Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാദ്ധ്യമങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ജനങ്ങൾ തെരുവിൽ ഇറങ്ങുന്ന കാലം വരുന്നു; പത്രക്കാരുടെ ചടങ്ങിൽ മുഖം നോക്കാതെ സംസാരിച്ച് സുരേഷ് ഗോപി

മാദ്ധ്യമങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ജനങ്ങൾ തെരുവിൽ ഇറങ്ങുന്ന കാലം വരുന്നു; പത്രക്കാരുടെ ചടങ്ങിൽ മുഖം നോക്കാതെ സംസാരിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: സുരേഷ് ഗോപി അങ്ങനെയാണ്.. ഉള്ള കാര്യം മുഖത്ത് നോക്കി അങ്ങ് പറയും. അതിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കാൻ പിന്നാലെ ആളുകൾ വരുമെന്നത് മറ്റൊരു കാര്യം. നരേന്ദ്ര മോദിയെ പോയി കണ്ടതിന്റെ പേരിൽ അദ്ദേഹത്തെ വിവാദത്തിൽ ചാടിച്ചത് മാദ്ധ്യമങ്ങളായിരുന്നു എന്ന ഓർമ്മ ഉള്ളതുകൊണ്ടോ എന്തോ കിട്ടിയ അവസരത്തിൽ മുഖംനോക്കാതെ തന്നെ മാദ്ധ്യമങ്ങലെ ശക്തമായി അദ്ദേഹം വിമർശിച്ചു. മാദ്ധ്യമങ്ങലിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ജനങ്ങൾ തെരുവിൽ ഇറങ്ങുന്ന കാലം വരുമെന്ന് പറഞ്ഞാണ് സുരേഷ് ഗോപി പത്രക്കാരെ വിമർശിച്ചത്. ഇങ്ങനെ വിമർശിച്ചതാകട്ടെ പത്രക്കാർ സംഘടിപ്പിച്ച ചടങ്ങിൽവച്ചും.

തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അനുസ്മരണ സിംമ്പോസിയം ഉദ്ഘാടനം ചെയ്യവേയായിരുന്നും സുരേഷ് ഗോപിയുടെ വിമർശനം. മാദ്ധ്യമ മേഖല പുനരുജ്ജീവിപ്പിക്കേണ്ട അനിവാര്യകാലത്തിലൂടെയാണ് നാം കടന്നുപോവുന്നതെന്നും മാദ്ധ്യമങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാകണമെന്നും പറഞ്ഞുകൊണ്ടാണ് താരം തന്റെ പ്രസംഗം തുടങ്ങിയത്. പിന്നീട് വിമർശനത്തിലേക്ക് കടക്കുകയായിരുന്നു.

മാദ്ധ്യമങ്ങൾ പലപ്പോഴും യാഥാർത്ഥ്യത്തിൽ നിന്നകന്നാണ് സഞ്ചരിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. മാദ്ധ്യമങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകും. പത്രപ്രവർത്തനത്തിലൂടെ സമൂഹത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് സ്വദേശാഭിമാനിയുടേത്. രാമകൃഷ്ണപിള്ളയുടെ കാലഘട്ടത്തിൽ നിന്ന് ഇങ്ങോട്ടെത്തുമ്പോൾ പത്രപ്രവർത്തന മേഖല സൗകര്യങ്ങളുടെ പാരമര്യതയിലാണ്. മാദ്ധ്യമ വിദ്യാർത്ഥികൾ പഠിക്കേണ്ട സംഭവബഹുലമായ ഒട്ടേറെ കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. അതിൽ നിന്ന് പുതുതലമുറയ്ക്ക് ഊർജ്ജം ഉൾക്കൊള്ളണം- സുരേഷ് ഗോപി പറഞ്ഞു.

ഇന്നത്തെ പത്രലോകത്തേയും കേരളത്തേയും രൂപപ്പെടുത്തുന്നതിൽ സ്വദേശാഭിമാനി വഹിച്ച പങ്ക് വളരെ വലുതാണെന്നും എന്നാൽ സ്വദേശാഭിമാനിയോട് നീതി പുലർത്താൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ചിന്താലോകത്തെ ഇളക്കിമറിച്ച അത്ഭുത പ്രതിഭാസമായിരുന്നു സ്വദേശാഭിമാനി. വായനക്കാരിൽ ജിജ്ഞാസയുളവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. മാദ്ധ്യമ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ദീർഘവീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. മാദ്ധ്യമ രംഗത്തെ ഗുണഗണങ്ങളോടൊപ്പം അപചയങ്ങളേയും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നതായി എം.എ ബേബി പറഞ്ഞു.

സ്വദേശാഭിമാനിയുടെ നാടുകടത്തലുമായി ബന്ധപ്പെട്ട് ജി.ശങ്കർ രചിച്ച 'കൂടില്ലാ വീടി'ന്റെ പുനഃപ്രകാശനം എം.എ. ബേബി നിർവഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.പി. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയൻ മേനോൻ, ജി. ശേഖരൻനായർ, ജോൺ മുണ്ടക്കയം, എസ്.ആർ. ശക്തിധരൻ, കെ.കുഞ്ഞിക്കണ്ണൻ , മലയിൻകീഴ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP