Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരൂ, നമുക്ക് ചുംബിക്കാനായി ആൾദൈവങ്ങളുടെ അടുത്തേക്ക് പോകാം; മറകെട്ടിയുയർത്തിയ കാപ്പിക്കടകൾ ഉണ്ടാകുന്നതെങ്ങനെയാണ്? ചുംബനസമരാനന്തര കേരളത്തിലെ ചില വിപത്‌സൂചനകൾ

വരൂ, നമുക്ക് ചുംബിക്കാനായി ആൾദൈവങ്ങളുടെ അടുത്തേക്ക് പോകാം; മറകെട്ടിയുയർത്തിയ കാപ്പിക്കടകൾ ഉണ്ടാകുന്നതെങ്ങനെയാണ്? ചുംബനസമരാനന്തര കേരളത്തിലെ ചില വിപത്‌സൂചനകൾ

എം മാധവദാസ്

'കൊച്ചിയിൽ ചുംബനത്തിന് നൂറുരൂപയിലേറെ വിലയുണ്ട്. കൊല്ലത്തുപോയാൽ അത് സൗജന്യമായി കിട്ടും.' ആൾദൈവസംസ്‌ക്കാരം കേരളത്തെ കെട്ടിപ്പുണരുന്നതുകണ്ട്, അന്ന് കവിയും കലാപകാരിയുമായ ബാലചന്ദ്രൻ ചുള്ളിക്കാട് കാൽനൂറ്റാണ്ടുമുമ്പ് പറഞ്ഞ കാര്യമാണിത്. ഇന്നത് അൽപ്പം മാറ്റിപ്പറയേണ്ടിയിരിക്കുന്നു. ഒരു പ്രതിഷേധത്തിന്റെ പേരിൽപ്പോലും പരസ്യമായി ചുംബിക്കാൻ ശ്രമിച്ചാൽ പൊലീസും, സകല വർഗീയവാദികളും ചേർന്ന് നിങ്ങളെ അടിച്ചോടിക്കും. എന്നാൽ മാതാ അമൃതാന്ദമയി അടക്കമുള്ള ഇന്ത്യയിലെ ഏതെങ്കിലുമൊരു ആൾ ദൈവത്തിന്റെ സങ്കേതത്തിൽ എത്തിയാലോ, അവിടെ നിങ്ങൾക്ക് ചുംബിക്കാം, ആടിപ്പാടി ജീവിതം ആനന്ദോത്സവമാക്കം. അതിന് പൊലീസ് നിങ്ങൾക്ക് സംരക്ഷണവും തരും. ലജ്ജാകരം എന്നല്ലാതെ എന്താണിതിന് പറയുക!

ചുംബന സമരത്തിന്റെ വിവാദകോലാഹലങ്ങളൊക്കെ ഏതാണ്ട് അവസാനിച്ചെങ്കിലും ഇപ്പോൾ ഈ കുറിപ്പെഴുതുന്നത് ഒരു കാരണം കൊണ്ടാണ്. ഈയിടെ ഒരു സുഹൃത്തിന്റെ നിർബന്ധപ്രകാരം കൊച്ചിയിൽ പണ്ഡിറ്റ് ഡബിൾ ശ്രീ രവിശങ്കറിന്റെ അനുയായികൾ നടത്തുന്ന ആനന്ദോത്സവ മഹാമഹം കാണേണ്ടിവന്നു. അവിടെ പാട്ടുണ്ട് (സന്യാസി പുഴുത്തു മരിച്ചാലും സമാധിയെന്ന് പറയുന്നതുപോലെ റാപ്പ് മ്യൂസിക്കിനെ അനുസ്മരിക്കുന്ന ഈ അതിദ്രുത ഗാനങ്ങൾക്കും ഭജനയെന്നാണ് പറയുക!) നൃത്തമുണ്ട്, ആലിംഗനമുണ്ട്, ചുംബനമുണ്ട്. പാട്ടിന്റെ ഹിസ്റ്റീരിയയിൽ ചിലർ പൊട്ടിച്ചിരിക്കുന്നു, ചിലർ പൊട്ടിക്കരയുന്നു. പെറ്റമ്മയോട് നല്ലവാക്കുപറയാനോ, കെട്ടിയവൾക്ക് ഒരുമ്മകൊടുക്കാനോ സമയമില്ലാത്ത ടെക്‌നോക്രാറ്റുകളും ഉദ്യോഗസ്ഥരുമൊക്കെയാണ്, വലിയ തുക ഫീസുകൊടുത്ത് ആനന്ദത്തെ വിലക്കുവാങ്ങി ആഘോഷിക്കുന്നത്. ആത്മീയതയുടെ ഒരു പരിവേഷമുണ്ടെന്നല്ലാതെ ചുംബന സമരക്കാരെപ്പോലെ ശരീരങ്ങൾ തമ്മിൽ സ്പർശിക്കുമ്പോഴുണ്ടാകുന്ന ആന്ദനം തന്നെയല്ലേ ഇവർ പങ്കുവെക്കുന്നത്.

ഇത് നമ്മുടെ ഭാവിയിലേക്കുള്ള ഒരു സൂചകം കൂടിയാണ്. എന്തിനും ഏതിനും വിലക്കുകൾ മാത്രമുള്ള ഒരു സമൂഹത്തിൽ ഇനി വരാൻപോകുന്നത് ആൾദൈവങ്ങളുടെ വലിയ ആനന്ദോത്സവ വിപണിയായിരിക്കും. പ്രസാദമായി കോഴി ബിരിയാണി വിതരണംചെയ്ത് ചരിത്രത്തിൽ ഇടം പടിച്ച സിനിമാ സ്വാമിയെന്നപേരിൽ അറിയപ്പെടുന്ന കോഴിക്കോട് കാരന്തൂരിലെ സുനിൽ സ്വാമിയും, ലൈഗിക പീഡനക്കേസിൽ അകത്തായ സന്തോഷ്മാധവനും തൊട്ട് സത്യസായിബാബവരെയുള്ള ഇന്ത്യൻ ആൾ ദൈവങ്ങളെയെടുത്ത് പരിശോധിച്ചുനോക്കൂ. അവരൊക്കെ പാട്ടും നൃത്തവും സ്പർശവും ആലിംഗനവും ചുംബനവും മനുഷ്യനു നൽകുന്നു ഊർജത്തെ നന്നായി മുതലെടുത്ത് വളർന്നവരാണ്. അതിർത്തിൽ തമിഴ്‌നാട് ബാർ തുറക്കുന്നതുപോലെ, കേരളത്തിൻെ ഈ മനോഘടന നന്നായി പഠിച്ചെന്നോണം കൂടുതൽ കുടുതൽ ആനന്ദോൽസവക്കാർ ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കയാണ്.

വിവാദ കാപ്പിക്കടകൾ ഉണ്ടാകുന്നത്?

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാൾ അനുഗൃഹീതരാണ് നമ്മൾ കേരളീയർ എന്നതിൽ തർക്കമൊന്നുമില്ല. താരതമ്യേന നല്ല കാലാവസ്ഥയും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും. ഉച്ചപ്പണിയെന്നപേരിൽ രാവിലെ ഒൻപതുതൊട്ട് ഉച്ചയ്ക്ക് ഒരുമണിവരെ, ലുങ്കി അഴിച്ചുടുത്തും വെളിച്ചംമറഞ്ഞും നിന്നാൽപോലും 800 രൂപവരെ കിട്ടുന്ന സ്ഥലം. (മണൽ മാഫിയക്ക് എസ്‌കോർട്ട്‌പോവുന്നവനുണ്ട് രണ്ടുമണിക്കൂറിന് 2000രൂപ!) അടിസ്ഥാനവർഗത്തിന് കേരളത്തിൽ ദാരിദ്രമുണ്ടെങ്കിലും, ഭൂരിപക്ഷംവരുന്ന മധ്യവർഗം പൊതുവെ സാമ്പത്തികമായ സുരക്ഷിതരാണ്. (അല്ലെങ്കിൽ കടംവാങ്ങിയും ലോണെടുത്തും സമ്പന്നരാണെന്ന പ്രതീതിയുയർത്താൻ അവർ ശ്രമിക്കുന്നു) അത്തരമൊരു സുഖശീതളിമയിൽ കഴിയുന്ന ഒരു പ്രദേശത്തെ ജനങ്ങൾക്ക് വേലപോലെതന്നെ പ്രധാനമാണ് വിനോദവും. എന്നാൽ കുറേ അമ്യൂസ്‌മെന്റ് പാർക്കുകളും, തീയേറ്റകളുമല്ലാതെ എന്താണ് ഇവിടെ വിനോദത്തിനുള്ളത്?.എന്തിനും ഏതിനും വിലക്കുകൾ മാത്രമുള്ള ഒരു സമൂഹത്തിൽ ഇനി വരാൻപോകുന്നത് ആൾദൈവങ്ങളുടെ വലിയ ആനന്ദോത്സവ വിപണിയായിരിക്കും. പ്രസാദമായി കോഴി ബിരിയാണി വിതരണംചെയ്ത് ചരിത്രത്തിൽ ഇടം പടിച്ച സിനിമാ സ്വാമിയെന്നപേരിൽ അറിയപ്പെടുന്ന കോഴിക്കോട് കാരന്തൂരിലെ സുനിൽ സ്വാമിയും, ലൈഗിക പീഡനക്കേസിൽ അകത്തായ സന്തോഷ്മാധവനും തൊട്ട് സത്യസായിബാബവരെയുള്ള ഇന്ത്യൻ ആൾ ദൈവങ്ങളെയെടുത്ത് പരിശോധിച്ചുനോക്കൂ. അവരൊക്കെ പാട്ടും നൃത്തവും സ്പർശവും ആലിംഗനവും ചുംബനവും മനുഷ്യനു നൽകുന്നു ഊർജത്തെ നന്നായി മുതലെടുത്ത് വളർന്നവരാണ്. അതിർത്തിൽ തമിഴ്‌നാട് ബാർ തുറക്കുന്നതുപോലെ, കേരളത്തിൻെ ഈ മനോഘടന നന്നായി പഠിച്ചെന്നോണം കൂടുതൽ കുടുതൽ ആനന്ദോൽസവക്കാർ ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കയാണ്. 

ഈ സാമൂഹിക സാഹചര്യമാണ് ബാറുകളിൽവരെ തിരക്കുകൂട്ടുന്നത്. വിദേശരാജ്യങ്ങളിലൊക്കെ ഓരോ ഏജ്ഗ്രൂപ്പിന്റെയും താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള വിവിധ വിനോദ ആനന്ദ പദ്ധതികളുണ്ട്. ചൂണ്ടയിടൽ ക്ലബുകളും, കെന്നൽ ക്ലബുകളും, തൊട്ട് ബൈക്ക് റൈസേർഴ്‌സ് ഗ്രൂപ്പ് തൊട്ട് അഡ്വഞ്ചർ സ്പോർട്സ് വരെ നീളുന്ന വലിയ കൂട്ടായ്മകൾ. വൈകുന്നേരങ്ങളിൽ യുവജനങ്ങൾ കമിതാക്കളുമായി കറങ്ങാൻപോവും. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊക്കെ ആളുകൾ പ്രായഭേദമന്വേ സായാഹ്നങ്ങളിൽ ഫുട്ബോൾ ഗ്രൗണ്ടിലേക്കാണ് ഇറങ്ങുക. ഒന്നുകിൽ കളിക്കാൻ, അല്ലെങ്കിൽ കളികാണാൻ. അല്ലാതെ നമ്മൂടെ നാട്ടിലെപോലെ മദ്യപിക്കുക മാത്രമല്ല വൈകുന്നേരങ്ങളിലെ ഏക പരിപാടി. എഴുത്തുകാരൻ ബെന്യാമീൻ ഈയിടെ ചൂണ്ടിക്കാട്ടിയതുപോലെ, എല്ലാവർക്കും വന്നിരിക്കാവുന്ന പൊതുഇടങ്ങൾ വല്ലാതെ കുറയുന്ന കേരളത്തിൽ, പുരുഷന്മാർക്കെങ്കിലും ഒന്നിച്ചിരിക്കാൻ കഴിയുന്നത് ബാറുകളിലാണ്.

നല്ല ഭക്ഷണവും ജോലിയുംകൊണ്ട് മാത്രം തൃപ്തിപ്പെടുന്നതല്ല ആധുനിക മനുഷ്യമനസ്സ്. അതുമനസ്സിലാക്കി പൊതു ഇടങ്ങൾ വർധിപ്പിക്കയും മറ്റ് വിനോദാപാദികൾ ഉണ്ടാക്കയുമാണ് ആധുനിക സിവിൽ സമൂഹത്തിലേക്ക് നീങ്ങുന്ന നാം ചെയ്യേണ്ടത്. (ബാറുകളെയും ആൾദൈവങ്ങളെയും ഒരുപോലെ പൊളിക്കാൻ ഇതേ മാർഗമുള്ളൂ) അത്തരം പൊതു ഇടങ്ങൾവരുമ്പോൾ അവിടെ ആണും പെണ്ണും ഉണ്ടാവും. അവർ അടുത്തിടപഴകിയെന്നും വരും. അതിൽ പൊതുസമൂഹത്തിന് യാതൊരു കാര്യവുമില്ല.

ആണിനും പെണ്ണിനും സംസാരിക്കാനുള്ള പൊതു ഇടങ്ങൾ ഇല്ലാത്തതാണ് കോഴിക്കോട്ടെ വിവാദ ഹോട്ടൽപോലുള്ളവയെ ഉണ്ടാക്കുന്നത്. സ്ത്രീയും പുരുഷനും സ്പർശിക്കുന്നത് എന്തോ വലിയ സംഭവമായ ഒരു നാട്ടിൽ, അതിനുള്ള സൗകര്യം ഒരുക്കിയെന്നപോലെ പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകളുണ്ട്. വലിയ മറകൾ തീർത്ത് അവർ ഒരുക്കുന്ന കാപ്പിക്കടകളും മറ്റും ലക്ഷ്യമിടുന്നത് മറെറാരു ബിസിനസ് ട്രിക്കാണ്. വിദേശരാജ്യങ്ങളിലൊക്കെ ഒരു ബീച്ചിൽ രണ്ടു കമിതാക്കൾ ചുംബിക്കുന്നതുകണ്ടാൽ ആരും അവരെ ശല്യപ്പെടുത്താതെ കടന്നുപോവുകയാണ് പതിവ്. നമ്മുടെ നാട്ടിലോ, അവർക്ക് കനത്തബില്ലുകൊടുത്ത് കാപ്പിക്കടകളിൽ കയറണം! സദാചാര പൊലീസിനെതിരായ സമരത്തിന് കാരണക്കാരായെന്ന് പറയുന്ന കോഴിക്കോട്ടെ ഹോട്ടലുകാരും മലയാളികളുടെ അടിച്ചമർത്തപ്പെട്ട ലൈംഗികതയിലാണ് പിടിച്ചുനിന്നതെന്ന് പറയാതെവയ്യ. നല്ല ഭക്ഷണവും ജോലിയുംകൊണ്ട് മാത്രം തൃപ്തിപ്പെടുന്നതല്ല ആധുനിക മനുഷ്യമനസ്സ്. അതുമനസ്സിലാക്കി പൊതു ഇടങ്ങൾ വർധിപ്പിക്കയും മറ്റ് വിനോദാപാദികൾ ഉണ്ടാക്കയുമാണ് ആധുനിക സിവിൽ സമൂഹത്തിലേക്ക് നീങ്ങുന്ന നാം ചെയ്യേണ്ടത്. (ബാറുകളെയും ആൾദൈവങ്ങളെയും ഒരുപോലെ പൊളിക്കാൻ ഇതേ മാർഗമുള്ളൂ) അത്തരം പൊതു ഇടങ്ങൾവരുമ്പോൾ അവിടെ ആണും പെണ്ണും ഉണ്ടാവും. അവർ അടുത്തിടപഴകിയെന്നും വരും. അതിൽ പൊതുസമൂഹത്തിന് യാതൊരു കാര്യവുമില്ല. 

സദാചാരപൊലീസിനെ എങ്ങനെ ഇല്ലാതാക്കാം

സ്പർശവും, ആലിംഗനവും, ചുംബനവും നൽകുന്ന ഊർജ്ജം ഇനിയും വേണ്ടരീതിയിൽ അനുഭവിക്കാൻ യോഗമില്ലാത്തവരാണ് ഇന്ത്യാക്കാർ. മനുഷ്യൻ, മനുഷ്യനെ തൊടുന്നതിന് വിലക്കുന്ന അയിത്താചരണം നൂറ്റാണ്ടുകളായി നിലനിന്ന നാടാണിത്. (യേശുക്രിസ്തുവൊക്കെ കാണിച്ച എറ്റവും വലിയ അത്ഭുദം തലോടി മനുഷ്യനെ സുഖപ്പെടുത്തുകയെതാണെല്ലോ) വിദേശരാജ്യങ്ങൾ സ്ഥിരമായി സന്ദർശിക്കാറുള്ള സന്തോഷ് ജോർജ്കുളങ്ങരയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. കെട്ടിപ്പിടിച്ചും, ഉമ്മവച്ചും പരസ്പരം യാത്രയാക്കുന്ന സംഘങ്ങൾക്കിടയിൽ നിർവികാരമായി കൈവീശിനിൽക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് മലയാളികളായിരിക്കുമെന്ന്! എതിർലിംഗത്തിൽപെട്ടവരുമായി സംസാരിക്കുമ്പോൾപോലും കിട്ടുന്ന ഊർജവും ഉന്മേഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ബോയ്‌സ് ഓണലി, ഗേൾസ് ഓൺലി സി.ബി.എസ്.ഇ സ്‌കൂളുകളിൽ കെട്ടിപ്പൂട്ടിവളർത്തപ്പെട്ട ഒരു കുട്ടിക്ക് ആ വികാരംപോലും നിഷേധിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ അസഹനീയമായ ലൈംഗികാന്ത്രമായിട്ടാണ് അയാൾ വളരുന്നത്. അതവൻ, ബസിൽ 'ജാക്കിവച്ചും', മൂത്രപ്പുരയിൽ ഒളിക്കാമറവച്ചും, അയൽപക്കത്തെ കൊച്ചുകുട്ടികളെ മഞ്ച് വാങ്ങിത്തരമാമെന്ന് പറഞ്ഞ് ഉപദ്രവിച്ചും തീർക്കും. (ലൈഗികതയുടെകാര്യം വച്ചുനോക്കുമ്പോൾ മലയാളികളെപ്പോലെ ഇത്രയും യാഥാസ്തികരായ വിഭാഗം വേറെയില്ലെന്ന് എഴുത്തുകാരൻ സക്കറിയയൊക്കെ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, 'അത്താഴത്തിനും ഉറക്കത്തിനും ഇടയിലെ അൽപ്പസമയം നാം പരമ്പരാഗതമായ രീതിയിൽ ലൈംഗികതക്ക് ചെലവിടുന്നതാണ് കേരളത്തിൽ ഇത്രയധികം വിവാഹമോചനത്തിന് കാരണം'),

ഇങ്ങനെ അടിച്ചമർത്തപ്പെട്ട ലൈംഗികതയുമായി വളരുന്നവരുടെ സൂപ്പർ ഈഗോയാണ് സദാചാരപൊലീസായി വളർന്നുവരുന്നത്. തനിക്കില്ലാത്ത എന്തോഒന്ന് മറ്റുള്ളവർ അനുഭവിക്കുന്നതിന്റെ ശുദ്ധ അസൂയമൂലമാണ് ഇവർ സദാചാരവാദികളാവുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും സംസാരിക്കാനും, എല്ലാവർക്കും ചുംബിക്കാനും, എല്ലാവർക്കും സ്പർശിക്കാനും കഴിയുന്ന രീതിയിൽ സ്ത്രീപുരുഷ ബന്ധങ്ങളെ ഉദാരീകരിക്കയാണ് വേണ്ടത്. അതോടെ സദാചാരപൊലീസ് താനെ ഇല്ലാതാവും. എന്നാൽ ചുംബന സമരക്കാർ ചെയ്തതെന്താണ്, അപക്വമായ പ്രതികരണം വഴി സകല വർഗീയവാദികൾക്കും അഴിഞ്ഞാടാൻ ഒരു അവസരം ഇട്ടുകൊടുത്തു.

വർഗീയകോമരങ്ങൾ നടത്തിയ ലിറ്റ്മസ് ടെസ്റ്റ്

ഓഷോ ഇടക്കിടെ ഉദ്ധരിക്കാറുള്ള ഒരു നസറുദ്ദീൻ മൊല്ലാ കഥയുണ്ട്. തണ്ണിമത്തൻ എന്താണെന്ന് അറിയില്ലാത്ത ഒരു രാജ്യത്ത് എങ്ങനെയോ അതുണ്ടാവുന്നു. ആ നാട്ടുകാർ ആരും അത്തരമൊരു കാര്യം കണ്ടിട്ടില്ല. ഭയന്നുപോയ അവർ തൊട്ടടുത്തുള്ള ഒരു പണ്ഡിതനെ വരുത്തി കാണിച്ചു. ലോക സഞ്ചാരിയായിരുന്ന അയാൾക്ക് ചിരിയടക്കാനായില്ല. എങ്കിലും നാട്ടുകാരെ ഒന്ന് വിസ്മയിപ്പിക്കാമെന്ന് കരുതി ഇതൊരു പിശാചാണെന്ന് അയാൾ തട്ടിവിട്ടു. പച്ച നിറമുള്ള ഉരുണ്ട പിശാചിനെ മുറിച്ചപ്പോൾ, ചുവന്ന ചോരപോലത്തെ ദ്രാവകം പുറത്തു ചാടിയതുകണ്ടു നാട്ടുകാർ പിന്നോട്ടാഞ്ഞു. എന്നാൽ പണ്ഡിതനാവട്ടെ താൻ ഈ പിശാചിനെ തിന്നാൻ പോവുകയാണെന്ന് പറഞ്ഞ് തണ്ണിമത്തൻ കീറി തിന്നാൻ തുടങ്ങി. നാട്ടുകാർ ശരിക്കും ഭയന്നു. പിശാചിനെ മുറിച്ചു തിന്നുന്ന ഇയാൾ വലിയ ദുർമന്ത്രവാദിയായിരിക്കുമെന്ന് ആരോ വിളിച്ചു പറഞ്ഞു. ഇതോടെ ജനം ആ പണ്ഡിതനെ കല്‌ളെറിഞ്ഞുകൊന്നു. പിന്നീടാണ്അവർ നസറുദ്ദീൻ മൊല്ലയുടെ അടുത്തത്തെിയത്. മൊല്ലക്ക് ഇത് തണ്ണിമത്താണെന്ന് ഒറ്റനോട്ടത്തിൽതന്നെ മനസ്സിലായെങ്കിലും അത് പുറത്ത് പറഞ്ഞില്ല. ഇതു പിശാചുതന്നെയാണെന്നും എന്നാൽ താൻ ചില മന്ത്രവിദ്യകളാൽ ഇതിന്റെ ബാധയകറ്റാമെന്നും മൊല്ല പറഞ്ഞു. അപ്രകാരംചെയ്തശേഷം, ഇനി ഇത് ഒന്നാന്തരം രൂചിയുള്ള ഫലമായി മാറിയെന്നും നമുക്ക് ഏവർക്കും ഭക്ഷിക്കാമെന്നും പറഞ്ഞു. പതുക്കെ മൊല്ല ഒരു കഷ്ണം തിന്നു കാണിച്ചതോടെ നാട്ടുകാരുടെ പേടി മാറി. അവർ അത് തിന്നശേഷം മൊല്ലയെ തോളിലേറ്റി. ഈ കഥയുടെ ഗുണപാഠമെന്താണ്. വിവരമില്ലാത്ത,അന്ധവിശ്വാസം തലക്കുപിടച്ച, മൂൻവിധിക്കാരായ ഒരു സമൂഹത്തിൽ അവരെ പെട്ടന്ന് ഭയപ്പെടുത്തിയും അമ്പരപ്പിച്ചും ഒരു മാറ്റം വരുത്താമെന്ന് കരുതരുത്. നമ്മുടെ ചുംബനസമരക്കാർക്ക് പറ്റിയ അബദ്ധം അതാണ്.ന്യായം അവരുടെ ഭാഗത്താണെങ്കിലും എടുത്തുചാടിയുള്ള ഈ രീതിമൂലം എതിരാളികൾ അഴിഞ്ഞാടി.

എതായാലും കവി ഒക്ടോവിയോപാസിന്റെ വാക്കുകൾ അന്വർഥമായി. രണ്ടുപേർ ചുംബിക്കുമ്പോൾ, ലോകം കീഴ്‌മേൽ മറിയുമെന്ന് കൊച്ചി കാണിച്ചുതന്നു. ഒരു വലിയ നഗരത്തെ അക്ഷരവാർഥത്തിൽ സതംഭിപ്പിക്കാൻ വെറും അമ്പതുപേരുടെ ചുംബനത്തിന് കഴിഞ്ഞു. ഈ 'ഉമ്മസമരക്കാരെ' നേരിടാൻ ശിവസേനയും, ബജ്രംഗ്ദളും, യുവമോർച്ചയും, എസ്.ഡി.പി.ഐയും, എസ്.വൈ. എസ്സും, എസ്.കെ.എസ്.എസ്.എഫും, കാമ്പസ് ഫ്രന്റും, കെ.എസ്.യുവും അടക്കമുള്ള സകല മുള്ളുമരുട് മൂർഖൻപാമ്പുകളും ഒന്നിച്ചിരിക്കുന്നു. ഏതായാലും ആ ഒരുകാര്യത്തിൽ സന്തോഷമുണ്ട്. കേരളത്തിലെ സകല വർഗീയവാദികളും എതെങ്കിലും ഒരു വിഷയത്തിൽ ഒന്നിച്ചല്ലോ. അല്ലെങ്കിലും സ്ത്രീകളെ എങ്ങനെ കെട്ടിപ്പൂട്ടി അടിമയാക്കിവെക്കണം എന്നകാര്യത്തിൽ ഹിന്ദു മതമൗലിക വാദികളും ഇസ്ലാമിസ്റ്റുകളും തമ്മിൽ എന്നും സാമ്യമേയുള്ളൂ. പക്ഷേ ശരിക്കും ഞെട്ടിച്ചത് ഇതൊന്നുമല്ല. പൊലീസ് നോക്കിനിൽക്കെ ചൂരലുമായത്തെിയ ശിവസേനപ്രവർത്തകർ, ചുംബനസമരം കാണാനത്തെിയവരെ അടിച്ചോടിച്ചതാൺ (പൊലീസിന്റെ കൺമുമ്പിൽവച്ചാണ് പ്രതിഷേധക്കാരെ അടിച്ചോടിക്കാനുള്ള ചൂരൽവടികൾ സേനാ പ്രവർത്തകർ ഒരു ടെമ്പോയിൽ കൊണ്ടുവന്ന് ഇറക്കിയത്. മണ്ണിന്റെ മക്കൾ വാദം പറഞ്ഞ് മലയാളികളെ മുംബൈയിൽനിന്ന് അടിച്ചോടിച്ച അതേ ചൂരൽവടി!) എസ്.ഡി.പി.ഐയുടെ പ്രതിനിധിയായത്തെിയ തൊപ്പിവച്ച ഒരുത്തനൊക്കെ പൊലീസ് നോക്കിനിൽക്കെ സമരക്കാരെ വിളിച്ച പച്ചത്തെറി എഴുതാൻ കൊള്ളില്ല.ഈ 'ഉമ്മസമരക്കാരെ' നേരിടാൻ ശിവസേനയും, ബജ്രംഗ്ദളും, യുവമോർച്ചയും, എസ്.ഡി.പി.ഐയും, എസ്.വൈ. എസ്സും, എസ്.കെ.എസ്.എസ്.എഫും, കാമ്പസ് ഫ്രന്റും, കെ.എസ്.യുവും അടക്കമുള്ള സകല മുള്ളുമരുട് മൂർഖൻപാമ്പുകളും ഒന്നിച്ചിരിക്കുന്നു. ഏതായാലും ആ ഒരുകാര്യത്തിൽ സന്തോഷമുണ്ട്. കേരളത്തിലെ സകല വർഗീയവാദികളും എതെങ്കിലും ഒരു വിഷയത്തിൽ ഒന്നിച്ചല്ലോ. അല്ലെങ്കിലും സ്ത്രീകളെ എങ്ങനെ കെട്ടിപ്പൂട്ടി അടിമയാക്കിവെക്കണം എന്നകാര്യത്തിൽ ഹിന്ദു മതമൗലിക വാദികളും ഇസ്ലാമിസ്റ്റുകളും തമ്മിൽ എന്നും സാമ്യമേയുള്ളൂ. പക്ഷേ ശരിക്കും ഞെട്ടിച്ചത് ഇതൊന്നുമല്ല. പൊലീസ് നോക്കിനിൽക്കെ ചൂരലുമായത്തെിയ ശിവസേനപ്രവർത്തകർ, ചുംബനസമരം കാണാനത്തെിയവരെ അടിച്ചോടിച്ചതാൺ (പൊലീസിന്റെ കൺമുമ്പിൽവച്ചാണ് പ്രതിഷേധക്കാരെ അടിച്ചോടിക്കാനുള്ള ചൂരൽവടികൾ സേനാ പ്രവർത്തകർ ഒരു ടെമ്പോയിൽ കൊണ്ടുവന്ന് ഇറക്കിയത്. 

സദാചാരത്തിന്റെയും സംസ്‌ക്കാരത്തിന്റെയും മറയിട്ടാൽ തങ്ങൾക്ക് എന്ത് തോന്നിവാസവും നടത്താമെന്നും ഭരണകൂടം അതിൽ കാഴ്ചക്കാരായി നിൽക്കുമെന്നും മറൈൻഡ്രൈവ് മഹാസംഗമം തെളിയിക്കുന്നു. ആ രീതിയിൽ നോക്കുമ്പോൾ ചുംബന സമരം പരാജയമാണ്. സമരക്കാരെ മുൻനിർത്തി പൊലീസിന്റെയും പൊതുസമൂഹത്തിന്റെയും അമ്‌ളഗുണം അറിയാൻ വർഗീയകോമരങ്ങൾ നടത്തിയ ചെറിയ ലിറ്റ്മസ് ടെസ്റ്റായിരുന്നു ഇതെന്ന് ഇപ്പോൾ തോന്നുന്നു. ആൾക്കൂട്ടത്തെ എങ്ങനെ അക്രമാസക്തരാക്കം, നുണകൾപറഞ്ഞ് അവരെ എങ്ങനെ ഒരു സമൂഹത്തിനുനേരെ തിരച്ചുവിടാമെന്നതൊക്കെ സംഘപരിവാർ ഗുജറാത്തിൽ കൃത്യമായി പരീക്ഷിച്ചതാണ്. കേരളത്തിൽ അവർക്കതിന് കൃത്യമായ അവസരം കിട്ടിയിട്ടില്ല. അതിന്റെ മുന്നൊരുക്കായ മോക്ക് ഡ്രില്ലാണ് മറൈൻ ഡ്രൈവിൽ കണ്ടത്. തങ്ങൾ എത്ര അഴിഞ്ഞാടിയാലും കുറ്റം മുഴുവൻ എങ്ങനെ മറ്റുള്ളവരുടെ പിരടിക്കിടാമെന്നും, പൊലീസിനെയും പൊതുസമൂഹത്തെയും ഏങ്ങനെ കാഴ്ചക്കാരാക്കി മാറ്റാമെന്നും ലൈവ് ഡെമോയിലൂടെ അവർ തെളിയിച്ചു. (ചുംബനസമരത്തെ മാതൃഭൂമിപോലുള്ള മുഖ്യധാരപത്രങ്ങൾ റിപ്പോർട്ട് ചെയ്ത രീതിനോക്കൂ. എല്ലാ കുറ്റവും പ്രതിഷേധക്കാർക്ക്; ഈ വർഗീയകോമരങ്ങൾക്കുനേരെ ഒരു പ്രതിഷേധവുമില്ല)

ഒരു ചെറിയ സംഭവത്തെപ്പോലും നേരിടാനുള്ള കെൽപ്പ് കേരളാ പൊലീസിനില്ലെന്ന് ഇത് തെളിയിക്കുന്നു. ഇക്കണക്കിനാണെങ്കിൽ ഒരു വലിയകലാപമോ, ദുരന്തമോ ഉണ്ടായാൽ ഗുജറാത്ത് പൊലീസിനേക്കാൾ മോശമായിരക്കും കേരളാപൊലീസ് എന്നും ഇത് തെളിയിക്കുന്നു. (ആർഎസ്എസ് മനസ്സുള്ളയാളാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെന്ന് ആ പാർട്ടിയിൽ തന്നെ അഭിപ്രായമുള്ളതും ഇതോടൊപ്പം ചേർത്തുവായിക്കണം) ഈ വർഗീയ കോമരങ്ങൾക്ക് 'മാമാപ്പണിയെടുത്തുകൊണ്ട്' കെ.എസ്.യു ഇന്ന് ലോകത്തിലുള്ളതിൽവച്ച് ഏറ്റവും നിലവാരമില്ലാത്ത വിദ്യാർത്ഥി സംഘടനയാണെന്നും തെളിയിച്ചു. പകൽ ഖദറിട്ട് നടക്കുന്നവന്റെ മുണ്ട്, രാത്രിയിൽ പൊക്കിനോക്കിയാൽ ആർ.എസ്.എസിന്റെ കാക്കിട്രൗസർ കാണാമെന്ന് ഇ.കെ നായാനാരൊക്കെ പ്രസംഗിക്കാറുള്ളത് എത്ര സത്യമാണെന്ന് തെളിയിച്ച കെ.എസ്.യു കുട്ടികൾക്കും കൊടുക്കണം ഒരു നല്ല നമസ്‌ക്കാരം.

വാൽക്കഷ്ണം: കോഴിക്കോട്ടെ പരേതനായ രാംദാസ് വൈദ്യരെ നമിച്ചുപോവുന്നത് ഇപ്പോഴാണ്. ലോക സുന്ദരീ മൽസരത്തെ വെല്ലുവിളിച്ച് ലോക വിരൂപ മൽസരമൊരുക്കിയ വൈദ്യർക്ക് പത്തുമുപ്പത് വർഷങ്ങൾക്കുമുമ്പ് ബി.ബി.സി പോലും കവറേജ് കൊടുത്തു. കോഴിക്കോട് മാനാഞ്ചിറയിലെ പ്രസംഗങ്ങളെ സഹിച്ചതിന് അവിടുത്തെ അലക്കുകല്ലുകളെ പൊന്നാടയണിച്ച് ആദരിച്ചും, തന്നെ ഇത്രകാലം സഹിച്ചതിന് സ്വന്തംഭാര്യക്ക് പെൻഷൻ അനുവദിച്ചും വൈദ്യർ ചിരിയും ചിന്തയും ഉയർത്തുന്ന വ്യത്യസ്ത സമര പാതകൾ തുറന്നു. അതുപോലെയൊരു ആക്ഷേപഹാസ്യപരമായ ഭാവനയായിരുന്നു തെരുവിൽ ചുംബിച്ചുള്ള പ്രതിഷേധത്തേക്കാൾ ഈ 'വിവരദോഷികളുടെ' നാട്ടിൽ വേണ്ടിയിരുന്നത്. അന്നേദിവസം ചുംബനസമരക്കാർ സ്വന്തം വീട്ടിലെ അമ്മയടക്കമുള്ള വയോധികരെ ചുംബിച്ചുകൊണ്ടോ മറ്റോ പ്രതിഷേധിക്കയായിരുന്നെങ്കിൽ അത് എത്ര സർഗാത്മകമായിരുന്നേനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP