Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വിനയൻ പങ്കെടുത്ത ചടങ്ങിൽ നിന്നു സിബി മലയിൽ സംഘാടകർ നൽകിയ ബൊക്കെയും വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി; എന്നാണു നമ്മുടെ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക': സിനിമയുടെ പൂജ ചടങ്ങിൽ സംവിധായകൻ കണ്ണൻ പെരുമുടിയൂർ കണ്ട കാഴ്ചകൾ

'വിനയൻ പങ്കെടുത്ത ചടങ്ങിൽ നിന്നു സിബി മലയിൽ സംഘാടകർ നൽകിയ ബൊക്കെയും വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി; എന്നാണു നമ്മുടെ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക': സിനിമയുടെ പൂജ ചടങ്ങിൽ സംവിധായകൻ കണ്ണൻ പെരുമുടിയൂർ കണ്ട കാഴ്ചകൾ

കൊച്ചി: സിനിമാക്കാരുടെ ഇടയിലെ തർക്കം പൊതുവേദിയിലും. സംവിധായകൻ വിനയനെ സിനിമയുടെ പൂജ ചടങ്ങിനിടെ കണ്ട സിബി മലയിൽ ബൊക്കെയും വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി.

നിർമ്മാതാവും സംവിധായകനുമായ കണ്ണൻ പെരുമുടിയൂരാണ് സംവിധായകരുടെ ഇടയിലെ ചേരിപ്പോരു പൊതുവേദിയിലെത്തിയ സംഭവത്തെക്കുറിച്ചു ഫേസ്‌ബുക്കിൽ കുറിച്ചത്. നമ്മുടെ നാട്ടിലെ സിനിമക്കാരും സിനിമാ സംഘടനകളും എന്നാണു നന്നാകുകയെന്നും കണ്ണൻ ചോദിക്കുന്നു.

'കഴിഞ്ഞ ദിവസം എറണാകുളത്ത് ഹോട്ടൽ വൈറ്റ് ഫോർട്ടിൽ വച്ച് ഒരു സിനിമയുടെ പൂജാച്ചടങ്ങിൽ ശ്രീ സിബിമലയിൽ ചെയ്ത ചില കാര്യങ്ങൾ എനിക്കേറെ അത്ഭുതവും ദുഃഖവും ഉണ്ടാക്കിയ ഒന്നാണ്.ശ്രീ ബിജുലാൽ സംവിധാനം ചെയ്യുന്ന 'മൾബറീസ്' എന്ന ചിത്രത്തിന്റെ പുജയിൽ പൻകെടുക്കാനായി ഞാനും സുഹൃത്തുകളും കൃത്യസമയത്തു തന്നെ അവിടെ എത്തി.. സംവിധായകൻ സിബിമലയിൽ അവിടെ മുൻ നിരയിൽ തന്നേ ഇരിപ്പുണ്ടായിരുന്നു.. തൊട്ടു പുറകേ സംവിധായകൻ വിനയൻ അവിടെ എത്തി.. സംഘാടകർ ശ്രീ വിനയനേ സ്വീകരിച്ച് മുൻ നിരയിൽ തന്നേ കൊണ്ടിരുത്തി.. അദ്ദേഹമായിരുന്നു ആ ചടങ്ങിന് ഭദ്രദീപം കൊളുത്തേണ്ടിയിരുന്നത് .വൈറ്റ്‌ഫോർട്ടിലെ ഏ സി ഹാളിൽ സീറ്റുകൾ നിറഞ്ഞുകവിഞ്ഞ് ആളുകൾ നിൽപ്പുണ്ടായിരുന്നു. വേദിയി ലുണ്ടായിരുന്ന പെൺകുട്ടി ചടങ്ങിനായി സ്റ്റേജിലേക്ക് എല്ലാരേം ക്ഷണിച്ചു. ശ്രീ വിനയനേ കണ്ടതുമുതൽ എങ്ങനെയാണ് വെളിയിൽ ചാടെണ്ടതെന്ന് ശ്രമിക്കുന്ന മാതിരി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ശ്രീ സിബി മലയിൽ സ്റ്റേജിലോട്ടു കയറാൻ ശ്രീ വിനയൻ എഴുന്നേറ്റതോടെ ആൾക്കുട്ടത്തെ തള്ളിമാറ്റി വെളീലോട്ടു പോയി ആ ധൃതിക്കിടയിൽ സിബിയുടെ കൈയിലിരുന്ന ബൊക്കെ അദ്ദേഹം വലിച്ചെറിഞ്ഞത് വന്നുവീണത് എന്റെ മുഖത്തായിരുന്നു.

പക്ഷേ അതൊന്നും സിബിമലയിൽ അറിഞ്ഞില്ല അദ്ദേഹം പുറത്തേക്കോടുകയായിരുന്നു,സംഘാടകർ മൈക്കിലൂടെ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ശ്രീ വിനയൻ ചടങ്ങിനു വിളക്കു കൊളുത്തി.. സ്‌റേറജിനു താഴെ നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കിയതു കൊണ്ടാകാം ഒരു ചിരിയോടെ ആണ് വിനയൻ സംസാരിക്കുന്നതു കണ്ടത്..

ചലച്ചിത്രകാരന്മാരുടെ നിലയ്കും വിലയ്കും ചേരാത്ത നടപടിയാണ് ശ്രീ സിബിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അവിടെ കൂടിയ പലരും സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ബദ്ധ രാഷ്ട്രീയ വൈരികളായ നേതാക്കൾ ഒരേ വേദിയിൽ സൗഹാർദ്ദപരമായി പൻകെടുക്കുകയും ..തമ്മിൽ കുശലം പറയുകയും ചെയ്യാറുണ്ട് .. അവരേക്കാളു മൊക്കെ വിവരമുണ്ടന്നു ധരിക്കുന്ന സാംസ്‌കാരിക മേഖലയിലുള്ള സംവിധായകൻ സിബിമലയിലിന്റെ പകപോക്കലെന്നോ? വിനയനോടുള്ള പേടിയെന്നോ?ഒക്കെ വ്യഖ്യാനിക്കാവുന്ന ആ പ്രകടനം വളരെ മോശമായിപ്പോയി.. സിനിമാക്കാർക്കുതന്നേ നാണക്കെടുണ്ടാക്കുന്നതാണ് എന്നൊക്കെ പൂജക്കായി അവിടെ വന്നവർ പറയുന്നുണ്ടായിരുന്നു., വിനയനേ തോൽപ്പിക്കാൻ കഴിഞ്ഞില്ലൻകിൽ പിന്നെ തോറ്റോടുക എന്നാണോ? അതോ അദ്ദേഹത്തെ മറ്റുള്ളവർ ബഹുമാനിക്കുന്നതു കാണാൻ ശ്രീ സിബിമലയിലിനു ശക്തിയില്ലെന്നോ?.. എൻകിൽ അതിനേ അസൂയയെന്നേ വിളിക്കാനാവു.., ഇനിയെന്നാണു നമ്മുടെ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക...'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP