Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉറുമിയും ഇന്ത്യൻ റുപ്പിയും കയൽകടന്നൊരു മാത്തുക്കുട്ടിയും നിർമ്മിച്ച 'ഓഗസ്റ്റ് സിനിമ' കമ്പനിയോട് പൃത്ഥ്വീരാജ് വിടപറയുന്നു; സിനിമാ ജീവിതത്തിൽ 'പുതിയൊരു ദിശയിൽ യാത്രയ്ക്ക് സമയമായി' എന്ന് നടൻ ഫേസ്‌ബുക്കിൽ

ഉറുമിയും ഇന്ത്യൻ റുപ്പിയും കയൽകടന്നൊരു മാത്തുക്കുട്ടിയും നിർമ്മിച്ച 'ഓഗസ്റ്റ് സിനിമ' കമ്പനിയോട് പൃത്ഥ്വീരാജ് വിടപറയുന്നു; സിനിമാ ജീവിതത്തിൽ 'പുതിയൊരു ദിശയിൽ യാത്രയ്ക്ക് സമയമായി' എന്ന് നടൻ ഫേസ്‌ബുക്കിൽ

കൊച്ചി: ശ്രദ്ധേയമായ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള സിനിമാ നിർമ്മാണ കമ്പനിയായ 'ഓഗസ്റ്റ് സിനിമ'യുടെ പങ്കാളിത്തം ഉപേക്ഷിച്ച് നടൻ പൃത്ഥിരാജ്. സ്വയം നായകവേഷത്തിലെത്തിയ ഉറുമിയും ഇന്ത്യൻ റുപ്പിയും ഉൾപ്പെടെ നിരവധി മികച്ച ചിത്രങ്ങൾ ഒരുക്കിയ കമ്പനിയുടെ പങ്കാളിത്തമാണ് നടൻ വിടുന്നത്. 'അവസാനം എല്ലായ്്‌പ്പോഴും ഒരു തുടക്കമാണ്' എന്ന ശീർഷകത്തിൽ നൽകിയ ഫേസ്‌ബുക്ക് കുറിപ്പിലാണ് നടൻ ഓഗസ്റ്റ് സിനിമ വിടുന്ന കാര്യം പ്രഖ്യാപിക്കുന്നത്.

ആറുവർഷത്തിലധികമായി ഈ യാത്ര തുടങ്ങിയിട്ട്. മലയാള സിനിമയിൽ സാന്നിധ്യമറിയിക്കുന്ന നല്ലൊരു സിനിമയെന്ന സ്വപ്‌നത്തിലായിരുന്നു അതിന്റെ പിറവി... പൃത്ഥ്വി പോസ്റ്റിൽ കുറിക്കുന്നു. ഇദ്ദേഹം കമ്പനിയിൽ നിന്ന് പിന്മാറുന്നതോടെ പ്രമുഖ വ്യവസായി ഷാജി നടേശൻ, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ, തമിഴ് ചലച്ചിത്ര താരം ആര്യ എന്നിവരാകും ഇനി കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ.

2011ൽ ബിഗ് ബജറ്റ് ചിത്രമായ ഉറുമിയാണ് ഓസ്റ്റ് സിനിമാ കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭം. സന്തോഷ് ശിവനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. നായകനായ പൃഥ്വിരാജിനൊപ്പം ആര്യ അതിഥിതാരമായി ഉറുമിയിൽ വേഷമിടുകയും കമ്പനിയിൽ ഡയറക്ടറാകുകയും ചെയ്തു. രഞ്ജിത്ത് സംവിധാനം ചെയ്ത, പൃത്ഥ്വി തന്നെ നായകനായ ഇന്ത്യൻ റുപ്പി ആയിരുന്നു കമ്പനിയുടെ രണ്ടാമത്തെ ചിത്രം. സംസ്ഥാന അവർഡ് നേടിയ ചിത്രം ബോക്സോഫീസിൽ മികച്ച കലക്ഷനും നേടി. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കടൽ കടന്നൊരു മാത്തുക്കുട്ടിയായിരുന്നു മൂന്നാമത്തെ ചിത്രം. സിനിമ തീയേറ്ററിൽ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും സാറ്റലൈറ്റ് റൈറ്റിലൂടെ നല്ലൊതു തുക ലഭിച്ചു.

സിനിമാ ജീവിതത്തിൽ 'പുതിയൊരു ദിശയിൽ യാത്ര ആരംഭിക്കാൻ സമയമായെന്ന്' കുറിപ്പിൽ പൃഥ്വിരാജ് വ്യക്തമാക്കി. ഈ യാത്രയിൽ ഇത്തരമൊരു കൂട്ടുകെട്ടിന്റെ ഭാഗമായി നിൽക്കാനാകുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ, എന്നെന്നും നിറയുന്ന ഒരുപിടി ഓർമകളും ഹൃദയം നിറയെ നന്ദിയുമായി ഓഗസ്റ്റ് സിനിമയോടു വിടപറയുകയാണ്. കമ്പനിയുടെ അഭ്യുദയകാംക്ഷികളിൽ മുന്നിൽതന്നെ എന്നുമുണ്ടാകുമെന്നും നടൻ വ്യക്തമാക്കുന്നു.

നല്ല കളക്ഷൻ നേടിയ സപ്തമശ്രീ തസ്‌കര, ആമേനിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ, പൃഥ്വിരാജ് ചിത്രം ഡാർവിന്റെ പരിണാമം, ആസിഫ് അലിബിജു മേനോൻ കൂട്ടുകെട്ടിന്റെ അനുരാഗ കരിക്കിൻവെള്ളം, മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദർ എന്നിവയാണ് ഓഗസ്റ്റ് സിനിമ നിർമ്മിച്ച മറ്റു ചിത്രങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP