Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാനൊരു ബിജെപി പ്രവർത്തകനല്ല; കുറച്ചു സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ': തന്റെ ഫോട്ടോ ചേർത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവരോട് നീരജ് മാധവന് പറയാനുള്ളത്

'ഞാനൊരു ബിജെപി പ്രവർത്തകനല്ല; കുറച്ചു സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ': തന്റെ ഫോട്ടോ ചേർത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവരോട് നീരജ് മാധവന് പറയാനുള്ളത്

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതിനെതിരെ സിനിമാ താരം നീരജ് മാധവ്. യുവതാരം നീരജ് മാധവ് ബിജെപി അനുഭാവിയാണെന്ന രീതിയിലാണ് ബിജെപി തങ്ങളുടെ പോസ്റ്ററിൽ യുവതാരത്തിന്റ ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യാജമാണെന്നും താൻ ഇപ്പോൾ ഒരു രാഷട്രീയ പാർട്ടിയുടേയും ഭാഗമല്ലെന്നും നീരജ് വ്യക്തമാക്കി.

എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിന് നീരജ് പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് ബിജെപി പ്രവർത്തകർ ധീരജിനെ ഉയർത്തിക്കാട്ടി പ്രചരണം ആരംഭിച്ചിരുന്നത്. എന്നാൽ ലോഗോ പ്രകാശനത്തിനു തന്നെ ക്ഷണിച്ചതു കൊണ്ടാണ് പോയതെന്നും കേവലം ഒരു ചടങ്ങ് മാത്രമായിരുന്നു അതെന്നും നീരജ് വ്യക്തമാക്കി.

ഇത്തരം ചടങ്ങുകളിൽ താൻ പങ്കെടുക്കാറുണ്ടെന്നും എന്നാൽ പരിപാടി നടത്തുന്ന രാഷട്രീയ പാർട്ടിയുടെ ഭാഗമായതുകൊണ്ടല്ല പങ്കെടുക്കുന്നതെന്നുമാണ് നീരജിന്റെ വിശദീകരണം. മറ്റു പാർട്ടികളുടെ ചടങ്ങുകളിലും താൻ പങ്കെടുത്തിട്ടുണ്ടെന്നും നീരജ് പറയുന്നു. താൻ ബിജെപി പ്രവർത്തകനല്ലെന്ന് മനസ്സിലാക്കിയതിന് അവരോട് നന്ദിയുണ്ടെന്നും നീരജ് പറയുന്നു.

ഇപ്പോൾ തന്റെ പേരിൽ വരുന്ന വാർത്തകൾ ഭാവനാ സൃഷ്ടിമാത്രമാണെന്നും 'പാവം ഞാൻ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോട്ടെ' എന്നുമാണ് നീരജിന് പറയാനുള്ളത്. എന്തായാലും തങ്ങളോട് ഒരു അനുഭാവവുമില്ലാത്തവരെപ്പോലും തങ്ങളുടെ സഹയാത്രികരാക്കിമാറ്റുന്ന പ്രചരണ രീതിയാണ് ബിജെപിയുടേതെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വിമർശനവും ശക്തമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP