Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് വിങ്ലീഷിലൂടെ ശക്തമായ തിരിച്ചു വരവ്; രണ്ടാം വരവ് ഗംഭീരമാക്കിയത് സ്ത്രീ കേന്ദ്രീകൃത കഥാ പാത്രങ്ങൾ ഉജ്ജ്വലമാക്കി കൊണ്ട്; ബാഹുബലിയിലെ ശിവകാമിയാകാൻ തയ്യാറായില്ലെന്ന വാർത്ത ശ്രീദേവിയെ വിവാദങ്ങളിലും നിറച്ചു നിർത്തി; അര നൂറ്റാണ്ടത്തെ അഭിനയ ജീവിതത്തിനൊടുവിൽ വിടവാങ്ങിയത് മകളുടെ സിനിമാ പ്രവേശം എന്ന ആഗ്രഹം ബാക്കി വെച്ച്

പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് വിങ്ലീഷിലൂടെ ശക്തമായ തിരിച്ചു വരവ്; രണ്ടാം വരവ് ഗംഭീരമാക്കിയത് സ്ത്രീ കേന്ദ്രീകൃത കഥാ പാത്രങ്ങൾ ഉജ്ജ്വലമാക്കി കൊണ്ട്; ബാഹുബലിയിലെ ശിവകാമിയാകാൻ തയ്യാറായില്ലെന്ന വാർത്ത ശ്രീദേവിയെ വിവാദങ്ങളിലും നിറച്ചു നിർത്തി; അര നൂറ്റാണ്ടത്തെ അഭിനയ ജീവിതത്തിനൊടുവിൽ വിടവാങ്ങിയത് മകളുടെ സിനിമാ പ്രവേശം എന്ന ആഗ്രഹം ബാക്കി വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

ര നൂറ്റാണ്ടത്തെ സിനിമാ ജീവിതം കാഴ്‌ച്ചവെച്ച ശേഷമാണ് ബോളിവുഡിന്റെ താരോദയം അസ്തമിച്ചത്. അതും 54-ാം വയസ്സിലും ശക്തമായ നായികാ കഥാപാത്രത്തെ കാഴ്ചവെച്ച്. 30 വയസ് കഴിയുമ്പോഴെ പ്രായമായെന്ന് പറഞ്ഞ് നായികാ പദത്തിൽ നിന്നും പിന്തള്ളപ്പെടുന്ന പതിവു ശൈലി തിരുത്തി കുറിച്ച നടിയായിരുന്നു ശ്രീദേവി. 54-ാം വയസ്സിലും നായികയായി തന്നെ അഭിനയിച്ച് കൈയടികൾ നേടിയാണ് താരം വിടവാങ്ങിയത്. ആർക്കും അസൂയ തോന്നി പോകുന്ന ജന്മം.

ബോണി കപൂറുമായുള്ള വിവാഹ ശേഷം 1997ൽ സിനിമയിൽ നിന്നും പിൻവാങ്ങിയ ശ്രീദേവി എന്നും വാർത്തകളിൽ നിറഞ്ഞു നിന്നു. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലീഷ് വിങ്ലീഷിലൂടെ തിരിച്ചെത്തിയതെങ്കിലും ഇത്രയും കാലം ഇങ്ങനെ ഒരു താരം സിനിമയിൽ അഭിനയിച്ചിട്ടില്ലെന്നു പോലും ആർക്കും തോന്നിയിട്ടില്ല. അത്ര മേലായിരുന്നു ശ്രീദേവിക്കുള്ള വാർത്താ പ്രാധാന്യം. നായകനായി ഒപ്പം അഭിനയിച്ചവരുടെ അമ്മമാരായി പല നായികമാരും തിരിച്ചു വരുമ്പോൾ ശ്രീദേവിയെ കാത്തിരുന്നത് ശക്തമായ നായികാ കഥാ പാത്രം തന്നെയായിരുന്നു.

അതിന്റെ ഉദാഹരണമായിരുന്നു ശ്രീദേവിയുടെ ഇംഗ്ലീഷ് വിങ്ലീഷിലെ നായികാ പ്രാധാന്യവും ആ സിനിമ നേടിയ കയ്യടിയും. ഇംഗ്ലീഷ് വിങ്ലീഷിൽ ശശി എന്ന ഒരു വീട്ടമ്മയുടെ റോളിലാണ് ശ്രീദേവി എത്തിയത്. 11 കോടി മുടക്കി നിർമ്മിച്ച ഈ സിനിമാ ബോക്‌സോഫിസിൽ റെക്കോർഡ് ഇട്ടു. 78 കോടിയായിരുന്നു ഇത് ബോക്‌സോഫിസിൽ നിന്നും നേടിയത്. പിന്നീട് അഭിനയിച്ച മോം എ്‌ന ചിത്രവും വളരെ ഹിറ്റായി. ഇതോടെ ശ്രീദേവിയെ തേടി നിരവധി കഥാപാത്രങ്ങൾ എത്തി. ചെറുപ്പക്കാരായ നായികമാരേക്കാൾ തിരക്കുള്ള നായികയായി ശ്രീദേവി മാറുകയും ചെയ്തു.

ഇതിനിടയിൽ വിവാദങ്ങളും ശ്രീദേവിയെ തേടി എത്തി. ഹിറ്റ് ചിത്രം ബാഹുബലിയായിരുന്നു ശ്രീദേവിയെ വീണ്ടും വിവാദങ്ങളിൽ നിറച്ചത്. ബാഹുബലിയിലെ ശിവകാമി ദേവിയാകാൻ ആദ്യം ക്ഷണിച്ചത് ശ്രീദേവിയായിരുന്നു. എന്നാൽ ഈ ഹിറ്റ് ചിത്രത്തിലെ ശക്തമായ ആ വേഷം ശ്രീദേവി നിരസിച്ചു. ഇതാണ് താരത്തെ വീണ്ടും വിവാദത്തിൽ നിറച്ചത്.

ശ്രീദേവി ബാഹുബലിയിൽ നിന്നും പിന്മാറിയത് ചോദിച്ചത്ര പ്രതിഫലം ലഭിക്കാത്തതിനാലാണെന്ന് ആദ്യം വാർത്തകൾ പരന്നു. എന്നാൽ പിന്നീട് ഭർത്താവ് ബോണി കപൂറിന്റെ പിടിവാശിയാണ് ശ്രീദേവിയുടെ ബാഹുബലിയിലെ അവസരം നഷ്ടപ്പെടുത്തി കളഞ്ഞതെന്നായിരുന്നു വാർത്ത.
ബാഹുബലിയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശ്രീദേവി തന്നെയായിരുന്നു ശിവഗാമിയാകാൻ ആദ്യം മനസ്സിൽ കണ്ടിരുന്നതെന്നും ഈ പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും മുമ്പാണ് സിനിമയ്ക്കായി അവരെ സമീപിക്കുന്നതെന്നും ഞങ്ങൾ ശ്രീദേവിയെ സമീപിച്ചപ്പോൾ അവരുടെ ഭർത്താവ് ബോണി കപൂർ വലിയൊരു തുകയാണ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. പ്രതിഫലം കൂടാതെ ബാഹുബലിയുടെ ലാഭത്തിന്റെ ഒരു ഷെയറും വേണമെന്ന് ബോണി കപൂർ ആവശ്യപ്പെട്ടതായും വാർത്തകൾ വന്നു.

ഒടുവിൽ ശ്രീദേവി തന്നെ രാജമൗലിക്കെതിരെ രംഗത്ത് വന്നു. ആചിത്രം വേണ്ടെന്നു വെയ്ക്കാൻ എനിക്ക് എൻേതായ കാരണങ്ങളുണ്ടെന്നാണ് ശ്രീദേവി പറഞ്ഞത്. ബാഹുബലി ഉപേക്ഷിക്കാൻ എനിക്ക് എന്റേതായ കാര്യമുണ്ട് അത് വലിയ അപരാധമായിട്ടാണ് പലരും കാണുന്നത്. സിനിമയുടെ രണ്ടു ഭാഗവും പുറത്തു വന്ന ശേഷമാണ് ഇത് ചർച്ചയാക്കിയത്. ഇതിനു മുൻപും ഞാൻ ഉപേക്ഷിച്ച നിരവധി ചിത്രങ്ങളുണ്ട് പക്ഷേ അവരൊന്നും ഇത് ചർച്ചയാക്കി നടന്നില്ല' ശ്രീദേവി പറഞ്ഞു. ഇതോടെ ഗോസിപ്പുകാർ എല്ലാം വീ മൂടിക്കെട്ടി.

ബാലതാരമായും നായികയായും അമ്മയായും വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ ശ്രീദേവി അരനൂറ്റാണ്ട് ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ തിളങ്ങി നിന്നു. എന്നാൽ 54-ാം വയസ്സിൽ ശ്രീദേവി വിടവാങ്ങിയത് വളരെ വലിയ ഒരു മോഹം ബാക്കി വച്ചാണ്. മകൾ ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന മോഹം. മകളെ സിനിമയിൽ എത്തിക്കുന്നതിന്റെ ചർച്ചകളിലായിരുന്നു ശ്രീദേവി. അവസാന നാളുകളിൽ സിനിമാ സംബന്ധമായ ചർച്ചകളിൽ എവിടെ പോയാലും മകൾ ജാൻവിയെ കൂടെ കൂട്ടുകയും കാമറകളിൽ നിറച്ച് നിർത്തുകയും ചെയ്തിരുന്നു. എന്നാൽ മകളുടെ സിനിമാ പ്രവേശം കയ്യെത്തും ദൂരത്തെത്തിയപ്പോഴേക്കും ശ്രീദേവി തിരശീലയ്ക്ക് പിന്നിലേക്ക് മറയുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP