ്വശി നേടി. പ്രസിദ്ധ നർത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന തുടങ്ങിയവർ സഹോദരിമാരാണ്.

Stories you may Like

More News in this category+

MNM Recommends +

Go to TOP