1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

സരിതക്കു വേണ്ടിയും ഒരിറ്റ് കണ്ണീർ; ഇത് ആഭാസന്മാരുടെയും ലൈംഗിക മനോരോഗികളുടെയും അനിവാര്യ വിധി; ഇവൾ പൊളിച്ചടുക്കിയത് ഇര തലതാഴ്‌ത്തി കരയുകയും വേട്ടക്കാരൻ നെഞ്ചുവിരിച്ച് നടക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി; ചരിത്രത്തിൽ വീണ്ടും താത്രിയുടെ ചിരി

April 12, 2015 | 11:26 AM IST | Permalink



സരിതക്കു വേണ്ടിയും ഒരിറ്റ് കണ്ണീർ; ഇത് ആഭാസന്മാരുടെയും ലൈംഗിക മനോരോഗികളുടെയും അനിവാര്യ വിധി; ഇവൾ പൊളിച്ചടുക്കിയത് ഇര തലതാഴ്‌ത്തി കരയുകയും വേട്ടക്കാരൻ നെഞ്ചുവിരിച്ച് നടക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി; ചരിത്രത്തിൽ വീണ്ടും താത്രിയുടെ ചിരി

കെ വി നിരഞ്ജൻ

94-ലെ എസ്.എസ്.എൽ.എൽസി പരീക്ഷയിൽ 600-ൽ 535 മാർക്കുവാങ്ങി ഉയർന്ന ഡിസ്റ്റിംങ്ങ്ഷനിൽ ജയിച്ച ഒരു പാവം സുന്ദരിക്കുട്ടി. അതും കണക്കിനും സയൻസിനും 95 ശതമാനം മാർക്കോടുകൂടി. അധികം ആരോടും സംസാരിക്കപോലുമില്ലാത്ത ഈ കൊച്ചുമിടുക്കി കലകളിലും, പ്രസംഗത്തിലും മാത്രമല്ല സയൻസ് എക്‌സിബിഷൻപോലുള്ളവയിലും നന്നായി തിളങ്ങുമായിരുന്നു. അങ്ങനെയൊരു ബ്രൈറ്റ് സ്റ്റുഡന്റിനെ ഇന്ന് നാം കാണ്ടേണ്ടത് ഡോക്ടറായോ, ഐ.ടി പ്രൊഫഷണൽ ആയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉന്നതമായ നിലയിലോ ആയിരിക്കണം. പക്ഷേ കാലത്തിന്റെ കാവ്യ നീതി ഇങ്ങനെയായിരുന്നു.

ആ കുട്ടിയാണ് ഇന്ന് കേരള രാഷ്ട്രീയത്തെ സ്വന്തം പാവാടച്ചരടിലിട്ട് അമ്മാനമാടുന്ന സാക്ഷാൽ സരിത എസ്. നായർ! എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയതിന് എം എൽ എ ശോഭനാജോർജിൽനിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങിയ തങ്ങളുടെ ആ ഭാവി വാഗ്ദാനമാണ് ഇന്ന് ഈ നിലയിൽ എത്തിയതെന്ന് ഓർക്കുമ്പോൾ ചെങ്ങന്നൂരിലെ അദ്ധ്യാപികമാർക്കും അയൽവാസികൾക്കും ഒരേപോലെ അമ്പരപ്പാണ്.

ഈ സംഭോഗ കഥകളുടെയും നീണ്ട സ്മാത്തവിചാരങ്ങൾക്കൊടുവിലും ആരും ചിന്തിക്കുന്നില്ല. എങ്ങനെ നമ്മുടെ കേരളത്തിൽ ഒരു സരിതാ നായർ ഉണ്ടായി. എവിടെയാണ് അവൾക്ക് ജീവിതം കൈവിട്ടുപോയത്? തനിക്ക് എന്തായാലും ഒരു ചുക്കുമില്ലെന്നമട്ടിൽ ചാനലുകളിൽ ഉരുളക്കുപ്പേരിപോലെ കത്തിക്കയറുമ്പോഴും സൂക്ഷിച്ചുനോക്കിയാൽ ഉള്ളിന്റെ ഉള്ളിൽ ആ പഴയ പെൺകുട്ടി കരയുകയാണെന്ന് കാണാം.

സരിതാ നായർമാർ ഉണ്ടാകുന്ന വിധം
മുൻ ലൈംഗികത്തൊഴിലാളിയും ഇന്ന് സെകസ് വർക്കേഴ്‌സിന്റെ പുരോഗതിക്കായുള്ള സംഘടനാ പ്രവർത്തകയുമായ നളിനി ജമീല, അഞ്ചെട്ടുവർഷംമുമ്പ് കേരളത്തെ പടിച്ചുകുലുക്കിയ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്, എന്തിനാണ് താൻ ഈ തൊഴിൽ തെരഞ്ഞെടുത്തതെന്ന്. വീട്ടുജോലിക്കുനിന്നാലും, ഷോപ്പിൽ സെയിൽസ് ഗേളായാലും, മണ്ണുചുമക്കാൻപോയാലും തൊഴിലുടമയായ പുരുഷന് വേണ്ടത് അവളുടെ ശരീരമാണ്. വീട്ടുജോലിക്കുനിന്നാലും, ഷോപ്പിൽ സെയിൽസ് ഗേളായാലും, മണ്ണുചുമക്കാൻപോയാലും തൊഴിലുടമയായ പുരുഷന് വേണ്ടത് അവളുടെ ശരീരമാണ്. തൊഴിൽ സ്ഥിരതക്കും മറ്റുമായി വിവിധ ഘട്ടങ്ങളിൽ അവൾ അർധസമ്മതത്തോടെ ലൈംഗിക ചൂഷണത്തിന് ഇരയായി. അങ്ങനെയാണെങ്കിൽ താരതമ്യേന സുരക്ഷിതവും അധ്വാനംകുറഞ്ഞതും മെച്ചപ്പെട്ടവരുമാനവുമുള്ള ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞാൽ എന്താണ് കുഴപ്പമെന്ന, അല്പം അപകടകരമായ ആശയം അവർ മുന്നോട്ടുവെയ്ക്കുന്നു. സ്വന്തംജീവിതത്തിൽ അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. തൊഴിൽ സ്ഥിരതക്കും മറ്റുമായി വിവിധ ഘട്ടങ്ങളിൽ അവൾ അർധസമ്മതത്തോടെ ലൈംഗിക ചൂഷണത്തിന് ഇരയായി. അങ്ങനെയാണെങ്കിൽ താരതമ്യേന സുരക്ഷിതവും അധ്വാനംകുറഞ്ഞതും മെച്ചപ്പെട്ടവരുമാനവുമുള്ള ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞാൽ എന്താണ് കുഴപ്പമെന്ന, അല്പം അപകടകരമായ ആശയം അവർ മുന്നോട്ടുവെയ്ക്കുന്നു. സ്വന്തംജീവിതത്തിൽ അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. (മലയാളി പുരുഷന്റെ ലൈംഗിക വൈകൃതം പച്ചക്ക് പുറത്തുകൊണ്ടുവന്ന പുസ്തകമായിരന്നു അത്. മദ്യപിച്ചത്തെി രതി വൈകൃതത്തിന് ക്ഷണിക്കുന്ന ഭർത്താവിനെ താങ്ങാനാവാതെ, ഭാര്യമാർ ലൈംഗിക തൊഴിലാളികളെ കാശുതന്ന് കൂട്ടിക്കൊണ്ടുപോയി ഭർത്താവിന് കാഴ്ചവെക്കുന്ന അനുഭവവും അവർ പങ്കുവെക്കുന്നു!)

ഈ എപ്പിസോഡിന്റെ അല്പം വിപുലീകൃതമായ കാര്യമായിരിക്കണം സരിതയുടെ ജീവിതത്തിലും സംഭവിച്ചത്. സരിത ഒരു ലൈംഗികത്തൊഴിലാളിയല്ല. പക്ഷേ ഏത് തൊഴിലെടുക്കുമ്പോഴും സ്ത്രീയുമായി ലൈംഗിക ബന്ധത്തിനുള്ള സാധ്യത പരമാവധി ഉപയോഗിക്കുന്ന കേരളീയ പുരുഷന്റെ ഇരയാണവൾ.

ആജീവനാന്തം തട്ടിപ്പുമായി ജീവിക്കണമെന്ന് ചെറുപ്പത്തിലേ അവൾ തീരുമാനിച്ച് ഉറപ്പിച്ചതൊന്നുമല്ലല്ലോ. വിദ്യാഭ്യാസകാലത്തുതന്നെ പിതാവ് മരണപ്പെടുകയും കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയും ചെയ്തില്ലായിരുന്നെങ്കിൽ ആ ജീവിതം ഇങ്ങനെ ആവുമായിരുന്നുന്നില്ല. എൻ.എസ്.എസിൽ ആദ്യം പ്യൂണും പിന്നീട് ക്ലർക്കുമായ സരിതയുടെ പിതാവ് സാമ്പത്തിക പ്രതിസന്ധിമൂലം ജീവനൊടുക്കയായിരുന്നെന്നാണ് അറിയുന്നത്. എസ്.എസ്.എൽ.സിയും പോളിടെക്ക്‌നിക്കും (അന്ന് പെട്ടെന്ന് ജോലികിട്ടുമെന്ന് കരുതി പോളിടെക്ക്‌നിക്കിൽ ചേർക്കുന്ന രീതിയുണ്ടായിരുന്നു). നല്ല മാർക്കിൽ പാസായിട്ടും സരിതക്ക് ഒരു ജോലി ലഭിച്ചില്ല. ലക്ഷങ്ങൾ മുടക്കി എൻജിനീയറിങ്ങ് കോളജിൽ ചേർക്കാൻ അവൾക്ക് ആരാണ് ഉള്ളത്. ഒരു പ്രണയത്തിന്റെ പരാജയവും ഇഷ്ടമില്ലാത്ത ആദ്യവിവാഹവും അവളെ മാനസികയായി തകർത്തിരിക്കണം. കോലഞ്ചേരിയിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ ജോലിയാണ് സരിതയെ ആകെ മാറ്റിമറിച്ചത്. രാജാവിന്റെ മകനിൽ മോഹൻലാലിന്റെ ക്ലാസിക് ഡയലോഗുപോലെ ഒരു അഴക്കുചാൽ ചെന്ന് മറ്റൊന്നിൽ ചേരുന്നു. അങ്ങനെ ആകെ മുങ്ങിയാൽ കുളിരില്ലാത്ത അവസ്ഥ. എല്ലാവർക്കും വേണ്ടത് തന്റെ ശരീരമാണെന്നും ശരീരംതന്നെയാണ് തന്റെ മൂലധനമെന്ന് സരിത തിരിച്ചറിഞ്ഞതും ഇക്കാലത്തായിരിക്കണം.

പിന്നീടാണ് ചക്കിക്കൊത്ത ചങ്കരൻ എന്നപോലെ സരിതയുടെ ജീവിത്തിലേക്ക് ബിജുരാധാകൃഷ്ണനെന്ന ലക്ഷണമൊത്ത ക്രിമിനൽ കടന്നുവരുന്നത്. അപ്പോഴേക്കും സരിത ആദ്യ ഭർത്താവിൽനിന്ന് വിവാഹമോചനവും നേടിയിരുന്നു. ലോകബാങ്ക് ഉദ്യോഗസ്ഥരായിപ്പോലും വേഷമിട്ട് ഇവർ തട്ടിപ്പു നടത്തി. സരിത ആദ്യമായി ജയിലാവുന്നതും ഈ കേസിലാണ്. അവർക്ക് ഒരു കുട്ടി ജനിച്ചതും ജയിലിൽ വച്ചാണ്. അഴിക്കുള്ളിൽനിന്ന് പുറത്തിറങ്ങിയ സരിത ലക്ഷ്മിയായി തിരുവനന്തപുരത്ത് പുനർജ്ജനിച്ചു. പിന്നുടുള്ളതെല്ലാം ആരോടും പ്രത്യേകിച്ച് പറയേണ്ടതലില്ലല്ലോ?

പക്ഷേ ഇവിടെ നാം ശ്രദ്ധിക്കേണ്ടകാര്യം പൊതുപ്രവർത്തകരും സിനിമാനടന്മാരും വ്യവസായികളും അടങ്ങുന്ന നമ്മുടെ പൊതുസമൂഹം ഒരു സ്ത്രീയോട് പൊരുമാറുന്നത് എങ്ങനെയാണ്. കേരളത്തിലേയ്ക്ക് വരുന്ന ഏത് ബിസിനസ് സംരംഭകയും സരിത നൽകിയ പാഠങ്ങൾ ഓർത്തുവെയ്‌ക്കേണ്ടതാണ്.

ആഭാസന്മാരുടെയും ലൈംഗിക മനോരോഗികളുടെയും നാട്!

രിതയെ ഒരു വ്യവസായ സംരഭകയായി കാണാൻ കഴിയുമോ എന്നത് ഇപ്പോഴും തർക്ക വിഷയമാണ്. ടീം സോളാർ ഒരു സാങ്കല്പിക കമ്പനി മാത്രമായിരുന്നെന്ന് പറയുന്നവരും അങ്ങനെയല്ല ആത്മാർഥമായി സോളാർ പ്ലാന്റുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിച്ച് ഒരു വ്യവസായം കെട്ടിപ്പടുക്കയയായിരുന്നു അവരുടെ ലക്ഷ്യമെന്നും അഭിപ്രായമുള്ളവരുമുണ്ട്. പക്ഷേ ഇവിടെ സരിതതന്നെ പറഞ്ഞ ഒരുകാര്യമുണ്ട്. നമ്മൾ ഒരു രാഷ്ട്രീയക്കാരനെ കാണുന്നു, അതുശരിയാക്കിത്തരാം ഇതു ശരിയാക്കിത്തരാം എന്നൊക്കെ കിഞ്ചന വർത്തമാനം പറഞ്ഞ് അയാൾ കാര്യം നേടുന്നു. ഒരു ഫയൽപോലും അനങ്ങുന്നില്ല! ഉമ്മൻ ചാണ്ടിയുടെ ബഡായികൾകേട്ട് കേരളത്തിലേക്ക് ബിസിനസിനുവരുന്നവർ നമ്മുടെ ഭരണയന്ത്രത്തിന്റെ പൊതു അവസ്ഥകൂടി മനസ്സിലാക്കണം.പച്ചയ്ക്ക് പറയട്ടെ. പണവും പെണ്ണുമില്ലാതെ ഒന്നും നടക്കില്ല എന്ന രീതി നമ്മുടെ കേരളത്തിലടക്കം വന്നുചേർന്നിരക്കുന്നു. അതുകൊണ്ടുതന്നെയാണ് സോളാർകേസ് വെറും പണാപഹരണ കേസല്ലാതാവുന്നതും. ഉഭയ സമ്മത പ്രകാരമുള്ള രതി തെറ്റൊന്നുമല്ല. പക്ഷേ സർക്കാർ ചെലവിൽ നെറ്റ് വർക്ക് മാർക്കറ്റിങ്ങിലെന്നപോലെ ഒരു സ്ത്രീയുടെ ശരീരം കൈമാറി ആസ്വദിക്കയാണിവർ. പച്ചയ്ക്ക് പറയട്ടെ. പണവും പെണ്ണുമില്ലാതെ ഒന്നും നടക്കില്ല എന്ന രീതി നമ്മുടെ കേരളത്തിലടക്കം വന്നുചേർന്നിരക്കുന്നു. (പണ്ട് നമ്മുടെ വയലാർ രവി കർണാടകയിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നിരീക്ഷകനായിപോയപ്പോൾ, അവിടുത്തെ കോൺഗ്രസ് നേതൃത്വം വേണ്ടാത്തപണിക്കൊന്നും പോവരുത്, ഒന്നും ശരിയാവിലല്ലെന്ന് വനിതാ സ്ഥാനാർത്ഥി മോഹികളെ ഉപദേശിച്ചത് അങ്ങാടിപ്പാട്ടായിരുന്നു). അതുകൊണ്ടുതന്നെയാണ് സോളാർകേസ് വെറും പണാപഹരണ കേസല്ലാതാവുന്നതും. ഉഭയ സമ്മത പ്രകാരമുള്ള രതി തെറ്റൊന്നുമല്ല. പക്ഷേ സർക്കാർ ചെലവിൽ നെറ്റ് വർക്ക് മാർക്കറ്റിങ്ങിലെന്നപോലെ ഒരു സ്ത്രീയുടെ ശരീരം കൈമാറി ആസ്വദിക്കയാണിവർ. ജനങ്ങളുടെ കാശെടുത്ത് സ്റ്റേറ്റ് കാറിൽപോയി, ഔദ്യോഗിക വസതികളിലും എന്തിന് പാർട്ടി ഓഫീസുകളിൽ പോലും ഈ എരപ്പകൾ മദ്യപിച്ച് ഛർദ്ദിച്ചും, ശുക്ല വിസർജനം നടത്തിയും ജനാധിപത്യത്തെ പരിഹസിക്കുന്നു. ആണായിപ്പിറന്ന മാവോയിസ്റ്റുകൾ ആരെങ്കിലും ഈ നാട്ടിൽ ഉണ്ടെിൽ ഈ ആഭാസന്മാരെ '22 ഫീമെയിൽ കോട്ടയം' സിനിമയിൽ ചെയ്തപോലെ ചെയ്യേണ്ടതാണ്.

സരിതയ്ക്ക് സംഭവിച്ചത് എന്താണെന്ന് ഇപ്പോൾ നമുക്കൊക്കെ എകദേശം ഊഹിക്കാവുന്നതാണ്. കെ.സി വേണുഗോപാൽ എന്ന 'രാക്ഷസരാജാവ്', കേന്ദ്ര ഊർജ സഹമന്ത്രിയെന്ന പദവിവച്ച് അത് ശരിയാക്കിത്തരാം, ഇത് ഇങ്ങനെയാക്കാമെന്നൊക്കെ പ്രലോഭനം നൽകി അവളെ ആവോളം ഉപയോഗിക്കുന്നു. ഒരു കാര്യവും നടക്കുന്നില്ല. എല്ലാ പെൺവാണിഭറാക്കറ്റിലുമെന്നപോലെ ഒരു ഘട്ടം കഴിയുമ്പോൾ ആയാൾ മന്ത്രി എ.പി അനിൽകുമാറിനെയോ, അടൂർ പ്രകാശിന്റെ അടുത്തേക്കോ സരിതയെ റഫർചെയ്ത് തടിയൂരുന്നു. അപ്പോഴേയ്ക്കും കടംകയറി വലഞ്ഞ സരിതയാവട്ടെ എന്തു വിട്ടുവീഴ്ചക്കും തയാറാവുന്ന മാനസികാവസ്ഥയിലേക്ക് മാറിയിട്ടുണ്ടാവും. ആലപ്പുഴയിൽ മാത്രംപോരല്ലോ സോളാർ, എല്ലായിടത്തും വേണ്ടെ. അങ്ങനെ ഹൈബി മുതൽ വിഷ്ണുനാഥ് വരെ ഇത് മുതലെടുക്കുന്നു. (സരിതയെ ഒരിടത്ത് എത്തിക്കുന്നതിനെചൊല്ലി ജോപ്പനും ഗൺമാനും തമ്മിൽ അടിവരെ നടന്നതായി പറയുന്നു). പട്ടിണികിടന്ന് തുലയുന്നവർക്ക് ചക്കക്കൂട്ടാൻ കിട്ടിയ അവസ്ഥയാണ് ഇവർക്ക്. എന്നും ഇങ്ങനെ ചാനലിലൊക്കെ വായിട്ടലച്ച് നടക്കുന്നതിനിടയിൽ എന്തെങ്കിലും ഒരു വിനോദം വേണ്ടേ. ഇങ്ങനെ കേട്ടറിഞ്ഞ് തന്റെ മണ്ഡലത്തിലും സോളാർ നടപ്പാക്കണമെന്ന് പറഞ്ഞ് നിരവധി തവണ വിളിച്ചാണ് നമ്മുടെ എ. പി അബദുല്ലക്കുട്ടി സരിതയുടെ ചുണ്ടു വിഴുങ്ങിക്കൊണ്ട് വെപ്രാളം കാട്ടി ബലാത്കാരത്തിന് വേദിയൊരുക്കുന്നത്. പാവം, നിസ്‌ക്കരിക്കാൻ സിപിഐ(എം) സമ്മതിക്കാത്തതിനാൽ ആ പാർട്ടിയിൽ നിന്നും പോയ ദീനിയായ മനുഷ്യനാണ്.

ബാക്ക്‌ലോഗും സംവരണതത്വവും പാലിച്ചില്ലെന്ന പരാതി വേണ്ട. സരിതയുടെ ലിസ്റ്റിൽ സാക്ഷാൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുണ്ട്. പ്രവാചക പരമ്പരയിൽനിന്ന് നേരിട്ടുവന്നതെന്ന് അവകാശപ്പെടുന്ന സാക്ഷാൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ! ലൈംഗികയെ ഒരു പാപമായി കാണാതിരിക്കുകയും താൻ പരിശുദ്ധനാണെന്ന് അവകാശപ്പെടുകയും ചെയ്യാത്ത നടൻ മോഹൻലാലൊക്കെ ഇതിൽ പെട്ടുപോയത് മനസ്സിലാക്കാം. എന്നാൽ സദാ സമയവും ഖുർആനിക ജീവിതം പ്രസംഗിക്കുകയും പരലോകമോക്ഷത്തിനായി ജീവിക്കുകയും ചെയ്യുന്നവരാണ് ബഷീറലി തങ്ങളൊക്കെ. എത്ര പൊള്ളയും കാപട്യവും നിറഞ്ഞ ജീവിതമാണ് ഇവരൊക്കെ നയിക്കുന്നതെന്ന് മനസ്സിലാക്കി തന്നതിന് സരിതയോട് നന്ദി പറയണം. റജീനയെ കഞ്ഞാലിക്കുട്ടി പീഡിപ്പിച്ച കാലത്തെന്നപോലെ ഇപ്പോഴും സമുദായം ബഷീറലി തങ്ങൾക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നു. സരിത ബഷീറലി തങ്ങളെ കാശുകൊടുക്കാതെ പറ്റിച്ചെന്നാണ് ലീഗുകാർ ഇപ്പോൾ പറയുന്നത്. എന്നാൽ സത്യമെന്താണ്. അപ്പോഴേക്കും സാമ്പത്തികമായി നിലയില്ലാ കയത്തിലായ സരിതയാകട്ടെ, ബഷീറലിയുടെ ഇംഗിതത്തിന് വഴങ്ങിയതനാൽ ഇനി ആ കാശ് ചോദിക്കില്‌ളെന്നായിരിക്കും കരുതിയത്. മാത്രമല്ല ബഷീറലിയുടെ സ്വാധീനം വഴി മലപ്പുറം ജില്ലയിലെ പ്രമുഖർ തങ്ങളുടെ ബിസിനസ് പങ്കാളികളാവുന്നതും അവർ സ്വപ്നം കണ്ടിരിക്കും. ഒന്നും നടന്നില്ല. ബഷീറലിയാകട്ടെ കാശ് തിരകെ വാങ്ങിക്കയും ചെയ്തു. ഒരു വെടിക്ക് രണ്ടു പക്ഷി!

മണിപ്രവാളകാലം തിരിച്ചുവരുമ്പോൾ

ണിപ്രവാള കാലഘട്ടത്തിലും, കുറിയേടത്ത് താത്രിയുടെ കാലത്തുമെല്ലാം നിലനിന്നപോലെ കടുത്ത ലൈംഗിക അരാജകത്വത്തിലൂടെയാണ് കേരളം കടന്നുപോവുന്നത്. ചന്ദ്രകലാധരനേ, ഇന്ദുചൂഡനേ, എന്നൊക്കെ പറഞ്ഞ് വിശേഷിപ്പിച്ചുവന്ന് ഹിമാവന്റെ മകളുടെ സ്തനങ്ങളിൽ സദാസമയവും പടിച്ചിരിക്കുന്നവനേയെന്ന് സാക്ഷാൽ പരമശിവനെക്കുറിച്ചുപോലും എഴുതത്തക്കരീതിയിൽ കുത്തഴിഞ്ഞ ലൈംഗികതയുണ്ടായിരുന്ന ഒരു കാലത്തേക്ക് നാം തിരച്ചുപോവുകയാണ്.

സരിത, 53കാരനായ ജോസ് കെ മാണിയെന്ന യുവാവിനെകുറിച്ച് എഴുതിയത് നോക്കുക. ഒരു ടോയ്‌ലറ്റിന്റെ മറവിൽനിന്ന് തന്റെ രഹസ്യാവയവം പുറത്തിട്ട് ഡൽഹിയിലേക്ക് പോരുന്നോവെന്ന് ക്ഷണിക്കുകയാണത്രേ ഇവൻ. അതായത് അഴിമതി വഴികിട്ടിയ കോടികളുടെ സുഖശീതളിമ നമ്മുടെ രാഷ്ട്രീയക്കാരെ കാമഭ്രാന്തന്മാരാക്കി കഴിഞ്ഞിരിക്കണം. എന്ത് പരിപ്പാണ് ആ മനസ്സിൽവേവുന്നതെന്ന് സ്വന്തം ഭാര്യക്കുപോയിട്ട് ഒടേ തമ്പുരാനുപോലും അറിയില്ല. പുരികം വരെ നരച്ച, മന്ത്രി ആര്യാടന്മുഹമ്മദ് ഇരുന്ന ഇരുപ്പിൽ സരിതയുടെ നിമ്‌നോന്നതങ്ങളിൽ പിടിച്ച് ആനന്ദിക്കയാണത്രേ. (നിയമസഭയിലെ എറ്റവും ജൂനിയർമാരായ ഹൈബിയും വിഷ്ണുനാഥും തൊട്ട് ഏറ്റവും സീനിയറായ ആര്യാടനിൽ വരെ എത്തിനിൽക്കുന്ന ലൈംഗികാപവാദം. താത്രീ വിചാരണക്കുശേഷം ശരിക്കും ഒരു അതിശയമാണിത്). എഴുത്തുകാരൻ സക്കറിയ ചൂണ്ടിക്കാട്ടിയപോലെ ശവക്കുഴിയിലേക്ക് എടുത്തുവെക്കുമ്പോഴും ലിംഗോദ്ധാരണം ഉണ്ടാവുന്ന അത്ഭുദ മനുഷ്യർ. ഇനി സരിതയോടുമാത്രമേ അവർ ഈ കളിയെടുക്കൂ എന്നുണ്ടോ. ആര്യാടനടകക്കമുള്ള ഈ പറഞ്ഞ പലരും മുമ്പും ആരോപണ വിധേയരാണ്. ഒരിക്കലും ഇവരെയാന്നും ഫോണിൽകിട്ടില്ലെന്നും സ്ത്രീകൾ വിളിച്ചാൽമാത്രമേ കിട്ടൂവെന്നും പി.സി ജോർജ് ഒരിക്കൽ പറഞ്ഞത് ഓർക്കുക.

മുന്മന്ത്രി കെ ബി ഗണേശ്‌കുമാർ ഒഴികെയുള്ള ഒരാളും ഉഭയസമ്മതത്തോടെ ഈ ഇടപാട് നടത്തിയതായും കണക്കാക്കാനാവില്ല. ഒന്നോർത്തുനോക്കുക എന്തിനായിരിക്കും സരിത മോഹൻലാലിനെ സമീപിച്ചത്. തൊണ്ണുറു ശതമാനവും ടീം സോളാറിന്റെ ഒരു പരസ്യമുഖമായി നിൽക്കാനുള്ള സാധ്യത അന്വേഷിച്ചായിരിക്കണം. അല്ലെങ്കിൽ എന്തെിലും ഫങ്ഷന് അവരുടെ ഓഫീസിൽ വന്നാൽ അതും വലിയ പബ്‌ളസിറ്റിയാവില്ലേ? എന്നാൽ കാര്യങ്ങൾ ഭംഗിയായി അവസാനിച്ചതോടെ ലാലേട്ടന്റെ ഫോണും വിളിച്ചാൽ കിട്ടാതാവും. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ ഒരൊറ്റ പരസ്യത്തിൽനിന്ന് കിട്ടുന്ന ഒരുകോടിയോളം രൂപ ഒറ്റപ്പടക്കത്തിനിൽനിന്നുമാത്രം നഷ്ടപ്പെടുത്താൻ അദ്ദേഹം തയാറല്ല. ഇത് ലൈംഗിക ചൂഷണമല്ലെങ്കിൽ പിന്നെന്താണ്. പ്രതിപക്ഷം ആവശ്യപ്പെട്ടപോലെ അടിയന്തരമായി സരിതയുടെ കത്ത് പിടിച്ചെുടുത്ത് അതിൽ പരാമർശിക്കുന്നവർക്കെതിരെ ലൈംഗിക ചുഷണത്തിന് കേസെടുക്കയാണ് വേണ്ടത്.

കൊടിയ അഴിമതിയുടെ കഥകളും ഇതിലില്ലേ? കോഴിക്കോട്ടെ ഒരു ഊച്ചാളി കോൺഗ്രസ് നേതാവ് മാത്രമായിരുന്നു അടുത്തകാലംവരെ എൻ.സുബ്രമണ്യൻ. ഒരു നിയമസഭാ സീറ്റുപോലും കിട്ടാതെ അടുത്തകാലംവരെ കോഴിക്കോട്ടങ്ങാടിയിലുടെ തെക്കുവടക്ക് നടന്നയാൾ. ഇന്ന് ഇയാളാണത്രേ കോഴിക്കോട്ടെ കോൺഗ്രസിലെ സാമ്പത്തിക ശക്തികേന്ദ്രം. മേലനങ്ങി ഒരു പണിക്കും പോയിട്ടില്ലാത്ത, താക്കോൽ സ്ഥാനങ്ങളിലൊന്നും ഇതുവരെ എത്തിപ്പെടാത്ത ഇയാൾക്കും എങ്ങനെ കിട്ടി ഇത്ര സമ്പത്ത്. (നേരത്തെ, യുവനേതാവ് ടി സിദ്ദിഖിന്റെ മൊഴിചൊല്ലപ്പെട്ട ഭാര്യയും ഒരു ഫേസ്‌ബുക്കുപോസ്റ്റിലുടെ ഇതേ സംശയം ചോദിച്ചിരുന്നു. ഒരു തൊഴിലും എടുക്കാത്ത സിദ്ദിഖിന് എങ്ങനെ ഇത്ര സ്വത്തുവന്നെന്ന്). ഈ സുബ്രമണ്യനാണ് സരിതയെ ചെന്നൈയിലെ വൻ കിട ഹോട്ടലിൽ കൊണ്ടുപോയെന്ന് ലിസ്റ്റിലുള്ളത്!

വേട്ടക്കാരൻ ഇരയാവുമ്പോൾ?

ങ്ങനെയൊക്കെയായിട്ടും അത്യന്തികമായി സരിത എന്തുനേടി. ഇപ്പോഴും തീരാത്ത ലക്ഷങ്ങളുടെ കടബാധ്യതകൾ. സ്വന്തമായി ഒരു വീടില്ല, വാഹനമില്ല. അടിക്കടി ഡ്രസ്സുമാറുന്നതിനാൽ വലിയ കോടീശ്വരിയാണെന്ന് തോന്നുമെന്നുമാത്രം. അടുത്ത പത്തുപതിനഞ്ച് വർഷത്തേക്കെങ്കിലും തീരാത്ത കേസുകൾ. വാട്‌സ് ആപ്പിലുടെ ലോകം കണ്ട സ്വന്തം നഗ്‌നത. എവിടെതിരഞ്ഞാലും കൊടിയ അപമാനങ്ങൾ. ആരും വീണുപോവുന്ന ഘട്ടത്തിലും അവൾ പിടിച്ചു നിൽക്കുന്നു. (മൊബൈൽ കാമറയുടെ ഒരു ദൃശ്യത്തിന്റെ പേരിൽ പെൺകുട്ടികൾ ആത്മഹത്യചെയ്യുന്ന കാലത്താണിതെന്ന് ഓർക്കണം). അവളുടെ സ്വത്തുക്കൾ മുഴുവൻ അടിച്ചുകൊണ്ടുപോയെന്ന് ആരോപണമുയർന്ന ശാലുമേനോൽ ആഡംബരവീട്ടിൽ കരിക്ക് സൽക്കരിച്ച് സുഖമായി കഴിയുന്നു.വ്യഭിചാരം, സ്ത്രീ ലൈംഗികത എന്നീ വിഷയങ്ങളിലൊക്കെ പരമ്പാരഗത ധാരണകൾ തകർത്ത് ജീവിക്കുന്ന ഒരു സ്‌പെസിമൻ ആവുകയാണ് അവൾ. ഇര തല താഴ്‌ത്തി കരയുകയും വേട്ടക്കാരനായ പുരുഷൻ നെഞ്ചുവിരിച്ച് നടക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി അവൾ പൊളിച്ചടുക്കി. പക്ഷേ ഒന്നോർക്കണം, വ്യഭിചാരം, സ്ത്രീ ലൈംഗികത എന്നീ വിഷയങ്ങളിലൊക്കെ പരമ്പാരഗത ധാരണകൾ തകർത്ത് ജീവിക്കുന്ന ഒരു സ്‌പെസിമൻ ആവുകയാണ് അവൾ. ഇര തല താഴ്‌ത്തി കരയുകയും വേട്ടക്കാരനായ പുരുഷൻ നെഞ്ചുവിരിച്ച് നടക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി അവൾ പൊളിച്ചടുക്കി. നോക്കുക, പി.കെ കുഞ്ഞാലിക്കുട്ടിയെ ആരെങ്കിലും റജീനയെന്ന് വിളിച്ച് പരിഹസിക്കാറുണ്ടോ. പി.ജെ കുര്യനെ സൂര്യനെല്ലിയെന്നോ, നടൻ ജഗതിയെ വിതുരയെന്നോ വിളിക്കാറുണ്ടോ. പക്ഷേ ആ പറഞ്ഞ പെൺകുട്ടികളെയൊക്കെ കാണുമ്പോൾ ജനം ഇപ്പോഴും ഇവരുടെ പേരുകൾ വിളിച്ച് പരിഹസിക്കും. ആ പരിപാടി ഒറ്റയടിക്ക് മറിച്ചിട്ട സരിതക്ക് പക്ഷേ ഫെമിനിസ്റ്റുകളുടെ പിന്തുണപോലും കിട്ടുന്നില്ല.

ഈ നെഗറ്റിവിറ്റികൾക്കിടയിൽനിന്നുകൊണ്ടും ഒരു താരപദവി അവൾ സൃഷ്ടിച്ചെടുത്തു. (വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെയാണ്. മോണിക്കാ ലെവിൻസ്‌ക്കിയൊക്കെ, ക്ലിന്റൺ അനുഭവങ്ങൾ വിറ്റ് കോടികളാണ് ഉണ്ടാക്കിയത്). ലൈംഗികാക്രമണങ്ങളിൽ തളർന്നില്ല എന്നുമാത്രമല്ല, ഒരുവേള ലൈംഗികതയെ കൗണ്ടർ ആയുധമായും അവൾ ഉപയോഗിച്ചു. രണ്ടു കിഞ്ചനവർത്തമാനം ഒരു സ്ത്രീയിൽനിന്ന് കിട്ടിയാൽ അലിഞ്ഞുപോവുന്ന ശരാശരി പുരുഷന്റെ മനസ്സ് അവർ നന്നായി മുതലെടുത്തു. ലക്ഷങ്ങൾപോയിട്ടും പലരും പരാതി പെടാഞ്ഞതും അതുകൊണ്ടുതന്നെ. തന്നെ ചൂഷണംചെയ്തവരെ ഒരു ലെറ്റർ ബോംബിന്റെ പേരിൽ സരിതയും പേടിപ്പിച്ചു. ഒരു സംശയവും വേണ്ട അതുകൊണ്ടുതന്നെയാണ്, കസ്റ്റമേഴ്‌സിന് കോടികൾ തിരികെകൊടുത്ത് അവർ കേസ് സെറ്റിൽ ചെയ്യുന്നതും.

കുറിയേടത്ത് താത്രിയെ വീണ്ടും ഓർത്തുപോവുന്നു. ഒരു കശ്മല സമൂഹത്തെ അവൾ ഇങ്ങനെയല്ലേ മുൾമുനയിൽ നിർത്തിയത്?

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
50,000 വോട്ടിന് ശശി തരൂർ ജയിക്കും; 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കഷ്ടി ജയരാജൻ കടന്നു കൂടും; 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധിയും; തിരുവനന്തപുരത്തേയും വയനാട്ടിലേയും തെരഞ്ഞെടുപ്പ് ഫല സാധ്യത പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചത് ഇങ്ങനെ; ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പേരിൽ തള്ളുകൾ സ്ഥിരമായതോടെ യഥാർത്ഥ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്; യുഡിഎഫ് ക്യാമ്പുകളിൽ പ്രതീക്ഷ പൂക്കുന്നു
പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വയം പൊട്ടിത്തെറിച്ച ഇൻഷാഫും ഇൽഹാമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കൾ; വീട് പരിശോധിക്കാൻ എത്തിയപ്പോൾ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസർമാരെയും തീർത്തു കൊണ്ട് ഇൻഷാമിന്റെ ഗർഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തു; സ്വർഗത്തിൽ എത്താൻ കൊല നടത്തുന്നവരുടെ മനഃശാസ്ത്രം ആര് കണ്ടെത്തും...?
പൊളിഞ്ഞത് വർഗ്ഗീയ വളം നൽകി ബിജെപിയെ വളർത്തി ഭരണ തുടർച്ച ഉറപ്പാക്കാനുള്ള നീക്കമോ? രാഹുൽ തരംഗവും എൻ എസ് എസിന്റെ രാഷ്ട്രീയ തന്ത്രവും വിനയായി; ഹൈ സ്പീഡിൽ കുതിക്കാനാഗ്രഹിച്ച പിണറായി എക്സ്‌പ്രസിന് പാളം തെറ്റിയത് മൂന്നു സ്റ്റേഷനുകളിൽ; മാധ്യമങ്ങൾ റൂട്ട് മാറ്റി ഓടിത്തുടങ്ങിയപ്പോൾ മുഖ്യന്റെ വക റെഡ് സിഗ്‌നലും; ''മാറി നിൽക്കങ്ങോട്ട്'' വന്ന വഴിയിങ്ങനെ: എല്ലാത്തിനും കാരണം ശബരിമലയിലെ സർജിക്കൽ സ്‌ട്രൈക്ക് തിരിഞ്ഞു കൊത്തുമോ?
സിദ്ധ ചികിത്സയും ആധ്യാത്മിക രീതികളുമായി കഴിയുമ്പോൾ യൂ ടൂബ് വീഡിയോയിലൂടെ കണ്ടെത്തിയ പങ്കാളി; ആദ്യ നിക്കാഹിലെ മകനെ പൊന്നു പോലെ നോക്കാമെന്ന് സമ്മതിച്ചപ്പോൾ വീടുവിട്ടിറങ്ങി വടകരയിലെ ഉമ്മ; ശക്തീശ്വര ക്ഷേത്രത്തിലെ താലികെട്ടിനെ കുറിച്ച് അറിഞ്ഞപ്പോൾ ഹാലിളകി വീട്ടൂകാരും; ചെറുത്തു നിന്ന രണ്ടാം ഭർത്താവിന്റെ കണ്ണിൽ മണ്ണുവാരിയിട്ട് സിനൂജയെ തട്ടിക്കൊണ്ട് പോയത് അടുത്ത ബന്ധുക്കൾ; ഹേബിയസ് ഫയൽ ചെയ്ത് ഭാര്യയെ കാത്തിരിക്കുന്ന അരുൺ സ്വാമിയുടെ കണ്ണീർ കഥ
ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ കഥ
സഖാക്കളെ മറുനാടൻ മലയാളി പേജ് നമുക്ക് അങ്ങ് പൂട്ടിച്ചാലോ? സിപിഎം സൈബർ ഗുണ്ടാ നേതാവ് പോരാളി ഷാജിയുടെ ആഹ്വാനം ഏറ്റെടുത്ത് സൈബർ സഖാക്കൾ മാസ് റിപ്പോർട്ടിംഗുമായി രംഗത്ത്; തെരഞ്ഞെടുപ്പിൽ സിപിഎം കാപട്യം റിപ്പോർട്ടു ചെയ്തതിന്റെ കലിപ്പു തീർത്ത് നുണ പ്രചരണങ്ങളുമായി സഖാക്കൾ; മറുനാടൻ എഡിറ്ററെ വഴിയിൽ തല്ലാനും സൈബർ ഗ്രൂപ്പുകളിൽ ആഹ്വാനം; വിമർശിക്കുന്നവരെ വെറുതെ വിടാതെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളാകുന്നത് ഇങ്ങനെ
2009ൽ തരൂരിനെ തുണച്ചത് നായർ വോട്ടുകൾ; 2014ൽ കനിഞ്ഞത് തീരദേശവും മുസ്ലിം ന്യൂനപക്ഷവും; 2019ൽ കരുത്താകുന്നത് നാടാർ വോട്ടുകളോ? ത്രികോണ പോരിൽ ചുട്ടുപൊള്ളിയ തലസ്ഥാനത്ത് ദിവാകരൻ മൂന്നാം സ്ഥാനത്ത് തന്നെ; കുമ്മനം ജയിക്കുന്നതിനേക്കാൾ കൂടുതൽ സാധ്യത തോൽക്കുന്നതിൽ തന്നെ; മൂന്ന് മുന്നണികളും ജയസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഇന്റലിജൻസ് നൽകുന്നത് 50,000 വോട്ടിന്റെ മുൻതൂക്കം; റിപ്പോർട്ടിലെ വിലയിരുത്തലുകൾ പ്രസക്തമാകുന്നത് എന്തുകൊണ്ട്?
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം; ചാലക്കുടിയിലും ആലപ്പുഴയിലും വിജയം പ്രതീക്ഷിക്കുന്ന എൽഡിഎഫിന് തൃശൂരിൽ ലക്ഷ്യം ബിജെപിക്ക് മുന്നിൽ രണ്ടാമതെത്തുക; മധ്യകേരളത്തിൽ ആറു സീറ്റുകളുടെ വോട്ടിങ് പാറ്റേണുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇങ്ങനെ
കാലങ്ങളായി എൽഡിഎഫിനെ പിന്തുണച്ചിരുന്ന ഹിന്ദു വോട്ടുകളിൽ വിള്ളലുണ്ടാകും; ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിൽ ശ്രീകണ്ഠനും ഉണ്ണിത്താനും വരെ വിജയിച്ചു കയറാം; പത്തനംതിട്ടയിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ച് ആന്റോ ആന്റണി വിജയിക്കും; വീണാ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് പോയേക്കാം; തിരുവനന്തപുരത്ത് കുമ്മനത്തിന്റെ സാധ്യത ന്യൂനപക്ഷ വോട്ട് ഏകീകരണത്തെയും ചെറുക്കുന്ന വിധത്തിൽ ഭൂരിപക്ഷ വികാരമുണ്ടായാൽ മാത്രം; കേരളത്തിൽ ബിജെപി കച്ചിതൊടില്ലെന്ന സൂചനയുമായി അഡ്വ. ജയശങ്കർ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
പ്രകോപിപ്പിച്ചത് കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോ? എല്ലായിടത്തും ഇടത്-വലത് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ വിലയിരുത്തൽ തള്ളിയും നിരീക്ഷണങ്ങൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്നും ഇന്റലിജൻസ്; കേരളത്തിൽ ഇടതിന് സാധ്യത പാലക്കാട് മാത്രമെന്നും പ്രാഥമിക വിലയിരുത്തൽ; അന്ന് കടക്കൂ പുറത്ത്.... ഇന്ന് മാറി നിൽക്കങ്ങോട്ട്...; പിണറായിയെ പ്രകോപിതനാക്കുന്നത് പരാജയ ഭീതിയോ?
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
രണ്ടാം ഭാര്യ തല്ലിപ്പരിഞ്ഞെന്ന ചർച്ചകൾ സജീവമാക്കി ഗണേശ് കുമാറിന്റെ വോട്ട് ചെയ്യൽ; പത്തനാപുരം എംഎൽഎ വോട്ട് ചെയ്യാനെത്തിയത് മക്കൾക്കൊപ്പം; വലംകൈ ആയ ഒരു പേഴ്സണൽ അസിസ്റ്റന്റിനെ ഭാര്യ മർദ്ദിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ മുൻ മന്ത്രി; ബിന്ദു വീട് വിട്ടുപോയെന്ന വാർത്തകൾ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ
ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കി; ഒടുവിൽ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോൾ കിട്ടിയത് ക്രൂരമർദ്ദനം; നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ഗൾഫിൽ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ