Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോസിപ്പുകൾക്ക് ഇനി വിട നൽകാം; രൺബീർ കപൂറും കത്രീന കൈഫും അടുത്ത വർഷം വിവാഹിതരാകുന്നു; നിശ്ചയം അടുത്ത മാസം തന്നയെന്ന് രൺബീർ

ഗോസിപ്പുകൾക്ക് ഇനി വിട നൽകാം; രൺബീർ കപൂറും കത്രീന കൈഫും അടുത്ത വർഷം വിവാഹിതരാകുന്നു; നിശ്ചയം അടുത്ത മാസം തന്നയെന്ന് രൺബീർ

 ന്യൂഡൽഹി: ബോളിവുഡ് താരം രൺബൂർ കപൂറും കത്രീന കൈഫും തമ്മിൽ പ്രണയത്തിലാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇരുവരും അവധി ആഘോഷിച്ച് വിദേശ രാജ്യങ്ങളിൽ കറങ്ങി നടക്കുന്നതിന്റെ ചിത്രങ്ങൾ ബോളിവുഡ് പാപ്പരാസികൾ പകർത്തിയിരുന്നു. എന്നാണ് ഇവരുടെ വിവാഹമെന്ന ചോദിച്ചുള്ള ഗോസിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഒടുവിൽ വിവാഹ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകറണം നൽകി രൺബീർ കപൂർ രംഗത്തെത്തി.

തങ്ങളുടെ വിവാഹനിശ്ചയം വരുന്ന മാസവും വിവാഹം അടുത്ത വർഷവും നടക്കുമെന്ന് രൺബീർ കപൂർ പറഞ്ഞു. ഈ വർഷം തങ്ങൾ രണ്ടു പേരും തിരക്കുകളിലാണ്. അതിനാലാണ് വിവാഹം അടുത്ത വർഷത്തേക്ക് മാറ്റിയതെന്നും രണ്ടു പേരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും രൺബീർ കപൂർ ആനന്ദ് ബസർ പത്രികയ്ക്ക് നൽകിയ അഭിമുഖത്തിൽ രൺബൂർ പറഞ്ഞു.

'ഈ വർഷം ഞങ്ങൾ രണ്ട് പേരും സിനിമകളുടെ തിരക്കിലാണ്. അതുകൊണ്ട് തന്നെ വിവാഹം നടത്താൻ സമയമുണ്ടാകില്ല. അടുത്തവർഷം അവസാനത്തോടെ വിവാഹം നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ഞങ്ങൾ രണ്ട് പേരും തീരുമാനത്തിലെത്തിക്കഴിഞ്ഞുരൺബീർ വെളിപ്പെടുത്തി. ഇപ്പോൾ ഇത് തുറന്നുപറഞ്ഞില്ലെങ്കിൽ ഞങ്ങൾക്കിടയിലുള്ള ബന്ധത്തോടുള്ള അനാദരവായിരിക്കും അത്. എനിക്ക് ഇപ്പോൾ 33 വയസ്സായി. കുടുംബസ്ഥനാകാനുള്ള സമയമായി.

2009 ൽ അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. 2010 ൽ രാജ്‌നീതിയിലും ഇരുവരും പിന്നീട് ഒന്നിച്ചു. ബോംബേ വെൽവെറ്റിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞാൽ ഉടൻ തന്നെ നിശ്ചയം നടത്തുമെന്നും മാദ്ധ്യമങ്ങൾ വഴിയുള്ള ഗോസിപ്പുകൾക്ക് ഇതോടെ അവസാനമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രൺബീർ കപൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP