1 usd = 71.87 inr 1 gbp = 91.80 inr 1 eur = 81.48 inr 1 aed = 19.57 inr 1 sar = 19.17 inr 1 kwd = 236.38 inr

Nov / 2018
15
Thursday

സ്വാമി സന്ദീപാനന്ദഗിരിയെ ഒരു പുരോഗമനവാദിയായി കാണാൻ കഴിയുമോ? ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന പോലുള്ള ഒരു വിഡ്ഢിത്തം തന്നെയല്ലേ വർണാശ്രമ വ്യവസ്ഥയും മുജ്ജന്മ പാപ സിദ്ധാന്തവുമൊക്കെ; ഗീത വ്യാഖ്യാനിച്ച് ഹൈടെക്ക് ആശ്രമങ്ങൾ പടുത്തുയർത്തുന്നതാണോ പുരോഗമനം; ഭൗതികതയിൽ വിശ്വസിക്കേണ്ട സഖാക്കൾ ഇത് ആഘോഷിക്കുന്നത് പിറകോട്ട് നടക്കുന്ന സമൂഹത്തിന് ഉദാഹരണമല്ലേ; തുള്ളൽക്കാരി സുധാമണിയിൽ നിന്ന് പി കെ ഷിബുവിലേക്കുള്ള ദൂരമെത്രയാണ്?

October 31, 2018

മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയും ഒരുപോലെ അടിസ്ഥാന പ്രമാണമായി എടുത്തത് ഒരേ മത പുസ്തകത്തെയാണ്. ഭഗവദ്ഗീത! കുട്ടികളെ പോലും വെറുതെ വിടാതെ രോമവളർച്ച പരിശോധിച്ച് വെട്ടുന്ന ഐസിസ് ഭീകരരും, ഒരു ഉറുമ്പിനെപ്പോലും നോവിക്കരുതെന്ന്...

ശബരിമലയിലെ ലിംഗനീതി വിധി കാലാന്തരത്തിൽ പ്രതിലോമകരമായാണ് മാറുക; കാൽനൂറ്റാണ്ടിന് ശേഷമുള്ള ശബരിമലയിൽ സ്ത്രീകൾക്കായിരക്കും മുൻതൂക്കം; ആദ്യത്തെ അമ്പരപ്പുമാറിക്കഴിഞ്ഞാൽ സ്ത്രീകൾ ശബരിമലയിലേക്ക് ഇടിച്ചുകയറും; വിശ്വാസ ചൂഷണത്തിൽനിന്ന് സ്ത്രീ-പുരുഷ ഭേദമന്യേ ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനാണ് ആധുനിക കാലത്ത് മുൻതൂക്കം നൽകേണ്ടത്; വിശ്വാസികളോട് എറ്റുമുട്ടുകയല്ല, അവരെ മതത്തിന്റെ ഇരകളായി കാണണം; മല ചവിട്ടുന്നതല്ല ചവിട്ടാതിരിക്കുന്നതാണ് ആക്റ്റിവിസം

October 30, 2018

നസറുദ്ദീന്മുള്ളാ കഥയെന്നപേരിൽ ഓഷോ പതിവായി പറയുന്ന ഒരുകാര്യമാണ്, ശബരിമല വിഷയം കേൾക്കുമ്പോഴൊക്കെ ഓർമ്മ വരാറ്. കഥയിങ്ങനെയാണ്. തണ്ണിമത്തൻ അഥവാ വത്തക്ക എന്താണ് കേട്ടിട്ടുപോലുമില്ലാത്ത ഒരു നാട്ടിൽ പെട്ടെന്ന് ഒരു ദിവസം ഒരു വത്തക്ക എങ്ങനേയാ മുളച്ചുപൊന്തുന്നു...

കേരളത്തിലെ ബിജെപി വളർച്ച മാദ്ധ്യമസൃഷ്ടി; പിടിച്ചതു മുഴുവൻ കോൺഗ്രസ് വോട്ടുകൾ! ബിജെപി കേരളം പിടിക്കുമെന്നത് 'നോട്ട' ഇന്ത്യ ഭരിക്കുമെന്നു പറയുന്നപോലെ; അരുവിക്കര സിൻഡ്രോമിനെ തകർത്ത് ഇടതുപക്ഷം

November 09, 2015

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് കേരളമെമ്പാടും ഓടി നടന്ന് പ്രചാരണം നടത്തിയ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവിനോട് വിജയ സാധ്യത ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ' ബാർ കോഴയിലടക്കം സർക്കാറിനെതിരെ ശക്തമായ ജന വികാരമുണ്ട്.പക്ഷേ ഞങൾ ജയിക്കു...

ഈ അവാർഡ് നിവിൻ പോളി അർഹിക്കുന്നുണ്ടോ? കഥാപാത്രത്തിന്റെ സൗന്ദര്യം മൂലമാണോ മമ്മൂട്ടിയെ തഴഞ്ഞത്? പ്രിയപ്പെട്ട ജോൺപോൾ പ്രതിഭകളെ ഇങ്ങനെ അപമാനിക്കാൻ താങ്കൾ കൂട്ടുനിൽക്കരുതായിരുന്നു! സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പിന്നാമ്പുറ വർത്തമാനം

August 12, 2015

അവാർഡുകളുടെ കളി പലപ്പോളും അങ്ങിനെയാണ്. ആയുഷ്‌ക്കാലം ശാന്തിയുടെ പ്രവാചകനായിരുന്ന മഹാത്മാഗാന്ധിക്ക് ഒരിക്കലും കൊടുക്കാതിരുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം, യുദ്ധക്കൊതിയൻ എന്നറിയപ്പെടുന്ന അമേരിക്കൻ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന് കിട്ടിയിട്ടുണ്ട്! അതുകൊണ്...

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്നത് മാദ്ധ്യമങ്ങളോ? ഇവർ ചാനൽ ചർച്ചകളിലെ വൈതാളികർ! എന്തിനാണ് ഇടതുപക്ഷത്ത് ഈ ഇരുമ്പുമറ, മാദ്ധ്യമ മാഫിയയെ പൊളിക്കേണ്ടത് എങ്ങനെ? പത്രാധിപന്മാർക്ക് വംശനാശം വരുന്ന കാലത്ത് ഒരു മാദ്ധ്യമ വിചാരം

July 27, 2015

പ്രശസ്ത സാഹിത്യകാരൻ സക്കറിയ ഈയിടെ വളരെ പ്രസക്തമായ ഒരു നിരീക്ഷണം നടത്തി. ആരാണ് കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ആകുലപ്പെടുത്തുന്ന ചോദ്യത്തിന് അദ്ദേഹം കണ്ടത്തെിയ മറുപടി കേരളത്തിലെ മാദ്ധ്യമങ്ങൾ എന്നായിരുന്നു. അതു...

ഒരു ഉപതെരഞ്ഞെടുപ്പ് ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാകുന്നത് ഇങ്ങനെയാണ്; ഇവിടെ പരമ്പരാഗത വോട്ടിങ്ങ് പാറ്റേണുകൾ അട്ടിമറിയുന്നു: അരുവിക്കര തെരഞ്ഞെടുപ്പിന്റെ ചില രാഷ്ട്രീയ വിചാരങ്ങൾ

June 23, 2015

കൊള്ള, കൊല, കോഴ, വ്യഭിചാരം, ഭൂമിതട്ടിപ്പ്... ഇനിയെന്തെല്ലാം വേണ്ടാത്തതുണ്ടോ അതൊക്കെ ആരോപിതമായ ഒരു മന്ത്രിസഭയാണ് ഉമ്മൻ ചാണ്ടിയുടേത്. കരുണാകരന്റെ സുവർണകാലത്തുപോലും ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടില്ല. അതും അങ്ങേയറ്റം രാഷ്ട്രീയ പ്രബുദ്ധമെന്ന് കരുതുന്ന കേര...

മോദിയുടെ ഭരണത്തിൽ ആർക്കൊക്കെയാണ് നല്ലകാലം വന്നത്? മതഭ്രാന്തന്മാരും കോർപ്പറേറ്റുകളും പൊട്ടിച്ചിരിക്കുമ്പോൾ ജനം കരയുന്നു! സൂക്ഷിക്കുക, ഒരു ഏകാധിപതി ജനിക്കുന്നത് ഇങ്ങനെയൊക്കെയാണ്

May 27, 2015

ശ്രീരാമപാദുകം മുന്നിൽവച്ച് രാജ്യം ഭരിക്കുന്ന കാലത്ത്, കാട്ടിൽപോയി ഭരതൻ ജ്യേഷ്ഠനെ കണ്ടഭാഗം വാത്മീകി രാമായണത്തിൽ വർണിക്കുന്നുണ്ട്. രാമന്റെ ആദ്യ ചോദ്യംതന്നെ 'നിന്റെ രാജ്യത്ത് ചാർവാകന്മാർക്ക് സുഖമാണോ' എന്നാണ്. രാജാവെന്നോ പുരോഹിതരെന്നോ ഭേദമില്ലാതെ തെറ്റുക...

മമ്മൂട്ടിയോട് ചെയ്തതുകൊടിയ അനീതി; ഒരു അവാർഡുമില്ലാതെ 'മുന്നറിയിപ്പിനെ' തമസ്‌ക്കരിച്ചത് എന്തുകൊണ്ട്? 'ഹൗ ഓൾഡ് ആർ യു'പോലെയുള്ള പീറ പടങ്ങളെയാണോ ജൂറി പ്രോത്സാഹിപ്പിക്കേണ്ടത്; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം വിമർശിക്കപ്പെടുന്നു

March 25, 2015

കഴിഞ്ഞ കാൽനൂറ്റാണ്ടായി, ഒരു ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചാലുടൻ ഒരു വിവാദം ഉറപ്പാണ്. അവാർഡ് കിട്ടാത്തതിലെ കൊതിക്കെറുവും, ചരടുവലികളിൽ പുറത്തായതിന്റെ പ്രതിഷേധവുമൊക്കെയായി കുറച്ചുകാലം അതങ്ങനെ കൊഴുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ...

ബീഫിനുപിന്നാലെ അവർ പൊറാട്ടയും നിരോധിക്കുമോ? മൈദക്കെതിരെ കുപ്രചാരണം രൂക്ഷം; ഗാന്ധിയന്മാരും, പ്രകൃതി ചികിത്സകരും, സംഘികളും ചേർന്ന് ഒരു ജനതയുടെ ഭക്ഷണശീലം അട്ടിമറിക്കുമോ?

March 16, 2015

'പൊറാട്ടാ... മൈദാ.., മൈദാ..പൊറാട്ടാ' എന്നുതുടങ്ങി, സുപ്രസിദ്ധ പ്രാസംഗികൻ അബ്ദുസമദ് സമദാനിയുടെ ശൈലിയെ കണക്കിന് പരിഹസിക്കുന്ന ഒരു ഓഡിയോ കഴിഞ്ഞ ഏതാനും വർഷങ്ങളായി മലബാറിൽ ഹിറ്റായിരുന്നു. (പ്രത്യേകിച്ച് ഒരുകാര്യവുമില്ലാതെ, വാക്കുകൾ തിരച്ചും മറിച്ചുമിട്ട് ...

ഐസ്‌ക്രീം... സൂര്യനെല്ലി... അമൃതാനന്ദമയി.... പാമോയിൽ.... ആ കേസുകൾ ഒക്കെ ഏതുവഴിക്കാണ് പോയത്? ബാർകോഴയിലും കൊലയാളി നിസാം കേസിലും നീതി ലഭിക്കുമോ? വരൂ, കേസ് അട്ടിമറിക്കാൻ കേരളത്തിലേക്ക് വരൂ!

March 06, 2015

ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്ന് പണ്ട് തിരുവിതാംകൂറിൽ ഒരു ചൊല്ലുണ്ടായിരുന്നു. വിചാരണയ്ക്കിടെ തോക്കിലെ ഉണ്ട വിഴുങ്ങിയും, സാക്ഷികളെ അപ്രത്യക്ഷരാക്കിയും മള്ളൂരിലെപ്പോലുള്ള വക്കീലന്മാർ എത് കശ്മലനെയും രക്ഷിച്ചെടുക്കും. ഇന്നത് അൽ...

സിപിഐ(എം) ആർഎസ്എസ് ആവുന്നു; ലീഗ് എസ്ഡിപിഐയും! കേരളവും വർഗീയകലാപത്തിന് സജ്ജമാവുന്നോ? കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി, നാണവും മാനവുമില്ലാതെ കോൺഗ്രസ്; നാദാപുരം നൽകുന്ന ചില വിപൽ സൂചനകൾ

February 17, 2015

ഈ കൊച്ചുകേരളത്തെക്കുറിച്ച് നമ്മുടെയൊക്കെ അഭിമാനം എന്തൊക്കെയായിരുന്നു. ചില്ലറ അപവാദങ്ങൾ ഉണ്ടെങ്കിലും വർഗീയതയും, ജാതിഭ്രാന്തും, ദുരഭിമാനഹത്യയും ഒന്നുമില്ലാത്ത മതിനിരപേക്ഷ നാട്. തമിഴനും, ബംഗാളിക്കുമെന്നപോലെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും ഒരുപോലെ ജീവിച്ചുപോ...

ഒരു വിഭാഗം ന്യൂജൻ സിനിമക്കാർ 'വലിച്ചു' തീരുന്നു; നിങ്ങളിൽ പാപം ചെയ്യാത്തവർ ഷൈൻ ടോമിനെ കല്ലെറിയുക! ലഹരി വിമുക്ത പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ സ്വന്തം കർമ്മമേഖലയെ ശുദ്ധീകരിക്കാൻ വാ തുറക്കുമോ? 'അമ്മയും', 'മാക്ടയും' നിലപാട് വ്യക്തമാക്കണം

February 02, 2015

ഒന്നര വർഷം മുമ്പ് മലയാളത്തിലെ ഒരു പ്രമുഖ നടൻ പറഞ്ഞിരുന്നു. ' ഇക്കണക്കിനാണ് പോവുന്നതെങ്കിൽ കേരളത്തിലെ ന്യൂ ജനറേഷൻ സിനിമാ തരംഗം വലിയ വിപത്തിലേക്കാണ് നീങ്ങുതെന്ന്.' പ്രശ്‌നം നമ്മുടെ സിനിമാ യുവത്വത്തിന്റെ 'വലി'തന്നെയാണ്. ഒരു വിഭാഗം ന്യൂജൻ സിനിമക്കൊപ്പം വ...

ദേശീയ ഗെയിംസ്: വെളിവാകുന്നത് മാദ്ധ്യമ മാഫിയയുടെ ഭീകര രൂപം! മനോരമക്കും മോഹൻലാലിനുമൊക്കെ വെറുതെ കോടികൾ കൊടുത്തോളൂ; പക്ഷേ ഞങ്ങൾക്കും കിട്ടണം പണം, ഇല്ലെങ്കിൽ ഞങ്ങൾ എഴുതി നാറ്റിക്കും!

January 29, 2015

മലബാറിലൊക്കെ നന്നായി ഉപയോഗിക്കുന്ന 'എരപ്പത്തരം' എന്ന സമാനതകളില്ലാത്തതും ഒന്നാന്തരമൊരു വാക്കിന്റെ ഇംഗ്ലീഷ് തർജ്ജമയെന്താണെന്ന് ഒരു സി.ബി.എസ്.ഇ അദ്ധ്യാപകൻ ഈയിടെ ചോദിച്ചിരുന്നു. സി.ബി.എസ്.ഇ സ്‌കൂളുകൾ വ്യാപകമാവുകയും കുട്ടികൾക്ക് മലയാളത്തേക്കാൾ ആംഗലേയം സുപ...

മാണിയെ ഇനിയെന്തിനാണ് നാം മാണി സാറേന്ന് വിളിക്കുന്നത്? കൈയേറ്റക്കാർക്കും, കള്ളുക്കച്ചവടക്കാർക്കും, ക്വാറിമാഫിയക്കും വേണ്ടി എന്തിനാണ് ഒരു പാർട്ടി; തുടങ്ങേണ്ടത് കേരളാ കോൺഗ്രസുകളെ നിരോധിക്കാനുള്ള കാമ്പയിൻ!

January 25, 2015

'എന്തിനാണ് നമ്മൾ മന്ത്രിമാരെകാണുമ്പോൾ സാറേ, സാറേ എന്ന് വിളിച്ച് എഴുന്നേറ്റ് ഓഛാനിച്ച് നിൽക്കുന്നത്. നമ്മളുടെ ചെലവിൽ ജീവിക്കുന്ന മന്ത്രി നമ്മെക്കണ്ടാൽ എഴുനേറ്റ് നിൽക്കയാണ് വേണ്ടത്. അവന്റെ മദ്യപാനവും വ്യഭിചാരവുംപോലും നമ്മുടെ ചെലവിലാണ്. ആ പ്രായത്തെ ബഹുമ...

കുത്തഴിഞ്ഞ സംഘാടനം, ലീഗുകാരുടെ ജാഡ, അപ്പീലുകളുടെ പ്രവാഹം, നേരം പുലർന്ന് അവസാനിക്കുന്ന മൽസരങ്ങൾ, കുഴഞ്ഞുവീഴുന്ന കുട്ടികൾ; കോഴിക്കോട് സ്‌കൂൾ കലോൽസവം ദേശീയ ഗെയിംസ് സംഘാടനം പോലെ നാണക്കേട്!

January 19, 2015

ഉളുപ്പില്ലാത്തവന് ആസനത്തിൽ ആൽ മുളച്ചാൽ അതും ഒരു തണൽ എന്ന പഴഞ്ചൊല്ലിന്റെ യഥാർത്ഥരൂപം അറിയണമെങ്കിൽ ഇപ്പോൾ കോഴിക്കോട്ട് നടക്കുന്ന കേരള സ്‌കൂൾ കലോൽസവത്തിലേക്ക് ഒന്നുവരണം. അപ്പീലും, തല്ലും പാതിരാവരെ നീളുന്ന മൽസരങ്ങളുമായി കുളമായിട്ടും നമ്മുടെ വിദ്യാഭ്യാസ മ...

MNM Recommends