Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയിൽ നിന്നു രാജിവച്ചതിന്റെ പേരിൽ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ല; കലാകാരനു നട്ടെല്ലുണ്ടായിരിക്കണം; അമ്മയിലെ സാധാരണ അംഗങ്ങൾക്കു നീതി ലഭിക്കണമെന്നും സലിംകുമാർ

അമ്മയിൽ നിന്നു രാജിവച്ചതിന്റെ പേരിൽ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ല; കലാകാരനു നട്ടെല്ലുണ്ടായിരിക്കണം; അമ്മയിലെ സാധാരണ അംഗങ്ങൾക്കു നീതി ലഭിക്കണമെന്നും സലിംകുമാർ

കൊച്ചി: അമ്മയിൽ നിന്നു രാജിവച്ചതിന്റെ പേരിൽ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ലെന്നു നടൻ സലിം കുമാർ. കലാകാരനു നട്ടെല്ലുണ്ടായിരിക്കണം. അമ്മയിലെ സാധാരണ അംഗങ്ങൾക്കു നീതി ലഭിക്കണമെന്നും സലിംകുമാർ പറഞ്ഞു.

താൽക്കാലിക ലാഭത്തിന് പ്രവർത്തിക്കുന്നത് ശരിയല്ല. ഇനി സംഘടനയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നു തിരിച്ചറിഞ്ഞാണു രാജിയെന്നും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും സലിംകുമാർ പറഞ്ഞു. പത്തനാപുരത്ത് ഇടതുമുന്നണി സ്ഥനാർഥി കെ.ബി. ഗണേശ്‌കുമാറിനുവേണ്ടി മോഹൻലാൽ പ്രചാരണത്തിനു പോയതിൽ പ്രതിഷേധിച്ചാണു സലിംകുമാർ രാജിവച്ചത്.

രാജിക്കത്ത് അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്കാണ് സലിംകുമാർ അയച്ചു കൊടുത്തത്. അഭിനയിപ്പിക്കില്ല എന്ന് തീരുമാനം ഭാവിയെ ബാധിക്കുന്നതാണെങ്കിലും അതൊന്നും പേടിച്ച് ജീവിക്കാൻ പറ്റില്ല. സിനിമാ നടനായിട്ട് 20 കൊല്ലമായി. അതിനുമുൻപ് 26 കൊല്ലം സിനിമ നടനല്ലാതെ ജീവിച്ചതാണ്. അതുകൊണ്ട് അത്തരത്തിലുള്ള പേടിയൊന്നുമില്ല. അമ്മയിലെ സാധാരണ മെമ്പർമാർക്ക് നീതി ലഭിക്കണമെന്നാണ് തന്റെ നിലപാടെന്ന് സലിംകുമാർ പറഞ്ഞു.

പത്തനാപുരത്ത് പോയത് താരസംഘടനയുടെ നേതാവ് തന്നെയാണ്. അമ്മയിൽ അംഗങ്ങളായ മറ്റു രണ്ടു താരങ്ങളാണ് ഗണേശിന്റെ എതിരാളികൾ. സിനിമാ താരങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പോയി പക്ഷംപിടിച്ച് പ്രചാരണം നടത്തരുതെന്ന് അമ്മയിൽ ധാരണയുണ്ടെന്നും അത് ഭാരവാഹികൾ തന്നെ ലംഘിച്ചിരിക്കുകയാണ്. ജഗദീഷിന് നൽകിയ വാക്ക് തെറ്റിച്ചാണ് മോഹൻലാൽ പത്തനാപുരത്ത് പ്രചാരണത്തിന് പോയത്. പ്രചാരണത്തിനു വരില്ലെന്ന് പത്തനാപുരത്തെ യു.ഡി.എഫ് സ്ഥനാർഥിയായ ജഗദീഷിനോട് മോഹൻലാൽ പറഞ്ഞിരുന്നു. മോഹൻലാൽ പത്തനാപുരത്ത് സന്ദർശനം നടത്തിയതിൽ വേദനയുണ്ടെന്ന് ജഗദീഷ് എന്നോട് നേരിട്ട് പറഞ്ഞു. ജഗദീഷിനെയും ഭീമൻ രഘുവിനെയും ഈ സംഭവം വളരെ വേദനിപ്പിച്ചിട്ടുണ്ട്. സിനിമാ താരങ്ങൾ പരസ്പരം മൽസരിക്കുന്ന സ്ഥലത്ത് ഏതെങ്കിലുമൊരു താരത്തിനുവേണ്ടി പ്രചാരണം നടത്തരുതെന്ന അലിഖിത നിയമം സംഘടനയിൽ നിലവിലുണ്ട്. ഇതു പുതിയ തീരുമാനമല്ല. താരങ്ങൾ മൽസരിക്കുന്നിടത്ത് പ്രചാരണം വേണ്ടെന്ന് അമ്മയിൽ നേരത്തെ തന്നെയുള്ള ധാരണയാണ്. എന്നാൽ, നിയമത്തിൽ എഴുതിച്ചേർത്തിട്ടില്ല. പോകരുതെന്നു മൊത്തം അംഗങ്ങളോട് വിളിച്ചുപറഞ്ഞിട്ട് പറഞ്ഞവർ തന്നെ അതു ലംഘിച്ചത് ശരിയായില്ല. അമ്മ ഭാരവാഹികളല്ലാത്ത ജയറാമും കവിയൂർ പൊന്നമ്മയും പ്രചാരണത്തിനു പോയതിൽ തെറ്റില്ലെന്നും താരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP