1 usd = 71.46 inr 1 gbp = 91.85 inr 1 eur = 81.82 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.13 inr

Nov / 2018
19
Monday

കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കാനുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു; ബൈലോ അനുസരിച്ച് തീരുമാനം എടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാട്ടിയ വിമുഖതയിൽ നിരാശ; പരസ്പര വിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവവും ദൗർഭാഗ്യകരം; ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും നിസ്സാരവൽകരിക്കുകയും ചെയ്യുന്ന എഎംഎംഎയുടെ ശ്രമങ്ങളോട് ശക്തമായ പ്രതിഷേധവുമായി ഡബ്ല്യുസിസി

October 22, 2018 | 05:00 PM IST | Permalink



കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കാനുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു; ബൈലോ അനുസരിച്ച് തീരുമാനം എടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാട്ടിയ വിമുഖതയിൽ നിരാശ; പരസ്പര വിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവവും ദൗർഭാഗ്യകരം; ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും നിസ്സാരവൽകരിക്കുകയും ചെയ്യുന്ന എഎംഎംഎയുടെ ശ്രമങ്ങളോട് ശക്തമായ പ്രതിഷേധവുമായി ഡബ്ല്യുസിസി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ എഎംഎംഎയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ സ്വാഗതം ചെയ്ത് വിമൻ ഇൻ സിനിമ കളക്ടീവ്. എന്നാൽ, ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാട്ടിയ വിമുഖതയിലും നിരാശ രേഖപ്പെടുത്തി. സമാനസംഭവങ്ങൾ ഉണ്ടായാൽ ഭാവിയിൽ ഉദാഹരണമായി എടുത്തുകാണിക്കാവുന്ന പ്രവർത്തനവും തീരുമാനവും കമ്മിറ്റി എടുക്കേണ്ടതായിരുന്നു. നാലു നടിമാർ രാജി വച്ചത് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാട് മൂലമാണെനന വസ്തുതയും അവർ അവഗണിച്ചു. പരസ്പര വിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും, സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവവും എഎംഎംഎയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് ദൗർഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും, അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവൽക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ശക്തമായ പ്രതിഷേധം അറിയിക്കുകയാണെന്നും ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ ഇട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

വാർത്താക്കുറിപ്പിന്റെ പൂർണരൂപം:

കുറ്റാരോപിതൻ ആയ ശ്രീ ദിലീപ് ഇപ്പോൾ A.M.M.Aയുടെ അംഗം അല്ല എന്ന വാർത്ത ഞങ്ങൾ സ്വാഗതം ചെയ്യുന്നു . എന്നിരുന്നാലും തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാണിച്ച വിമുഖതയിൽ (മുൻപ് ശ്രീ ദിലീപിന്റെ സസ്‌പെൻഷൻ പിൻവലിച്ച നിലപാടിലും) അതിയായ നിരാശ രേഖപ്പെടുത്തുന്നു. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഭാവിയിൽ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവർത്തനവും തീരുമാനങ്ങളും A.M.M.Aയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതായിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെയും , അവൾക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാൻ നിർബന്ധിതരാക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവർ അവഗണിക്കുകയാണ്.

നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു , പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉൾപ്പോരുകളും , സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും A.M.M.Aയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്. മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും , അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവൽക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു . A.M.M.Aയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയിൽ നിന്നും , സംഘടനക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളിൽ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകൾക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്.

ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്‌നം അല്ല എന്നും മുഴുവൻ സിനിമ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അടിവരയിട്ടു ഞങ്ങൾ പറയുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും യൂണിയനുകളുമായും മാറ്റു സംഘടനകളുമായും അവരവരുടെ ബന്ധപ്പെട്ടു , തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച് ബോധവാന്മാരാവേണ്ടതുണ്ട്. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷക്കും , ക്ഷേമത്തിനും , സമത്വത്തിനും വേണ്ടി ആണ് പ്രവർത്തിക്കേണ്ടത്. എക്കാലവും കളക്ടീവുകളുടെയും , പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും , പരാതികളും പറയാനുള്ള ഒരു ഇടം ആണ് ലക്ഷ്യം ആക്കിയിരുന്നത്. എങ്കിൽ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ സംഘടനകൾക്കാവു.

WCC എന്ന ഞങ്ങളുടെ കൂട്ടായ്മ , സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച് കൃത്യമായ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്വമുള്ള കലാകാരന്മാർ എന്ന നിലയിൽ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും , ഉന്നമനത്തിനും , നിലവിലുള്ള പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി WCC പ്രവർത്തിച്ചുകൊണ്ടിരിക്കും. തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ് , ശ്രീ ദേവിക ,അർച്ചന പത്മിനി , ശ്രുതി ഹരിഹരൻ എന്നിവരെ ഞങ്ങൾ പിന്തുണക്കുകയും , അവർക്കൊപ്പം ഈ ചെറുത്തുനില്പിൽ കൂടെ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്യുന്നു.

ഞങ്ങൾ മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദ്ദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവർത്തിക്കാൻ ഉറപ്പു നൽകിയ കേരള സർക്കാരിനോടുള്ള അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്ന എല്ലാവരോടും ഉള്ള നന്ദി രേഖപെടുത്തുന്നതിനോടൊപ്പം , wcc.home.blog എന്ന ഞങ്ങളുടെ ബ്ലോഗ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു. WCC യോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ ഉള്ള ഒരു ഇടമാണ് ഇത് വഴി ഞങ്ങൾ ലക്ഷ്യമിടുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിലീപിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ നിന്ന് രണ്ടു പെൺകുട്ടികൾ രാജിവെച്ച് പോയിട്ടുണ്ട്; പിസിആറിൽ നിന്ന് പത്മകുമാർ ലൈംഗിക അതിക്രമങ്ങൾ തുടരുമ്പോൾ പ്രൊഡ്യൂസർമാരായ പെൺകുട്ടികൾക്ക് അത് വെളിയിൽ പറയാനോ പരാതിയായി പറയാനോ ഉള്ള ധൈര്യമില്ലായിരുന്നു; എന്റെ മീ റ്റൂ വെളിപ്പെടുത്തലിനു പിന്നിൽ: ഏഷ്യാനെറ്റ് ഉന്നതർക്കെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ നിഷാ ബാബു മറുനാടനോട് മനസ് തുറക്കുന്നു
ആലുവയിൽ രണ്ടരക്കോടിയുടെ സ്വർണവുമായി അസിസ്റ്റന്റ്‌ ബാങ്ക് മാനേജറായ യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് ബാങ്കിൽ പണയം വെച്ച സ്വർണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെച്ച്; നഷ്ടമായത് 128 പേരുടെ 8,852 ഗ്രാം സ്വർണം; തട്ടിപ്പ് തെളിഞ്ഞത് പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോൾ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ സിസ് മോളെ തേടി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്
വിശ്വാസികളുടെ കണ്ണു നീരിന് വില നൽകേണ്ടി വരും.. ശരണ മന്ത്രത്തിന്റെ കരുത്ത് അറിയാനിരിക്കുന്നതേയുള്ളു....; വിശ്വാസം, ആചാരം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പോസ്റ്റിട്ട പെരുമ്പാവൂരുകാരൻ; അവിശ്വാസിയായ മേരി സ്വീറ്റിയെ വിശ്വാസികൾ ചെങ്ങന്നൂരിൽ തടഞ്ഞു.... വിശ്വാസിയായ സുരേന്ദ്രനെ അവിശ്വാസി പൊലീസ് തടഞ്ഞുവെന്ന് വിശദീകരിച്ച പരിവാറുകാരൻ; സന്നിധാനത്തെ നാമജപ പ്രതിഷേധക്കാരുടെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത് രാജേഷിന്റെ സംഘപരിവാർ ബന്ധം തിരിച്ചറിഞ്ഞ് തന്നെ
ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുത്; ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിന്? ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കണം; പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിൽ സർക്കാർ ഇടപെടരുത്; ശബരിമലയിലെ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി; ഞായറാഴ്‌ച്ചയുണ്ടായ അറസ്റ്റിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായി വിശദീകരണം നൽകണം
'കിടപ്പറയിലേക്ക് വിടും മുൻപ് മാഡം ഞങ്ങൾക്ക് മരുന്ന് തരും, ഇത് കഴിച്ചാൽ വേദനിക്കില്ലെന്നും പറയും; എല്ലാം കഴിഞ്ഞ് വരുമ്പോൾ നല്ല രസമായിരുന്നില്ലേയെന്ന് പതിവായി ചോദിക്കും' ; യുപി ബാലികാ സദനത്തിലെ കൂട്ട ബലാത്സംഗകേസിൽ 13കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; ഉന്നതർക്ക് മുൻപിൽ കാഴ്‌ച്ച വച്ചത് 15 പോലും തികയാത്ത പെൺകുട്ടികളെ; ഷെൽട്ടർ ഹോമിൽ നിന്നും 11 കാരി ചാടിപ്പോയ സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് വൻ പെൺവാണിഭത്തിന്റെ കഥ
പപ്പുമോൻ ഇമേജിൽ നിന്നു വിമുക്തനായി മാസ് ഹീറോ ഇമേജിൽ രാഹുൽ ഗാന്ധി; കഴിവുകെട്ടവനെന്ന് ബിജെപി തരംതാഴ്‌ത്തിയ രാഹുലിന്റെ മുന്നിൽ പതറി മോദിയും അമിത്ഷായും; കോൺഗ്രസിനെ ഒറ്റയ്ക്ക് ചുമലിലേക്കാൻ പ്രാപ്തനായി രണ്ടാംവരവ് നടത്തി കോൺഗ്രസ് അധ്യക്ഷൻ; പൊള്ളയായ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപിക്കെതിരേ ആഞ്ഞടിച്ച രാഹുൽ പാർട്ടിയെ കൈപിടിച്ച് ഉയർത്തുന്നത് ഇങ്ങനെ
വീരപുരുഷന്മാർ പോലും പകച്ച് നിൽക്കുന്ന ആഴക്കടലിൽ ചെറുവള്ളത്തിലെത്തി പോരാടുന്നതു കൊമ്പൻ സ്രാവുകളോട്; ഭർത്താവിനൊപ്പമുള്ള കടൽയാത്ര ഒരു ദിശാസൂചിക പോലും ഉപയോഗിക്കാതെ; കടലിൽ നിന്ന് വാരുന്നത് പുരുഷന്മാരെക്കാൾ മത്സ്യം; ഇന്ത്യയിലെ ആദ്യ വനിത 'ഫിഷർ വുമൺ' രേഖ നാട്ടുകാർക്ക് എന്നും അത്ഭുതം; ശബരിമലയിൽ കയറാതിരിക്കാൻ ഒരു വിഭാഗം സ്ത്രീകൾ സമരം ചെയ്യുമ്പോൾ ചേറ്റുവ കടപ്പുറത്തെ ഒരു പെൺപുലിയുടെ കഥ ചർച്ചയാക്കി സോഷ്യൽ മീഡിയ
സർക്കാർ സംരക്ഷണം നൽകിയാൽ ശബരിമല കയറും; രക്തം ചീന്തി ദർശനത്തിന് പോകാൻ താൽപ്പര്യമില്ല; ദർശനം നടത്തും വരെ മാല ഊരാതെ വ്രതം തുടരും; ശബരിമല കയറാൻ സന്നദ്ധരായ യുവതികൾ സർക്കാർ സഹായം തേടി കൊച്ചിയിൽ; മാലയിട്ട നാൾ മുതൽ ഭീഷണി മൂലം വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയെന്ന് രേഷ്മ നിശാന്ത്; വാർത്താസമ്മേളനം നടത്തിയ പ്രസ്‌ക്ലബിന് മുമ്പിൽ ശരണം വിളിച്ച് പ്രതിഷേധവുമായി ആൾക്കൂട്ടം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് പല എഴുത്തുകാരും കരുതുന്നത്; ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കെ അർഷാദ് ബത്തേരി എന്റെ മുലകളിൽ കയറിപ്പിടിച്ചു; പല സ്ത്രീകളുമായും രതിബന്ധങ്ങളുണ്ടെന്നും എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും വീമ്പിളക്കിയത് കവി ശ്രീജിത്തരിയല്ലൂർ; ഇവർക്കൊക്കെ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി: ഒലിവ് ബുക്ക് എഡിറ്റർ അടക്കമുള്ളവർക്കെതിരെ മീ ടുവുമായി യുവതി
താൽപ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്.; എനിക്ക് തോന്നിയവരോട് അങ്ങോട്ടും മാന്യമായി ചോദിക്കാറുണ്ട്; എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏർപ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം ഇങ്ങനെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം