Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയും അമിത്ഷായും അജയ്യരായി നിൽക്കുന്നത് ദൈന്യ പരിവർത്തന യോഗത്തിന്റെ ബലത്തിൽ; ഒരേ ഫ്രീക്വൻസിയിൽ നിൽക്കുന്ന ഈ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക പ്രയാസം; ഷാ ഇപ്പോൾ കടന്നുപോകുന്നത് രാഹുവിൽ സൂര്യന്റെ അപഹാരത്തിലൂടെ; ബിജെപി അധ്യക്ഷന്റെ ഭാവി ജ്യോതിഷി ജയശ്രീ വിലയിരുത്തുമ്പോൾ

മോദിയും അമിത്ഷായും അജയ്യരായി നിൽക്കുന്നത് ദൈന്യ പരിവർത്തന യോഗത്തിന്റെ ബലത്തിൽ; ഒരേ  ഫ്രീക്വൻസിയിൽ നിൽക്കുന്ന ഈ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക പ്രയാസം; ഷാ ഇപ്പോൾ കടന്നുപോകുന്നത് രാഹുവിൽ സൂര്യന്റെ അപഹാരത്തിലൂടെ; ബിജെപി അധ്യക്ഷന്റെ ഭാവി ജ്യോതിഷി ജയശ്രീ വിലയിരുത്തുമ്പോൾ

ജയശ്രീ

ൽഹിയിലേക്ക് ഉള്ള വഴി ഉത്തർ പ്രദേശിലൂടെ ആണെന്നാണല്ലോ വയ്‌പ്പ്. അങ്ങനെ ബി.ജെ .പി യുടെ വഴി ഉത്തർപ്രദേശിലൂടെ തന്നെ തെളിച്ചു വിട്ട വ്യക്തിയാണ് അമിത് ഷാ. 2014 ലെ ഇലെക്ഷ്നനിൽ ഇദ്ദേഹത്തിന്റെ കയ്യും പിടിച്ചാണ്  ആകെ ഉള്ള 80 ലോക സഭ മണ്ഡലങ്ങളിൽ 73 മണ്ഡലങ്ങൾ ബി. ജെ . പി കോരി എടുത്ത്.  എങ്കിലും 2015 ലെ ഡൽഹി , ബിഹാർ അസംബ്ലി ഇലെക്ഷനുകളിൽ ഉണ്ടായ നഷ്ടം അദ്ദേഹത്തിന് ഒരു തിരിച്ചടി തന്നെആയിരുന്നു. 

എൽ . കെ അദ്വാനി, എ . ബി വാജ്പയീ കൂട്ടുകെട്ടിൽ നിന്ന് ബിജെപി എന്നാ പാർട്ടിയുടെ ചക്രം എട്ടു വാങ്ങിയ കൂട്ടുകെട്ടാണ് മോദി-അമിത് ഷാ. മോദിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഈ ശക്തി കേന്ദ്രത്തിന്റെ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം മാത്രമാണ് ഈ ലേഖനം. അല്ലാതെ ഗാന്ധി നഗറിൽ നിന്ന് എത്ര ഭൂരിപക്ഷം ലഭിക്കും എന്നതല്ല. എൽ. കെ അദ്വാനിയെ ഒതുക്കി സീറ്റ് നേടി എന്നൊക്കെ ആരോ പറയുന്നത് കേട്ടു. പ്രായം  വീഴ്താതത് അശ്വത്മാവിനെ മാത്രമാണ്. 

22 october, 1964, 5:24 am. Mumbai. ഇതാണ് അദ്ദേഹത്തിന്റെ ജനന സമയം. ഇവയെല്ലാം trusted sources ഇൽ നിന്നും ലഭിക്കുന്നവയാണ്. ഞാൻ ഈ ചാർട്ട് ഇടുന്നത് ഈ വിഷയത്തിൽ റീ സേർച്ച്‌ ചെയ്യുന്നവർക്ക് പ്രയോജന പെടട്ടെ എന്ന് വിചാരിച്ചാണ്.

1990 ലാണ് കൊണ്ഗ്രെസിന്റെ കുത്തക തകർത് ഗുജറാത്തിൽ ബി. ജെ. പി ഗവന്മേന്റ്റ് അധികാരത്തിൽ ആദ്യമായി അധികാരത്തിൽ വന്നത്. ഈ സമയം അമിത് ഷാ മോദി കൂട്ടുകെട്ട  സംസ്ഥാനത്തെ ബി. ജെ . പിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. ദിവസേന ഉള്ള മെച്ചപ്പെട്ട പ്രവർത്തനങ്ങളിലൂടെ കൊണ്ഗ്രെസിനെ ഗുജറാത്തിൽ നിന്നും തുടച് മാറ്റാനുള്ള പ്രവർത്തനങ്ങളിൽ അവർ വിജയിക്കുകയും ചെയ്തു എന്നുള്ളത് അന്ന് തൊട്ടു ഇന്ന് വരെ ഉള്ള അവരുടെ മുഖ്യ മന്ത്രിമാരുടെ ചരിത്രം നോക്കിയാൽ മനസിലാക്കാൻ കഴിയും. 

1997 ൽ ആണ് ആദ്യമായി അമിത് ഷാ ഒരു നിയമ സഭാ അംഗം ആയി തീർന്നത്. സർഖേജ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം അടുത്ത നാല് തവണയും തിരഞ്ഞെടുക്കപ്പെട്ട്ടു. 

അദ്ദേഹം തന്റെ ചൊവ്വ ദശയിലേക്ക് കടന്ന വേളയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്.

ചൊവ്വ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നു. അസ്ട്രോളജി അറിയാത്തവർക്ക് വേണ്ടി പറയാം. നമ്മുടെ ജാതകത്തിൽ 12 ബോക്സുകൾ കാണാൻ കഴിയും, ഈ ബോക്ശുകളെ ഭാവങ്ങൾ എന്നാണു വിളിക്കുക. ഈ പന്ത്രണ്ടു ഭാവങ്ങളിൽ നമ്മുടെ ജീവിതത്തിലെ ജനനം മുതൽ മരണം വരെ ഉള്ള എല്ലാ കാര്യങ്ങളെയും സൂചിപ്പിച്ചിരിക്കുന്നു’  പതിനൊന്നാം ഭാവം പുതിയ കൂട്ടുകെട്ടുകൾ, ടീംമെംബെർഷിപ്‌, ലോങ്ങ്‌ ടേം ജോലികൾ, ലാഭകരമായ പദ്ധതികൾ, എന്നിവയെ ആണ് സൂചിപ്പിക്കുക. നിങ്ങളുടെ മഹാ ദശ, അപഹാരം എന്നിവ സൂചിപ്പിക്കുന്ന ഗ്രഹങ്ങൾ ഈ ഭാവവും ആയി ബന്ധം ഉണ്ടെങ്കിൽ, ആ ഗ്രഹം സ്വസ്ഥമായ രീതിയിൽ നിൽക്കുന്നു എങ്കിൽ, പുതിയ കൂട്ട് കെട്ടുകൾ, ലാഭകരമായ പദ്ധതികൾ, ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ നിങ്ങളെ തേടി ആ സമയം എത്തും എന്നാണു. സ്വസ്ഥമായ അവസ്ഥയിൽ അല്ല എങ്കിൽ വിപരീത ഫലം പ്രതീക്ഷിക്കുക. അദ്ദേഹത്തിന്റെ ചൊവ്വ പതിനൊന്നാം ഭാവത്തിൽ നീച അവസ്ഥയിൽ ആണെങ്കിലും, ഈ ചാർട്ടിൽ ചൊവ്വ functional malefic (അതിന്റെ മലയാളം എനിക്ക് അറിഞ്ഞു കൂടാ ) ആയി സ്ഥിതി ചെയ്യുന്നു. ചൊവ്വ ഒരു നെഗറ്റീവ് ഭാവമായ എട്ടു ഭരിക്കുന്നു. എന്ന് മാത്രമല്ല, നെഗറ്റീവ് ഭാവം ഭരിക്കുന്ന ഗ്രഹം നീച അവസ്ഥയിൽ നിൽക്കുന്നത് മോശമായ അവസ്ഥയും അല്ല. ഒരു ഗുണ്ട ക്ഷീണിച്ചു നിൽക്കുന്ന അവസ്ഥ എന്ന് പറയാം. ( ഗുണ്ട എന്ന് വിളിച്ചത് അമിത്ജി യെ അല്ല തെറ്റിധരിക്കരുത്.

പതിനൊന്നാം ഭാവാധിപൻ ആയ ചന്ദ്രൻ എട്ടിലും, എട്ടാം ഭാവാധിപൻ ആയ ചൊവ്വ പതിനൊന്നിലും ഭാവങ്ങൾ മാറി നിൽക്കുന്നതിനെ പരിവര്തന യോഗം എന്നാണു വിളിക്കുക. ഞാൻ പഠിച്ച പല യോഗങ്ങളും കേരളത്തിൽ  ഉള്ളവർക്ക് അറിയുന്നതായി തോന്നിയിട്ടില്ല. ഈ യോഗം എത്ര പേർക്ക് അറിയും എന്നെനിക്ക് അറിയില്ല. നെഗറ്റീവ് ഭാവങ്ങലുമായുള്ള പരിവർത്തനം നടക്കുമ്പോൾ ഉണ്ടാകുന്ന യോഗത്തെ ദൈന്യ പരിവർത്തന യോഗം എന്നാണു പറയുക. പക്ഷെ ഈ ദൈന്യ പരിവര്തന യോഗത്തെ ആഴത്തിൽ വിശകലനം ചെയ്യുമ്പോൾ ഇദ്ദേഹത്തിന്റെ ഗ്രൂപ്പ് സെറ്റിങ്സ് ന്റെ പൊതു സ്വഭാവം വെളിപ്പെടുന്നതാണ്. സുഹൃത്തുക്കളും ഇദ്ദേഹവും തമ്മിൽ ഉള്ള സംഭാഷണത്തിന്റെ ഗതി എന്തു. ഏതു തരം വ്യക്തികൾ ആയിരിക്കും ഇദ്ദേഹത്തിന്റെ സർക്കിളിൽ ഉണ്ടാകുക. അവരുടെ അജണ്ട എന്ത്, ഇവയെല്ലാം ഈ പരിവർത്തന യോഗത്തിൽ നിന്ന് വെളിപ്പെടുന്ന സംഗതികളാണ്. 

നമുക്കെല്ലാം അറിയാവുന്നത് പോലെ അദ്ദേഹവും മോദിയും ഇന്ന് വരെ അജയ്യരായി നിൽക്കുന്നതിൽ ഈ പരിവര്തന യോഗത്തിന്റെ പങ്കു വളരെ വലുതാണ്. നിഷ്പക്ഷമായി ഒരു കാര്യം പറഞ്ഞോട്ടെ. ചന്ദ്രനും ചൊവ്വയും തമ്മിലുള്ള നേരിട്ടും അല്ലാതെയും ഉള്ള ബന്ധം, ധൈര്യ ശാലി കളെ ആണ് കാണിക്കുക. അവരെ നേരിടുക പ്രയാസം തന്നെ. മോദിയുടെ ചാർട്ടിലും ചന്ദ്രൻ ചൊവ്വയും തമ്മിലുള്ള direct ബന്ധം നമുക്ക് കാണുവാൻ കഴിയും. ഇവർ തമ്മിലുള്ള സൗഹൃദത്തിനു ഈ ബന്ധം കൂടുതൽ ശക്തി പകരുകയാണ് . ഏതാണ്ട് ഒരേ ഫ്രീക്വന്സി യിൽ ഉള്ള ചിന്തകൾ, ഒരേ വേവ്ലെങ്ങ്ത്. എന്നിവ ഉള്ള ഒരു കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക പ്രയാസകരമാണ്, എങ്കിലും, അസാധ്യം അല്ല എന്നിവിടെ ഞാൻ എടുത്തു പറയുകയാണ്‌. ഗുജറാത്തിലുള്ള സ്വന്തം പാർട്ടിയിലും, എതിർ കക്ഷിയിലും ഉള്ള അവരുടെ എതിരാളികളെ കുറിച്ച് ഒരു റീസേർച്ച്‌ നടത്തിയാൽ ഈ കാര്യം മനസിലാകുന്നതാണ്. 

ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ ഗവന്മേന്റ്റ് രൂപീകരണം തന്നെ ഉദാഹരണം. 

പക്ഷെ ...................................................... 

ഇനി ഞാൻ വളരെ നിഷ്പക്ഷ്മായ് രീതിയിൽ ആണ് ചില കാര്യങ്ങൾ പറയാൻ പോകുന്നത്.  7 April to 12 May 2014 വരെ നടന്ന ജെനറൽ ഇലെക്ഷനിൽ അദ്ദേഹം സഞ്ചരിച്ചിരുന്നത്  ഈ ദശയിലൂടെ ആയിരുന്നു. 

ഇതാണ് അസ്ട്രോലജിയുടെ കൺഫ്യൂസ് ചെയ്യിപ്പിക്കുന്ന വശം. രാഹു രാഷ്ട്രീയം, അധികാരം എന്നിവയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. രാഹു റിബൽ എന്നാണു അറിയപ്പെടുക. ബുധൻ ബുദ്ധിയുടെ ഗ്രഹമാണ്. വിജയം നേടുക , എന്ത് ചെയ്തും , അതാണ്‌ രാഹുവിന്റെ ശീലം. രാഹു –ബുധൻ യുതി , അല്ലെങ്കിൽ യോഗം ചെയ്തു നിൽക്കുന്ന ചാർട്ടുകൾ,  ഇവ സ്വസ്തമാനെങ്കിൽ മഹാ ബുദ്ധിശാലിയെ ആണ് കാണിക്കുക. ബുധൻ നിൽക്കുന്നത് ഡിപ്ലോമാറ്റിക് കൊടുക്കൽ വാങ്ങലുകളുടെ രാശിയായ തുലാം രാശിയിലും ആണ്. ഏറ്റവും വലിയ ഒറ്റ കക്ഷിയായി കേന്ദ്രത്തിൽ അധികാരം ഏറ്റെടുക്കുന്നതിൽ മോദിയേക്കാൾ വലിയ പങ്കു വഹിച്ചത് ഇദ്ദേഹത്തിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ അആനു. ഇത്രയും ശക്തമായ നീക്കങ്ങൾ നടത്താൻ ഉള്ള “ പഞ്ച് “ രാഹുലിന് അന്നില്ല. ബുധൻ അമിത് ഷായുടെ ലഗ്നാധിപനും, പത്താം ഭാവത്തിനു അധിപനും ആണ്. അത് വല്ലാത്ത ഒരു വാല്യൂ അഡീഷൻ തന്നെ യായിരുന്നു.

അമിത് ഷായുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് ? 

ഇദ്ദേഹം ഇപ്പോൾ കടന്നു പോകുന്ന ദശ ഇതാണ്.രാഹുവിൽ സൂര്യന്റെ അപഹാരം. രാഹു, രാഷ്ട്രീയം, അധികാര0 എന്നാ പത്താം ഭാവത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. സൂര്യൻ ബുധൻ നിൽക്കുന്ന അതെ രാശിയിൽ തന്നെ ആണ് നിൽക്കുന്നത്. പക്ഷെ സൂര്യൻ നീച അവസ്ഥയിൽ ബുധനുമായി യോഗം ചെയ്താണ് നിൽക്കുന്നത്,. സൂര്യൻ ഭരിക്കുന്ന രാശി പന്ത്രണ്ടാം ഭാവം ആണ്. എന്താണ് പന്ത്രണ്ടാം ഭാവം നഷ്ടങ്ങൾ, വൈകാരിക സമ്മർദ്ദം, പല തരം വെല്ലുവിളികൾ, hospitalization, detachment, lonely life,  എന്നാ ഭാവം ഭരിക്കുന്ന സൂര്യൻ , കരിയർ , സൽപ്പേര്, മൂല്യം എന്നാ ഭാവതിലെക്ക് വന്നു നിൽക്കുകയാണ്.   സൂര്യൻ ശുക്രന്റെ രാശിയിലും, ശുക്രൻ സൂര്യന്റെ രാശിയിലും സ്ഥിതി ചെയ്യുന്നു.  ഇതും ഒരു പരിവർത്തന യോഗം ആണ്. ഇവ രണ്ടും സ്ഥിതി ചെയ്യുന്ന പന്ത്രണ്ടാൻ രാശി തീർച്ചയായും നെഗറ്റീവ് രാശി ആണ്. സൂര്യൻ സ്ഥിതി ചെയ്യുന്ന രാശി മാരക ഭാവവും ആണ്. ജ്യോത്സ്യം കൃത്യമായി പഠിച്ച ഒരു വ്യക്തിക്ക് ഇതിൽ നിന്ന് തന്നെ അറിയാൻ കഴിയും, അദ്ദേഹം സ്വസ്ഥമായ അവസ്ഥയിലൂടെ അല്ല കടന്നു പോകുന്നത് എന്ന്. 

ഇലെക്ഷൻ കഴിയുമ്പോൾ അദ്ദേഹത്തിന്റെ ദശ മാറി രാഹുവിൽ ചന്ദ്രന്റെ അപഹാരത്തിൽ എത്തും. ചന്ദ്രൻ എന്താണ്? മനസ് , സമാധാന0 , സിംഹാസനം, പ്രശസ്തി, രാഷ്ട്രീയം സ്വ രാജ്യം എന്നിവയാണ്. ഈ ദശ ആർക്കും അത്ര സുഖകരമായ ദശ അല്ല. രാഹു –ചന്ദ്രൻ എന്നാ ജോഡി മാനസിക സമ്മർദ്ദങ്ങളെ ഹൈ ലൈറ്റ് ചെയ്യും. 

ആരോഗ്യം... അദ്ദേഹത്തിന്റെ മുൻപിൽ ഉള്ള വലിയ ഒരു വെല്ലുവിളി ആണ്.  മാറി മറയുന്ന ആരോഗ്യം പ്രധാന വെല്ലുവിളി ആയിരിക്കും രാഹു /കേതു  രാശി മാറി മിധുനതിലും , ധനുവിലും നിൽക്കുന്നു, ശനിയും കേതുവിനോപ്പം അദ്ദേഹത്തിന്റെ ഭാഗ്യ ഭാവത്തിൽ നിൽക്കുന്നു ( ചന്ദ്രനിൽ നിന്ന് ) ട്രാൻസിറ്റുകൾ എല്ലാം തന്നെ അതി സങ്കീർണമാണ്.  വിശകലനം ചെയ്യാൻ പ്രയാസമാണ്. പക്ഷെ ഇവരുടെ ജാതകത്തിന് രാഹുലിന്റെ ചാർട്ടിനെ ക്കാൾ ശക്തി ഉണ്ട്....നാം വിചാരിക്കാത്ത തരത്തിലുള്ള നീക്കങ്ങളാണ് ഇനി നടക്കുക. ശനി കേതു യുതിയെ കുറിച്ച ഞാൻ എഴുതിയ ലേഖനത്തിൽ രാഷ്ട്രീയ രംഗവും ജനങ്ങളും തമ്മിലുണ്ടാകാൻ പോകുന്ന തർക്കങ്ങളെ കുറിച്ച് എഴുതിയട്ടുണ്ട്. 

നാം നടന്നു ചെല്ലുന്നത് സുഖകരമായ അവസ്ഥയിലേക്ക് അല്ല. പല തരം വെല്ലുവിളികൾ അധികാരികളുടെ ഭാഗത്ത് നിന്ന് നേരിടുന്നതാണ്. എല്ലാവരും പ്രപഞ്ചം നിശ്ചയിച്ചിട്ടുള്ള ഭാഗം അഭിനയിക്കുമ്പോൾ, നാമും അതിലെ ഭാഗങ്ങൾ ആയി മാറും. 

കഴിഞ്ഞ ആഴ്ചയിൽ ഞാൻ അസ്ട്രോളജി ക്ലാസിലെ എന്റെ സുഹൃത്തുക്കളുമായി നിരവധി ചാര്ട്ടുകളെ കുറിച്ച് ചർച്ച നടത്തുകയുണ്ടായി. “പ്രധാന മന്ത്രി ആരാകും എന്ന് പറയണം. മാത്രമല്ല എത്ര സീറ്റുകൾ ഏതൊക്കെ പാർട്ടികൾക്ക് ലഭിക്കും എന്നതും കൃത്യമായി പറയണം”ഇതാണ് എന്റെ വായനക്കാരുടെ ആവശ്യം. മാത്രമല്ല അത്ഭുതകരമായ  ചില വെളിപ്പെടുത്തലുകളും അവർ നടത്തുകയുണ്ടായി. എന്ന് ഞാൻ അവരോടു പറഞ്ഞു. ഇലെക്ഷ്ൻ ഫലങ്ങളെ കുറിച്ച് അവർ എഴുതിയ ലേഖനങ്ങളും എനിക്ക് അയച്ചു തരുകയുണ്ടായി. നോർത്തിൽ നിന്നുള്ള വ്യക്തികൾ വളരെ ഏകപക്ഷീയമായി ആണ് ചിന്തിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ. 

പക്ഷെ അസ്ട്രോളജി നിയമം അനുസരിച്ച്, മോദി, അമിത് ഷാ എന്നിവരുടെ ചാര്ട്ടിന്റെ അത്ര പഞ്ച് സത്യമായും രാഹുലിന്റെ ചാർട്ടിനു ഇല്ല. എന്നത് സത്യമായ സംഗതിയാണ്. അത്ര മാത്രം കൃത്യതയിൽ നീക്കങ്ങൾ നടത്താൻ ഉള്ള ശക്തി രാഹുലിന്റെ ചാർട്ടിൽ കാണാൻ കഴിയുന്നില്ല. പക്ഷെ മോദി, അമിത് ഷാ എന്നിവരുടെ ഇനി വരുന്ന സമയം വളരെ സങ്കീർണമാണ്. പണ്ടത്തെ പോലെ അത്ര ഈസി അല്ല( അസ്ട്രോളജി അനുസരിച്ച് ). 

. രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആകും എന്ന് പ്രവചിച്ച ചില വ്യക്തികൾ ഉണ്ട്. ആ അറ്റം വരെ പോകാൻ എനിക്ക് അറിയില്ല. പക്ഷെ ബി. ജെ പി absolute majority ലഭിക്കാൻ കഴിയുമോ മോദി , അമിത് ഷാ എന്നിവരുടെ ചാർട്ട് നോക്കിയാൽ ഉറപ്പില്ല. ബി. ജെ.പി യിൽ തന്നെ ഇവർക്ക് രണ്ടു പേർക്കും എതിരെ ഉള്ള വികാരം അതി ശക്തമാണ്. കെട്ടുറപ്പുള്ള പാർട്ടി ആയതിനാൽ അതൊന്നും മീഡിയയിൽ വരണം, എന്നില്ല. ആസൂത്രണത്തെ കുറിച്ച് ഈ പാർട്ടിയിൽ നിന്നും പഠിക്കാൻ കൊണ്ഗ്രെസിനു ധാരാളം ഉണ്ട്.

ഞാൻ രാഹുൽ ഗാന്ധിയുടെ ആർട്ടിക്കിളിൽ പറഞ്ഞത് പോലെ, അദ്ദേഹത്തിന്റെ അഞ്ചാം ഭാവം ആണ് സജീവമായിരിക്കുക. അഞ്ചാം ഭാവാധിപൻ ആയ ശനി ഏഴാം ഭാവത്തിൽ നീചൻ ആയിരിക്കുകയാണ്. ഏഴാം ഭാവം തന്നെ യുവതീ ഭാവം എന്നാണു അറിയപ്പെടുക. സ്ത്രീകൾ അദ്ദേഹത്തിന് എന്നും ഒരു പ്രശ്നം ആകും. അതിനാൽ തന്നെ അമേഥി വിട്ടു നിൽക്കുന്നത് ഭയപ്പാട് കൊണ്ട് അല്ല , ബുദ്ധി പൂർവ്മായി മാത്രം കരുതുക. പക്ഷെ സ്മൃതി ഇറാനി വയനാട്ടിൽ വന്നു മത്സരിക്കുക എന്നൊക്കെ പറഞ്ഞാൽ.... 

മോദി പ്രധാന മന്ത്രി ആയി അധികാരം ഏറ്റെടുത്തപ്പോൾ ഉള്ള അദ്ദേഹത്തിന്റെ സമയം അതി ശക്തമായിരുന്നു. പക്ഷെ ഇപ്പോഴത്തെ ദശ അത്രയും ശക്തമല്ല. ..ഇത് എനിക്ക് ബി. ജെ പി യോട് വിരോധം ഉണ്ട് എന്നർത്ഥത്തിൽ എടുക്കേണ്ട ആവശ്യമില്ല. ഒരു ഉറച്ച ഭരണം ആണ് ഞാനും ആഗ്രഹിക്കുക. തൽക്കാലം ഞാൻ വിശ്വസിക്കുന്ന പാർട്ടിക്ക് കേന്ദ്രത്തിൽ അങ്ങനെ ഒരു ഭരണം കാഴ്ച വയ്ക്കാൻ കഴിയില്ല എന്നും എനിക്ക്  അറിയാം. പക്ഷെ ചാർട്ടിൽ നിന്ന് നമുക്ക് മനസിലാകുന്നവയെ അതെ പോലെ തന്നെ അവതരിപ്പിക്കുകയും വേണമല്ലോ.

അടുത്ത ലക്കം, പ്രിയങ്കാ ഗാന്ധി 

വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ധൈര്യ൦,  ശൗര്യം, സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി. ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ   വിഷയങ്ങളെ   മുതൽ ചൊവ്വ  ശക്തമായി സ്വാധീനിക്കുന്നു.  എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള ജോലികൾ ഉണ്ടാകും. ചെറു യാത്രകൾ, ജോലി സംബന്ധമായ ചെറു ട്രെയിനിങ്ങുകൾ , ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള തുറന്ന സംവാദം , സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾ,  ശാരീരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര ,  ആരോഗ്യം,  ഊര്ജ്ജസ്വലത,എന്നാവിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം വലിയ ശ്രദ്ധ നേടും. പുതിയ ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ, സമൂഹ മധ്യത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം, പുതിയ അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം ,  സംസാരം, കുടുംബം എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു.. .  സാമ്പത്തിക വിഷയങ്ങൾ, നിങ്ങളുടെ മൂല്യം എന്നിവയെ കുറിച്ച്  പുതിയ ആലോചനകൾ ഉണ്ടാകും. പുതിയ പാർട്ട്‌ ടൈം ജോലി, ബിസ്നസ് സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ ഉണ്ടാകും. നിങ്ങളുടെ കഴിവുകളെ മെച്ചമായി ഉപയോഗിക്കാനുള്ള അവസരങ്ങൾ തേടും. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ശ്രമം, പല വിധ സാമ്പത്തിക പ്ലാനിങ്, സമ്പത്തിനെ കുറിച്ചുള്ള ചർച്ചകൾ , ഈ വിഷയത്തെ കുറിച്ചുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

 മോഹങ്ങള്,  പ്രതീക്ഷകള്,  സുഹൃത്തുക്കള്,  മുതിര്ന്ന  സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ  വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു . പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരങ്ങൾ , ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേംപ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാവിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു.   പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള അന്വേഷണം,  പുതിയ ഗ്രൂപുകളിൽ ചേരുന്നതിനു വേണ്ടി ഉള്ള ചർച്ചകൾ,  ലാഭം നേടാൻ വേണ്ടി ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള ഒത്തു തീര്പുകൾ , പുതിയ സുഹൃത്തുക്കൾ, പുതിയ ടീം അംഗങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മുതിർന്ന സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള സംവാദം,  ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവ അടുത്ത മുപ്പതിലേറെ ദിവസങ്ങളിൽ നിങ്ങളിലേക്ക് എത്തുന്നതായി കാണുവാൻ കഴിയും. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ ശുക്രൻ സ്വാധീനം ചെലുത്തുന്നു.. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള  പല വിധ ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കും.  പുതിയ  ജോലി, നിലവിൽ ഉള്ള ജോലിയിലെ പുതിയ സാധ്യതകളെ കുറിച്ചുള്ള അന്വേഷണം. എന്നിവ പ്രതീക്ഷിക്കുക. അധികാരികൾ , സഹ പ്രവർത്തകർ എന്നിവരോടുള്ള നിങ്ങളുടെ പെരുമാറ്റവും, നിങ്ങളോടുള്ള അവരുടെ പെരുമാറ്റവും  പ്രധാനമാകും. അധ്വാനം വളരെ അധികം ആവശ്യമുള്ള ജോലികളിൽ ഏർപ്പെടും.  ജോലിസ്ഥലത് ഒരുപക്ഷെ പുതിയ ടീം അംഗങ്ങൾ എത്താം.  ക്രിയേറ്റീവ് ജോലികളും ഉണ്ടാകാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു . ദൂര  യാത്രകൾ ഉപരിപഠനം എന്നിവയെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്.  ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള വാഗ്വാദം,  വിദേശ ബന്ധങ്ങൾ, അത് വഴി ലഭിക്കുന്ന പ്രോജക്ക്ട്ടുകൾ,  എഴുത്ത് പ്രസിദ്ധീകരണം എന്നാ രംഗത്ത്  നിന്നുള്ള ജോലികൾ,  നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . ഉപരി പഠനത്തിനുള്ള അവസരവും ഉണ്ടാകുന്നതാണ്. 

ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛ എന്ന വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു. ജോലി, സമൂഹത്തിലെ മാന്യത എന്നാ വിഷയങ്ങൾ കൂടുതലായി എടുത്തു കാട്ടപ്പെടും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം. ഈ വര്ഷം ജോലി എന്ന വിഷയത്തെ കുറിച്ച് നിങ്ങൾ ഏറ്റവും കൂടുതൽ സ്ജ്രധിക്കുന്ന സമയവും ഇത് തന്നെ ആണ്. സൂര്യൻ ഈ മേഖലയിൽ നിൽക്കുമ്പോൾ, അനുഭവങ്ങൾ അത്ര എളുപ്പം ആകണം എന്നില്ല.  പുതിയ ജീവിതമാർഗത്തെ കുറിച്ചുള്ള ചർച്ച. നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ ധാരണകൾ എന്നിവയും ഉണ്ടാകാം. അധികാരികളിൽ നിന്നുള്ള ഉപദേശങ്ങൾ ഈ അവസരം സാധാരണ ആയിരിക്കും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്,എന്നാ വിഷയങ്ങളെ ശുക്രൻ സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നു. ഈ സ്വാധീനം സാമ്പത്തിക വിഷയങ്ങളെ എടുത്തു കാണിക്കുന്നതാണ്. .  ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള പ്ലാനിങ്, പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ചർച്ചകൾ, നിലവിൽ ഉള്ള നിക്ഷേപങ്ങൾ, ജോയിന്റ് സ്വത്തുക്കൾ എന്നിവയെ കുറിച്ചുള്ള ചർച്ചകൾ, തർക്കങ്ങൾ , പല തരം ഒത്തു തീര്പുകൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് എന്നിവ ഈ സമയം പ്രതീക്ഷിക്കുക . പ്നകാളിയിൽ നിന്നുള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരം, നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങൾ, പ്രതീക്ഷകൾ, ലോങ്ങ്‌ ടേം ബന്ധങ്ങൾ., പുതിയ ഗ്രൂപ്പുകൾ, എന്നാ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു. ഗ്രൂപ്പ് ബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ചാരിറ്റി പ്രവരതനനങ്ങൾ. ലോങ്ങ്‌ ടേം ജോലികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള ശ്രമം, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്നശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്ന വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു. പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.   നിലവിൽ ഉള്ള വ്യക്തി, ഔദ്യോഗിക  , സാമൂഹിക ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നടതുന്ന പലതരം നീക്കങ്ങൾ , ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ, എതിരാളികളുടെ നീക്കങ്ങളെ കുറിച്ചുള്ള  ശ്രദ്ധ  എന്നിവയും ഉണ്ടാകാം. 

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു.  ലോണുകൾ നൽകാനും, ലഭിക്കാനും  ഉള്ള അവസരങ്ങൾ നിങ്ങളെ തേടി എത്താം. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ നിജ സ്ഥിതി വെളിപ്പെടുന്നതാണ്.  ജോയിന്റ് സ്വത്തുക്കളുടെ ക്രയ  വിക്രയം, വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ധന സഹായം നൽകാനോ ലഭിക്കാനോ വേണ്ടി ഉള്ള ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക . ടാക്സ് , ഇന്ഷുറന്സ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം. പല തർക്കങ്ങളും ഉണ്ടാകുന്ന അവസരവും ഇത് തന്നെയാണ്..

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലേക്ക് ഈ ആഴ്ച  ചൊവ്വ എത്തും . ജോലി സ്ഥലം  , സഹ പ്രവർത്തകർ എന്നാ വിഷയങ്ങൾക്ക് മേൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ് ജോലികൾ, .  നിലവിൽ ഉള്ള ജോലിയിൽ ആഡ് ഓൺ പ്രോജക്ക്ട്ടുകൾ ,  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം,  സഹ പ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള അവസരൻ,  മത്സര സ്വഭാവമുള്ള ജോലികളിൽ നിന്നുള്ള  അവസരങ്ങളും പ്രതീക്ഷിക്കാം. അക്കൗണ്ടിങ്,  അനാലിസിസ്, പരിപോഷണം , മൃഗ സംരക്ഷണം എന്നീ മേഖലകളിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക . ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധയും ഈ സമയം ഉണ്ടാകേണ്ടതാണ്. 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ പുതിയ നീക്കങ്ങൾ ഉണ്ടാകാം., ഈ വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു. .  ഉപരി പഠനം , പരീക്ഷകൾ, അവയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയാണ് ഈ അവസരതിന്റെ പ്രത്യേകത. പുതിയ വിഷയങ്ങൾ, ഭാഷ എന്നിവ പഠിക്കാനുള്ള അവസരവും ഉണ്ടാകാം. വിദേശ യാത്രകൾ, ദൂര യാത്രകൾ, തീർത്ഥാടനം, ആത്മീയ യാത്രകൾ എന്നിവയും ഉണ്ടാകാം. വിദേശ സംസ്കാരവുമായുള്ള അടുപ്പം, വിദേശത്ത നിന്നുള്ള അടുപ്പം കൊണ്ട് ലഭിക്കുന്ന ജോലികൾ, പ്രസിദ്ധീകരണം, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകും. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ്കഴിവുകള്, ഊഹക്കച്ചവടം,  സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാവിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നതാണ്.. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾക്ക്  അവസരങ്ങൾ ലഭിക്കാം. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പല വിധ നെറ്റ് വർക്കിങ് അവസരങ്ങൾസമാന മന്സ്കാരെ കാണാനുള്ള അവസരങ്ങൾ, പ്രേമ ബന്ധങ്ങളെ പുതിയ ദിശയിലേക്ക് നയിക്കാനുള്ള അവസരങ്ങൾ. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം  , വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള നിരവധി അവസരങ്ങൾ എന്നിവയും ഉണ്ടാകാം. 

ജോലി സ്ഥലം. സഹ പ്രവര്തകര , ആരോഗ്യം, ബാധ്യതകൾ എന്നാ വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു. ആരോഗ്യ അവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ആരോഗ്യ  ക്രമം ഏറ്റെടുക്കാനുള്ള ശ്രമം, പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാവിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു. വീട് മോടി  പിടിപ്പിക്കാൻ ഉള്ള ശ്രമം.  വീട്ടിൽ നിന്നുള്ള യാത്രകൾ, വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ,  . ബന്ധു ജന സമാഗമം,   റി പ്പെയരിങ്,  വീട് മാറ്റം,  ബന്ധങ്ങളെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ   ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകാം. 

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ  വിഷയങ്ങളെ ചൊവ്വ സ്വാധീനിക്കുന്നു.  പുതിയ പ്രേമ ബന്ധങ്ങൾക്ക്  വേണ്ടി ഉള്ള അവസരണങ്ങൾ വന്നു ചേരാം, നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള പല ആലോചനകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള ജോലികളും പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ,  സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ, മനസ്സിൽ ഈ പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള നിരവധി കണക്ക് കൂട്ടലുകൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരങ്ങൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മേഖലയിൽ ശുക്രൻ സ്വാധീനിച്ചു കൊണ്ടെയിരിക്കുന്നു  ആശയ വിനിമയം സംബന്ധമായ ജോലികളിൽ ഏർപ്പെടാനുള്ള  നിരവധി അവസരങ്ങൾ, ഈ അവസരങ്ങൾ മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യേണ്ട ആവശ്യം,  സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള കൂടുതൽ ആശയ വിനിമയം,  ഇല്കെട്രോനിക്സ്  , മീഡിയ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ, ചെറു കൊഴ്ശുകൾ ചെയ്യാനുള്ള അവസരം, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കുക. ശാരീരിക  അസ്വസ്ഥതകളും ഈ സമയം സാധാരണ ആകും. സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താൻ ഉള്ള ശ്രമംവും ഉണ്ടാകും. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  എന്നാ  മേഖലയിൽ ഈ ആഴ്ച പുതിയനീക്കങ്ങൾ പ്രതീക്ഷിക്കുക. സൂര്യൻ ഈ അവസരം ഈ വിഷയങ്ങളെ പല രീതിയിൽ എടുത്തു കാട്ടും. ,  . ബന്ധു ജന സമാഗമം,  പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ,  റി പ്പെയരിങ്,  വീട് മാറ്റം,  ബന്ധങ്ങളെ കുറിച്ചുള്ള സീരിയസ് ചർച്ചകൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ   ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. വീട്, സന്തോഷം, ബന്ധുക്കൾ എന്നിവരെ കുറിച്ചുള്ള വൻ നീക്കങ്ങൾ ആയിരിക്കും ഉണ്ടാകുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, എന്നാ വിഷയങ്ങൾക്ക് മേൽ സൂര്യന്റെ സ്വാധീനം ഉണ്ടാകും. പല തരം പ്രോജക്ക്ട്ടുകൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. എഴുത്ത്, ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, ഇല്കെട്രോനിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം. ചെറു യാത്രകൾ, സഹോദരങ്ങലോടുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക. 

ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യം എന്നാ വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു. പുതിയ സാമ്പത്തിക നീക്കങ്ങൾ പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം,  ക്രിയേറ്റീവ് ജോലികൾ ചെയ്യാനുള്ള അവസരം, അധികാരികളിൽ നിന്നുള്ള ഉപദേശം എന്നിവയും ഉണ്ടാകും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ധനംവസ്തുവകകൾ,നിങ്ങളുടെമൂല്യം എന്നാ മേഖലയിൽ നിന്നുള്ള നീക്കങ്ങൾ വളരെ  അധികം സജീവമാണ്. സൂര്യൻ ഈ മേഖലയെ വളരെ അധികം സ്വാധീനിക്കുന്നു. പെട്ടന്നുള്ള ചെലവ് അധികമാകം. അതിനാൽ  ആഗ്രഹങ്ങളെ നിയന്ത്രിക്കേണ്ടി വരും. പുതിയ പാർട്ട്‌ ടൈം ജോലികളിൽ നിന്നുള്ള ഫലം  ലഭിക്കാൻ അൽപ നാളുകൾ കൂടി കാത്തിരിക്കേണ്ട അവസ്ഥയാണ്.  സ്കിൽ ഡെവലപ്മെന്റ്  കോഴ്സുകൾക്ക് ചേരാനുള്ള ആഗ്രഹം, എന്നിവ പ്രതീക്ഷിക്കുക . ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസ്ഥയും വന്നെതാം,. ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ വന്നെതാം. 

നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തും. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയ്ക്ക് മേൽ വളരെ അധികം  ശ്രദ്ധ ഉണ്ടാകും. പുതിയ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവ വന്നെതാം.  മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളുടെ മേൽ കൂടുതൽ പതിയുന്ന അവസരമാണ്.ആരോഗ്യ സംരക്ഷണം ഒരു പ്രധാന ഭാഗം ആകും. ജീവിതത്തെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP