അഭിനയത്തിന്റെ കാര്യത്തിൽ മോദി സൂപ്പർസ്റ്റാറെന്ന് ഖുഷ്ബു: കറുപ്പും വെളുപ്പും
December 16, 2015 | 11:56 AM IST | Permalink

മജീഷ്യൻ നാഥ്
ഡിജിപി ഞഞാ പിഞാ പറയുന്നു - വി എസ്
- ഡിജിപിക്ക് ഇങ്ങനേയും ഒരു ഭാഷ അറിയാമോയെന്ന് ജനം
ശങ്കറിനെ കാവി അണിയിക്കുവാനുള്ള ശ്രമത്തിൽ നിന്നും വെള്ളാപ്പള്ളി മാറണം - മകൻ മോഹൻ ശങ്കർ
- നടക്കില്ല. മകനെ കേന്ദ്രമ്രന്തിയാക്കാതെ അടങ്ങിയിരിക്കില്ല
പാവപ്പെട്ടവർക്കായി പ്രവർത്തിക്കുവാൻ ശ്രീനാരായണ ദർശനം ഊർജ്ജം പകരുന്നു - പ്രധാനമന്ത്രി മോദി
- പാവപ്പെട്ടവനായ വെള്ളാപ്പള്ളിക്കും
ഭുവനേശ്വർ നിയമസഭയിൽ അശ്ലീല വീഡിയോ കണ്ടുവെന്ന് ആരോപണം
- കോയമ്പത്തൂർ വഴി സരിതയുടെ സിഡി ഭുവനേശ്വറിലേക്ക് പോയെന്ന് സംശയം
അഭിനയത്തിന്റെ കാര്യത്തിൽ മോദി സൂപ്പർസ്റ്റാർ - നടി കുശ്ബു
- ഇപ്പോഴാണ് കുശ്ബുവിന് അഭിനയം എന്താണെന്ന് മനസ്സിലായത്
സരിതയുടെ കുട്ടിയുടെ അച്ഛനാരെന്ന് സോളാർ കമ്മീഷൻ
- ആളെ പറയില്ല. സിഡി തരാമെന്ന് സരിത