സിപിഎം ഒരു പാർട്ടിയാണോ അതോ ഗോത്രമാണോ? മത ഗോത്രീയതയ്ക്ക് പകരമോ പ്രത്യയശാസ്ത്ര ഗോത്രീയത? പാർട്ടിയാണ് എല്ലാറ്റിലും വലുതെന്നും പാർട്ടിക്കു വേണ്ടി കൊല്ലലും ചാവലും മഹത്തായ കർമ്മമാണെന്നുമുള്ള ചിന്തയാണ് രാഷ്ട്രീയ ചാവേറുകളെ സൃഷ്ടിക്കുന്നത്; ജയിലിൽ ആയാൽ പാർട്ടി സംരക്ഷിക്കും, രക്തസാക്ഷിയായാൽ ജോലി നൽകും; കൊന്നാലും കൊല്ലപ്പെട്ടാലും സ്വർഗം കിട്ടുന്ന ജിഹാദി ചിന്തപോലെ തന്നെയല്ലേ ഇതും; പിണറായീ, ചോര കണ്ടാൽ മാത്രം തൃപ്തിവരുന്ന പഴയ നിയമത്തിലെ 'യഹോവ'യാകരുത് താങ്കൾ
എം റിജു
അസ്സാസിൻസ്! മധ്യകാലഘട്ടത്തിൽ യൂറോപ്പിലുണ്ടായിരുന്നു ഈ സംഘത്തെക്കുറിച്ച് എഴുത്തുകാൻ ആനന്ദ് ഒക്കെ വിശദമായി പരാമർശിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണെന്ന് പോലും അറിയാതെ നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു ഈ പ്രാകൃതഗോത്ര സംഘത്തിന്റെ രീതി. ആര് ആരെ എപ്പോൾ ആക്രമിക്കുമെന്ന് പിടിയില്ലാത്ത അവസ്ഥ. ആരെയും കിട്ടിയില്ലെങ്കിൽ രണ്ട് ഗ്രൂപ്പായി അസ്സാസിൻസ് വെട്ടി മരിക്കുമത്രേ! കാസർകോട് ഇരട്ടക്കൊലപാതകമൊക്കെ നോക്കുമ്പോൾ ഈ അവസ്ഥ പ്രബുദ്ധ കേരളത്തിലും വരികയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിസ്സാര പ്രശ്നങ്ങൾക്കുപോലും വടിവാളെടുക്കുന്നു, ആക്രമണമാണ് മികച്ച പ്രതിരോധമെന്നൊക്കെ കരുതുന്ന ഒരു ജനത. സത്യത്തിൽ ഇതൊരു മാസ് മനോരോഗമായി പടരുകയാണോ?
കേരളത്തിലെ ഏത് രാഷ്ട്രീയ കൊലപാതകം എത്തുനോക്കിയാലും അതിൽ വാദിയായോ പ്രതിയായോ സിപിഎമ്മിന്റെ പേരുകാണാം. ഇത് എന്തുകൊണ്ടാണ്? ഇതിനർഥം സിപിഎമ്മുകാർ മാത്രമാണ് പ്രശ്നക്കാർ എന്നല്ല. പക്ഷേ മതാധിഷ്ഠിത പാർട്ടികളെയും സംഘപരിവാറിനെയും പോലെ അക്രമത്തെ പ്രോൽസാഹിപ്പിക്കുന്ന ഒരു ഹീനമായ പ്രത്യയശാസ്ത്രം സിപിഎം കൊണ്ടു നടക്കുന്നുണ്ട്. അണികളെ അസ്സാസിൻസ് ആക്കുന്ന യഥാർഥ കാരണം അതാണ്. അതു പഠിക്കാതെ അതിനുപകരമുള്ള പോംവഴികൾ ചർച്ചചെയ്യാതെ പൊള്ളയായ സമാധാന ചർച്ചകൾ നമ്മുടെ നാട്ടിൽ ഒരു സമാധാനവും കൊണ്ടുത്തരില്ല.
പല്ലിന് പല്ല്, കണ്ണിന് കണ്ണ്..
സിപിഎമ്മിന്റെ രാഷ്ട്രീയ സ്വഭാവം പഠിക്കുമ്പോൾ ആധുനികതയുടെയും നാഗരികതയുടെയും ജനാധിപത്യ ബോധത്തിന്റെയും യാതൊരു വെളിച്ചവും കയറിയിട്ടില്ലാത്ത ഒരു സംഘടനാസ്വഭാവം അവർ പലപ്പോളും പ്രകടിപ്പിക്കുന്നുണ്ട്. ജിഹാദികളും നക്സൽ സംഘടനകളും ഹിന്ദുത്വ ഭീകരരും ഒക്കെ ചെയ്യുന്ന രീതിയിൽ പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന ശൈലി. ഇത് ഒരു ഗ്രോത്രനിയമം ആണ്. ജനാധിപത്യത്തെക്കുറിച്ച് വലിയ വായിൽ പറയുന്ന സിപിഎം ഇപ്പോഴും ഈ ഗോത്രീയത കൈവിട്ടിട്ടില്ല. ഗോത്രത്തിലുള്ള ഒരുത്തവനെ തൊട്ടാൽ ഇളകി വരിക ഗോത്രം ഒന്നാകെയാണ്.
അതേപോലെയാണ് ഗോത്രക്കുരുപൊട്ടൽ. ഗോത്ര ആചാരങ്ങളെ വിമർശിക്കുക, ഗോത്രത്തലവനെ കളിയാക്കുക, കൊടിമരം - പതാകപോലുള്ള ഗോത്രീയ അടയാളങ്ങളെ മാറ്റാൻ ശ്രമിക്കുക.. ഒക്കെ കുരുപൊട്ടലിന് ഇടയാക്കും. സംശയുണ്ടെങ്കിൽ നിങ്ങൾ ഫേസ്ബുക്കിൽ പിണറായി വിജയനെ ഒന്ന് വിമർശിച്ചു നോക്കൂ. ചെഗുവേരയുടെയും കാസ്ട്രോവിന്റെയുമൊക്കെ മുഖം വെച്ചുള്ള ഫേക്കുകൾ തൊട്ട് കൊച്ചു പയ്യന്മാർ വരെ പൊങ്കലയിടും. പോസ്റ്റർ കീറിയതിനും, കൊടിമരം തകർത്തിനുമൊക്കെ മലബാറിൽ കത്തി കയറി കൊല്ലപ്പെട്ടവരുണ്ട്. സൈബർ ലോകത്ത് വെട്ടിന് സമാനമാണ് ലിഞ്ചിങ്ങ്. രണ്ടിന്റെ അടിസ്ഥാന മന:സ്ഥിതി ഒന്നാണ്.
ആഫ്രിക്കയിലെ പല പ്രകൃത ഗോത്രങ്ങളും ഇപ്പോഴും ചെയ്യുന്ന രീതിയുണ്ട്. ഗോത്രയുദ്ധത്തിൽ എതിരാളി തങ്ങളുടെ ഒരുത്തനെ തട്ടിക്കഴിഞ്ഞാൽ, എതിർ ഗോത്രത്തിൽ നിന്നോ അതോ കൊന്നവനെ തന്നെയുമോ, തീർത്തിട്ടേ ഈ മരിച്ചവന്റെ മൃതദേഹം സംസ്ക്കരിക്കൂ. ഇവിടെയും സമാനമാണ് കാര്യങ്ങൾ. പൊലീസ് അന്വേഷിക്കുമ്പോഴേക്കും മറ്റൊരു ഹതഭാഗ്യനെ അണികൾ പീസാക്കിയിട്ടുണ്ടാവും. മറ്റവൻ എതിർഗോത്രത്തിന്റെ പ്രവർത്തകൻ എന്നല്ലാതെ ഈ സംഭവം അറിഞ്ഞിട്ടു പോവും ഉണ്ടാവില്ല. എത്രപെട്ടന്ന് തിരിച്ചു വെട്ടുന്നോ അത്രപെട്ടന്ന് അണികളുടെ പ്രീതികൂടും. തലമുറകളിലേക്കും ഈ പ്രതികാരം നീളുന്നുണ്ട്.
ചീമേനിയൽ 87ലെ തെരഞ്ഞെടുപ്പ് ദിവസം സിപിഎം ഓഫീസിന് തീയിട്ട് നിരവധി പേരെ കൊന്ന സംഭവത്തിലെ കേസ് നോക്കുക. തെളിവില്ലാത്തതതിന്റെ പേരിൽ വെറുതെ വിട്ടപ്പോഴാണ് പ്രതികൾ ഉറക്കെ കരഞ്ഞത്. എന്തെങ്കിലും ശിക്ഷ കിട്ടിയിരുന്നെങ്കിൽ ഗോത്ര പ്രതികാരത്തിൽ നിന്ന് അവർ രക്ഷപ്പെടുമായിരുന്നു. (കണ്ണൂരിലൊക്കെ സിപിഎം എതിർസ്ഥാനത്തുള്ള വധക്കേസുകളിൽ വെറുതെ വിട്ടാലാണ് പ്രതികൾ കരയുക.) അതുപോലെ സംഭവിച്ചു. പലയിടങ്ങളിലായി ഈ പ്രതികൾ പലപ്പോഴായി വെട്ടേറ്റും വണ്ടിക്കടിച്ചുമൊക്കെ കൊല്ലപ്പെട്ടു. കണ്ണിന് കണ്ണ് പല്ലിന് പല്ല്. അത് പ്രോൽസാഹിപ്പിച്ച് പ്രോൽസാഹിപ്പിച്ച് ഇപ്പോൾ ചെറിയ തെറ്റിനും വലിയ ശിക്ഷയാണ്.
സിപിഎമ്മിന്റെ രാഷ്ട്രീയ സ്വഭാവം പഠിക്കുമ്പോൾ ആധുനികതയുടെയും നാഗരികതയുടെയും ജനാധിപത്യ ബോധത്തിന്റെയും യാതൊരു വെളിച്ചവും കയറിയിട്ടില്ലാത്ത ഒരു സംഘടനാസ്വഭാവം അവർ പലപ്പോളും പ്രകടിപ്പിക്കുന്നുണ്ട്. ജിഹാദികളും നക്സൽ സംഘടനകളും ഹിന്ദുത്വ ഭീകരരും ഒക്കെ ചെയ്യുന്ന രീതിയിൽ പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന ശൈലി. കാസർകോട്ടെ കോൺഗ്രസുകാരുടെ കൊലപാതകം നോക്കുക. നിയമപരമായി നേരിടുകയല്ല, തിരിച്ചടിക്കയാണ് വേണ്ടതെന്ന് ഒരു പാർട്ടി പറഞ്ഞു പഠിപ്പിച്ചാൽ പിന്നെ എന്തു ചെയ്യാനാണ്. ഇനി ആക്രമണമാണ് മികച്ച പ്രതിരോധം എന്ന ന്യായം വെച്ച് നിങ്ങൾക്ക് അക്രമങ്ങളെയും ന്യായീകരിക്കാം. എത്ര മ്ലേച്ഛമായാണ് ഇവർ ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നത് എന്നുനോക്കുക. തെറ്റു ചെയ്യാത്തവനെ ശിക്ഷിക്കുക എന്ന പ്രാകൃത നീതിബോധത്തിൽനിന്ന് ഇനിയെന്നാണ് നേരം വെളുക്കുക. ഗോത്രീയതയുടെ മറ്റൊരു അടയാണമാണ് നേതാക്കളോടുള്ള വിധേയത്തം. ജനാധിപത്യം നിങ്ങൾക്ക് ചിന്തിക്കാനുള്ള ഓപ്ഷൻ തരുമ്പോൾ മതവും രാഷ്ട്രീയവും അത് തരുന്നില്ല. പറയുന്നത് അനുസരിക്കുക എന്ന മതാധിഷ്ഠിത യുക്തിയാണ് ഇടതുപക്ഷംപോലും പിന്തുടരുന്നത്.
പാർട്ടി കോടതിയും പാർട്ടി നിയമവും
ജനാധിപത്യം വന്നിട്ടും ചില ഗോത്രങ്ങൾ അതൊന്നും അംഗീകരിക്കാറില്ല. സോമാലിയയിലെയും എത്യോപ്പിയയിലെയും ഗോത്രങ്ങൾ ഇപ്പോഴും സ്വന്തം പീനൽകോഡിന് അകത്താണ്. ചില രാജ്യങ്ങൾ അവർക്ക് പ്രത്യേക ഇളവുകളും അനുവദിച്ചിട്ടുണ്ട്. അതായത് മാർ ആലഞ്ചേരിക്ക് കാനോൻ നിയമവും റോമിന്റെ കോടതിയുമാണെന്ന് പറഞ്ഞപോലെയും, ശബരിമല തന്ത്രി തന്ത്രസമുച്ചയം പിന്തുടരുന്നതു പോലെയും, മാർകിസ്റ്റ് ഗോത്രത്തിനും അവരുടെ പാർട്ടി നിയമമാണ് ഇന്ത്യൻ ഭരണഘടനയേക്കാൾ പ്രധാനം. (ഇവർക്ക് നവോത്ഥാന മതിലിന്റെ സമയത്ത് പൊടിതട്ടിയെടുക്കാനുള്ള ഒരു സാധനമായിരുന്നു ഇന്ത്യൻ ഭരണഘടന) ശശിയുടെ ലൈംഗിക പീഡന തൊട്ടുള്ള എല്ലാകാര്യങ്ങളും പാർട്ടി കോടതിക്ക് മുമ്പാകെയാണ്. ഇന്ത്യൻ പീനൽ നിയമം രണ്ടാമതേ വരൂ. ഒരു ബലാൽസംഗക്കേസിനെ കുറിച്ച് വിവരം കിട്ടിയാൽ പൊലീസിനെ അറിയിക്കണമെന്നുള്ളതെല്ലാം വെറും പുക. ഞങ്ങളുടെ പ്രവർത്തകർ തെറ്റുചെയ്താൽ ശിക്ഷിക്കാനുള്ള അധികാരം ഞങ്ങൾക്കാണ്. ഇത്രയും ആധുനിക വിരുദ്ധമായ ആശയം ഈ നൂറ്റാണ്ടിലും വെച്ചു പുലർത്തുന്നവരെ സമ്മതിക്കണം. ഹ്യൂമനിസം എന്ന ആധുനിക വ്യക്തിവാദത്തെയാണ് ഇന്ന് ലോകം അംഗീകരിക്കുന്നതെന്ന്, വലിയ ഇന്റ്വലക്ച്ചൽ സർക്കസുകൾ നടത്തുന്ന സുനിൽ പി ഇളയിടത്തേയും, കെഇഎന്നിനെയും പോലുള്ള ബുജികളെങ്കിലും സിപിഎം നേതാക്കൾക്ക് പറഞ്ഞു കൊടുക്കണം.
സ്വന്തം പാർട്ടിക്കാർ തെറ്റ് ചെയ്താൽ മാത്രമല്ല മറ്റുള്ളവർ തെറ്റ് ചെയ്താൽ ശിക്ഷക്കാനുള്ള അധികാരവും ഈ ഗോത്ര കോടതിക്കുണ്ട്. സ്വാഭാവികമായും ഗോത്രത്തലവൻ എന്ന നിലയിൽ പാർട്ടി ജില്ലാസെക്രട്ടറി തന്നെയായിരിക്കും പ്രാദേശിക കോടതിയുടെ അധ്യക്ഷൻ. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ കുടുങ്ങിയതിൽ യാതൊരു അത്ഭുതവുമില്ല. ഒരു പ്രാകൃത ഗോത്രത്തിൽ ഗോത്രത്തലവന്റെ ഉത്തരവില്ലാതെ ഒരു കാര്യവും നടക്കില്ല. കൗമാരം വിട്ടിട്ടില്ലാത്ത ഒരു പയ്യനെ ഒരു രാത്രിമുഴുവൻ തല്ലിയും വെട്ടിയും കുത്തിയും പീഡിപ്പിച്ച്, അവന്റെ ഫോട്ടോയെടുത്ത് ഗോത്രത്തലവന് അയച്ചുകൊടുത്ത് ഉറപ്പുവരുത്താൻ എത്ര പ്രകൃതമായ ധാർമ്മികയുള്ള ഒരു കൂട്ടർക്കേ കഴിയൂ. (പയ്യനെ ഒന്നു വിരട്ടി വിടാനാണത്രേ ഗോത്രത്തലവൻ ഉത്തരവിട്ടത്. അപ്പോഴേക്കും വെട്ടുംകുത്തുമായി ചോര വാർന്ന് അവൻ മരിച്ചു. ആൾക്കൂട്ട മനഃശാസ്ത്രം പഠിക്കുന്നവർക്കുള്ള്ള ഒന്നാന്തരം കേസ് സ്റ്റഡിയാണ് ഷുക്കൂർ വധക്കേസ്).
സ്വന്തം പാർട്ടിക്കാർ തെറ്റ് ചെയ്താൽ മാത്രമല്ല മറ്റുള്ളവർ തെറ്റ് ചെയ്താൽ ശിക്ഷക്കാനുള്ള അധികാരവും ഈ ഗോത്ര കോടതിക്കുണ്ട്. സ്വാഭാവികമായും ഗോത്രത്തലവൻ എന്ന നിലയിൽ പാർട്ടി ജില്ലാസെക്രട്ടറി തന്നെയായിരിക്കും പ്രാദേശിക കോടതിയുടെ അധ്യക്ഷൻ. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജൻ കുടുങ്ങിയതിൽ യാതൊരു അത്ഭുതവുമില്ല. ഒരു പ്രാകൃത ഗോത്രത്തിൽ ഗോത്രത്തലവന്റെ ഉത്തരവില്ലാതെ ഒരു കാര്യവും നടക്കില്ല ഇനി ഗോത്രത്തിനു വേണ്ടി കൊല്ലുന്നവൻ അതിന്റെ വീരനാണ്. നിങ്ങളെ ചെല്ലും ചെലവും കൊടുത്ത് ഗോത്രം സംരക്ഷിക്കും. പാർട്ടി ഗുണ്ടയും തെരുവുഗുണ്ടയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ജയിലിൽ നിങ്ങൾക്ക് ഫോൺ വിളിക്കാം, ബ്ലൂഫിലിം കാണാം എന്നുവേണ്ട അവിടെ ഇരുന്ന് ക്വട്ടേഷനും എടുക്കാം. ആരും ഒന്നു ചെയ്യില്ല. എത്രവേണമെങ്കിലും പരോൾ കിട്ടും. കുഞ്ഞനന്തന് സ്വന്തം ഭാര്യവീടു പോലാണ് സെൻട്രൽ ജയിൽ. ആരും ഒന്നും പറയില്ല. ഗോത്രത്തെ സംബന്ധിച്ച് കൊടി സുനിയെ തല്ലുന്നത്, ഗോത്രത്തിന്റെ 'യഹോവയായ' പിണറായി വിജയനെ തല്ലുന്നതു പോലെയാണ്. വൺ ടൂ ത്രീ എന്നപേരിൽ കൃത്യമായി കൊലപാതക പരമ്പരകളുടെ വിവരം പരസ്യമായി പറഞ്ഞിട്ടും എം എം മണിക്കുനേരെ എന്തുണ്ടായി. അദ്ദേഹം വീണ്ടും മന്ത്രിയായി. എന്താണ് കാരണം. വ്യക്തപരമായല്ല ഈ കൊലകൾ. ഗോത്രത്തിനു വേണ്ടിയാണ്. ഗോത്രത്തിനുവേണ്ടി എത്ര കൊല്ലുന്നുവോ അത്രയും നിങ്ങൾ ഹീറോ. (മതാധിഷ്ഠിത പാർട്ടികളുടെ പ്രഖ്യാപിത രീതിയാണിത്. ഇതേ രീതികാണാം. രാമനും കൃഷ്ണനും കൊന്നിട്ടുണ്ട് അതുപോലെ മോദിയും കൊന്നിട്ടുണ്ടെന്ന വൽസൻ തില്ലങ്കേരിയുടെ കുപ്രസിദ്ധമായ പ്രസംഗം ഓർത്തുനോക്കുക.)
ഇനി ഗോത്രത്തിന് സ്വയം പ്രതിരോധിക്കാൻ സംവിധാനം വേണം. അതിനായി കില്ലർ സ്ക്വാഡുകളെ ചെല്ലും ചെലവും കൊടുത്ത് വളർത്തണം. പ്രാദേശിക ഗോത്രത്തലവന്മാർ അതിന് നേതൃത്വം കൊടുക്കും. കുഞ്ഞനന്തനെ തനിക്ക് പേടിയാണെന്നാണ് കൊടി സുനി ആദ്യം കൊടുത്ത മൊഴി. ചെള്ളിപോലുള്ള കുഞ്ഞനന്തൻ പാനൂർ ടൗണിലിട്ട് കൊടി സുനിയെ തല്ലിയിട്ടുണ്ടെത്രേ. കൊടി സുനി കൈവീശിയൊന്നു കൊടുത്താൽ കുഞ്ഞനന്തൻ കുടിച്ച അമ്മിഞ്ഞപ്പാൽ പോലും കക്കിപ്പോവും. പക്ഷേ കൈ പൊങ്ങില്ല. അതാണ് ഗോത്രീയത. കുഞ്ഞനന്തു പിന്നിൽ കൊടി സുനി കാണുന്നത് വലിയൊരു പാർട്ടിയെയാണ്.
കൊല്ലാൻ മാത്രമല്ല, ഒളിപ്പിക്കാനും, പിടികൊടിപ്പിക്കാനും, തെളിവുകൾ ഉണ്ടാക്കാനും, എന്തിന് മുറിവ് ഉണ്ടാക്കാൻ പോലും ഇവർക്ക് വിദഗ്ധരായ 'തൊഴിലാളികൾ' ഉണ്ട്. ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയാൽ രഹസ്യമായി വിവാഹം കഴിപ്പിക്കാനും ഗോത്രം ഒപ്പമുണ്ട്. പിന്നെന്ത് പേടിക്കാൻ. ഇനി ജയിലിലായായും കുടുംബം പാർട്ടി നോക്കിക്കോളും. രക്തസാക്ഷിയായാൽ ആശ്രിതർക്ക് പാർട്ടി ബാങ്കിൽ ജോലിയും! കൊന്നാലും കൊല്ലപ്പെട്ടാലും സ്വർഗം കിട്ടുന്ന ജിഹാദി ചിന്ത പോലെ തന്നെയല്ലേ ഇതും. (ഒരു കൊലപാതക കേസിന്റെ വിചാരണക്കിടെ ചൊറിഞ്ഞ ജഡ്ജിയോട് താൻ തനിക്ക് തോന്നുംപോലെ വിധിച്ചോളാനും, താൻ തൂക്കിയാലും എന്റെ കുടുംബത്തെ പാർട്ടി നോക്കിക്കോളുമെന്നും അഭിമാനത്തോടെ പറഞ്ഞ പ്രതികൾ ഉണ്ട്.)
മതഗോത്രീയതക്ക് പകരം പ്രത്യയശാസ്ത്ര ഗോത്രീയത!
കൊല്ലാൻ മാത്രമല്ല, ഒളിപ്പിക്കാനും, പിടികൊടിപ്പിക്കാനും, തെളിവുകൾ ഉണ്ടാക്കാനും, എന്തിന് മുറിവ് ഉണ്ടാക്കാൻ പോലും ഇവർക്ക് വിദഗ്ധരായ 'തൊഴിലാളികൾ' ഉണ്ട്. ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയാൽ രഹസ്യമായി വിവാഹം കഴിപ്പിക്കാനും ഗോത്രം ഒപ്പമുണ്ട്. പിന്നെന്ത് പേടിക്കാൻ. ഇനി ജയിലിലായായും കുടുംബം പാർട്ടി നോക്കിക്കോളും. ഓരോ ജിഹാദി ആക്രമണം ഉണ്ടാകുമ്പോഴും വിശ്വാസികൾ പറയുന്നത് നോക്കുക. ഞങ്ങൾ ഇങ്ങനെയല്ല ഞങ്ങളുടെ മതം ഇതല്ല. ഞങ്ങളുടെ മതം സമാധാനമാണ്. പക്ഷേ എന്താണ് യാഥാർഥ്യം. ജിഹാദ് എന്ന ഇസ്ലാമിന്റെ പരിശുദ്ധമായ കർമ്മവും, അതിനു വേണ്ടി മരിച്ചാൽ സ്വർഗം കിട്ടുമെന്ന ആശയവും തന്നെയാണ് പ്രശ്നം. ഇവിടെയും ഒരു ആശയം തന്നെയാണ് പ്രശ്നം. അത് മാർക്സിസം ലെനിനിസം എന്ന അശാസ്ത്രീയ സിദ്ധാന്തവും, ഗോത്രീയത വിട്ടുമാറാത്ത ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുമാണ്. പാർട്ടിയാണ് എല്ലാറ്റിലും വലുതെന്നും പാർട്ടിക്കു വേണ്ടി കൊല്ലലും ചാവലും മഹത്തായ കർമ്മമാണെന്നും. മതസംഘടനകൾ കുട്ടികളെ ചെറുപ്പത്തിലേ തങ്ങളുടെ ആശയങ്ങൾ തലയിലേക്ക് കുത്തിവെച്ച് എങ്ങനെ അവരെ ബൗദ്ധിക അടിമകൾ ആക്കുന്നുവോ അതുപോലെ തന്നെയാണ്, പാർട്ടി ഗ്രാമങ്ങളിലെ മാർകിസ്റ്റ് അണികളും!
പിന്നെ വിശ്വാസികൾ മതം ഉപയോഗിക്കുന്നതു പോലെ നേർപ്പിച്ചാണ് മാർകിസ്റ്റുകാരും തങ്ങളുടെ പ്രത്യയശാസ്ത്രം ഉപയോഗിക്കുന്നത്. ക്രിസ്തുമതവും ഹിന്ദുമതവും ബുദ്ധമതവും അടക്കമുള്ള എല്ലാമതങ്ങളുടെ ശുദ്ധമായ രൂപം ഭയാനകമാണ്.( അഹിംസ അടിസ്ഥാന പ്രമാണമായി പറയുന്ന ബുദ്ധ സാഹിത്യത്തിൽ പോലും നിങ്ങൾക്ക് മറ്റുമതസ്ഥരോടുള്ള വിദ്വേഷത്തിന്റെ നിരവധി വചനങ്ങൾ കാണാം). ഒരോ മതവും, പ്രവാചകനും പിറക്കുമ്പോൾ ചോരപ്പുഴയാണ് ഒഴുകിയത്. എല്ലാ മതദൈവങ്ങളുടെയും അടിസ്ഥാന പ്രശ്നം മറ്റൊരു ദൈവത്തെ ആരാധിക്കരുത് എന്നാണ്. അങ്ങനെ ചെയ്താൽ കടുത്ത ശിക്ഷയും.
ഈ മതഗോത്രീയതക്കു പകരം സിപിഎം മുന്നോട്ടു വെക്കുന്നത് പ്രത്യയശാസ്ത്ര ഗോത്രീയതയാണ്. വരാൻ പോവുന്ന ഒരു സോഷ്യലിസ്റ്റ് സ്വർഗ്ഗത്തിന്റെ വാഗ്ദാനം, പണ്ട് നക്സലുകൾ നന്നായി ഉപയോഗിച്ചിരുന്നു. നഗരങ്ങൾ ഗ്രാമങ്ങളെ വളഞ്ഞ് ഭരണകൂടം ഇല്ലാതാവുന്ന കാലം. അടിസ്ഥാനമായ മതാധിഷ്ഠിത യുക്തി മായം ചേർത്ത് ഉപയോഗിക്കുകയാണ്. മതങ്ങളെ പോലെ തന്നെ സിപിഎം അടക്കമുള്ള മാർക്സിസ്റ്റ് കക്ഷികളും പാർട്ടി മാറ്റത്തിന് മിക്കവാറും മരണശിക്ഷ വിധിക്കുന്നവരാണ്. ടിപി ചന്ദ്രശേഖരൻ അടക്കമുള്ള എത്രയോ ഉദാഹരണങ്ങൾ. (എതോ ചന്ദ്രശേഖരനെ ആരോ വെട്ടിക്കൊന്നതിന് ഞങ്ങളെന്തു വേണം എന്നാണ് ഒരു ചാനൽ ചർച്ചയിൽ ഇന്നത്തെ മന്ത്രി ഇപി ജയരാജൻ പറഞ്ഞിരുന്നത്) പലരെയും കൊല്ലാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ആധുനികതയുടെയും ജനാധിപത്യത്തിന്റെയും സമ്മർദംമൂലം വെറുതെ വിട്ടിരിക്കയാണ്. സ്വജനപക്ഷപാതം ഏത് ഗോത്രത്തിന്റെയും കൂടപ്പിറപ്പാണ്. ബന്ധു നിയമനങ്ങളിലേ സിപിഎമ്മിന് പ്രശനമുള്ളൂ. പാർട്ടി നിയമനങ്ങളിൽ ഇല്ല. മതപരമായ മന്ത്രം ചെല്ലുമ്പോഴും കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോഴും കിട്ടുന്ന അടിസ്ഥാന മസതിഷ്ക്ക ഫാക്കൽട്ടികൾ തന്നെയാണ് വിപ്ലവഗാനങ്ങളും മുദ്രാവാക്യങ്ങളും പ്രധാനം ചെയ്യുന്നതും.
ഇനി നേർപ്പിക്കാത്ത മതം പോലെ ശുദ്ധമായ മാർകിസം ലെനിനിസമാണ് ഇവിടെ പ്രയോഗിച്ചിരുന്നെങ്കിലോ. റഷ്യയിലടക്കം മുമ്പ് ഉണ്ടായിരുന്ന പോലെ തികഞ്ഞ ഏകാധിപത്യ ഭരണമായിരുന്നു ഇവിടെ ഉണ്ടാവുക. അതിനുപകരം ' ജനകീയ ജനാധിപത്യ വിപ്ലവം' എന്ന താൽക്കാലിക അടവു നയം തട്ടിക്കൂട്ടി തങ്ങളുടെ മാരക ആശയത്തെ തണുപ്പിച്ചിരിക്കയാണ് സിപിഎം. ജനാധിപത്യം തങ്ങളുടെ അജണ്ടയിലില്ലെന്നും തൊഴിലാളി വർഗ്ഗ സർവാധിപത്യമാണ് ലക്ഷ്യമെന്നും പാർട്ടി ഭരണഘടനയിൽ എഴുതിവെച്ചിരിക്കുന്ന സംഘടനയാണ് സിപിഎം! വ്യാഖ്യാന ഫാക്ടറികൾ എന്തൊക്കെ പറഞ്ഞാലും അടിസ്ഥാനമായ സത്യം അതാണ്.
പിണറായീ, താങ്കൾ പഴയ നിയത്തിലെ 'യഹോവ'യാകരുത്.
രാഷ്ട്രീയ കൊലകൾ നടക്കുമ്പോൾ നിഷ്ക്കളങ്കരായ ഇടതുവിശ്വാസികൾ പലപ്പോഴും പറയാറുണ്ട് ഇത് ഞങ്ങളുടെ നയമല്ല. അതവർ പരസ്യമായി ഉച്ചത്തിൽ പറയാറില്ല എന്നതാണ് കുഴപ്പവും. വിശ്വാസികൾ എങ്ങനെയാണോ മൗനം സമ്മതം എന്ന നിലയിൽ മത ഭീകരതക്ക്, വഴിയൊരുക്കി കൊടുക്കുന്നു എന്നപോലെ, ഈ ഇടതുവിശ്വാസികളും മൗനത്തിലൂടെ കൊലകൾക്ക് പിന്തുണ നൽകുകയാണ്. കൊടി സുനിക്ക് കേസു നടത്താൻ ലക്ഷങ്ങൾ ബക്കറ്റ് പരിവ് നടന്ന സ്ഥലമാണ് കേരളം. നിഷ്ക്കളങ്കരായ എത്ര ഇടതു അനുഭാവികൾ പറഞ്ഞു, ഞങ്ങൾ ഈ പണിക്ക് പണം തരില്ലെന്ന്. ആരും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല വലിയ ഒരളവിൽ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. അതായത് എണ്ണത്തിൽ കുറവായ ജിഹാദികൾ ബോംബ് വെക്കുന്നു, എണ്ണത്തിൽ കൂടുതലുള്ള ഇസ്ലാമിക വിശ്വാസികൾ മൗനം സമ്മതത്തിലൂടെ അത് പ്രോൽസാഹിപ്പിക്കുന്നു എന്ന അതേ അവസ്ഥ. ഒരോ വർഗീയ കലാപം കഴിയുമ്പോഴും ബിജെപിയുടെ സീറ്റ് വർധിക്കുന്നത് നോക്കുക. ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് പണികൊടുത്തയാൾ ഒറ്റ പേര് മാത്രമാണ് മോദിക്ക് തൻെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമായത്. മുസഫർ നഗറൊക്കെ കേസ് സ്റ്റഡിയാണ്. അക്രമവും കൊലയും മതത്തിന്റെ പേരിലായാൻ ന്യായീകരിക്കപ്പെടുന്നു. സിപിഎം അത് ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പേരിലാക്കി ന്യായീകരണവും സഹതാപവും തേടുന്നു. രണ്ടും ഫലത്തിൽ കണക്കാണ്.ഈ ഗോത്രത്തലവനായ പിണറായി വിജയനു തന്നെ. ഈ ചോരക്കളി നിർത്താനുള്ള ഉൾപാർട്ടി നടപടികൾ കേരള മുഖ്യമന്ത്രിയെന്ന നിലയിൽ, അദ്ദേഹമാണ് തുടങ്ങേണ്ടത്. ഒരു രീതിയിലും അക്രമികൾക്ക് പിന്തുണയില്ലെന്ന് പറയാൻ അദ്ദേഹത്തിന് കഴിയണം. ഗോത്രമൂപ്പനിൽ നിന്ന് നാടിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം മാറണം. അല്ലെങ്കിൽ ചോര കണ്ടാൽ മാത്രം സംതൃപ്തിയടയുന്ന പഴയ നിയമത്തിലെ യഹോവയെപ്പോലൊരു ഗോത്ര 'ദൈവമാണോ' സഖാവ് പിണറായി വിജയൻ എന്ന് പറയേണ്ടിവരും.
ഹിംസ ശരിയാണെന്ന വലിയൊരു പ്രത്യയശാസ്ത്ര ബോധം വളർത്തിയെടുക്കാൻ ഇവിടെ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. സിപിഎം ബുജികൾ ഇക്കാര്യത്തിൽ മൗനം പാലിച്ച്, ജിഹാദികൾക്ക് പിന്തുണ കൊടുക്കുന്ന മത പ്രഭാഷകരെപ്പോലെ പ്രതിരോധ കെട്ടുകഥകൾ ഉണ്ടാക്കും. വന്നുവന്ന് ജനം സമാധാനം പറയുന്നവനെ തല്ലുമെന്ന അവസ്ഥയായി. ഏതാനും വർഷങ്ങൾക്കുമുമ്പ് പാനൂരിൽ തങ്ങളുടെ പാർട്ടി പ്രവർത്തകനെ കൊന്നതിന്റെ പേരിൽ, എതിരാളിയെയും അതേപോലെ കൊല്ലണമെന്ന് പറഞ്ഞ് അണികൾ സത്യാഗ്രഹം ഇരുന്ന സംഭവം വരെ ഉണ്ടായിരുന്നു. അതാണ് കാര്യം. ഇങ്ങനെ അക്രമം പ്രോൽസാഹിപ്പിച്ചും കൊലയാളിയെ വീരനാക്കി ചിത്രീകരിക്കുകയും വഴി, ജനത്തിന്റെ മാനസികാവസസ്ഥയും അങ്ങനെ മാറുകയാണ്.
ഇനി ഈ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്. പൊള്ളയായ സമാധാന ചർച്ചകളാണോ. നാം അത് എത്ര കണ്ടു. തീർച്ചയായും സിപിഎമ്മിന് മാത്രമല്ല സംഘപരിവാറും ലീഗും എസ്ഡിപിഐയും അടക്കമുള്ള വിഭാഗങ്ങൾക്കൊക്കെ കൊലപാതക രാഷ്ട്രീയത്തിൽ ചെറുതും വലുതുമായ പങ്കുണ്ട്. പക്ഷേ കേരളത്തിലെ ഏറ്റവും വലിയ പാർട്ടി എന്ന നിലയിലും, ഭരണകക്ഷി എന്ന നിലയിലും മുൻകൈയടുക്കേണ്ടത് സിപിഎം തന്നെയാണ്. അതിനുള്ള ആദ്യപടി സിപിഎം സ്വയം ജനാധിപത്യവത്ക്കരിക്കുക എന്നതാണ്.
ആദ്യം ഈ ഗോത്രീയതയുടെ പ്രത്യയശാസ്ത്ര അന്ധത മനസ്സിൽനിന്ന് കളയണം. ഇടതുപക്ഷം ആധുനികതയിലേക്കും മാനവികതയിലേക്കും വരണം. അത് എളുപ്പമല്ല. പക്ഷേ അതിന് ഒരേ ഒരാൾക്ക് കഴിയും. ഈ ഗോത്രത്തലവനായ പിണറായി വിജയനു തന്നെ. ഈ ചോരക്കളി നിർത്താനുള്ള ഉൾപാർട്ടി നടപടികൾ കേരള മുഖ്യമന്ത്രിയെന്ന നിലയിൽ, അദ്ദേഹമാണ് തുടങ്ങേണ്ടത്. ഒരു രീതിയിലും അക്രമികൾക്ക് പിന്തുണയില്ലെന്ന് പറയാൻ അദ്ദേഹത്തിന് കഴിയണം. ഗോത്രമൂപ്പനിൽ നിന്ന് നാടിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം മാറണം. അല്ലെങ്കിൽ ചോര കണ്ടാൽ മാത്രം സംതൃപ്തിയടയുന്ന പഴയ നിയമത്തിലെ യഹോവയെപ്പോലൊരു ഗോത്ര 'ദൈവമാണോ' സഖാവ് പിണറായി വിജയൻ എന്ന് പറയേണ്ടിവരും.
വാൽക്കഷ്ണം: പണ്ട് റൈറ്റേഴസ് ബിൽഡിങ്ങിൽ, അന്നത്തെ ബംഗാൾ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ജ്യോതി ബസുവിനെ കാണാനെത്തിയ മമതാ ബാനർജിയെ, പൊലീസും സിപിഎമ്മും ചേർന്ന് മർദ്ദിച്ച് അവശയാക്കി വലിച്ചിഴച്ച് കൊണ്ടുപോയതാണ് വംഗനാടിന്റെ രാഷ്ട്രീയത്തിൽ വഴിത്തിരിവായത്. അന്ന് മമതയെടുത്ത പ്രതിഞ്ജയാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തി നിന്ന് സിപിഎമ്മിനെ അപ്രസക്തമാക്കും വിധം വളർന്നത്. (ആ മമതയുടെ പാർട്ടി അതിലും വലിയ അക്രമികളായത് വേറെ കാര്യം) ഇത്രയധികം പ്രശ്നമുണ്ടായിട്ടും കേരളം കമ്യൂണിസ്റ്റ് തുരത്തായി തുടരുന്നത് തങ്ങളുടെ ഗുണ്ടകളുടെ വടിവാളിന്റെ ബലം കൊണ്ടല്ലെന്ന് പാർട്ടി ഇനിയെങ്കിലും തിരിച്ചറിയണം. ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം സിപിഎം മറന്നുപോകരുത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്