Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാചക നിന്ദ: പാക്കിസ്ഥാനിൽ കാലുകുത്തിയാൽ വീണാ മാലിക്ക് പുറംലോകം കാണില്ല; നടിക്ക് 26 വർഷം തടവിന് ശിക്ഷിച്ച് പാക്ക് തീവ്രവാദ വിരുദ്ധ കോടതി

പ്രവാചക നിന്ദ: പാക്കിസ്ഥാനിൽ കാലുകുത്തിയാൽ വീണാ മാലിക്ക് പുറംലോകം കാണില്ല; നടിക്ക് 26 വർഷം തടവിന് ശിക്ഷിച്ച് പാക്ക് തീവ്രവാദ വിരുദ്ധ കോടതി

ഇസ്ലാമാബാദ്: ടെലിവിഷൻ പരിപാടിക്കിടെ പ്രവാചകനെ നിന്ദിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ പാക്കിസ്ഥാൻ നടി വീണാ മാലിക് ഇനി സ്വന്തം രാജ്യത്ത് കാലുകുത്തിയാൽ ഇനി പുറംലോകം കാണില്ല. പ്രവാചക നിന്ദയുടെ പേരിൽ വീണാ മാലിക്കിനെ 26 വർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. പാക് തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് ഉത്തരവ്. വീണാ മാലിക്കിന് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ മാദ്ധ്യമ സ്ഥാപനമായ ജംഗ് ഗ്രൂപ്പിന്റെ ഉടമ ഷക്കീൽ ഉർ റഹ്മാൻ, വീണാ മാലിക്കിന്റെ ഭർത്താവ് ആസാദ് മാലിക്, പരിപാടിയുടെ അവതാരകയായ ഷയെസ്ത ലോധി എന്നിവർക്കും ജിൽജിസ്ഥാനിലെ കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

ശിക്ഷ വിധിക്കുമ്പോൾ പ്രതികളാരും കോടതിയിൽ ഹാജരായിരുന്നില്ല. പ്രതികളാരും ഇപ്പോൾ രാജ്യത്തില്ല. വീണാ മാലിക്ക് ദുബായിലാണ് ഇപ്പോൾ താമസം. തടവിന് പുറമെ പ്രതികളോരുരുത്തരും 13 ലക്ഷം പാക്കിസ്ഥാൻ രൂപവീതം പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രതികൾ കീഴടങ്ങാൻ തയാറായില്ലെങ്കിൽ ഇവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടാനും ജഡ്ജി രാജാ ഷെഹ്ബാസ് ഖാൻ ഉത്തരവിട്ടു. വിധിക്കെതിരെ പ്രതികളെല്ലാവരും മേൽക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

ഈ വർഷം മെയ് 14ന് ജിയോ ടിവിയിൽ സംപ്രേഷണം ചെയ്ത പ്രഭാത പരിപാടിക്കിടെ ഇവർ പ്രവാചകനിന്ദ നടത്തിയെന്ന പരാതിയിലാണ് കോതിയുടെ ഉത്തരവ്. സംഭവത്തിൽ ജിയോ ടിവി ടെലിവിഷനിലൂടെയും അച്ചടി മാദ്ധ്യമങ്ങളിലൂടെയും നേരത്തെ പരസ്യമായി മാപ്പു പറഞ്ഞിരുന്നു. വീണാ മാലിക്കിന്റെ വിവാഹത്തോടനുബന്ധിച്ചാണ് ജിയോ ടിവി പരിപാടി സംപ്രേഷണം ചെയ്തത്.

പാക്കിസ്ഥാൻ ചാരസംഘടനായായ ഐഎസ്‌ഐയുടെ മുദ്ര ദേഹത്ത് കുത്തി നഗ്നയായി ഫോട്ടോയക്ക് പോസ് ചെയ്തതിന്റെ പേരിൽ പ്രതിഷേധം ഉയർന്ന വേളയിൽ വീണാ മാലിക് പാക്കിസ്ഥാനിൽ നിന്നും നാടുവിട്ടിരുന്നു. പിന്നീട് ഇന്ത്യയിൽ എത്തുകയും റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ബോളിവുഡ് താരമായും വീണ വളർന്നു. ഇപ്പോൾ വിവാഹം ചെയ്ത് ദുബായിലാണ് ഈ പാക്കിസ്ഥാൻ നടി താമസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP