Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് തിരക്കഥാകൃത്തും സംവിധായകനും താരവും പരിശോധന നടത്തണമെന്നാണ് ഉദ്ദേശിച്ചത്; സൈബർ ലോകത്ത് മമ്മൂട്ടി ആരാധകരുടെ ആക്രമണം പെരുകുന്നതിനിടെ 'കസബ' വിവാദത്തിൽ വിശദീകരണവുമായി നടി പാർവതി; മെഗാതാരത്തെ വിമർശിച്ച നടിയെയും സംവിധായികയേയും ബഹിഷ്‌ക്കരിക്കാനും സിനിമാ ലോകത്ത് നീക്കം

അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് തിരക്കഥാകൃത്തും സംവിധായകനും താരവും പരിശോധന നടത്തണമെന്നാണ് ഉദ്ദേശിച്ചത്; സൈബർ ലോകത്ത് മമ്മൂട്ടി ആരാധകരുടെ ആക്രമണം പെരുകുന്നതിനിടെ 'കസബ' വിവാദത്തിൽ വിശദീകരണവുമായി നടി പാർവതി; മെഗാതാരത്തെ വിമർശിച്ച നടിയെയും സംവിധായികയേയും ബഹിഷ്‌ക്കരിക്കാനും സിനിമാ ലോകത്ത് നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചലച്ചിത്രോൽസവ വേദിയിൽ മമ്മൂട്ടി ചിത്രം കസബയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി നടി പാർവതി. സൈബർ ലോകത്ത് നടിക്കെതിരെ ആക്രമണം ശക്തമാകുന്നതിനിടെയാണ് അവർ വിശദീകരണവുമായി രംഗത്തെത്തിയത്. അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് തിരക്കഥാകൃത്തും സംവിധായകനും താരവും പരിശോധന നടത്തണമെന്നാണ് ഉദ്ദേശിച്ചത്. ഉദാഹരണങ്ങളിലൊന്നായിമാത്രം കസബയിലെ സംഭാഷണം ചൂണ്ടിക്കാണിച്ചതാണെന്ന് മനോരമ ന്യൂസ് ന്യൂസ്‌മേക്കർ സംവാദത്തിൽ പാർവതി പറഞ്ഞു.

അതേസമയം വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്തുവന്നിരുന്നില്ല. എന്നാൽ അടുത്ത സുഹൃത്തുക്കളോട് മമ്മൂട്ടി തന്റെ പരിഭവം പങ്കു വച്ചതായി തന്നെയാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വളരെ അടുപ്പമുള്ള ചിലർ മമ്മൂട്ടിയുടെ പ്രതികരണം അറിഞ്ഞു ചെന്നപ്പോൾ പറഞ്ഞത് ആ കൊച്ചിനോട് ദൈവം ചോദിച്ചോളും എന്നാണത്രേ. അങ്ങനെ ദൈവത്തെ മാത്രം ഏൽപ്പിച്ചു മാറി നിൽക്കരുത് എന്നു പറഞ്ഞു ചിലർ മമ്മൂക്കായെ പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കിടിലൻ ഡയലോഗ് മമ്മൂക്ക തട്ടിവിട്ടതായും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നു.

ഞാൻ ഇനിയും കുറഞ്ഞത് ഒരു പത്തു വർഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും. ആ കൊച്ച് ഇനി എത്ര നാൾ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം എന്നത്രേ മമ്മൂട്ടിയുടെ അഭിപ്രായം. എന്നാൽ ഇങ്ങനെ ഒരു അഭിപ്രായം മമ്മൂട്ടി പറഞ്ഞതായി ആരും പരസ്യമായി സമ്മതിക്കുന്നില്ല. എന്നിരുന്നാലും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നത് മമ്മൂക്ക ഇങ്ങനെ പറഞ്ഞ് എന്നു തന്നെയാണ്.

അതിനിടെ മമ്മൂട്ടിയെ വിമർശിച്ച പാർവതിയേും ഗീതു മോഹൻദാസിനുമെതിരെ ബഹിഷ്‌കരണ നീക്കവും സജീവമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചലച്ചിത്രോത്സവ വേദിയിൽ വച്ച് മമ്മൂട്ടിയെ പാർവതി വിമർശിച്ചത് പ്രത്യേക അജണ്ട മുൻനിർത്തിയാണെന്നാണ് സിനിമാ സംഘടനയിലെ പ്രബല വിഭാഗത്തിന്റെ വിശ്വാസം. പാർവതിയും ഗീതുവും ഉൾപ്പെടുന്ന വുമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടനയുമായി താരസംഘടനയായ അമ്മ സഹകരിക്കാത്തതാണ് ഇവരുടെ പ്രകോപനത്തിന് കാരണമെന്നും ഒരു വിഭാഗം പറയുന്നു.

അമ്മ ജനറൽ സെക്രട്ടി കൂടിയായ മമ്മൂട്ടിക്കെതിരെയാണ് പാർവതി രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. വുമൺ കളക്ടീവ് ഇൻ സിനിമ എന്ന സംഘടനുമായി സഹകരിക്കാൻ വിരലിലെണ്ണാവുന്ന നടിമാർ മാത്രമേ തയ്യാറായിട്ടുള്ളൂ. അമ്മയെ ഭയന്നിട്ടാണ് മറ്റ് നടിമാർ സഹകരിക്കാത്തതെന്നാണ് വനിതാ സംഘടനാ ഭാരവാഹികളുടെ വിമർശനം. ഇതാണ് ഇവരുടെ വിമർശനത്തിന് കാരണമെന്നാണ് അമ്മയിലെ താരങ്ങളുടെ വിമർശനം.

ഈ സാഹചര്യത്തിൽ പാർവതിയെ ഇനി മലയാള സിനിമയിൽ സഹകരിപ്പിക്കാതിരിക്കാനാണ് നീക്കം. പാർവതിയെ അധികം സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാൻ നിർമ്മാക്കളും സംവിധായകരും താരങ്ങളും ഉൾപ്പെടുന്ന വൻ വിഭാഗം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഗീതു മോഹൻദാസിന്റെ ഭർത്താവ് കൂടിയായ സംവിധായകൻ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ദുൽഖർ സൽമാനും സഹകരിച്ചേക്കില്ലെന്ന വിധത്തിലാണ് പുറത്തുവരുന്ന ചില വാർത്തകൾ.

മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. പാർവതിയെ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുവ നടനെ നായകനാക്കി പ്രമുഖ നിർമ്മാതാവ് നിർമ്മിക്കുന്ന സിനിമയിൽ നിന്ന് പാർവതിയെ ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്.

നേരത്തെ കസബ പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടൻ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞതിനെതിരെ ചിത്രത്തിന്റെ സംവിധായകനും രംഗത്തെത്തിയിരുന്നു. ഗീതു ആന്റിയും ,പാർവതി ആന്റിയും അറിയാൻ സദസിൽ ആന്റിമാരുടെ ബർത്്ഡേ തീയതി പറയാമെങ്കിൽ എന്റെ ബർത്്ഡേ സമ്മാനമായി കസബ നിറഞ്ഞ പ്രദർശിപ്പിക്കുന്നതായിരിക്കും എന്നായിരുന്നു നിർമ്മാതാവ് ജോബി ജോർജ്ജ് നൽകിയ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP