Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈംഗികവ്യാപാരം; നഗ്‌നതാ പ്രദർശനം; ലൈസൻസില്ലാത്ത നാക്കിന്റെ പ്രകടനം; വിവാദങ്ങളിൽ നിറഞ്ഞ ദക്ഷിണേന്ത്യൻ നായികമാരുടെ കഥ

ലൈംഗികവ്യാപാരം; നഗ്‌നതാ പ്രദർശനം; ലൈസൻസില്ലാത്ത നാക്കിന്റെ പ്രകടനം; വിവാദങ്ങളിൽ നിറഞ്ഞ ദക്ഷിണേന്ത്യൻ നായികമാരുടെ കഥ

സിനിമയുടെ കൂടപ്പിറപ്പാണ് വിവാദങ്ങളും ഗോസിപ്പുകളും. അതിന് ഹോളിവുഡെന്നോ ബോളിവുഡെന്നോ പ്രാദേശികസിനിമകളെന്നോ യാതൊരു വ്യത്യാസവുമില്ല. താരതമ്യേന സിനിമാനടിമാരെക്കുറിച്ചാണ് ഗോസിപ്പുകളും വിവാദങ്ങളും പെട്ടെന്ന് പടർന്ന് പിടിക്കുന്നത്. അഴകുള്ള പെൺമണികളെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞ് പരത്തുന്നതിൽ മിക്കവരും ഇക്കിളി കലർന്ന ആനന്ദം അനുഭവിക്കുന്നുണ്ടെന്നതാണ് യാഥാരത്ഥ്യം. കഴുതക്കാമം കരഞ്ഞ് തീർക്കുന്നത് പോലെ നായികമാരെ തങ്ങളുടെ നാക്ക് കൊണ്ടെങ്കിലും അപമാനിക്കാൻ പലരും നിഗൂഢമായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അഭിനേത്രിമാരെക്കുറിച്ചുയരുന്ന എല്ലാ ആരോപണങ്ങളും നിറം പിടിപ്പിച്ച കഥകളും വെറും ഗോസിപ്പെന്ന് പറഞ്ഞ് എഴുതിത്തള്ളാനാകില്ല. ഇവയ്ക്ക് പുറകിൽ ചിലപ്പോഴൊക്കെ സത്യത്തിന്റെ തരിമ്പുകളും കണ്ടെത്താൻ സാധിക്കും. ചില തെന്നിന്ത്യൻ മാദകറാണിമാരുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും ചൂടൻ കഥകളും ആരുടെയും ഉറക്കം കെടുത്തുന്നതാണ്. അത്തരം ചില ചൂടൻ കഥകളാണ് ഇവിടെ അനാവരണം ചെയ്യുന്നത്.

മേൽവസ്ത്രമില്ലാതെ എഫ്എച്ച്എം മാസികയുടെ കവർ പേജിൽ പോസ് ചെയ്തതിന്റെ പേരിൽ അടുത്തിടെ വാർത്തകളിൽ
നിറഞ്ഞ തെന്നിന്ത്യൻ താരമാണ് കാജൽ അഗർവാൾ. എന്നാൽ താൻ അറിഞ്ഞോ അറിയാതെയോ ടോപ്പ്‌ലെസായി പോസ് ചെയ്തിട്ടില്ലെന്നാണ് സിംഗത്തിലെ നായിക ആണിയിടുന്നത്. എന്തായാലും ഈ ചൂടൻ ഫോട്ടോ ആരാധകരുടെ ഉറക്കം കെടുത്താൻ പര്യാപ്തമായിരുന്നു. വിവാദങ്ങൾ ആളിക്കത്തിച്ച് ആനന്ദിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ നഗ്‌നചിത്രം ചാകരയുമായിരുന്നു.

സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യൻ താരമായി ഉദിച്ചുയർന്ന ചരിത്രമാണ് അസിൻ തോട്ടുങ്കൽ എന്ന അഭിനേത്രിക്കുള്ളത്. പൊതുവെ വിവാദങ്ങളിൽ നിന്ന് അകന്ന് കഴിയുന്ന ഈ നടിയും അടുത്ത കാലത്ത് ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് ഒരാൾ കയറിപ്പിടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ സമീപകാലത്ത് ഇവർ വാർത്തകളിൽ നിറഞ്ഞു. ഇതിന് പുറമെ ഒരു ബിസിനസുകാരനൊപ്പം അസിൻ ഒരു കാറിലിരിക്കുന്ന വിവാദചിത്രം പുറത്ത് വന്നതിന്റെ പേരിലും അസിനെതിരെ നിറംപിടിപ്പിച്ച കഥകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആരോപണത്തെ സാധൂകരിക്കാൻ തക്കവണ്ണമുള്ള വിശ്വാസ്യത ആ ഫോട്ടോയ്ക്കില്ലായിരുന്നു.



തെന്നിന്ത്യൻ മാദകറാണിയായ കുശ്ബു എന്നും വിവാദങ്ങളുടെ തോഴിയാണ്. വിവാഹ പൂർവ ലൈംഗികതയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ഇവർ കുറച്ച് മുമ്പ് ക്രൂരിശിക്കപ്പെട്ടിരുന്നു. രാമന്റെയും കൃഷ്ണന്റെയും ഹനുമാന്റെയും ചിത്രങ്ങളുള്ള സാരി ധരിച്ചതിന്റെ പേരിൽ ഇവർക്കെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയിരുന്നു.

പിന്നണിഗായകനായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ് പി ബി ചരൺ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണവുമായി വന്ന് വാർത്തകൾ സൃഷ്ടിച്ച തെന്നിന്ത്യൻ താരമാണ് സോണ. ചരൺ ഇതിന്റെ പേരിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്നും താരം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഭാഗ്യവശാൽ അങ്ങനെയൊന്നും സംഭവിച്ചില്ല.

നടൻ ദർശനുമായി വഴിവിട്ട ബന്ധം പുലർത്തുന്നവെന്ന് ആരോപിച്ച് കന്നഡസിനിമാ പ്രൊഡ്യൂസേർസ് അസോസിയേഷൻ നികിത തുക്ക്‌റാൾ എന്ന നടിയെ വിലക്കിയിരുന്നു. ദർശന്റെ ഭാര്യ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ഈ വിലക്ക് നീക്കി.

ലൈംഗിക വ്യാപാരം നടത്തിയതിന് ജോധ്പൂരിൽ അറസ്റ്റിയാ തമിഴ് നടിയും ഐറ്റം ഗേളുമാണ് ഐഷ് അൻസാരി. 2011ലായിരുന്നു സംഭവം. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും വ്യാപിച്ചു കിടക്കുന്നതായിരുന്നു ഇവരുടെ വ്യാപാരമമെന്നാണ് ചെന്നൈയിൽ സെക്‌സ് റാക്കറ്റ് നടത്തിയതിന് മറ്റൊരു നടിയും ഒന്നിലേറെത്തവണ പിടിയിലായിരുന്നു. ഭുവനേശ്വരിയെന്നാണീ സൗത്ത് ഇന്ത്യൻ ബിഗ്രേഡ് ആർട്ടിസ്റ്റിന്റെ പേര്. ഇതുപോലെ സെക്‌സ് ബ്രോക്കറായി പ്രവർത്തിച്ചതിന് പിടിയിലായ ഒരു നടി തെലുങ്ക് സിനിമയിലുമുണ്ട്. രണ്ടു തെലുങ്ക് സിനിമകളിൽ മുഖ്യകഥാപാത്രമായ ഇവരുടെ പേര് കിന്നെരയെന്നാണ്. ഒരു ന്യൂസ് ചാനൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരുടെ മാംസക്കച്ചവടം പുറംലോകമറിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP