Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എന്തുകൊണ്ട് ഇസ്ലാം ഇപ്പോഴും പൊട്ടിത്തെറിക്കുന്നു! മറ്റ് മതങ്ങളെല്ലാം ഒരുമാതിരി ഒതുങ്ങിയിട്ടും ഈ മതംമാത്രമെന്തേ പരിഷ്‌ക്കരണത്തോട് വിമുഖത കാട്ടുന്നു? പ്രശനം ജിഹാദും സ്വർഗവും വാഗ്ദാനം ചെയ്യുന്ന കച്ചവടയുക്തിയിൽ മാത്രം അധിഷ്ഠിതമായ ഇസ്ലാമിന്റെ സോഫ്റ്റ് വെയർ തന്നെ; കശ്മീരിലെ അശാന്തിക്കുപിന്നിലെ പ്രധാനകാരണം മതം തന്നെയാണ്; അതുകൊണ്ട് അടുത്തകാലത്തൊന്നും നിങ്ങൾ ഈ രാജ്യത്ത് സമാധാനം പ്രതീക്ഷിക്കുകയും വേണ്ട; ഡെവിൾസ് അഡ്വക്കേറ്റ്

എന്തുകൊണ്ട് ഇസ്ലാം ഇപ്പോഴും പൊട്ടിത്തെറിക്കുന്നു! മറ്റ് മതങ്ങളെല്ലാം ഒരുമാതിരി ഒതുങ്ങിയിട്ടും ഈ മതംമാത്രമെന്തേ പരിഷ്‌ക്കരണത്തോട് വിമുഖത കാട്ടുന്നു? പ്രശനം ജിഹാദും സ്വർഗവും വാഗ്ദാനം ചെയ്യുന്ന കച്ചവടയുക്തിയിൽ മാത്രം അധിഷ്ഠിതമായ ഇസ്ലാമിന്റെ സോഫ്റ്റ് വെയർ തന്നെ; കശ്മീരിലെ അശാന്തിക്കുപിന്നിലെ പ്രധാനകാരണം മതം തന്നെയാണ്; അതുകൊണ്ട് അടുത്തകാലത്തൊന്നും നിങ്ങൾ ഈ രാജ്യത്ത് സമാധാനം പ്രതീക്ഷിക്കുകയും വേണ്ട; ഡെവിൾസ് അഡ്വക്കേറ്റ്

എം റിജു

 ബാഡ്മിന്റൺ കോർട്ടിൽ കുട്ടികൾ വരച്ചപോലെ, വെറും ഒരു കുമ്മായ വരയിൽ രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കാൻ കഴിയുമോ? പട്ടാളമില്ല, പരിശോധനകളില്ല, രാവിലെയും വൈകിട്ടുമുള്ള കവാത്തുകളില്ല എന്തിന് ഒരു പൊലീസ് എയ്ഡ് പോസ്റ്റുപോലുമില്ല... രണ്ടു സംസ്ഥാനങ്ങളല്ല രണ്ടു രാജ്യങ്ങൾ. അതാണ് ബെൽജിയവും നെതർലൻഡ്സും. നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ ഈ ഒരുകാര്യം. 

ഇത് ഇവിടെ മാത്രമല്ല യൂറോപ്പിൽ പലയിടത്തും കാണാം. ഒരു വിവാഹമോചനകേസിൽ പോലും മാന്യത നിലനിർത്താൻ കഴിയാത്ത നമുക്ക്, രണ്ടു രാജ്യങ്ങൾ തമ്മിൽ സമാധാനമായി വേർപിരിഞ്ഞുവെന്നത് ചിന്തിക്കാൻ കഴിയുമോ. അതാണ് ചെക്കോസ്ളോവാക്യ എന്ന രാജ്യത്തെ ചെക്ക് റിപ്പബ്ലിക്ക് എന്നും സ്‌ളോവാക്യയെന്നുമുള്ള രണ്ട് കഷ്ണങ്ങളായി വേർപിരിയിപ്പിച്ച വെൽവെറ്റ് വിപ്ലവം.

കമ്യൂണിസ്റ്റ് ഏകാധിപത്യത്തിൽ നിന്ന് കുതറിച്ചാടി അവർ രണ്ടു രാജ്യങ്ങളായത്, ഇന്ത്യയും- പാക്കിസ്ഥാനുംപോലെ രക്തപ്പുഴയൊഴുക്കിയും ബലാൽസംഗംചെയ്തും, തീവണ്ടി നിറയെ കബന്ധങ്ങൾ നിറച്ചും കൊണ്ടായിരുന്നില്ല. പരസ്പരം ആശ്വസിപ്പിച്ചും കെട്ടിപ്പിടിച്ചും ചുംബിച്ചുമായിരുന്നു. ഇന്നും ഈ രണ്ടു രാജ്യങ്ങളുടെയും അതിർത്തിയിൽ പൊലീസുമില്ല പട്ടാളവുമില്ല. രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളാണെങ്കിലും പൗരന്മാർക്ക് ഇരുരാജ്യങ്ങളിലൂടെയും സ്വതന്ത്രമായി സഞ്ചരിക്കാം. നമുക്ക് ചിന്തിക്കാൻ കഴിയമോ? എന്താണ് ഈ രാജ്യങ്ങളിലെ പ്രത്യേകത?

മതമില്ലാത്ത ജീവനുകൾ

നമുക്കില്ലാത്ത എന്താണ് ഈ രാജ്യങ്ങൾക്കുള്ളത് എന്ന് പരിശോധിക്കുന്നതിനു മുമ്പ് ലോകത്ത് എവിടെയാക്കെയാണ് മനുഷ്യർ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് എന്ന് പരിശോധിക്കാം. ഐക്യരാഷ്ട്രസഭയുടെ 2018ലെ ദ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് നോക്കുക.

ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിൻലാൻഡ് ആണുള്ളത്. രണ്ടാം സ്ഥാനത്ത് നോർവേയും മൂന്നാം സ്ഥാനത്ത് ഡെന്മാർക്കും നിൽക്കുന്നു. 156 രാജ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിലാണ് ഫിൻലാൻഡ് ഒന്നാമതെത്തിയിരിക്കുന്നത്. നാലാം സ്ഥാനത്ത് ഐസ് ലാൻഡും അഞ്ചാം സ്ഥാനത്ത് സ്വിറ്റ്‌സർലൻഡും ആറാം സ്ഥാനത്ത് നെതർലാൻഡ്‌സും ഏഴാം സ്ഥാനത്ത് കാനഡയും ആണുള്ളത്. ന്യൂസിലാൻഡ് എട്ടാം സ്ഥാനവും സ്വീഡൻ ഒമ്പതാം സ്ഥാനവും ഓസ്‌ട്രേലിയ പത്താം സ്ഥാനവും കൈയടക്കിയിട്ടുണ്ട്.രാജ്യത്തിന്റെ പ്രതീശീർഷ ആഭ്യന്തര ഉത്പാദനം, ആരോഗ്യം, ആയുസ്, വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സഹകരണം, അഴിമതി തുടങ്ങിയ ഘടകങ്ങൾ പരിഗണനയ്‌ക്കെടുത്താണ് ഹാപ്പിനസ് റിപ്പോർട്ട് തയാറാക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യർ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങളുടെ പൊതുസ്വഭാവം എന്താണ്. അത് മതരഹിത സമൂഹം എന്നതാണ്. അവിടെ മതങ്ങൾ ഇല്ല എന്നല്ല. മതത്തിന് ആ നാട്ടുകാർ യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ലെന്ന് മാത്രം. ഫിൻലാൻഡ് ജനസംഖ്യയിൽ 30 ശതമാനത്തോളം പേർ നിരീശ്വരവിശ്വാസികളാണ്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും പേരിന് മാത്രമാണ് വിശ്വാസികൾ. വിവാഹം, മരണം എന്നിവയല്ലാതെ ഭൂരിഭാഗംപേരും പള്ളികളിൽ പോവാറില്ല. ഞായറാഴ്ചപോലും. ഇവിടെ പലയിടത്തും പള്ളികളും മറ്റും കാലങ്ങളായി അടഞ്ഞുകിടക്കുയും ചെയ്യുകയാണ്. യൂറോപ്പിൽ വിശ്വാസത്തിൽ ഏറെ ചോർച്ച സംഭവിക്കുന്ന കാലം കൂടിയാണിത്. മിക്ക രാജ്യങ്ങളിലും മതം ഒരു ശക്തിയായി നിലനിൽക്കുന്നുണ്ടെങ്കിലും ഇതിന്റെ സ്വാധീനത്തിൽ നിന്ന് അകന്നു നിൽക്കുന്ന രാജ്യങ്ങളിലാണ് ജനങ്ങൾ സന്തോഷത്തെ ജീവിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു...

ലോകത്ത് ഏറ്റവും കൂടുതൽ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യർ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങളുടെ പൊതുസ്വഭാവം എന്താണ്. അത് മതരഹിത സമൂഹം എന്നതാണ്. അവിടെ മതങ്ങൾ ഇല്ല എന്നല്ല. മതത്തിന് ആ നാട്ടുകാർ യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ലെന്ന് മാത്രം.പേരിന് മതം നിലനിൽക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ആരാധനാലയങ്ങളും മറ്റും ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലും മറ്റും കാണാം. ചിലയിടങ്ങളിൽ ആരാധനാലയങ്ങൾ നിശാക്ലബുകൾ മറ്റു പല സ്ഥാപനങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. ( ഇന്ന് ഇന്ത്യക്കാരും മലയാളികളുമാണ് ഈ പല രാജ്യങ്ങളിലേക്കും മതം കയറ്റുമതി ചെയ്യുന്നത്) അതിശയകരമായി മതവിശ്വാസികളുടെ എണ്ണം കുറയുകയും മതം താമസിയാതെ പടിക്ക് പുറത്തേക്കു പോകുന്നതുമായ ഒൻപതു രാജ്യങ്ങളാണ് സ്വിറ്റ്‌സർലാൻഡ്, ഐസ്ലൻഡ്, ചെക് റിപ്പബ്ലിക്, ഫിൻലാൻഡ്, കാനഡ, നെതർലൻഡ്സ്, ന്യൂസിലാന്റ്, ഓസ്ട്രേലിയ, സ്വീഡൻ എന്നിവ. ഇതിലെ എട്ടു രാജ്യങ്ങളും സമാധാനവും സന്തോഷവുമുള്ള ലോകത്തെ ആദ്യത്തെ പത്തു രാജ്യങ്ങളുടെ സ്ഥാനം പിടിച്ചിരിക്കുന്നു. ലോകത്തെ മതഭൂരിപക്ഷമുള്ള 156 രാജ്യങ്ങൾ ഉൾപ്പടെയുള്ളതിൽ നിന്നാണ് നിന്നാണ് ഈ തിരഞ്ഞെടുപ്പ് എന്നുകൂടി ഓർക്കണം.

ഹാപ്പിനസ് ഇൻഡക്‌സിൽ ഏറ്റവും അവസാനം രാഷ്ട്രീയ കലാപങ്ങളും അക്രമങ്ങളും നിലനിൽക്കുന്ന ബറുണ്ടിയാണ്. അശാന്തിയുടെ ദിനങ്ങളാണ് എപ്പോഴും. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രണ്ടര ലക്ഷത്തോളം പേർ ആഭ്യന്തരകലാപത്തെ തുടർന്ന് കൊല്ലപ്പെട്ട സിറിയ പോലും ലിസ്റ്റിൽ ബറുണ്ടിയെക്കാൾ മുന്നിലാണ്. മതം നിർണായക സ്വാധീനം ചെലുത്തുന്ന അമേരിക്കയും ബ്രിട്ടനും പട്ടികയിൽ പതിനെട്ടും പത്തൊമ്പതും സ്ഥാനമാണ് നേടിയിട്ടുള്ളത്. മതത്തിന്റെ പേരിൽ കലാപങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്ന ഇന്ത്യക്ക് ഹാപ്പിനസ് പട്ടികയിൽ 133-ാം സ്ഥാനമാണുള്ളത്. മതം പുളയ്ക്കുന്ന പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സിറിയ, ഇറാൻ, ഇറാഖ്, സോമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും സന്തോഷവും സമാധനവുമില്ലാത്ത രാജ്യങ്ങളായാണ് വിവിധ സർവേകളിൽ വിലയിരുത്തപ്പെടുന്നത്.

എല്ലാവരും മതം സമാധാനമാണെന്ന് പറയുമ്പോഴും ലോകത്തിന്റെ സമാധാനം കെടുത്തുന്നതിൽ വലിയ പങ്ക് മതത്തിലാണെന്ന് ഈ സർവേകൾ വ്യക്തമാക്കുന്നു. ഇനി ബെൽജിയവും നെതർലൻഡ്സുമൊക്കെ ആദ്യമേ തന്നെ സമാധാന പ്രിയരായിരുന്നോ. ഒരിക്കലുമല്ല. കുരിശുയുദ്ധങ്ങൾക്ക് സേനയെ വിട്ടുകൊടുത്തവരും, വലിയ വംശീയ കലാപങ്ങളും അധിനിവേശങ്ങളുമൊക്കെയായി രക്തപ്പുഴയിലൂടെ കടന്നു വന്നവരാണ് അവർ. നൂറ്റാണ്ടുയുദ്ധം സപ്തസംവൽസര യുദ്ധം എന്നൊക്കെ പേരിട്ട വിവിധ യുദ്ധങ്ങളുടെ ഭീതിദമായ ഓർമ്മകൾ യൂറോപ്പിലുണ്ട്. ഇന്ന് ഇക്കാര്യം കേൾക്കുന്നതുപോലും ഈ രാജ്യക്കാർക്ക് കലിയാണെന്ന് കാലിഫോർണിയയിലെ പിട്സർ സർവ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അദ്ധ്യാപകനും ഗവേഷകനും ലോക പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനുമായ പ്രൊഫ:ഫിൽ സുക്കർമാൻ തന്റെ ദൈവ രഹിത സമൂഹം എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നത്. എന്താണ് അവരുടെ മാറ്റത്തിന് കാരണം? മത മസിത്ഷക്കത്തിൽനിന്ന് പുറത്തുകടക്കാൻ കഴിഞ്ഞു എന്നതാണ്. ചെക്കും സ്ലോവാക്യയും ഇപ്പോഴും സുഹൃത്തുക്കൾ ആയിരിക്കുന്നതിന് കാരണം അവർക്കിടയിൽ മതം ഇല്ല എന്നതാണ്.

എന്തുകൊണ്ട് ഇസ്ലാം ഇപ്പോഴും പൊട്ടിത്തെറിക്കുന്നു!

മനുഷ്യർ മരിക്കുന്നതുപോലെ ദൈവങ്ങളും മരിക്കുന്നുണ്ടെന്നാണ് ക്രിസ്റ്റേഫർ ഹിച്ചൻസ് എഴുതിയത്. അപ്പോളോയും സീയൂസും അടക്കമുള്ള ആയിരക്കണക്കിന് ദൈവങ്ങൾ ഈ ലോകത്ത് മൺമറഞ്ഞു കഴിഞ്ഞു. ഇന്ന് സജീവമായിരിക്കുന്ന ക്രിസ്റ്റാനിറ്റിയും ഇസ്ലാമുമൊക്കെ നൂറുകണക്കിന് വർഷങ്ങൾ കഴിഞ്ഞാൽ ചിലപ്പോൾ ഈ ലോകത്ത് ഉണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എഴുത്തുകാരനും സാമൂഹിക വിമർശകനുമായ ഡാനിയൽ ഡെന്നറ്റ് പറയുന്നത് മിക്ക മതങ്ങളും ഇന്ന് ആളുകൾ ഏറെ നേർപ്പിച്ചാണ് ഉപയോഗിക്കുന്നത് എന്നാണ്. അല്ലാതെ അവർക്ക് ആധുനികലോകത്ത് ഒത്തുപോവാനാവില്ല. മാർപ്പാപ്പക്കുപോലും പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കേണ്ടി വന്നതുതൊട്ടുള്ള നിരവധി ഉദാഹരണങ്ങൾ അദ്ദേഹം എടുത്തു പറയുന്നുണ്ട്. പക്ഷേ ഇപ്പോഴും പരിഷ്‌ക്കരണങ്ങളെ വല്ലാതെ ചെറുത്തുനിൽക്കയും, നേർപ്പിക്കലിനെ വല്ലാതെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു മതമായി അവർ എടുത്തുകാട്ടുന്നത് ഇസ്ലാമിനെയാണ്. അതുതന്നെയാണ് ഇസ്ലാമിന്റെ പേരിൽ പലപ്പോഴും പൊട്ടിത്തെറികൾ ഉണ്ടാകുന്നതും.

ഈ വിഷയത്തിൽ പലരും പറയുന്നത് ഇസ്ലാമിനെ തെറ്റായി ഉപയോഗിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നാണ്. എന്നാൽ നവ നാസ്തികർ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, ക്രിസ്റ്റഫർ ഹിച്ചൻസ്, കാൾപോപ്പാർ, ഡാനിയൽ ഡെന്നെറ്റ്, എ.സി ഗ്രെലിങ് എന്നവർ അടങ്ങുന്ന യൂറോപ്യൻ ബുദ്ധിജീവികൾ ഇതിനെ വസ്തുതകൾവെച്ച് ഖണ്ഡിക്കുകയാണ്.

 ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ ഖുർആനെ തന്നെയാണ് അവർ വിമർശിക്കുന്നത്. ഒരുഭാഗത്ത് യുദ്ധത്തിനുള്ള ആഹ്വാനവും മറുഭാഗത്ത് സമാധാനത്തിനുള്ള ആഹ്വാനവുമുള്ള, ഒന്നിനും വ്യക്തതയില്ലാത്ത ഒരു പുസ്തകമായാണ് അവർ ഖുർആനെ വിലയിരുത്തുന്നത്.

എല്ലാമതങ്ങളുടെയും ദൈവങ്ങളുടെയും അടിസ്ഥാന പ്രശനമായ 'എന്നെ മാത്രം ആരാധിക്കൂ' എന്ന കൽപ്പനയാണ്‌ഇസ്ലാമിന്റെയും അടിസ്ഥാനം. കൊലപാതകമോ, ബലാൽസംഗമോ ഒന്നുമല്ല ശിർക്ക് അഥവാ അന്യദൈവ ആരാധനയാണ് ഈ മതത്തിലെയും കടുത്ത കുറ്റം. സാം ഹാരിസ് തീർത്തും കച്ചവടയുക്തിയുടെ മതം ആയാണ് ഇസ്ലാമിനെ വിലയിരുത്തുന്നത്. ഇന്നതുചെയ്താൽ ഇന്ന കൂലി കിട്ടുമെന്ന സിമ്പിൾ കച്ചവട ലോജിക്ക്. നോമ്പുനോറ്റാൽ എന്തുകിട്ടും, നിസ്‌ക്കരിച്ചാൽ എന്തു കിട്ടുമെന്ന കൊതിയും, അവയൊന്നും ചെയ്തില്ലെങ്കിൽ നരകം കിട്ടുമെന്ന പേടിയും. ഈ കൊതി- പേടി സിദ്ധാന്തം ചില്ലറക്കാരനല്ല. ഇപ്പോൾ കശ്മീരിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം തന്നെ നോക്കുക. എത്ര ന്യായീകരിച്ചാലും അതിനുപിന്നിൽ മതം തന്നെയാണ്.ഇസ്ലാമിന്റെ ഭരണം ലോകം മുഴുവൻ സ്ഥാപിച്ചെടുക്കാനുള്ള വിശുദ്ധ യുദ്ധത്തിൽ അഥാവാ ജിഹാദിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ലോകത്ത് എല്ലാവിധ ഇസ്ലാമിക തീവ്രവാദ സംഘടനകളും പ്രവർത്തിക്കുന്നത്. മറ്റുമതങ്ങളൊക്കെ ജനാധിപത്യത്തിന്റെയും ആധുനികതയുടെയും സമ്മർദത്തിൽ ഒരുപാട് ഒതുങ്ങിയെങ്കിലും ഇസ്ലാം മാത്രം പഴയപടി...

ലോകം ഞെട്ടുന്ന ഭീകര സംഘടനയായ ഐസിസിന്റെ മുൻ തലവൻ അൽ സവാഹരിയും ഈജിപ്തിലെ ഗ്രാൻഡ് മുഫ്ത്തിയും തമ്മിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു തർക്കം ഉണ്ടായിരുന്നു. ഇസ്ലാം ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും, ഐസിസ് തങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുകയുമാണെന്ന, മുഫ്ത്തിയുടെ വാദം ശ്രദ്ധയിൽപെട്ടപ്പോഴാണ് സവാഹരി അദ്ദേഹത്തിന് ഒരു വീഡിയോ അയച്ചുകൊടുത്ത് സംവാദത്തിന് വെല്ലുവിളിച്ചത്.

ഖുർആൻ അല്ലാതെ ഒന്നും തങ്ങൾ പിന്തുടരുന്നില്ലെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ആയുധമെടുക്കുന്നതെന്നും, ജിഹാദ് തങ്ങളുടെ അനിവാര്യതയാണെന്നും സവാഹരി ഗ്രന്ഥം ഉദ്ധരിച്ച് പറഞ്ഞതോടെ മുഫ്ത്തിയുടെ കിളിപോയി. പിന്നെ മിണ്ടിയിട്ടില്ല.

സാം ഹാരിസ് തീർത്തും കച്ചവടയുക്തിയുടെ മതം ആയാണ് ഇസ്ലാമിനെ വിലയിരുത്തുന്നത്. ഇന്നതുചെയ്താൽ ഇന്ന കൂലി കിട്ടുമെന്ന സിമ്പിൾ കച്ചവട ലോജിക്ക്. നോമ്പുനോറ്റാൽ എന്തുകിട്ടും, നിസ്‌ക്കരിച്ചാൽ എന്തു കിട്ടുമെന്ന കൊതിയും, അവയൊന്നും ചെയ്തില്ലെങ്കിൽ നരകം കിട്ടുമെന്ന പേടിയും. ഈ കൊതി- പേടി സിദ്ധാന്തം ചില്ലറക്കാരനല്ല. ഇപ്പോൾ കശ്മീരിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം തന്നെ നോക്കുക. എത്ര ന്യായീകരിച്ചാലും അതിനുപിന്നിൽ മതം തന്നെയാണ്.

ചാവേർ പറഞ്ഞ വാക്കുകൾ നോക്കുക. 'ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരുക്കും'- കാര്യങ്ങൾ വ്യകത്മാണ്. മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം തന്നെയാണ് അവരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ഇത് വിശുദ്ധയുദ്ധമാണെന്ന് ഓരോ ജിഹാദിയും വിശ്വസിക്കുന്നു. ഇതുതന്നെയാണ് കശ്മീരിലെന്നല്ല സിറിയയിലെയും ഇറാക്കിലെയും യമനിലെയുമൊക്കെ അടിസ്ഥാന പ്രശനവും.

ഈയിടെ ഐഎസിൽ ചേർന്ന് പൊട്ടിത്തെറിച്ച ഇറാഖി ബാലൻ എഴുതിയ കത്ത് പുറത്തുവന്നപ്പോൾ ലോകം നടുങ്ങിയിരുന്നു. കൃത്യമായി ഇസ്ലാമിന്റെ സ്വർഗം മോഹിച്ചാണ് അവൻ നാടുവിട്ടതും സ്വയം ചാവേറായതും. താൻ ചെയ്യുന്നതിന്റെ കൂലി തന്റെ കുടുംബത്തിന് കിട്ടുമെന്നുകൂടി ആശംസിച്ചാണ് അവൻ കത്ത് ചുരുക്കുന്നത്. അതായത് ശുദ്ധമായ മതം എന്നാൽ ഭീകരത തന്നെയാണ്. അഹിംസ അടിസ്ഥാന പ്രമാണമായി പറയുന്ന ബുദ്ധമത സാഹിത്യത്തിൽപോലും മറ്റുള്ളവർക്കെതിരെയുള്ള വെറുപ്പും അക്രമത്തിനുള്ള ആഹ്വാനവും ഉണ്ട്. ( റോഹീങ്ക്യകൾക്കുനേരെ ബുദ്ധമതക്കാർ അഴിച്ചുവിട്ട കലാപം നോക്കുക) അപ്പോൾ നേർപ്പിക്കുന്നതിനോട് വിയോജിക്കുകയും 1400 കൊല്ലം മുമ്പത്തെ അവസ്ഥ അതുപോലെ പിന്തുടരണം എന്നും പറയുന്ന മതങ്ങളുടെ അവസ്ഥ ചിന്തിച്ചുനോക്കുക?

കശ്മീർ ഒരു മതപ്രശ്നം കൂടിയാണ്

കശ്മീരിനെ കുറിച്ചുള്ള ചർച്ചകളിൽ പ്രധാനമായും വരുന്നത് അതൊരു രാഷ്ട്രീയ പ്രശ്നമാണെന്നാണ്. എന്നാൽ അടിസ്ഥാനമായി അതൊരു മതം പ്രശനം കൂടിയാണ്. കടുത്ത ഇന്ത്യാവിരുദ്ധതയാണ് കാശ്മീർ താഴ്‌വരയിൽ നിലനിൽക്കുന്നത്. ഏത് അഭിപ്രായ സർവേകളിലും പാക്കിസ്ഥാന് 95 ശതാമാനം വോട്ട് താഴ്‌വരയിൽ കിട്ടും. എന്നാൽ ജമ്മു, ലഡാക്ക് എന്നിവടങ്ങളിലെ സ്ഥിതി വിഭിന്നമാണ്. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയെ അല്ല ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനെയാണ് കശ്മീരികൾ സ്നേഹിക്കുന്നത്. വിഭജനകാലത്ത് പാക്കിസഥാന്റെ ഷുവർ ലിസ്റ്റിലുണ്ടായിരുന്ന സ്ഥലമായിരുന്നു കാശ്മീർ. രാഷ്ട്രീയകാരണങ്ങളാൽ അത് നഷ്ടപ്പെട്ട അന്നു തുടങ്ങിയതാണ് കാശ്മീരിലെ ചോരക്കളി.

എഴുത്തുകാരനും സോഷ്യൽ മീഡിയ ആ്ക്ററീവിസ്റ്റുമായ സജീവ് ആല ഇങ്ങനെ എഴുതുന്നു-

ഫുൽവാമയിൽ ചിതറിത്തെറിച്ച സിആർപിഎഫ് ജവാന്മാർക്കായി ഒരു തുള്ളി കണ്ണീർ ഒരു കശ്മീരിയും പൊഴിക്കില്ല. ചാവേറായി പൊട്ടിത്തെറിച്ച അദുൽ അഹമ്മദാണ് താഴ്‌വരയിലെ പുതിയ ഹീറോ. ബുർഹാൻ വാനി എന്നൊരു കൊടും തീവ്രവാദിയുടെ ശവസംസ്‌കാര ചടങ്ങിൽ ലക്ഷക്കണക്കിന് കശ്മീരികളാണ് പങ്കെടുത്തത്. മിലിറ്റൻസുമായി ഏറ്റുമുട്ടൽ നടക്കുന്നിടങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള വൻ ആൾക്കൂട്ടം ഇരച്ചെത്തി സൈന്യത്തെ തടസ്സപ്പെടുത്തുന്നു. കശ്മീരിലെ ജനങ്ങൾ ഒന്നടങ്കം ഭാരതത്തിനെതിരെ യുദ്ധം ചെയ്യുന്ന ഭീകരർക്കൊപ്പമാണ്.

ആളുകളെ നിരത്തിനിർത്തി തക്‌ബീർവിളിച്ച് വെട്ടുന്ന ഐസിസ് ഭീകരർ തൊട്ട്, വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽഖായിദ തൊട്ട്, കാശീമീരിലെ ചാവേർ തൊട്ട്, നമ്മുടെ കണ്ണൂരിൽനിന്നും കാസർകോട്ടുനിന്നുമൊക്കെ ആടുമേക്കാൻപോയി പൊട്ടിത്തെറിച്ചവരും ഒക്കെ ഒരേ ആശയത്തിന്റെ വക്താക്കളാണ്. അവരുടെ മതത്തിൽ പറഞ്ഞ കാര്യമാണ് അവർ ചെയ്യുന്നത്. അപ്പോൾ പിന്നെ നാം എങ്ങനെയാണ് അതിനെ പ്രതിരോധിക്കേണ്ടത്. മതസൗഹാർദ പ്രഭാഷണങ്ങൾ കൊണ്ടാണോ അതേ മതത്തിന്റെ അപകടം ബോധ്യപ്പെടുത്തിക്കൊണ്ടാണോ?എന്തുകൊണ്ട് കശ്മീരികൾ ഇന്ത്യയ്ക്ക് എതിരായി...?ഒരു മതേതര ജനാധിപത്യ രാഷ്ട്രമായ ഭാരതത്തെ എന്തുകൊണ്ട് അവർക്ക് ഉൾക്കൊള്ളാനാവുന്നില്ല...! സ്വാതന്ത്ര്യദാഹം...?കാശ്മീരികൾ ഭയങ്കര സ്വാതന്ത്ര്യമോഹികളാണെന്നൊരു വാദം ഉയർന്നു കേൾക്കാറുണ്ട്. സ്വാതന്ത്ര്യദാഹം കൂടിയവർ ഒരു യജമാനന്റെയും കീഴിൽ ജീവിക്കാൻ തയ്യാറാവില്ല. എങ്കിൽ എന്തുകൊണ്ട് പാക് അധീന കശ്മിരിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരവും തീവ്രവാദവും ചാവേറാക്രമണവും നടക്കുന്നില്ല.

റഷ്യയിലെ ചെച്നിയയിൽ, ചൈനയിലെ സിങ് ജിയാൻ പ്രവിശ്യയിൽ, സംഘർഷത്തിന് കാരണമായിട്ടുള്ളതെന്താണോ അത് തന്നെയാണ് കശ്മീർ പ്രശ്നത്തിന്റെ മൂലകാരണം. ഇന്ത്യയിലെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ് ജമ്മു കശ്മീർ. അതുകൊണ്ട് മതേതരഭാരതം അവർക്ക് വിട്ടുപോകണം. അതിനുള്ള പ്രാരംഭ നടപടിയായി കാശ്മീർ താഴ് വരയിലെ പണ്ഡിറ്റുകളേയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളേയും അവിടെ നിന്ന് തല്ലിയോടിച്ചു. മതവെറി പൊളിറ്റിക്കൽ ഇസ്ലാം അതുതന്നെയാണ് കാശ്മീരികളെ ഇന്ത്യാവിരുദ്ധരാക്കുന്നത്.

താഴ് വരയിലെ ജനങ്ങളുടെ ഹൃദയം കവരണം, സ്നേഹം പിടിച്ചുപറ്റണം, കാശ്മീരികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം, എന്നൊക്കെയുള്ള പല്ലവികൾ സ്ഥിരം ഉയർന്നുവരാറുണ്ട്. ഹിന്ദുത്വവാദികൾക്കുള്ള ചുട്ടമറുപടിയാവുമായിരുന്നു മുസ്ലിം ഭൂരിപക്ഷമുള്ള മതേതര സൗന്ദര്യമുള്ള കശ്മീർ. നിർഭാഗ്യവശാൽ അതുണ്ടായില്ല. തികഞ്ഞ ശത്രുതാ മനോഭാവത്തോടെ മതഭ്രാന്ത് പിടിപെട്ട് പോരാട്ടത്തിനിറങ്ങുന്ന ജനതയെ തോക്കും ബയണറ്റും ടാങ്കും കാട്ടി തടഞ്ഞുനിർത്താനാവില്ല. ഒരു എനിമി ക്യാമ്പിൽ അകപ്പെട്ട നിലയിലാണ് കശ്മീരിൽ നമ്മുടെ സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. മിലിറ്ററി മൂവ്മെന്റ് തടസ്സപ്പെടുത്താൻ കല്ലെറിയാനായി പതിനായിരങ്ങളാണ് തെരുവിലിറങ്ങുന്നത്. ആസാദി ആസാദി എന്ന് അലറിവിളിച്ച് അക്രമാസക്തരായി എതിരിടാനായി വരുന്ന കശ്മീരികളുടെ നേരെ യന്ത്രത്തോക്കുകൾ പ്രവർത്തിപ്പിക്കാനാവില്ല. സാങ്കേതികമായി അവർ ഇപ്പോഴും ഇന്ത്യൻ പൗരന്മാരാണ്.- സജീവ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

ഇനി ജെയ്‌ഷേ മുഹമ്മദ് എന്ന കശ്മീർ ആക്രമണത്തിന്റെ സൂത്രധാരരായ 'മുഹമ്മദിന്റെ സൈന്യം' എന്ന് പേരുള്ള സംഘടനയിലേക്ക വരാം. അവരും കളിക്കുന്നത് ഇന്ത്യാ വിരുദ്ധതക്കൊപ്പം ശുദ്ധമായ മതത്തിലും സ്വർഗത്തിലുമാണ്. ആളുകളെ നിരത്തിനിർത്തി തക്‌ബീർവിളിച്ച് വെട്ടുന്ന ഐസിസ് ഭീകരർ തൊട്ട്, വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽഖായിദ തൊട്ട്, കാശീമീരിലെ ചാവേർ തൊട്ട്, നമ്മുടെ കണ്ണൂരിൽനിന്നും കാസർകോട്ടുനിന്നുമൊക്കെ ആടുമേക്കാൻപോയി പൊട്ടിത്തെറിച്ചവരും ഒക്കെ ഒരേ ആശയത്തിന്റെ വക്താക്കളാണ്. അവരുടെ മതത്തിൽ പറഞ്ഞ കാര്യമാണ് അവർ ചെയ്യുന്നത്. അപ്പോൾ പിന്നെ നാം എങ്ങനെയാണ് അതിനെ പ്രതിരോധിക്കേണ്ടത്. മതസൗഹാർദ പ്രഭാഷണങ്ങൾ കൊണ്ടാണോ അതേ മതത്തിന്റെ അപകടം ബോധ്യപ്പെടുത്തിക്കൊണ്ടാണോ?

ഇതിനർഥം എല്ലാ മുസ്ലീങ്ങളും തീവ്രാദികളാണെന്ന ന്യായവൈകല്യം എടുത്തിടുന്നവർ ഉണ്ടാവും. അങ്ങനെയല്ല. പക്ഷേ തീവ്രവാദത്തിലേക്ക് നയിക്കുന്ന സോഫ്റ്റ്‌വെയർ മതത്തിന്റെതാണ്. സംഘപരിവാർ ചെയ്യുന്നപോലെ മുസ്ലീങ്ങൾക്കുനേരെയുള്ള വെറി ഉയർത്തുകയല്ല ഇതിന് പരിഹാരം. ശാസ്ത്രീയമായ വിലയിരുത്തലാണ്.ഈ ഒരുപരിപ്രേക്ഷ്യത്തിൽ നിന്നുനോക്കുമ്പോൾ കശ്മീർ പ്രശ്നം നോക്കുമ്പോഴാണ് നാം ഭയക്കേണ്ടത്. അരുദ്ധതിറോയിയൊക്കെ പറയുന്നപോലെ കശ്്മീർ പാക്കിസ്ഥാനുകൊടുത്താൽ തീരുന്ന പ്രശനമൊന്നുമല്ല ഇത്. മതം ഇടപെട്ട കേസായതുകൊണ്ട് ഉടനെയൊന്നും ഇതിന് പരിഹാരം കിട്ടില്ല എന്നുറപ്പ്. കശ്മീർ നമ്മുടെ വേദനിക്കുന്ന തലയായി ഏറെക്കാലം തുടരുമെന്ന് ഉറപ്പ്.

വാൽക്കഷ്ണം:- പാശ്ചാത്യ സാംസ്കാരിക ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ എഴുത്തുകാരായ ഡോ. സാം ഹാരീസ് ഇസ്ലാമിനെക്കുറിച്ച് എഴുതിയത് 'ദ മദർ ഓഫ് ഓൾ ബാഡ് ഐഡിയാസ്' എന്നാണ്. ഇത് കേരളത്തിന്റെ ഒരു വീക്ഷണകോണിൽനിന്ന് നോക്കുമ്പോൾ നാം ഞെട്ടും. കാരണം കെഇഎന്നും, പി.കെ പോക്കർ മാഷും, തൊട്ട് സുനിൽ.പി. ഇളയിടം വരെയുള്ള നമ്മുടെ ലിബറൽ ബുദ്ധിജീവികൾ ഇസ്ലാമിനെ പൗഡറിട്ട് വൃത്തിയാക്കിയാണ് അവതരിപ്പിക്കാറുള്ളത്. കെ.പി രാമനുണ്ണിയെപ്പോലുള്ളവർ പള്ളികളിൽപോയി ഖുർആൻ ഉയർത്തിക്കാട്ടിയാണ് പ്രഭാഷണം. എല്ലാ മോശം ആശയങ്ങളുടെയും അമ്മയായി ഇസ്ലാമിനെ, പൊടിയിടാതെ അവതരിപ്പിക്കാൻ ചങ്കുറപ്പുള്ള സാംസ്കാരിക നായകർ കേരളത്തിൽ വിരളമാണ്. എന്നാൽ ഹൈന്ദവ ഫാസിസത്തെക്കുറിച്ചും, ഹിന്ദുത്വത്തെക്കുറിച്ചുമൊക്കെ വലിയവായിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ മൽസരവുമാണ്. വ്യാജമായ മതേതരത്വമല്ല, മതരഹിത സമൂഹത്തിലൂടെയാണ് ലോകം അഭിവൃദ്ധിപ്പെടുന്നത് എന്ന തിരിച്ചറിവിലേക്ക് ഇനി എന്നാണ് കേരളം എത്തിപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP