Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വി എസ് ശിഖണ്ഡിക്ക് തുല്യൻ, സുധീരൻ നികൃഷ്ടജീവി: കറുപ്പും വെളുപ്പും

വി എസ് ശിഖണ്ഡിക്ക് തുല്യൻ, സുധീരൻ നികൃഷ്ടജീവി: കറുപ്പും വെളുപ്പും

വിഎസ് ശിഖണ്ഡിക്ക് തുല്യൻ, സുധീരൻ നികൃഷ്ടജീവി - വെള്ളാപ്പള്ളി

  • ആളെത്തിരിച്ചറിയാനുള്ള വെള്ളാപ്പള്ളി കഴിവ് അപാരം തന്നെ

കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് പാർട്ടി ചിഹ്നം കിട്ടാൻ വീക്ഷണം പത്രത്തിന്റെ വരിസംഖ്യ അടയ്ക്കണമെന്ന് വി എം സുധീരൻ

  • വീക്ഷണമോ? അങ്ങനെയൊരു പത്രം ഉണ്ടോയെന്ന് ഒരുപറ്റം കോൺഗ്രസ്സുകാർ

പാർട്ടി നവീകരണം ഡിസംബറിൽ തന്നെ - വെള്ളാപ്പള്ളി

  • അത്രയും നീട്ടിക്കൊണ്ടുപോണോയെന്ന് തുഷാർ വെള്ളാപ്പള്ളി

മീരാ ജാസ്മിൻ എന്ന നടിയെ എനിക്ക് ഒട്ടും മനസ്സിലായില്ല. സംവിധായകൻ എന്ന നിലയിൽ മീരയ്ക്ക് എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല

  • രണ്ടുപേർക്കും കാര്യമായ തകരാറുണ്ട്

കഴിഞ്ഞ പത്ത് വർഷമായി ഞാൻ പുറത്തുനിന്ന് ആഹാരം കഴിച്ചിട്ട് - ശ്രീനിവാസൻ

  • ഭാഗ്യവാൻ

യൂത്ത് കോൺഗ്രസ്സ് നേതാക്കളെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നു - ഡീൻ കുര്യാക്കോസ്

  • നിങ്ങൾ കുട്ടികളാണ് സമയം ധാരാളമുണ്ട്. ഞങ്ങൾക്ക് കുറച്ചുകൂടി കൊള്ളയടിക്കാനുണ്ട്

ചെന്നിത്തല കള്ളന് ടോർച്ച് അടിച്ചുകൊടുക്കുന്ന പൊലീസുകാരൻ - വി എസ്

  • അപ്പോൾ ചെന്നിത്തല രണ്ട് ജോലിക്ക് ശമ്പളം പറ്റുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP