Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാമ ലീലയുടെ ഫുൾ പേജ് പരസ്യവുമായി ടോമിച്ചൻ മുളകുപാടം; താരത്തിനെതിരെ നിലകൊണ്ട മാതൃഭൂമിക്ക് പരസ്യമില്ല; ദിലീപ് ചിത്രം ആറുദിനം കൊണ്ട് നേടിയത് 18 കോടിയോളം; 2017ലെ മെഗാഹിറ്റ് സ്വന്തമാക്കാൻ ഉറച്ച് ജനപ്രിയനായകനും നിർമ്മാതാവും

രാമ ലീലയുടെ ഫുൾ പേജ് പരസ്യവുമായി ടോമിച്ചൻ മുളകുപാടം; താരത്തിനെതിരെ നിലകൊണ്ട മാതൃഭൂമിക്ക് പരസ്യമില്ല; ദിലീപ് ചിത്രം ആറുദിനം കൊണ്ട് നേടിയത് 18 കോടിയോളം; 2017ലെ മെഗാഹിറ്റ് സ്വന്തമാക്കാൻ ഉറച്ച് ജനപ്രിയനായകനും നിർമ്മാതാവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അറസ്റ്റും പ്രശ്‌ന്ങ്ങളൊന്നും ജനപ്രിയനായകന്റെ സിനിമകൾക്ക് തീയറ്ററുകളിൽ ഒരു തട്ടുകേടും വരുത്തിയില്ല എന്നാണ് രാമലീലയുടെ ബ്രഹ്മാണ്ഡ വിജയം കേരളക്കരയ്ക്ക്മനസ്സിലാക്കി കൊടുത്തത്. 16 കോടി മുതൽ മുടക്കിൽ നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്്ത  രാമലീല ആറുദിനം കൊണ്ട് നേടിയത് 18 കോടിയോളം രൂപയുടെ കള്ക്ഷൻ ആണ്.

ഏഴാം ദിനത്തിൽ രാമലീലയുടെ ഒരു ഫുൾ പേജ് പരസ്യമാണ്  നിർമ്മാതാവ്‌  ടോമിച്ചൻ  മുളകുപാടം പത്രങ്ങളിൽ നൽകിയത്. എന്നാൽ രാമലീലക്കും ദിലീപിനുമെതിരെ ശക്തമായ വിമർശനം അഴിച്ചുവിട്ട മാതൃഭൂമിക്ക് പരസ്യം നൽകിയില്ല എന്നതും ശ്രദ്ധേയമായി. ജനപ്രിയ വിജയം എന്ന തലക്കെട്ടോടെ ദിലീപിന്റെ മുഴുനീള ചിത്രവുമായാണ് പരസ്യം നൽകിയത്.

പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടം ഒരുക്കിയ രാമലീല വൻ പ്രതിസന്ധിക്ക് ഒടുവിലാണ് കഴിഞ്ഞ മാസം 28ന് റിലീസായത്. സിനിമ കാണാനും കാണാതിരിക്കാനുമുള്ള ആഹ്വാനങ്ങൾ റിലീസിന് മുൻപ് അരങ്ങേറിയിരുന്നു. എന്നാൽ അഭിപ്രായങ്ങളേയും മറ്റും കാറ്റിൽ പറത്തിയാണ് രാമലീല ആദ്യദിനം തന്നെ പ്രേക്ഷകർ ഏറ്റെടുത്തത്. 2.13 കോടി രൂപയാണ് രാമലീല ആദ്യദിനം തന്നെ സ്വന്തമാക്കിയത്.

പിന്നീടുള്ള ദിവസങ്ങളിൽ ആദ്യദിനത്തേക്കാൾ കൂടുതൽ തിരക്കാണ് തീയറ്ററുകളിൽ അനുഭവപ്പെട്ടത്. രണ്ടാം ദിനത്തിൽ 2.47 കോടി രൂപയും ദിലീപ് ചിത്രം സ്വന്തമാക്കി. തുടർന്ന് ദിലീപിന് ജാമ്യം ലഭിച്ചതോടെ ദിലീപിനുള്ള പിന്തുണ വർധിച്ചതും തീയറ്ററുകളിൽ ആളെ കൂട്ടുകയും ചെയ്തു. ചിത്രത്തിന്റെ പ്രചരണാർത്ഥം ദിലീപ് കൂടി തിയേറ്ററുകളിൽ എത്തുമെന്ന വാർത്തകളും വരുന്നുണ്ട് എന്നതിനാൽ ഇനിയും കാണികളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ദിലീപ് ജയിലിലായിരിക്കെ പുറത്ത് വന്ന ചിത്രത്തിന്റെ ട്രയിലറും പോസ്റ്ററുകളും സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ട്രെയിലറിലെ ചില ഡയലോഗുകൾ ദിലീപിന് ഇപ്പോൾ ജയിലിൽ ആയ സാഹചര്യവുമായി യോജിച്ചു പോകുന്നതുമായത് വലിയ ചർച്ചയായി. ഡയലോഗുകളിൽ ചിലതെല്ലാം ദിലീപിന്റെ ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിച്ചെന്ന ചർച്ചകളാണ് നടന്നത്.

ഇതിന് യോജിച്ച രീതിയിൽ ചിത്രത്തിന്റെ പോസ്റ്ററുകളും വന്നിരുന്നു. കേരളത്തിൽ 131 തീയറ്ററുകളിലാണ് രാമലീല റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ 191 തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തിയിരുന്നു. എന്നാൽ ചിത്രത്തിന് വൻ തിരക്ക് അനുഭവപ്പെട്ടതോടെ നാളെ ചിത്രം കൂടുതൽ കേന്ദ്രങ്ങളിൽ കൂടെ റിലീസ് ചെയ്യും.

സ്ഥിരം ദിലീപ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് രാമലീല സംവിധായകൻ അരുൺ ഗോപി ഒരുക്കിയത്. തമാശരംഗങ്ങൾ കുത്തി നിറക്കാതെ സ്ഥിരം ശൈലിയിൽ നിന്ന് മാറി ചെയ്ത രാമലീല ദിലീപിന്റെ മുൻകാല ചിത്രങ്ങളായ ലയൺ, ഡോൺ ശ്രണിയിൽ പെടുത്താവുന്ന ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ്. കുടുംബങ്ങളും കുട്ടികളും തന്നെയാണ് രാമലീല കാണാനെത്തുന്നത് എന്നതും ദിലീപിന്റെ ജനപ്രിയത കുറവ് വരുത്തിയില്ല എന്ന് സൂചനയാണ് നൽകുന്നതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

ദിലീപ് ജാമ്യത്തിൽ ഇറങ്ങിയതോടെ ഷൂട്ടിങ്ങ് പകുതിയായ, മുരളീ ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവവും മുതിർന്ന ഛായാഗ്രാഹകൻ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കനും എന്നിവ പൂർത്തിയാക്കാനാകും ദിലീപ് ശ്രമിക്കുക. ഇതിൽ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ്ങ് പകുതിയോളം കഴിഞ്ഞിരുന്നു. മൂന്ന് പിരീഡിൽ ഒരുങ്ങുന്ന കമ്മാര സംഭവത്തിൽ തമിഴ് താരം സിദ്ധാർഥും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP