Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവം മരുഭൂമിയിൽ ഉപവസിച്ചതിന്റെ ഓർമയുമായി 40 ദിവസം; ഒരു നേരം ഭക്ഷണം കഴിച്ചപ്പോൾ കാഠിന്യം പോരെന്ന് തോന്നി, പിന്നെ ചൂടുവെള്ളം കൂടിച്ചു ജീവിച്ചു; ഭാരം ഇരുപതു കിലോ കുറഞ്ഞെങ്കിലും ആ ഉപവാസം എനിക്ക് അനുഗ്രഹമായി മാറി; ദൈവത്തിന്റെ സുവിശേഷകനായ കഥ പറഞ്ഞ് സ്ഫടികം ജോർജ്

ദൈവം മരുഭൂമിയിൽ ഉപവസിച്ചതിന്റെ ഓർമയുമായി 40 ദിവസം; ഒരു നേരം ഭക്ഷണം കഴിച്ചപ്പോൾ കാഠിന്യം പോരെന്ന് തോന്നി, പിന്നെ ചൂടുവെള്ളം കൂടിച്ചു ജീവിച്ചു; ഭാരം ഇരുപതു കിലോ കുറഞ്ഞെങ്കിലും ആ ഉപവാസം എനിക്ക് അനുഗ്രഹമായി മാറി; ദൈവത്തിന്റെ സുവിശേഷകനായ കഥ പറഞ്ഞ് സ്ഫടികം ജോർജ്

തിരുവനന്തപുരം: സ്പടികം ജോർജിനെ മറക്കാനാകുമോ? ഒരു കാലത്ത് മലയാള സിനിമയിൽ നായകന്മാരുടെ ഇടികൊണ്ട് നടന്ന ജോർജ്. മലയാളികളുടെ മനസിൽ ഒരിടം നേടിയ വില്ലനാണ്. കാലം എല്ലാവർക്കും മാറ്റം നൽകും എന്ന് അറിയാം, കുറച്ച് നാളായി ജോർജ് മലയാള സിനിമയിൽ സജീവമല്ല. എവിടെ പോയെന്ന് പലരും ചോദിക്കാതെ ചോദിച്ചു. ഇടയ്ക്ക് ഒന്നു രണ്ടു ചിത്രങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടു.

ഇടയ്ക്ക് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അന്ന് അദ്ദേഹത്തിന്റെ രണ്ട് കിഡ്‌നിയും തകരാറിലായി ചികിത്സയിലാണെന്ന വാർത്തയാണ് ആരാധകരെ തേടി എത്തിയത്. സ്ഫടികം പോലെ മനസുള്ള ഈ വില്ലൻ ഇപ്പോൾ ഇവിടെയുണ്ട? വീണ്ടും ആാരാധകർ ചോദിച്ചു തുടങ്ങി. അദ്ദേഹമിപ്പോൾ ദൈവം ഒരുക്കിയ വഴിത്താരയിൽ സുവിശേഷകനായി കഴിയുകയാണ്.

ബൈബിൾ സുവിശേഷകനായി പോകാറുണ്ട്. അങ്ങനെ എന്നെ കാണുമ്പോൾ സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓർക്കുന്നവർക്ക് വൈരുധ്യം തോന്നാം. പക്ഷേ, സത്യം അതാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്. സിനിമയിൽ വില്ലനായി അഭിനയിക്കുമ്പോഴും ജീവിതത്തിൽ ഞാൻ ദൈവവഴിയിൽ തന്നെയായിരുന്നു. എന്ന് ജോർജ് പറയുന്നു.

കേൾക്കുന്നവർക്ക് ചിലപ്പോൾ അവിശ്വസനീയം എന്നു തോന്നാം. എങ്കിലും എന്റെ അനുഭവം സത്യമാണ്. നാൽപതു ദിവസം ചൂടുവെള്ളം മാത്രം കുടിച്ചു ഉപവസിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ചായ മാത്രം. ആദ്യത്തെ പത്തു ദിവസം ഒരു നേരം ഭക്ഷണം കഴിച്ചു തുടങ്ങി. അപ്പോൾ തോന്നി ഈ ഉപവാസത്തിനു കാഠിന്യം പോരാ. അങ്ങനെയാണു ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിക്കാൻ തുടങ്ങിയത്. ദൈവം മരുഭൂമിയിൽ 40 ദിവസം ഉപവസിച്ചതിന്റെ ഓർമയുണർത്തുന്നതായിരുന്നു അത്. ആ ഉപവാസം എനിക്ക് അനുഗ്രഹിക്കപ്പെട്ടതായി.

ഭാരം ഇരുപതു കിലോ കുറഞ്ഞു. പണ്ട് 100 കിലോ വരെ എത്തിയ ഭാരം ഇപ്പോൾ അറുപത് കിലോയിലെത്തി. എല്ലാ സൃഷ്ടിക്കു പിന്നിലും ദൈവത്തിന് ഒരു ഉദ്ദേശമുണ്ട്. എന്നെ സൃഷ്ടിച്ചത് നായകന്മാരുടെ തല്ലു കൊള്ളാനാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷേ, ഇപ്പോൾ എനിക്കു മനസിലാകുന്നു ദൈവം എന്റെ വഴിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നുവെന്ന്. ഭാര്യയും കാൻസറിൽ നിന്ന് മുക്തി നേടിയതോടെ ജീവിതത്തിൽ ദൈവം പ്രകാശം തന്ന് അനുഗ്രഹിച്ചതു പോലെ എനിക്കു തോന്നി, സ്ഫടികം ജോർജ് പറയുന്നു.

വില്ലൻ വേഷങ്ങളിൽ മലയാളത്തിൽ തിളങ്ങിയ ജോർജിന്റെ ആദ്യ ചിത്രം 1989 ൽ പുറത്തിറങ്ങിയ സ്വന്തമെന്നു കരുതി എന്ന മലയാള ചിത്രമാണ്. ആദ്യ കാലങ്ങളിൽ അഭിനയിച്ച ചിത്രങ്ങളിൽ വലിയ പ്രേക്ഷക ശ്രദ്ധ ഇദേഹത്തിനു കിട്ടിയിരുന്നില്ല. 1995ൽ ഭദ്രൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ സ്ഫടികം എന്ന മോഹൻ ലാൽ ചിത്രത്തിലെ കുറ്റിക്കാടൻ എന്ന വില്ലൻ പൊലീസ് വേഷമാണ് സിനിമയിൽ അദേഹത്തിന്റെ ആദ്യത്തെ മികച്ച കഥാപാത്രം.

ഈ സിനിമായിലൂടെ ജോർജ് മലയാള സിനിമക്കു സ്ഫടികം ജോർജായി മാറി. പിന്നിട് വന്ന പൊലീസ് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം ലേലം, പത്രം, വാഴുന്നോർ, നരസിംഹം, തെങ്കാശിപ്പട്ടണം, മായാവി, തുടങ്ങിയ ചിത്രങ്ങളിലും വില്ലനായി തിളങ്ങി. അഭിനയത്തിൽ വില്ലൻ വേഷങ്ങളാണ് സ്പടികം ജോർജിന്റെ ആദ്യ സിനിമകൾ എന്നാണു എങ്കിലും അഭിനയ ജിവിതം കഴിഞ്ഞാൽ അതീവ ദൈവവിശ്വാസിയായ ജോർജിന്റെ നല്ല സമയവും ബൈബിൾ വായനയും സുവിശേഷ പ്രസംഗവുമാണ്. അതുകൊണ്ട് തന്നെ വില്ലൻ വേഷങ്ങളും ദൈവികതയും ഒത്തുപോകുനില്ല എന്നുതോന്നി ഈ അടുത്തകാലത്ത് വില്ലൻ വേഷങ്ങൾ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് സിനിമകളും ജോർജിന് കുറവായിരുന്നു. പിന്നിട് വന്ന മായമോഹിനി, ഹലോ തുടങ്ങിയ ചിത്രങ്ങളിലെ ഇദേഹത്തിന്റെ കോമഡി കഥാപാത്രങ്ങളും ശ്രദ്ധനേടി.

നൂറോളം മലയാള സിനിമകളിൽ സാന്നിധ്യമായിരുന്ന സ്ഫടികം ജോർജിന് കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ആയിരുന്നു കൂടുതൽ ഇഷ്ടം. ദൈവ വഴിയിലുള്ള ജിവിതത്തിൽ ആശ്വാസം കണ്ടെത്തുന്ന ഇദേഹം പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു. അടുത്ത കാലത്ത് സിനിമ ലൊക്കേഷനിൽ ജോർജ് അഭിനയിക്കാൻ എത്തിയാൽ ഷൂട്ട് ഇല്ലത്ത സമയത്ത് ബൈബിൾ വായിച്ചുകൊണ്ടിരിക്കുക പതിവാണെന്ന് അദേഹത്തിന്റെ സിനിമ സുഹൃത്തുകലും പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP