Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപ്പുമാവു കിട്ടുമെന്ന പ്രതീക്ഷയായിരുന്നു എന്നെ സ്‌കൂളിലേക്കു പോകാൻ പ്രേരിപ്പിച്ചത്; പൂർവ വിദ്യാർത്ഥി സംഗമത്തിൽ മനസു തുറന്നു കലാഭവൻ മണി

ഉപ്പുമാവു കിട്ടുമെന്ന പ്രതീക്ഷയായിരുന്നു എന്നെ സ്‌കൂളിലേക്കു പോകാൻ പ്രേരിപ്പിച്ചത്; പൂർവ വിദ്യാർത്ഥി സംഗമത്തിൽ മനസു തുറന്നു കലാഭവൻ മണി

ചാലക്കുടി: പട്ടിണി അലട്ടിയിരുന്ന കുട്ടിക്കാലത്തെ ഓർമിപ്പിച്ച് നടൻ കലാഭവൻ മണി. ചാലക്കുടിയിലെ സ്‌കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിലാണ് തന്റെ ബാല്യത്തെക്കുറിച്ചു മണി മനസുതുറന്നത്. ഉപ്പുമാവു കഴിക്കാമെന്ന പ്രതീക്ഷയാണ് തന്നെ സ്‌കൂളിലേക്കു പോകാൻ പ്രേരിപ്പിച്ചതെന്നു ചാലക്കുടി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ മണി പറഞ്ഞു.

''ഉപ്പുമാവ് കഴിക്കാനാണ് ഞാൻ സ്‌കൂളിൽ എത്താറുള്ളത്. വിശന്നൊട്ടുന്ന വയറിന് അൽപ്പം ആശ്വാസം കിട്ടിക്കഴിയുമ്പോൾ പഠനത്തെക്കുറിച്ച് ചിന്തിച്ചാലായി''- പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിൽ തന്റെ എൽപി സ്‌കൂൾ പഠനകാലത്തെക്കുറിച്ച് മണി പറഞ്ഞതിങ്ങനെയാണ്.

''ഉച്ചയ്ക്ക് ബെല്ലടിക്കുമ്പോൾ കല്യാണിച്ചേച്ചിയുടെ അടുത്ത് ആദ്യമെത്തുന്നത് താനായിരിക്കും. ചേച്ചി ചോറ്റുപാത്രത്തിൽ വിളമ്പിതന്നിരുന്ന ഉപ്പുമാവിന്റെ രുചി ഇന്നും നാവിലൂറുന്നു''- ദാരിദ്ര്യം അലട്ടിയ നാളുകളോർത്തു മണി പറഞ്ഞു.

ജോസഫ് മാഷിനെയായിരുന്നു ഏറ്റവും പേടിയെന്നും മണി ഓർത്തു. ചൂരലുമായി നിൽക്കുന്ന അദ്ദേഹത്തെ കാണുമ്പോൾതന്നെ താനടക്കം സകല കുട്ടികളുടേയും മുട്ടുകൂട്ടിയിടിക്കുകയും ഒപ്പം മറ്റു പലതും സംഭവിക്കുകയും ചെയ്യുമായിരുന്നെന്നു സദസ്യരിൽ ചിരിയുടെ അലകളുയർത്തി മണി പറഞ്ഞു. പഠിച്ചില്ലെങ്കിലും അദ്ധ്യാപകരുടെ ശാപം വാങ്ങിയില്ല. അതുകൊണ്ടായിരിക്കും ജീവിത്തിൽ ഉയരത്തിലെത്താനായതെന്നും മണി കൂട്ടിച്ചേർത്തു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത ബി ഡി ദേവസി എംഎൽഎയും തന്റെ ബാല്യകാലം അയവിറക്കി. അഞ്ചാം ക്ലാസിൽ പഠനം നിർത്തിയശേഷം നാലു പതിറ്റാണ്ടിനു ശേഷം എസ്എസ്എൽസി പരീക്ഷയെഴുതിയ കഥ പറഞ്ഞ മുനിസിപ്പൽ ചെയർമാൻ വി ഒ പൈലപ്പനും സദസ്യരെ കൈയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP