Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ എന്തിനെക്കുറിച്ചോ സംസാരിച്ചു; അത് ദുർവ്യാഖ്യാനിക്കപ്പെട്ടു; ഞാൻ വിവാദത്തിലായി; അതൊരു ശല്യമായി തീർന്നു; അസഹിഷ്ണുതാവാദത്തിൽ തിരുത്തുമായി ഷാരൂഖ്; എല്ലാം രാഷ്ട്രീയ അജണ്ടയെന്ന് സൂപ്പർതാരം

ഞാൻ എന്തിനെക്കുറിച്ചോ സംസാരിച്ചു; അത് ദുർവ്യാഖ്യാനിക്കപ്പെട്ടു; ഞാൻ വിവാദത്തിലായി; അതൊരു ശല്യമായി തീർന്നു; അസഹിഷ്ണുതാവാദത്തിൽ തിരുത്തുമായി ഷാരൂഖ്; എല്ലാം രാഷ്ട്രീയ അജണ്ടയെന്ന് സൂപ്പർതാരം

ന്യൂഡൽഹി: അസഹിഷ്ണുതാ വിവാദത്തിൽ വിശദീകരണവുമായി ബോളിവുഡ് താരം ഷാരുഖ് ഖാൻ രംഗത്ത്. ഇന്ത്യയിൽ അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് ഖാൻ മിഡ് ഡേ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗോയെൻക മാദ്ധ്യമ പുരസ്‌കാര അവാർഡ് ദാന ചടങ്ങിൽ ആമിർ ഖാൻ ഇന്ത്യയിൽ അസഹിഷ്ണുത ഉണ്ടെന്നും രാജ്യത്ത് അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും പറഞ്ഞതിന് പിന്നാലെയാണ് ഷാൻ പറഞ്ഞത് നിരസിച്ചത് വാർത്തയായിരിക്കുന്നത്.

അസഹിഷ്ണുതാ വാദത്തിൽ ഷാരൂഖ് ഖാന്റെ ഇപ്പോഴത്തെ നിലപാട് ഇങ്ങനെ-ഇതേക്കുറിച്ച് ചോദിച്ചപ്പോൾ എനിക്കൊന്നും പറയാനില്ലെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ, അവർ വീണ്ടും നിർബന്ധിച്ചപ്പോൾ ചെറുപ്പക്കാർ രാജ്യത്തെ മതനിരപേക്ഷവും പുരോഗമനപരവുമാക്കാൻ ശ്രദ്ധിക്കണമെന്നാണ് താൻ പറഞ്ഞതെന്നും ഷാരുഖ് പറഞ്ഞു. ഞാൻ എന്തിനെക്കുറിച്ചോ സംസാരിച്ചു, എന്നാൽ അത് ദുർവ്യാഖ്യാനിക്കപ്പെട്ടു, ഞാൻ വിവാദത്തിലായി. പിന്നീട് അതൊരു ശല്യമായി തീർന്നു.

'എന്റെ വാക്കുകളെ വളച്ചൊടിക്കുക വഴി ഒരു രാഷ്ട്രീയ അജണ്ടയ്ക്ക് വളമാകുന്നുണ്ടാകാം. പക്ഷെ എന്നെ അലട്ടുന്ന കാര്യം എന്താണെന്നു വച്ചാൽ എടുത്തു കാട്ടപ്പെട്ട കാര്യങ്ങളൊന്നുമല്ല ഞാൻ ഉദ്ദേശ്യിച്ചത്. ഞാനൊരു നടനാണ്, സിനിമ നിർമ്മിക്കുന്നുണ്ട്. ഒരു ജോലിയായിട്ട് അതുമതി. സ്‌ക്രീനിൽ ഞാനെന്താണോ അതാണ് എന്നെ ഐക്കണാക്കിയത്' ഷാരുഖ് പറഞ്ഞു. മിഡ് ഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷാരൂഖ് ഖാൻ നിലപാട് മാറ്റി പറഞ്ഞത്.

ഷാരുഖ് ഖാൻ അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെ വലിയ വിവാദം ഉണ്ടായി. എന്നാൽ, പിന്നീട് ഷാരൂഖ് ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. ഇന്നലെ മാത്രമാണ് അദ്ദേഹം മൗനം വെടിഞ്ഞത്. ദിൽവാലെ, ഫാൻ ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു ഷാരുഖ്. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ് തിരക്ക് അവസാനിച്ച സന്ദർഭത്തിലാണ് ഷാരൂഖ് മിഡ് ഡേയ്ക്ക് അഭിമുഖം അനുവദിച്ചത്. ഇതിനിടെ ആദായ നികുതി വകുപ്പ് ഷാരൂഖിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനേയും കോൺഗ്രസ് വിമർശിച്ചു. എന്നാൽ മൂന്ന് തവണ നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഷാരൂഖ് എത്തി മൊഴി നൽകിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

ഷാരുഖ് ഖാന്റെ അസഹിഷ്ണുതാ പ്രസ്താവ മാദ്ധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഷാരുഖ് പാക്കിസ്ഥാൻ ഏജന്റാണെന്നും, ഷാരുഖ് ഇന്ത്യയിലാണ് താമസിക്കുന്നതെങ്കിലും ഹൃദയം പാക്കിസ്ഥാനിലാണെന്ന് ഉൾപ്പെടെുള്ള ആക്ഷേപങ്ങൾ ഉന്നയിക്കപ്പെട്ടു. ഷാരൂഖ് ഖാൻ നിലപാട് മാറ്റി പറയുന്നത് ബിജെപി ആയുധമാക്കും. ഷാരൂഖിന്റെ പ്രസ്താവനയിൽ ബോളിവുഡും രണ്ടായി തിരിഞ്ഞിരുന്നു. അനുപം ഖേർ അടക്കമുള്ളവർ ഷാരൂഖിനെ വിമർശിച്ചു.

രാജ്യത്ത് അതിതീവ്രമായി അസഹിഷ്ണുത വർധിച്ച് വരുന്നുണ്ടെന്നായിരുന്നു ഷാരൂഖ് ഖാൻ നേരത്തെ പറഞ്ഞത്. തന്റെ അമ്പതാം ജന്മദിനത്തിലാണ് ഇന്ത്യൻ സമൂഹത്തിൽ വാപകമായി അസഹിഷ്ണുത വർധിച്ചുവരുന്നുണ്ടെന്ന് ആരോപണം അംഗീകരിച്ചുകൊണ്ടുള്ള ഷാരൂഖിന്റെ പ്രതികരണം. ഒരു ദേശസ്‌നേഹിക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റ് ഇന്ത്യയുടെ മതേതരത്വത്തിനെതിരെ തിരിയുന്നതാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റുള്ളവരെ പോലെ അവാർഡ് തിരികെ നൽകാൻ താങ്കളും തയ്യാറാണോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വേണ്ടിവന്നാൽ പ്രതീകാത്മകമായി അത് ചെയ്യാൻ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് ഇപ്പോൾ മാറ്റി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP