1 usd = 75.47 inr 1 gbp = 93.64 inr 1 eur = 83.04 inr 1 aed = 20.55 inr 1 sar = 20.04 inr 1 kwd = 240.63 inr

Apr / 2020
01
Wednesday

സാധാരണക്കാർക്ക് സഹായമായി സർക്കാർ പ്രഖ്യാപിച്ചിരുന്ന വായ്പാ പദ്ധതികൾ ഓർമ്മയുണ്ടോ ? ജോലിയിലാത്ത യുവാക്കൾക്ക് സംരംഭം തുടങ്ങുവാനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ യോജന പദ്ധതിയെ പറ്റി എത്ര പേർക്ക് അറിയാം; ബ്ലേഡ് മാഫിയയ്ക്ക് തടയിടുന്നതിന് വേണ്ടി പിണറായി സർക്കാർ ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതിയെന്നാൽ എന്തെന്ന് ഓർക്കണേ; സാധാരണക്കാർക്കുള്ള സർക്കാരിന്റെ പ്രധാന വായ്പകളെ ഒന്ന് നോക്കാം

March 20, 2019

വായ്പ എന്നത് ഇന്നത്തെക്കാലത്ത് നമുക്കേവർക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന് അറിയാം. അതിനാൽ തന്നെ വായ്പ ജീവിതത്തിൽ എടുക്കാത്തവരുമില്ല. ലോൺ എടുക്കും മുൻപ് നാം ഓർക്കേണ്ട കാര്യങ്ങളും ഈട് വയ്ച്ചുള്ള ലോണിന്റെ ഗുണങ്ങളും വായ്പ എടുക്കുക എന്നത് എങ്ങനെ ഘട്ടം ...

വായ്പ ബാധ്യതയാകാതിരിക്കാൻ ഓർക്കേണ്ട കാര്യങ്ങൾ ഏറെ; സിബിൽ സ്‌കോറിന് തട്ടുകേട് വന്നാൽ വായ്പ എന്ന സ്വപ്‌നം എന്നന്നേക്കുമായി അടയുമെന്ന് പറയാൻ കാരണമെന്ത് ? ധനകാര്യ സ്ഥാപനവുമായി 'കട'പ്പാട് ഉണ്ടാക്കുന്നതിന് മുൻപ് ചോദിച്ചറിയേണ്ട കാര്യങ്ങൾ എന്തൊക്കെ ? പലിശയിൽ വിലപേശാൻ പറ്റുമോ ? വായ്പ ഊരാക്കുടുക്കായി മാറാതിരിക്കാൻ ഇക്കാര്യങ്ങൾ ഓർക്കാം

March 07, 2019

പഠിച്ച്  ജോലി നേടി പത്തു പൈസ കൈയിലേക്ക് വന്നു തുടങ്ങുമ്പോൾ മുതൽ നാം കരുതും..ഹാ പണം വന്നു തുടങ്ങി ഇനി ആവശ്യങ്ങളെല്ലാം നിറവേറ്റാം എന്ന്. എന്നാൽ ഇന്നത്തെക്കാലത്ത് ജോലി ലഭിക്കുമ്പോൾ തന്നെ നല്ലൊരു വിഭാഗം വരുന്ന 'ജോലിക്കാർക്കും' വിദ്യാഭ്യാസ വായ്പ എന്ന ചെറു...

പ്രതിമാസം എട്ട് ലക്ഷം ലാഭം നേടുന്ന സാധാരണ വീട്ടമ്മയുടെ വിജയകഥ! ചെറു സംരംഭത്തിലെ ഉത്പന്നങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കുന്നതിന് മുൻപ് ഓർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; കുറഞ്ഞ ചെലവിൽ തുടങ്ങി ലക്ഷങ്ങൾ കൊയ്യണമെങ്കിൽ മനസിൽ വേണ്ട പ്ലാനുകളെ പറ്റി ധാരണയുണ്ടോ ? ഹരിയാനയിലെ സോണിപാടത്ത് നിന്നുള്ള സാധാരണക്കാരി വീട്ടമ്മ ഫ്‌ളിപ്പ്കാർട്ടിന്റെ ടോപ്പ് സെല്ലറായി മാറിയ കഥ

February 28, 2019

സാങ്കേതിക വിദ്യയുടെ വിപ്ലവം ഇന്നിന്റെ ലോകത്തിന് നൽകിയ ജീവവായുവാണ് ഇന്റർനെറ്റ്. കറണ്ടില്ലാതെ ഇരിക്കാൻ വയ്യെന്ന് പറയുന്ന കാലമൊക്കെ കടന്നു പോയിട്ട് നാളേറെയായി. ഇപ്പോൾ സ്മാർട്ട് ഫോണിൽ ചാർജ് കുറഞ്ഞാൽ, വൈഫൈയ്ക്ക് റെയ്ഞ്ച് കുറഞ്ഞാൽ അപ്പോൾ തുടങ്ങും 'നെഞ്ചത്ത...

വീടിന്റെ ഏത് ഭാഗത്ത് പണപ്പെട്ടി സൂക്ഷിച്ചാലാണ് ധനാഭിവൃദ്ധിയുണ്ടാകുന്നത് ? തെക്കുഭാഗത്ത് പുളിനട്ടാൽ എന്ത് ഗുണമാണ് വന്നു ചേരുക ? എന്തൊക്കെ വസ്തുക്കളാണ് വീട്ടിൽ വച്ചാൽ ഐശ്വര്യം വരില്ല എന്ന് പറയുന്നത് ? ധനം നിറയ്ക്കും എന്ന് പറയുന്ന വിശ്വാസങ്ങളുടെ പുറകേ പോയാൽ ഐശ്വര്യത്തിന്റെ 'മണിച്ചെപ്പ്' നിറയുമോ ? പണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ ചിലതൊന്ന് അറിഞ്ഞിരിക്കാം; പഴമക്കാർ തന്ന ചില കൗതുക ചിന്തകൾ

February 18, 2019

വിശ്വാസം അതല്ലേ എല്ലാം...നമ്മൾ ഏറെ പറഞ്ഞു കേട്ടിട്ടുള്ള ഒരു പരസ്യവാചകമാണിത്. വാസ്തു, വിവാഹം, ആരോഗ്യം, തുടങ്ങി സാമ്പത്തികമായ കാര്യങ്ങളിൽ വരെ വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ നമുക്കു ചുറ്റുമുണ്ട്. അത്തരം വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നവരുമുണ്ട്, അതിൽ വിശ്വാ...

ഇ-വാലറ്റുകൾക്ക് 'തട്ടുകേട്' ഉണ്ടാവാൻ പോകുന്നെന്ന വാർത്ത ശരിയോ ? ഡിജിറ്റൽ പണമിടപാടിന്റെ ഉസ്താദായ ഇ-വാലറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ പ്രധാന കാര്യങ്ങൾ ഏറെ; ഇ-വാലറ്റിൽ നിന്നും പണം തട്ടിപ്പ് സാധ്യമോ ? സ്മാർട്ട് ഫോണിലെ മണിച്ചെപ്പായ വാലറ്റ് ആപ്പുകളുടെ സുരക്ഷയ്ക്കായി ആർബിഐ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അറിഞ്ഞില്ലേ ? ഇ-വാലറ്റുകളെ പറ്റി ഇക്കാര്യങ്ങൾ ഓർത്തില്ലെങ്കിൽ പണിയുറപ്പാണേ !

February 12, 2019

സാങ്കേതിക വിദ്യ അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്ന ഇക്കാലത്ത് ബാങ്കിങ്ങിലും പണമിടപാടിലും ഐടി എന്ന മായാജാലം തീർത്ത വിപ്ലവം ചെറുതല്ല. കൈയിൽ തുട്ടായും നോട്ടായും വിലസിയിരുന്ന പണത്തെ ഇലക്ട്രോണിക്ക് രൂപമാക്കി മാറ്റിയ വിദ്യ സ്മാർട്ട് ഫോണെന്ന നമ്മുടെ കവച ...

മാസങ്ങൾക്ക് മുൻപ് വന്നത് പ്രളയമെങ്കിൽ ദിവസങ്ങൾക്ക് മുൻപേ വന്നത് 'സെസ് പ്രളയാഗ്നി'; നിത്യോപയോഗ സാധനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്തി പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള സർക്കാർ നീക്കം സാധാരണക്കാരനുള്ള അടി; ഒരു നേരമെങ്കിലും അന്നം മുടങ്ങരുതെന്ന് പ്രാർത്ഥിച്ച് കഴിയുന്നവർക്ക് രോഗദുരിതം വന്നാൽ ആശ്രയിക്കേണ്ട മരുന്നുകൾക്ക് വരെ 'സെസ് ഒടിവിദ്യ' ; പുത്തൻ സംസ്ഥാന ബജറ്റ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമോ ?

February 05, 2019

2019ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഇതിൽ നിന്നും സാധാരണക്കാരന് നേട്ടമാണോ കോട്ടമാണോ എന്ന് വ്യക്തമാകാനായി ബജറ്റ് ദിനത്തിന് പിറ്റേന്നുള്ള പത്രങ്ങൾ അരിച്ചുപെറുക്കുകയാവും മിക്കവരും ചെയ്യുക. പ്രളയത്തിന്റെ ദുരിതം ഇപ്പോഴും പല രൂ...

'അയ്യോ..പണം ഞാൻ എവിടുന്ന് കണ്ടെത്തും' ! ശരാശരി വരുമാനത്തിൽ നീക്കിയിരുപ്പുണ്ടാക്കാൻ പെടാപ്പാട് പെടുന്നുണ്ടോ ? ചെലവ് നിയന്ത്രിക്കാൻ പറ്റാതെ കുഴങ്ങി കടം വാങ്ങുന്നത് പതിവായോ ? ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് ആരംഭിക്കുന്നതോടൊപ്പം സാമ്പത്തികമായ ചിട്ട കൈവരിക്കാനുള്ള പൊടിക്കൈകൾ പരീക്ഷിച്ച് തുടങ്ങാം; അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിക്ഷേപ പദ്ധതികളേയും പരിചയപ്പെടാം

January 29, 2019

പണം..ജീവിക്കാൻ വേണ്ട അത്യാവശ്യമായ സംഗതികളിൽ ഒന്ന്. എന്നാൽ ജീവിതത്തിൽ പണമാണെല്ലാം എന്ന കരുതിയാൽ സംഗതി കൈവിട്ടു പോകും. സാധാരണക്കാരായ ആളുകൾ ഏറ്റവുമധികമുള്ള നമ്മുടെ സമൂഹം ഇന്ന് കൂടുതലായും ജോലി ചെയ്യുന്നത് പ്രൈവറ്റ് മേഖലയിലാണ്. ജീവിതത്തിന് ഒരു പരിധി വരെ സ...

കുട്ടിച്ചാത്തൻ മദ്യം അകത്താക്കുന്ന പോലെ മൊബൈൽ ബാലൻസ് തീർക്കുന്ന വില്ലന്മാരെ സൂക്ഷിക്കണേ ! അജ്ഞാത കോളുകൾ വഴി ബാലൻസ് അപ്പാടെ ഇല്ലാതാക്കുന്ന സംഘങ്ങൾ നിങ്ങളുടെ ഫോണിന്റെ മണിച്ചെപ്പ് തകർക്കുമെന്നുറപ്പ്; ബൊളീവിയയിൽ നിന്നുമുള്ള മിസ്ഡ് കോൾ വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പണം പോയ കാര്യം മറന്നോ? മൊബൈൽ ബാലൻസ് കാലിയാകാതിരിക്കാൻ ചില മുൻകരുതലുകൾ

January 21, 2019

മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ മദ്യം നിന്ന നിൽപ്പിൽ ഇല്ലാതാക്കുന്ന കുട്ടിച്ചാത്തൻ മാജിക്ക് നാം ഏവരും കണ്ടിട്ടുണ്ടാക്കും. കുട്ടിച്ചാത്തൻ മോഡൽ റീച്ചാർജിങ്ങാണ് ഇപ്പോൾ മൊബൈൽ ബാലൻസിന്റെ കാര്യത്തിലും നടക്കുന്നത്. ലിമിറ്റഡ് വാലിഡിറ്റി അല്ലാതെയുള്ള ടോപ്...

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളേ നിങ്ങൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണോ ? ധൂർത്ത് ജന്മനായുള്ള മനുഷ്യർക്ക് കുരുക്കാവാൻ ഇതിലും മികച്ച മറ്റൊന്നില്ല; ആഗ്രഹത്തിന് പകരം ആവശ്യത്തിന് ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് അനുഗ്രഹം തന്നെ; 'കടം തരും കാർഡ്' വാങ്ങും മുൻപ് നിബന്ധനകൾ കൃത്യമായി വായിക്കണേ; ക്രെഡിറ്റ് കാർഡിനെ പറ്റി അറിയേണ്ട പ്രധാന കാര്യങ്ങളിതാ

January 14, 2019

മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ക്‌ലേസ് എന്ന ചിത്രം കാണാത്തവരായി ആരുമുണ്ടാകില്ല. അതിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രമായി നടൻ ഫഹദ് ഫാസിൽ എത്തിയതും ആരും മറക്കാനിടയില്ല. അതിൽ കഥാപാത്രത്തിന്‌റെ ലുക്കല്ല സ്വഭാവമാണ് ഏവരുടേയും ശ്രദ്ധയിൽപെ...

സൂക്ഷിക്കൂ...നിങ്ങൾ എടിഎം കാർഡ് ഉടമയെങ്കിൽ ഇക്കാര്യങ്ങൾ മറക്കരുത് ! ബാങ്കിൽ കിടക്കുന്ന പണം തട്ടിപ്പുകാർ ഉരച്ചെടുക്കാൻ അധികം സമയം വേണ്ടെന്നത് എപ്പോഴും ഓർത്തോളൂ; മാഗ്‌നറ്റിക്ക് സ്ട്രിപ്പ് മാറ്റി ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിനെ കുറിച്ച് ഇനിയും ഒന്നുമറിഞ്ഞില്ലേ ? കേട്ടത് പലതും ശരിയെന്ന് കരുതി വിഡ്ഢികളാകരുത്; ഓരോ എടിഎം ഉടമയും അറിഞ്ഞിരിക്കേണ്ട വിവരങ്ങളുമായി 'എടിഎം മണിച്ചെപ്പ്' ഇതാ

January 07, 2019

ബാങ്ക് അക്കൗണ്ട് എന്ന മണിച്ചെപ്പിന്റെ താക്കോലായ എടിഎം കാർഡുകൾ കൈവശമുള്ളവരാണ് നാം ഏവരും. പണം ആവശ്യമുള്ളപ്പോൾ അതുമായി അടുത്തുള്ള എടിഎം കൗണ്ടറിൽചെന്ന് കാർഡുരച്ച് കോഡും നൽകി ഒറ്റവലി. സംഗതി കഴിഞ്ഞു. ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധിയിലുള്ള കാശുമെടുക്കാം. ...

2018 ഡിസംബർ 31 കഴിഞ്ഞും ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവർക്ക് വരുന്ന 'തലവേദന'കളെന്തൊക്കെ ? ആദായ നികുതി എന്നാൽ ഊരാക്കുടുക്കാണെന്ന് കരുതുന്നവർ അതിന്റെ 'എബിസിഡി' കൂടി അറിഞ്ഞോളൂ; നികുതി റിട്ടേണിൽ സർക്കാർ രൂപീകരിച്ച പുത്തൻ പരിഷ്‌കാരങ്ങളേതെന്നും ഇപ്പോഴും അറിയില്ലേ ? ഐടിആർ എന്തെന്നും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളുമായി മണിച്ചെപ്പ് തുറക്കുന്നു

December 31, 2018

ഇന്ത്യ പോലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയിൽ രാജ്യത്തിന് ഏറ്റവുമധികം പണം കൃത്യമായ അളവിൽ എത്തിക്കുന്ന ഒന്നാണ് ആദായ നികുതി അഥവാ ഇൻകം ടാക്‌സ് എന്നത്. 1860 ജൂലൈ നാലു മുതൽ രാജ്യത്ത് ആദായനികുതി ഈടാക്കുന്നുണ്ടെങ്കിലും മിക്കവർക്കും ഇത് പൂർണമായും എന്ത് എന്നത...

ഓഹരികൾ വാങ്ങാനുള്ള അക്കൗണ്ടുകൾ ഏവ? ബ്രോക്കർമാർ വഴിയുള്ള വാങ്ങലും വിൽപനയും പഠിച്ചാൽ എല്ലാമായെന്നാണോ? നൂറ് രൂപ ഓഹരി നിക്ഷേപമിട്ട് നൂറിരട്ടിയാക്കാൻ ബുദ്ധിരാക്ഷസനാകണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; മികച്ച ഓഹരിയെ കണ്ടെത്താനുള്ള മിടുക്കും വാങ്ങാനും വിൽക്കാനുമുള്ള സമയമേതെന്ന് അറിയുകയും ചെയ്താൽ സംഗതി എളുപ്പം; വരൂ ഓഹരി വിപണിയിൽ ഹരിശ്രീ കുറിക്കാം; ഓഹരി സ്പെഷ്യൽ മണിച്ചെപ്പ് രണ്ടാം ഭാഗം

December 17, 2018

ഓഹരി വിപണി എന്നാൽ എന്തെന്നും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന സംഗതികളും നാം കഴിഞ്ഞ മണിച്ചെപ്പ് കോളത്തിലൂടെ കണ്ടു കഴിഞ്ഞു. അതിനു ശേഷം ലേഖകന് വായനക്കാരിൽ നിന്നും ഒട്ടേറെ സംശയങ്ങളും തേടി വന്നിരുന്നു എന്ന് സന്തോഷപൂർവ്വം പറയട്ടെ. ഓഹരി വിപണിയെ ...

പണവും ബുദ്ധിയുമുള്ളവർക്ക് മാത്രമാണ് ഓഹരി നിക്ഷേപം എന്ന ചിന്തയിൽ എത്രത്തോളം ശരിയുണ്ട് ? ശരാശരി വരുമാനക്കാരന് ഓഹരി വിപണി എന്നാൽ കൈ പൊള്ളിക്കുന്ന ഒന്നാണെന്നാണോ ഏവരുടേയും ധാരണ ? ഓഹരിയെ പറ്റി അറിയാൻ ആഗ്രഹമുള്ളവർക്ക് ബാലപാഠങ്ങളുമായി പുത്തൻ മണിച്ചെപ്പ്; ഓഹരി വിപണി എന്നാൽ എന്ത് ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം; ഓഹരി സ്‌പെഷ്യൽ മണിച്ചെപ്പ് ഒന്നാം ഭാഗം

December 10, 2018

പണം എന്നത് ജീവിക്കാൻ അത്യാവശ്യമാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. നല്ലവണ്ണം സമ്പാദിക്കണമെന്നും അല്ലലില്ലാതെ കഴിയണമെന്നുമാണ് ഏവരുടേയും ആഗ്രഹം. അതിനായി കുറുക്കു വഴികൾ നോക്കുന്ന ഒട്ടേറെയാളുകളുമുണ്ട്. എന്നാൽ ജീവിതത്തിൽ സമ്പാദ്യത്തിൽ എന്നല്ല ഏത് കാര്യത...

പാൻ കാർഡ് നിർബന്ധമാക്കുമ്പോൾ സാധാരണക്കാർക്ക് ഇപ്പോഴും സംശയങ്ങൾ നിലയ്ക്കുന്നില്ല; 2019 മെയ് 31 നകം പാൻ കാർഡ് സ്വന്തമാക്കിയില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഒട്ടേറെ നൂലാമാലകൾ; പാൻ കാർഡ് നഷ്ടപ്പെട്ടാലും ഒന്നിൽ കൂടുതൽ പാൻ കൈവശം വന്നാലും എന്ത് ചെയ്യണം; നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിറക്കിയ പുത്തൻ പരിഷ്‌ക്കാരത്തെക്കുറിച്ച് കൂടുതലറിയൂ

December 03, 2018

ലോകത്ത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഏറ്റവും നൂലാമാലകളുള്ള നികുതി സമ്പ്രദായമായിരുന്നു ഇന്ത്യയിൽ നിലനിന്നിരുന്നത്. ജിഎസ്ടി എന്ന ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കിയതോടെ അതിന് ഒരു പരിധി വരെ ശാപമോക്ഷം ലഭിച്ചിട്ടുണ്ടെന്ന് നമുക്ക് പറയാൻ...

ജിഎസ്ടി നടപ്പാക്കി ഒന്നര വർഷം പിന്നിടുമ്പോഴും സാധാരണക്കാരന് മനസിലാക്കാൻ ഇനിയുമേറെ ; ഒക്ടോബർ മാസം മാത്രം 1817 കോടി രൂപ കേരളത്തിൽ നിന്നും ജിഎസ്ടി ഇനത്തിൽ പിരിച്ചെടുത്തുവെന്ന് പറയുമ്പോഴും സംസ്ഥാനത്തിന് ഉയർച്ചയോ താഴ്‌ച്ചയോ എന്നതിൽ വ്യക്തതയില്ല; കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയതാണ് ജിഎസ്ടിയുടെ പോരായ്മയെന്ന് പറയുന്നത് ശരിയോ ? ജിഎസ്ടിയെ അറിയാം

November 26, 2018

ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി ഇന്ത്യയിൽ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ കേരളത്തിന് ഏറെ സന്തോഷിക്കാം എന്ന വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ടത്. ഒക്ടോബർ മാസം രാജ്യത്താകമാനം പിരിച്ചെടുത്ത ജിഎസ്ടി വഴി ഏറ്റവുമധികം പണം കേരളത്തിൽ നിന്നുമാണ് ലഭിച്ചത്....

MNM Recommends

Loading...