Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കേരളത്തിലെ അനാഥാലയത്തിനു വേണ്ടി സഹായമഭ്യർത്ഥിച്ച വാർത്തയിൽ സ്വന്തം അക്കൗണ്ട് നമ്പർ നൽകി ലക്ഷങ്ങൾ തട്ടിയതു കൈയോടെ പൊക്കിയപ്പോൾ മാപ്പ് പറഞ്ഞ് തടിയൂരി'യ നിഷ്ഠൂരൻ ആണോ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ? രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വെടി പൊട്ടിക്കുന്നവർ വായിച്ചറിയാൻ

'കേരളത്തിലെ അനാഥാലയത്തിനു വേണ്ടി സഹായമഭ്യർത്ഥിച്ച വാർത്തയിൽ സ്വന്തം അക്കൗണ്ട് നമ്പർ നൽകി ലക്ഷങ്ങൾ തട്ടിയതു കൈയോടെ പൊക്കിയപ്പോൾ മാപ്പ് പറഞ്ഞ് തടിയൂരി'യ നിഷ്ഠൂരൻ ആണോ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ? രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വെടി പൊട്ടിക്കുന്നവർ വായിച്ചറിയാൻ

ഷാജൻ സ്‌കറിയ

രൊക്കെയാണ് എന്റെ ശത്രുക്കൾ എന്നു എനിക്കു അറിയില്ല. സുഹൃത്തുക്കൾ എന്നു കരുതുന്ന പലരും എന്നെ തകർക്കാൻ വേണ്ടി ഗൂഢാലോചന നടത്തുന്ന അനേകം അനുഭവങ്ങൾ എനിക്കുണ്ട്. ഇതൊന്നും എന്നെ കാര്യമായി ആലോസരപ്പെടുത്താറില്ല എന്നതാണ് സത്യം. അതിന്റെ കാരണം ഞാൻ എടുക്കുന്ന നിലപാടുകളും ചെയ്യുന്ന ജോലിയും ഇത്തരം ആക്ഷേപങ്ങൾ അനുഭവിക്കാനുള്ള വകകൂടിയുള്ളതാണ് എന്നതു തന്നെ. ഏതെങ്കിലും തരത്തിലുള്ള താൽപ്പര്യങ്ങൾ ഹനിക്കപ്പെടുമ്പോൾ ആണ് ഇത്തരം ആക്ഷേപങ്ങൾ ഉയർന്നു വരിക. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവരുടെ വേദന മനസ്സിലാക്കാൻ സാധിക്കുന്നതുകൊണ്ടും അതിനു അൽപ്പകാലമേ ആയുസൂണ്ടാവൂ എന്നറിയാവുന്നതുകൊണ്ടും ഇതിന്റെ ഒക്കെ പിന്നാലെ നടന്നു എന്റെ വിലയേറിയ സമയം കളഞ്ഞാൽ ഒരു തരത്തിൽ അവർ വിജയിക്കുക ആണ് എന്നു അറിയാവുന്നതു കൊണ്ടുകൂടിയാണ് ഇങ്ങനെ അവഗണിക്കുന്നത്.

ഇത്തരം ശത്രുക്കൾ എനിക്കു ഏറ്റവും കൂടുതൽ ഉള്ളത് യുകെയിൽ ആണ്. ബ്രിട്ടീഷ് മലയാളി എന്ന പത്രത്തിന്റെ സ്വാധീനം ആണ് അതിനു പ്രധാന കാരണം. ബ്രിട്ടീഷ് മലയാളി തുടങ്ങിയ 2007 മുതൽ ഇത്തരക്കാർ ജന്മം എടുത്തു കൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഞാൻ അതിനു മറുപടിയുമായി രംഗത്ത് ഇറങ്ങുമായിരുന്നു. പിന്നീട് ആണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ സ്വയം ഇല്ലാതായിക്കൊള്ളും എന്നു ഞാൻ മനസിലാക്കി അവഗണിക്കാൻ തുടങ്ങിയത്. മറുനാടൻ കരുത്തു പ്രാപിച്ചതോടെ യകെയിലെ ഒന്നും രണ്ടും കോടി ആസ്തിയുള്ള ശത്രുക്കൾ മാറി ശതകോടിശ്വരന്മാർ ശത്രുക്കളായതോടെ അവരുടെ ഉച്ഛിഷ്ടം തീറ്റിക്കാർ ആണ് ഇപ്പോൾ പുതിയ വിദ്വേഷ പ്രചാരകരായി രംഗത്തുള്ളത്.

സുഡാപ്പികളും കമ്മികളും സംഘികളും ക്രിസ്ത്യൻ തീവ്രവാദികളും പത്രക്കാരും ഒക്കെ പ്രചാരണം നടത്തുന്നത് അവർക്ക് പൊള്ളൽ ഏൽക്കുമ്പോൾ മാത്രം ആണെങ്കിൽ ഒരു കാരണവും ഇല്ലാതെ പ്രചാരണം നടത്തുന്ന ചിലരുണ്ട്. നാട്ടിൽ എന്തോ ആണെന്നു കരുതി ഭാര്യമാരുടെ സഹായത്തോടെ വിദേശത്ത് പോയി ഒന്നും ആകാതെ കഴിയുന്ന ചിലരുടെ ഫ്രസ്‌ട്രേഷൻ ആണ് ഇത്തരം ഒരു ശത്രുതയുടെ മൂലക്കല്ലായി മാറുക. അയർലന്റിൽ താമസിക്കുന്ന ഒരാൾ അസൂയ കൊണ്ടോ കുശുമ്പു കൊണ്ടോ മറ്റോ ഇങ്ങനെ കണ്ണു കാണാതായവരിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. അയാൾക്ക് എന്നോടുള്ള ശത്രുതയുടെ കാരണം എന്തെന്ന് എനിക്കിപ്പോഴും അറിയില്ല. എന്റെ ചേട്ടന്റെ കൂടെ കുറച്ചു നാൾ ജോലി ചെയ്തിരുന്നു എന്നും എന്റെ ഒരു അടുത്ത സുഹൃത്തിന്റെ കൂടെ കുറച്ചു നാൾ താമസിച്ചിരുന്നു എന്നും എനിക്കറിയാം. അവരോടുള്ള ശത്രുതയാണോ അതോ അയാളുടെ അരുമ ഗുരനാഥനായ കണ്ണൂരിലെ കെ സുധാകരനെ വിമർശിച്ചു ഞങ്ങൾ മുൻപെഴുതിയ എഡിറ്റോറിയലുകൾ ആണോ ശത്രുതയുടെ കാരണം എന്ന് എനിക്കറിയില്ല.

എന്നാൽ കഴിഞ്ഞ കുറേ നാളായി അയാൾ ആഴ്ചയിൽ ഒന്നു എന്ന നിലയിൽ എനിക്കെതിരെ ഭീതിതമായ നുണക്കഥ പ്രചരിപ്പിക്കുന്നു. പലത് എന്റെ ശ്രദ്ധയിൽ പലരും പെടുത്താറുണ്ടെങ്കിലും അത്തരം കഥകൾ അതിൽ തന്നെ പൊളിയുന്നതുകൊണ്ടു ഞാൻ ഗൗനിച്ചിട്ടില്ല. എന്നാൽ രണ്ടു ദിവസം മുൻപ് ഒരു വീഡിയോ അയാൾ പ്രചരിപ്പിക്കാൻ തുടങ്ങി. കേരളത്തിലെ അനാഥാലയത്തിന് വേണ്ടി സഹായഭ്യർത്ഥിച്ച വാർത്തയിൽ സ്വന്തം അക്കൗണ്ട് നമ്പർ നൽകി; ലക്ഷങ്ങൾ തട്ടിയത് കയ്യോടെ പൊക്കിയതോടെ മാപ്പ് പറഞ്ഞ് തടിയൂരി; ഷാജൻ സ്‌കറിയയുടെ തനിനറം വ്യക്തമാകുന്ന വീഡിയോ കാണാം - എന്ന അടിക്കുറിപ്പോടെ ആയിരുന്നു പ്രചാരണം. ഫേസ്‌ബുക്കിൽ സാമാന്യം നന്നായി ഇതു ഷെയർ ചെയ്യപ്പെട്ടു. കേരളത്തിലെ ഒരു കത്തോലിക്ക മെത്രാൻ ഞാൻ അവരെ പറ്റിച്ചു പണം കൈപ്പറ്റി എന്നു പറയുന്ന ഒരു വീഡിയോ ആയിരുന്നു അത്. വളരെയേറെ അഭ്യുദയ കാംക്ഷികൾ ഇതു എന്റെ ശ്രദ്ധയിൽ പെടുത്തിയതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇല്ലാത്ത സമയം ഉണ്ടാക്കി മറുപടി നൽകുന്നത്.

ഏഴു കൊല്ലം മുൻപത്തെ ആരോപണം, മെത്രാൻ മരിച്ചിട്ടു മൂന്നു കൊല്ലം

ദ്യമേ ഈ വീഡിയോയുടെ തീയതി നോക്കുവാൻ പ്രിയ വാനയക്കാരോടു അഭ്യർത്ഥിക്കുന്നു. ഇതു കണ്ടാൽ ഉടൻ തന്നെ രണ്ടാമത്തെ വീഡിയോയും കൂടി കാണണം. എന്നിട്ടു തുടർന്നു വായിക്കുക. 2009 ൽ എന്റെ ആദ്യ പത്രമായ ബ്രിട്ടീഷ് മലയാളി വലിയ വിജയം നേടിയ സമയത്ത് ഉണ്ടായ ഒരു വിവാദം ആണിത്. ഈ വീഡിയോയിൽ പറയുന്ന അതേ മെത്രാൻ തന്നെയാണ് രണ്ടാമത്തെ വീഡിയോയിൽ സംസാരിക്കുന്നതും. ആദ്യ വീഡിയോയിൽ അങ്ങനെ പറയാനുള്ള കാരണം ആണ് രണ്ടാമത്തെ വീഡിയോയിൽ വ്യക്തമാകുന്നത്. ഇനി ഒരു കാര്യം കൂടി പറയാം. ഈ മെത്രാൻ മൂന്നു വർഷം മുൻപ് മരിച്ചു പോയതാണ്. ഈ ദിവസങ്ങളിൽ ഞാൻ നടത്തിയ തട്ടിപ്പ് എന്ന രീതിയിൽ പ്രചരിക്കുന്ന ഈ കഥയുടെ ലക്ഷ്യം വ്യക്തമാക്കാൻ ഇത്രയും മതിയാവുമല്ലോ.

ഈ ലേഖനത്തിനൊപ്പം കൊടുത്തിരിക്കുന്ന കത്ത് കൂടി നോക്കുക. ആരോപണം ഉണ്ടായ 2009ൽ തന്നെ അത് നിഷേധിച്ചും ഞങ്ങൾക്ക് ലഭിച്ച 85 പൗണ്ട് കിട്ടി എന്നും പറഞ്ഞ് അന്നത്തെ വിവാദത്തിൽ ഉൾപ്പെട്ട വൈദികൻ എഴുതിയ കത്താണ്. എന്നിട്ടും എങ്ങനെ ഏഴ് കൊല്ലത്തിന് ശേഷം വിവാദം ആയി എന്നതാണ് രസകരമായ കാര്യം. അത് വിശദമായി തന്നെ പരിശോധിക്കാം.

ബ്രിട്ടീഷ് കൊലയാളി എന്ന ആദ്യ ശത്രു

2007 - ൽ തുടങ്ങിയ ബ്രിട്ടീഷ് മലയാളി 2009 ആയപ്പോഴേക്കും യുകെയിലെ എല്ലാ മലയാളികളും വായിക്കുന്ന ഒരു പത്രം ആയി മാറിയിരുന്നു. നാട്ടിൽ മനോരമയും മാതൃഭൂമിയും കൂടി ചേർന്നുള്ള വായനക്കാർ ആയിരുന്നു യുകെയിൽ ബ്രിട്ടീഷ് മലയാളിക്ക്. മഹാഭൂരിപക്ഷം വായനക്കാരും ബ്രിട്ടീഷ് മലയാളിയെ പെട്ടന്ന് സ്വന്തം ജീവിതത്തിന്റെ ഭാഗമായി കരുതി. യുകെയിൽ എത്തിച്ചേരുന്ന മലയാളികൾക്ക് ഏറ്റവും വലിയ സഹായി ആയിരുന്നു ഇത്. സൗജന്യമായി നിയമ സഹായം, സൗജന്യ കലണ്ടർ, മരിച്ചാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ചെലവ്, സൗജന്യ കലാമേള, സൗജന്യ കായിക മത്സരങ്ങൾ തുടങ്ങിയ സമസ്ത മേഖലകളിലും ബ്രിട്ടീഷ് മലയാളി സ്വാധീനം തെളിയിച്ചു. ബ്രിട്ടീഷ് മലയാളിയിലെ പരസ്യങ്ങൾ പോലും വായനക്കാർക്ക് സഹായകരമായി മാറിയിരുന്നു. യുകെയിലെ കുടിയേറ്റ നിയമം മാറ്റി എഴുതാൻ പോലും ബ്രിട്ടീഷ് മലയാളിയുടെ കാമ്പെയിന് അന്നു പറ്റിയിരുന്നു.

സ്വാഭാവികമായും ശത്രുക്കളും ഉണ്ടായി. മണി ചെയിൻ മോഡലിലുള്ള തട്ടിപ്പുകൾ നടത്തിയിരുന്നവരും റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരും ആയിരുന്നു പ്രധാന ശത്രുക്കൾ. അവർ എന്നെ തകർക്കാൻ ഓൺലൈൻ പത്രങ്ങൾ തുടങ്ങി. ബ്രിട്ടീഷ് കൊലയാളി എന്ന പേരിൽ ബ്രിട്ടീഷ് മലയാളിയുടെ ലോഗോ ഉപയോഗിച്ചായിരുന്നു ആദ്യ ശത്രു പിറന്നത്. പിന്നീട് ഒട്ടേറെ ഓൺലൈൻ പത്രങ്ങൾ യുകെയിൽ പിറന്നു. അതിന്റെ ഒക്കെ പിന്നിൽ എന്നെ തകർക്കാൻ ആഗ്രഹിച്ച തട്ടിപ്പുകാരുടെയും എന്റെ മിത്രങ്ങൾ ആണ് എന്നു ഞാൻ കരുതിയ ബ്രിട്ടീഷ് മലയാളിയുടെ വളർച്ചയിൽ ഭയപ്പെട്ടിരുന്ന ചില സ്ഥാപനങ്ങളും ഉണ്ടായിരുന്നു.

ഇവരുടെ ഒക്കെ വാർത്ത എഴുതി തോൽപ്പിക്കാം എന്ന മോഹം അഞ്ചോ ആറോ മാസം കൊണ്ടു അവസാനിക്കുമായിരുന്നു. പിന്നെ ഇവരൊക്കെ വിജയകരമായി പരീക്ഷിച്ച ഒരു മാർഗ്ഗം ആണ് എനിക്കെതിരെ എന്തെങ്കിലും എഴുതുക എന്നത്. അക്കാലത്ത് എന്നെക്കുറിച്ചുള്ള വാർത്തകൾ വായിക്കാൻ ആളുകളെ കിട്ടുമായിരുന്നു. പിന്നീട് യുകെയിലെ മലയാളികൾക്ക് ഇതിൽ ഒന്നും താൽപ്പര്യം ഇല്ലാതയതോടെ ഏതാണ്ട് നിലച്ച മട്ടായിരുന്നു. മാത്രമല്ല മറുനാടൻ മലയാളിയുടെ വളർച്ചയും ബ്രിട്ടീഷ് മലയാളിയുടെ സമാനതകൾ ഇല്ലാത്ത ഇടപെടലും ഇവരെ നിരാശരാക്കി പിന്നിലോട്ട് വലിച്ചു.

മറുനാടൻ മോഡലിൽ വിജയിക്കുകയും സാമാനമായ നൂറു കണക്കിനു പോർട്ടലുകൾ രൂപപ്പെടുകയും ചെയ്തതോടെ സ്വന്തമായി അദ്ധ്വാനിക്കാതെ മറ്റുള്ളവരുടെ വാർത്തകൾ എടുത്തു കൊടുത്തു ഫേസ്‌ബുക്ക് വഴി മാത്രം പ്രചാരണം നടത്തുന്ന ചിലർ ഈ വഴി തെരഞ്ഞെടുത്തു. അവരാണ് ഇപ്പോൾ എനിക്കെതിരെ ഇത്തരം ദുഷ്പ്രചാരണങ്ങൾ നടത്തുന്നത്. മറുനാടൻ മൂലം നഷ്ടം സംഭവിച്ച പ്രമുഖരും അവരുടെ ഉച്ഛിഷ്ടം തീനികളും ഇത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ ഉണ്ടാകുന്ന ഹിറ്റ് മാത്രമാണ് ഇവരുടെ ലക്ഷ്യം.

ആരാണ് മെത്രാൻ? എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്?

ഞാൻ അധികം കേട്ടിട്ടില്ലാത്ത റാന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗ്ലിക്കൻ വൈദികൻ (സിഎസ്‌ഐ അല്ല) ഫാ: നോബിൾ ഫിലിപ്പ് 2009 ൽ യുകെ സന്ദർശിച്ചു. ഫാ: നോബിൾ താമസിച്ചിരുന്ന മലയാളി വീട്ടുകാരുടെ നിർദ്ദേശ പ്രകാരം വാഴൂരിൽ അവരുടെ സഭ നടത്തുന്ന ഒരു അനാഥാലയത്തിന് സാമ്പത്തിക സഹായം ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു വാർത്ത നൽകാമോ എന്ന് ചോദിച്ചു ഒരു ഇമെയിൽ എനിക്കു ലഭിച്ചു. അതിനു ഞാൻ സമ്മതിച്ചപ്പോൾ ആ വാർത്ത അച്ചൻ യുകെയിൽ ഉള്ളിടത്തോളം കാലം, ഏതാണ്ട് രണ്ടാഴ്ച പരസ്യമായി ഹോം പേജിൽ ഇടണം എന്നു നിർദ്ദേശിച്ചു. അങ്ങനെ പരസ്യം ഇടണമെങ്കിൽ അതിന് ചാർജ്ജ് ഉണ്ട് എന്നു ഞാൻ പറഞ്ഞു. അച്ചൻ അതു സമ്മതിച്ചു പണവും തന്നു. 75 പൗണ്ട് ആയിരുന്നു അതിനു ചാർജ്ജ് ഈടാക്കിയത് എന്നാണ് എന്റെ ഓർമ്മ. അതനുസരിച്ച് വാർത്തയുടെ ലിങ്കിലേക്ക് പോകുന്ന ഒരു പരസ്യം കൊടുത്തു.

ഈ വാർത്ത പ്രസിദ്ധീകരിക്കേണ്ട ദിവസത്തിന്റെ തലേന്ന് ആര്യൻകാവിലുള്ള എന്റെ പിതൃ സഹോദരന്റെയും മാതൃ സഹോദരിയുടെയും വീടിനു തീപിടിച്ചു. രണ്ടു പേരെയും തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി, വിവരം അറിഞ്ഞു കോട്ടയത്ത് നിന്നും ഞാൻ എരുമേലിയിൽ എത്തി അച്ചാച്ചനെയും അമ്മയെയും പിക്ക് ചെയ്തു തിരുവനന്തപുരത്തേക്കു പോന്നു. അന്നു രാത്രിയും പകലും എല്ലാം ഞങ്ങൾ ആശുപത്രിയിൽ ആയിരുന്നു. അതുകൊണ്ട് അന്നത്തെ സബ് എഡിറ്ററോട് ഈമെയിൽ തുറന്നു അതിലെ മെയിലുകൾ പരിശോധിച്ചു വാർത്ത പ്രസിദ്ധീകരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. യുകെയിൽ നോബിൾ അച്ചന് അക്കൗണ്ട് നമ്പർ ഇല്ലാത്തതിനാൽ ഫോൺ നമ്പർ നകാൻ ആയിരുന്നു ഞാൻ പറഞ്ഞിരുന്നത്.

ഗ്ലോബൽ മീഡിയ ഇന്ത്യ ലിമിറ്റഡ് എന്നൊരു കമ്പനിയുടെ പേരിൽ ആയിരുന്നു എനിക്കു പേയ്‌മെന്റ് കിട്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഇതു എന്റെ കമ്പനിയാണോ അതോ നോബിൾ അച്ചന്റെ അക്കൗണ്ട് ആണോ എന്ന ആശയക്കുഴപ്പത്തിൽ ആയ സബ് എഡിറ്റർ നിർഭാഗ്യവശാൽ കൊടുത്തത് എന്റെ കമ്പനിയുടെ അക്കൗണ്ട് നമ്പർ ആയിരുന്നു. എന്നാൽ ഫോൺ നമ്പർ കൊടുത്തിരുന്നതിനാൽ പണം നൽകാൻ ആഗ്രഹിച്ചിരുന്നവർ അച്ചനെ വിളിച്ചു ചോദിക്കുകയും അച്ചൻ ആ നമ്പർ അറിയില്ല എന്നു പറയുകയും ചെയ്തതിനാൽ അധികം പണം ലഭിച്ചില്ല. 85 പൗണ്ട് ആയിരുന്നു അന്നു ലഭിച്ചത്.

പിറ്റേന്ന് ഞാൻ രാവിലെ ഓഫീസിൽ എത്തി ഈമെയിൽ തുറന്നപ്പോൾ ആണ് സബ് എഡിറ്റർക്ക് പിശക് പറ്റിയ വിവരം അറിയുന്നത്. പിറ്റേ ദിവസത്തെ പത്രത്തിൽ തെറ്റ് പറ്റിയ കാര്യം ഏറ്റു പറയുകയും ആകെ ലഭിച്ച പണത്തിന്റെ കണക്ക് അടങ്ങിയ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പ്രസിദ്ധീകരിക്കുകയും പണം നൽകിയ മൂന്നു പേരുടെ പേരുകൾ പ്രസിദ്ധീകരിച്ച ശേഷം പണം ഇട്ടിട്ടും പേര് പരസ്യമാക്കാത്തവർ ഉണ്ടെങ്കിൽ എന്നെയോ അച്ചനെയോ ബന്ധപ്പെടണം എന്നു ആവശ്യപ്പെടുകയും ചെയതു. ബാങ്ക് സ്റ്റേറ്റ്‌മെന്റും പ്രസിദ്ധീകരിച്ച പേരും പ്രസിദ്ധീകരിച്ചാൽ കബളിപ്പിക്കപ്പെട്ടവർക്ക് ധൈര്യമായി ബന്ധപ്പെടാമല്ലോ.

സ്വാഭാവികമായും അവിടെ തീരേണ്ട വിവാദം. എന്നാൽ എന്നെ അടിക്കാൻ വടി നോക്കിയിരുന്ന ചിലർ ആയുധം മൂർച്ച കൂട്ടി രംഗത്തു ഇറങ്ങി. അന്നത്തെ ഒരു സംഘടന നേതാവിന്റെ സഹോദരൻ നാട്ടിൽ മുക്കുപണ്ടം കേസിൽ അറസ്റ്റിലായ വാർത്ത കൊടുത്തിരുന്നതിന് വിദ്വേഷമായി ഇരുന്ന ലിവർപൂൾ എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു നേതാവ് കുറച്ചു പേരെ ഏർപ്പാടാക്കി അച്ചനെ വിളിച്ചു ഞാൻ 100 പൗണ്ട് തന്നു, 200 പൗണ്ട് തന്നു എന്നൊക്കെ പറഞ്ഞു ആശയം കുഴപ്പം ഉണ്ടാക്കി. ലിവർപൂളിൽ നിന്നും കാറെടുത്ത് മണിക്കൂറുകൾ യാത്ര ചെയ്തു ലണ്ടനിൽ എത്തി അച്ചനു വലിയ വാഗ്ദാനങ്ങൾ ഒക്കെ നൽകി ഞാൻ പിരിച്ച പണം നൽകിയില്ല എന്നു പറഞ്ഞു ഒരു കത്ത് സംഘടിപ്പിച്ചു. ഞാൻ വിളിച്ചു ചോദിച്ചപ്പോൾ അച്ചൻ എനിക്കു ആനുകൂലമായും കത്തു തന്നു.

ആ ദിവസങ്ങളിൽ ആ വിവാദം തുടർന്നു. അതിനിടയിൽ എന്റെ കയ്യിൽ എത്തിയ 85 പൗണ്ട് മടക്കി നൽകാൻ ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായി. യുകെയിലെ ഏതെങ്കിലും അക്കൗണ്ടിലേക്ക് തിരിച്ചു നൽകിയില്ലെങ്കിൽ എനിക്കു സമാധാനം പറയേണ്ടി വരുമെന്നു അറിയാമായിരുന്നു. അച്ചന്റെ റാന്നിയിലെ അക്കൗണ്ടിലേക്ക് തന്നാൽ മതിയെന്നു അച്ചനും യുകെയിലെ അക്കൗണ്ട് നമ്പർ തന്നാലേ പണം തരാൻ പറ്റൂ എന്നു ഞാനും ശഠിച്ചു. ഒടുവിൽ യുകെയിലെ ചെക്ക് നാട്ടിലെ അക്കൗണ്ടിൽ നൽകിയാണ് ഞാൻ പണം നൽകിത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് നൽകുകയും എന്റെ അക്കൗണ്ട് ഓൺലൈൻ വഴി അച്ചനെ തുറന്ന് കാണിച്ചുമാണ് സംശയനിവാരണം നടത്തിയത്. തുടർന്ന് എല്ലാ ആരോപണങ്ങളും നിഷേധിച്ചു എനിക്കു മെത്രാൻ ഒപ്പിട്ട കത്തും തന്നിരുന്നു.

ഏതാനും മാസങ്ങൾക്ക് ശേഷം ഒരു മണി ചെയിൻ ബിസിനസ്സിനെതിരെ ഞാൻ നിരന്തരമായി വാർത്തകൾ കൊടുത്തു തുടങ്ങിയപ്പോൾ അതിന്റെ നടത്തിപ്പുകാരൻ വാഗ്ദാനങ്ങളുമായി ഈ മെത്രാനെ പോയി കണ്ടു, എനിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്യാം എന്നായിരുന്നു മെത്രാനു നൽകിയ വാഗ്ദാനം. അങ്ങനെ പ്രലോഭിപ്പിച്ചു പറഞ്ഞ വാക്കുകൾ ആണ് ആദ്യ വീഡിയോയിൽ കേൾക്കുന്നത്. ഇതു പുറത്ത് വന്ന ഉടൻ നിയമ നടപടി എടുക്കും എന്നു പറഞ്ഞു ഞാൻ നോബിൾ അച്ചനെ വിളിച്ചപ്പോൾ എങ്ങനെയാണ് ആ വീഡിയോ ഉണ്ടായത് എന്നു അച്ചൻ വ്യക്തമാക്കി പറഞ്ഞു. തുടർന്ന് ഞാൻ അയച്ചു കൊടുത്ത ചോദ്യങ്ങൾ വച്ചു മറ്റൊരു വീഡിയോ അഭിമുഖം നോബിൾ അച്ചൻ തന്നെ മെത്രാനിൽ നിന്നും എടുത്തതാണ് രണ്ടാമത്തെ വീഡിയോ. ചോദ്യങ്ങൾ എഴുതി കൊടുത്തത് ഞാൻ ആയിരുന്നെങ്കിലും ഇവിടെ ചോദ്യങ്ങൾ ചോദിച്ചത് നോബിൾ അച്ചൻ ആയിരുന്നു.

അന്നത്തെ വീഡിയോ ഇപ്പോൾ വിവാദം ആയത് എങ്ങനെ?

റുനാടന്റെ വിശ്വാസ്യത കളയാൻ ഏതറ്റം വരെ പോകുന്ന വലിയ ലോബികൾ ഇവിടുണ്ട്. അവരായിരുന്നു ഇപ്പോൾ ഇതു വിവാദം ആക്കുന്നത്. വഴിയിൽ കിടന്നു കിട്ടുന്ന പണം പോലും പോക്കറ്റിൽ ഇടാത്ത ഞാൻ ഒരു കാരണവാശാലും ഇത്തരം നക്കാപ്പിച്ചകൾ സ്വീകരിക്കില്ലെന്ന് എന്നെ അറിയാവുന്നവർക്കറിയാം. അങ്ങനെ സ്വീകരിക്കാൻ ആണെങ്കിൽ എത്രയോ വൻകിട ബിസിനസ്സുകാർ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചിരിക്കുന്നു. ഒന്നോ രണ്ടോ കോടി ഒക്കെ എനിക്കു എളുപ്പത്തിൽ വാങ്ങാവുന്നതേയുള്ളൂ. അനാഥാലയത്തിന്റെ പിച്ചച്ചട്ടിയിൽ നിന്നും പണം കൈപ്പറ്റുന്നതിൽ ഭേദം അത്മഹത്യ ചെയ്യുന്നതാണ് എന്നു എനിക്കറിയാം. ഞാൻ അതേ ചെയ്യുകയുള്ളൂ.

ഓരോ മാസവും ദൈവം എനിക്കു തന്ന പണത്തിന്റെ വിഹിതം ഞാൻ അർഹിക്കുന്നവർക്ക് കൊടുക്കുന്നു. അതു വിളിച്ചു പറയുന്നില്ല എന്നേയുള്ളൂ. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എത്ര സുതാര്യമായി ആണ് നടക്കുന്നത് എന്ന് അറിയാവുന്നവർക്കറിയാം. ആ വിശ്വാസം എന്റെ മേലും മറുനാടന്റെമേലും ബ്രിട്ടീഷ് മലയാളിയുടെമേലും ഉള്ളതുകൊണ്ടാണ് വായനക്കാർ ഞങ്ങൾ ചോദിക്കുമ്പോൾ ഒക്കെ പണം നൽകുന്നത്. മൂന്നു കോടിയിൽ അധികം രൂപയാണ് ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും മാത്രം ശേഖരിച്ചു പാവങ്ങൾക്ക് നൽകിയത്. അതുകൊണ്ട് തന്നെ മാനസിക രോഗം ബാധിച്ച ചിലർ നടത്തുന്ന അലറിവിളികൾ എന്റെ വായനക്കാർ വിശ്വസിക്കില്ല എന്നു എനിക്കുറപ്പാണ്. അങ്ങനെ ഒന്നും തളരാൻ ഞാൻ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളുമല്ല.

അന്നത്തെ അച്ചൻ മെത്രാനായി; അന്നു അബദ്ധം കാട്ടിയയാളും വേദനിപ്പിച്ചു

നി ഇതുമായി ബന്ധപ്പെട്ട രണ്ടു കാര്യങ്ങൾ കൂടി പറയാം. യുകെയിൽ എത്തി സഹായം ചോദിച്ചതും വിവാദത്തിൽ ആയതും കത്തു എഴുതിയതും ഒക്കെ ഒറു ഫാ: നോബിൾ ഫിലിപ്പ് ആയിരുന്നുവെന്നു പറഞ്ഞുവലോ. അദ്ദേഹവുമായാണ് ഞാൻ ആകെ ഈ വിഷയത്തിൽ സംസാരിച്ചത്. വ്യാജ വാർത്തകൾ നിഷേധിച്ചു കത്ത് അയച്ചു തന്നതും മെത്രാനെ തെറ്റിദ്ധരിപ്പിച്ചു നേടിയ വീഡിയോക്ക് മറുപടി തന്നതും ഒക്കെ നോബിൾ അച്ചന്റെ നേതൃത്വത്തിൽ ആയിരുന്നു. മെത്രാനുള്ള ചോദ്യങ്ങൾ അയച്ചു കൊടുത്തതും അതു റെക്കോർഡ് ചെയ്തു വീഡിയോ ആക്കി അയച്ചു തന്നതും ഈ അച്ചനായിരുന്നു.

ബിഷപ്പ് അന്തരിച്ച ശേഷം പകരം മെത്രാനായി ചുമതല ഏറ്റത് ഈ നോബിൾ അച്ചൻ ആണെന്നു ഞാൻ ഇപ്പോൾ മാത്രം ആണ് മനസ്സിലാക്കിയത്. പുതിയ വിവിദവുമായി ബന്ധപ്പെട്ടു ഞാൻ മെത്രാനോടു സംസാരിച്ചിട്ടില്ല. എങ്കിലും നിങ്ങളിൽ ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ റാന്നിയിലെ ഈ മെത്രാനുമായി ബന്ധപ്പെടണം. അതിനേക്കാൾ രസകരമായ ഒരു കാര്യം കൂടിയുണ്ട്. അന്ന് ഈ അബദ്ധം കാണിച്ചത് ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന ഒരു പ്രമുഖ പത്രത്തിലെ ജീവനക്കാരനായിരുന്നു. പിന്നീട് ഇയാൾ ബ്രിട്ടീഷ് മലയാളിക്ക് വേണ്ടി ജോലി ചെയ്യുന്നുവെന്ന സംശയം അയാളുടെ മാനേജ്മെന്റിന് ഉണ്ട് എന്ന് വിശ്വസനീയമായ ഒരു വിവരം എനിക്കു ലഭിച്ചപ്പോൾ ഞാൻ അയാളോട് തൽക്കാലം മാറി നിൽക്കാൻ പറഞ്ഞു. അയാളുടെ രക്ഷയ്ക്ക് വേണ്ടി മാത്രം ആയിരുന്നു ഞാൻ അതു പറഞ്ഞത്. എന്നാൽ അതു തെറ്റിദ്ധാരണയായി മാറുകയും പിന്നീട് ഉണ്ടായ ഒരു യുകെ പത്രത്തിന്റെ സബ് എഡിറ്ററായി പാർട്ട് ടൈം ആയി അയാൾ ജോലി എടുക്കുകയും ആ പത്രം ഉപയോഗിച്ചു എനിക്കെതിരെ നുണക്കഥകൾ എഴുതുകയും ചെയ്തു.

പുതിയ പത്രങ്ങൾ ഉണ്ടാവുന്നതും നുണക്കഥകൾ ഉണ്ടാവുന്നതും അക്കാലത്ത് പുതിയ കാര്യം ആയിരുന്നില്ല എന്നതു കൊണ്ടു ഞാൻ അവഗണിക്കുയാണ് ചെയ്തത്. എന്നാൽ ഒരിക്കൽ ഹൃദയഭേദകമായ ഒരു അനുഭവം ഉണ്ടായി. പിശക് വരുത്തി എന്നെ കുഴപ്പത്തിൽ ചാടിച്ച അയാൾ തന്നെ ഒരിക്കൽ പുതിയപത്രത്തിൽ ഞാൻ അനാഥാലയത്തിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വാർത്ത എഴുതികയുണ്ടായി. അനേകം പേർ എന്നെ അകാരണമായി നോവിച്ചെങ്കിലും ഈ സംഭവവും എന്റെ സുഹൃത്ത് എന്നു കരുതി ഞാൻ ഒരുപാടു സഹാച്ചിരുന്ന യുകെയിലെ ഒരു ബിസിനസ്സുകാരൻ നടത്തിയ ഒരു ചതിയും വേദനിപ്പിച്ചപ്പോലെ മറ്റൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. എന്നാൽ രണ്ടു പേരുടെയും പേരുകൾ ഞാൻ ഒരിക്കലും പുറത്ത് പറയില്ല. കാരണം രണ്ട് പേരെയും എനിക്ക് ഇപ്പോഴും ഇഷ്ടമാണ്.?

നിങ്ങൾ എന്നെ വിശ്വസിക്കുന്നുവെങ്കിൽ...

തു വായിക്കുന്ന താങ്കളോട് ഒരു അഭ്യർത്ഥനയുണ്ട്. ഞാൻ പറഞ്ഞത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തുകൊണ്ട് എന്നു പറയുക, ഞാൻ വിശദീകരണം തരാം. ഞാൻ പറയുന്നത് വിശ്വസിക്കാൻ പറ്റുമെങ്കിൽ ഞാൻ അഴിമതിക്കാരൻ ആണ് എന്നു പറഞ്ഞിടങ്ങളിൽ ഒക്കെ ഈ ലിങ്ക് ഷെയർ ചെയ്യുകയും ഈ മറുപടി ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുക. കാരണം വിശ്വാസ്യത നഷ്ടപ്പെട്ടാൽ മറുനാടൻ മലയാളിക്ക് പിന്നെ പ്രസക്തിയില്ല. മറുനാടന്റെ വിശ്വാസ്യത നഷ്ടപ്പെടണം എന്നു അഗ്രഹിക്കുന്നവർക്ക് സന്തോഷിക്കാൻ അവസരം ഒരുക്കി നൽകാതിരിക്കേണ്ട ഉത്തരവാദിത്തം മറുനാടനെ വിശ്വസിക്കുന്നവരുടേയാണ്. അതുകൊണ്ട് വ്യാജ പ്രചാരണം നടക്കുന്നിടത്തൊക്കെ ഈ ലിങ്ക് ഷെയർ ചെയ്തു പ്രതികരിക്കുക. അതു മാത്രമാണ് എന്റെ അപേക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP