Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർവ ജന്മം കഴിഞ്ഞ വന്ന ചില വ്യക്തികൾ: ഒക്ടോബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

പൂർവ ജന്മം കഴിഞ്ഞ വന്ന ചില വ്യക്തികൾ: ഒക്ടോബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

ല തരം വിസ്മയിപ്പിക്കുന്ന കഥകൾ ഒരു ലൈറ്റ് വർക്കർ ആയി ജോലി ചെയ്യുന്ന ഏവർക്കും പറയാൻ ഉള്ളത്. ഈ വിസ്മയിപ്പിക്കുന്ന കഥകൾ കേൾക്കാനും ധാരാളം പേർ ഉണ്ടാകും എന്നുള്ളതാണ്. അർദ്ധ രാത്രിക്ക് ശേഷം ഗോസ്റ്റ് ഹണ്ടിങ് കഥകൾ സുഹൃത്തുക്കളുമായി പങ്കു വെക്കുന്നത് പോലെ തീവ്രമായ അനുഭവം വേറൊന്നില്ല എന്നുള്ളതാണ്. മനുഷ്യരോടുള്ള താല്പര്യം, അവരോടു ഒപ്പമുള്ള സൗഹൃദം, സഹ വാസം എന്നിവയിൽ അറിയാതെ തന്നെ താല്പര്യം കുറഞ്ഞു പോകും എന്നത് അതിന്റെ ഒരു നെഗറ്റീവ് വശവും ആണ്. അത് പോലെ വിസ്മയിപ്പിക്കുന്ന ഒരു കഥയാണ് എനിക്ക് പറയാൻ ഉള്ളത്. ഇത് പ്രേതം , ഭൂതം എന്നിവയെ കുറിച്ചുള്ള കഥ അല്ല. ഇത് യഥാർഥ വ്യക്തിയുടെ ജീവിത കഥയാണ്. ഈ വ്യക്തിയെ കുറിച്ച സൈക്കൊളജി പ്രാക്ക്ട്ടീസ് ചെയ്യുന്ന ചിലർക്ക് എങ്കിലും അറിയാമായിരിക്കും. ഈ യഥാർത്ഥ വ്യക്തിയുടെ അനുവാദത്തോടെ ആണ് ഈ കഥ ഇവിടെ എഴുതുന്നത്. എന്തിനും ഏതിനും ലിറ്റ്മസ് ടെസ്റ്റ്‌ ചെയ്യുന്ന യുക്തിവാദികളുടെ ശ്രദ്ധയ്ക്ക്, ഈ കഥ , അല്ലെങ്കിൽ അനുഭവ കഥ ലോക പ്രശസ്തൻ, ആയ ഒരു സൈക്കിയാട്രിസ്റ്റ് ഇയാൻ സ്തീവൻസൺ നടത്തിയ ചില റിസേർച് പഠനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.

ഈ കഥയിലെ നായകന്റെ പേര്, തോരൻ സിങ് ചെഹാർ എന്നാണു. പുനർജന്മം എന്നാ വിഷയത്തിലെ റിസേർച് ചെയ്യുന്നവരുടെ പ്രാധാനപ്പെട്ട ഒരു കേസ് സ്റ്റഡി ആണ് ഇദ്ദേഹത്തിന്റെ കഥ. ആഗ്രക്ക് സമീപം ബാഡ് എന്നാ ഗ്രാമത്തിൽ 1983 യിൽ ആണ് ഇദ്ദേഹം ജനിക്കുന്നത്,. ടിറ്റു എന്നാണ് അദ്ദേഹത്തിന്റെ ഓമന പ്പേര്. ഈ പേരിലാണ് അദ്ദേഹ൦ കൂടുതൽ അറിയപ്പെടുനത്. കുട്ടി സംസാരിക്കാൻ തുടങ്ങിക്കഴിഞ്ഞു അധികം താമസിക്കാതെ തന്നെ അവനു ഭാര്യയും കുട്ടികളും ഉണ്ടെന്നും, അവർ ആഗ്രയിൽ ആണെന്നും അവകാശപ്പെട്ടു. അന്ന് അവനു ഏതാണ്ട് അഞ്ചു വയസു പ്രായം കാണും. ഇത്രയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ കഴിയണ്ടാവാൻ അല്ല എന്നും, തന്റെ മാതാവ് ഇത്ര മോശപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നവൽ അല്ല എന്നും, സ്വന്തം മാതാപിതാക്കൾ തന്റെ അല്ല എന്നും ആ കുട്ടി സ്ഥിരമായി പറയാൻ തുടങ്ങി. തന്റെ ഭാര്യ മനോഹരമായ സാരികൾ ആണ് ധരിക്കുന്നത് എന്നും, എന്നാൽ തന്റെ മാതാവ് ഇത്ര ഹീനമായ വസ്ത്രം ധരിച്ചു വെളിയിൽ ഇറങ്ങരുത് എന്നും ഈ കുട്ടി ഫത്വ ഇറക്കി. താൻ ഒരിക്കലും നടന്നു പോകില്ല എന്നും, തനിക്ക് സ്വന്തമായി കാർ ഉണ്ടെന്നും, ആഗ്രയിലെ ഒരു മാർക്കെറ്റിൽ തനിക്ക് സ്വന്തം ഒരു ബിസിനസ് സ്ഥാപനം ഉണ്ടെന്നും, തന്റെ സഹോദരൻ ആയ രാജ, സഹോദരി ആയ സുശീല എന്നിവരെയും കാണണം എന്ന് പല വട്ടം ആവശ്യപ്പെട്ടു,

തന്റെ പിതാവ് ആഗ്രക്ക് പോയപ്പോൾ തന്നെ കൊണ്ട് പോകാത്തതിൽ ദുഃഖിതൻ ആയി, ഒരു കുടുംബ സുഹൃത്തിനോട്, തന്നെ ആഗ്രയിലേക്ക് കൊണ്ട് പോകണം എന്നും അവിടെ തനിക് സുരേഷ് റേഡിയോസ് എന്നാ സ്ഥാപനം ഉണ്ടെന്നും, ഞാൻ ഒരു ഗൂണ്ടയും, ഒന്നാം നംബർ കള്ളാ ക്കടത് കാരനും ആണെന്നും അവൻ അവകാശപ്പെട്ടു, ഈ കഥയിൽ അത്ഭുതപ്പെട്ടു, മുതിർന്ന സഹോദരനും, സുഹൃത്തും സദർ ബസാറിലെ സുരേഷ് റേഡിയോസ് അന്വേഷിച്ചു ആഗ്രക്ക് പുറപ്പെട്ടു. ആ കടയിൽ അവയിൽ ഉമ എന്നാ സ്ത്രീയെ കാണുകയും, ടിറ്റു പറഞ്ഞ എല്ലാം വളരെ കൃത്യം ആണെന്നും, സുരേഷ് മരിച്ച ദിവസവും, ടിറ്റു ജനിച്ച ദിവസവുമായി പൊരുത പ്പെടുന്നു എന്നും അവർ പറയുകയുണ്ടായി. സുരേഷിന്റെ ഭാര്യ ആയ ഉമ , തന്റെ കുടുംബ അംഗങ്ങളുമായി ടിറ്റു വിനെ സന്ദർശിക്കാൻ എത്തി. അവരെ കണ്ട പാടെ കുട്ടി വളരെ അധികം വികാരാധീനൻ ആകുകയും, സ്വന്തം മക്കളെ പേര് ചൊല്ലി വിളിക്കുകയും, അതെ സമയം അവരോട ഒപ്പം കളിക്കുകയും ചെയ്തു. ആ കുടുംബത്തിനും ഈ സന്ദർശനം വളരെ അധികം ഹൃദയ വ്യഥ ഉണ്ടാക്കുകയും ചെയ്തു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

ഈ കുട്ടിയെ ആഗ്രയിലേക്ക് ഒരു ദിവസം കൊണ്ട് പോയപ്പോൾ, സുരേഷ് യഥാർത്ഥത്തിൽ പണം ഒളിപ്പിച്ചു വച്ചിരുന്ന ലോക്കറുകൾ, കാർ, അതിന്റെ നിറം,. എന്നിവ പറയുക ഉണ്ടായി. ഈ കുട്ടിയെ പരീക്ഷിച്ചു നോക്കാൻ ആയി, വേറൊരു കടയിലേക്ക് കൊണ്ട് പോകുകയും, എന്നാൽ കുട്ടി തന്റെ സ്വന്തം ആയിരുന്നു എന്ന് അവകാശപ്പെട്ട കടയിലേക്ക് പോയി, കൃത്യമായി കാര്യങ്ങൾ കാണിച്ചു തരുകയും , ചെയ്തു. സുരേഷ് കൊല്ലപ്പെട്ടത് ഒരു ഗുണ്ട ആക്രമണത്തിൽ ആയിരുന്നു. തന്നെ കൊലപ്പെടുത്തിയ വ്യക്തികളെ പോലും ഈ കുട്ടി തിരിച്ചറിഞ്ഞു എന്നുള്ളതാണ്. തന്റെ കടയിൽ ഉണ്ടായ ചെറു മാറ്റങ്ങൾ പോലും ഈ കുട്ടി തിരിച്ചറിഞ്ഞു എന്നതാണ്.

ആ വീട്ടിൽ നിന്നും സ്വന്ത ഗ്രാമത്തിലേക്ക് പുറപ്പെട്ട അവസ്ഥയിൽ കുട്ടി വളരെ അധികം എതിർക്കുകയും, ഈ കുടുംബം എന്റേതല്ല എന്നും, പെട്ടന്ന് തന്നെ ഞാൻ ഇവരെ ഉപേക്ഷിക്കുന്നതാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഈ കുട്ടിയുടെ വലതു ചെന്നിയിൽ ബുള്ളറ്റ് കയറിയത് പോലെ വൃത്താകൃതിയിൽ ഒരു മുറിവ് ഉണ്ടായിരുന്നു. ഈ ബുള്ളറ്റ് കയറി ഇറങ്ങുന്ന വശത്തും ഏതാണ്ട് അതെ പോലെ ചിതറി തെറിച്ച രീതിയിൽ ഉള്ള പാടുകൾ കാണപ്പെട്ടു., പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് വച്ച് നോക്കിയപ്പോൾ. സുരേഷിന്റെ ചെന്നിയിൽ ബുള്ളറ്റ് പ്രവേശിച്ച അതെ സ്ഥലത്ത് തന്നെ ആണ് ഈ കുട്ടിയുടെ ചെന്നിയിലും പാട് ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇതേ വരെ ടേപ്പ് റെക്കോർഡർ പ്രവര്തിപ്പിചില്ലാത്ത കുട്ടി കാറിലെ ടേപ്പ് റിക്കോർഡർ പ്രവർത്തിപ്പിക്കുകയും, സ്വന്തം കാർ ഓടിക്കുകയും ചെയ്തു എന്നുള്ളതാണ്. അന്ന് കുട്ടിക്ക് ഏകദേശം അഞ്ചു വയസേ ഉള്ളു എന്ന് നാം ശ്രദ്ധിക്കണം. ഒപ്പം പോയ മനോരോഗ വിദഗ്ദൻ, സുരേഷിന്റെ അതെ പെരുമാറ്റ രീതികളും, കുട്ടിയിൽ കാണപ്പെട്ടു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇനി, ടിറ്റു സിങ് ഇന്ന് ബനാറസ് സർവകലാശാലയിൽ, യോഗ, നാച്ചുറോപ്പതി പഠിപ്പിക്കുന്നു. അദ്ദേഹം ഒരു പ്രോഫസർ ആണ്, മാത്രമല്ല, ഒരു ആസ്ട്രോളജർ എന്നാ രീതിയിൽ അദ്ദേഹത്തിന്റെ ചാർട്ട് വായിക്കാനുള്ള ഭാഗ്യം സിദ്ദിഖുകയുണ്ടായി. അദ്ദേഹം , തന്റെ സ്വന്തം കുടുംബത്തിൽ നിന്ന് അകന്നാണ് ഇപ്പോൾ താമസിക്കുന്നത്. പല കാര്യങ്ങളും ഇവിടെ തുറന്ന എഴുതാൻ കഴിയില്ല. ചെറുപ്പത്തിൽ ശക്തം ആയിരുന്ന ആ ഓർമ്മകൾ അവസാനിക്കുകയാണ് എന്ന് അവസാനം ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ മരണം, മരണ കാരണം ഒക്കെ വളരെ സങ്കീർണമാണ്. അതിനാൽ അദ്ദേഹത്തെ ചാർട്ടിനെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ സാധ്യമല്ല. 

ജ്യോത്സ്യത്തിൽ പ്രക്ക്ട്ടീസ് ചെയ്യുന്ന ഏതൊരു വ്യക്തിയെയും ഹരം പിടിപ്പിക്കുന്ന ഒരു ജീവിതം ആണ് അധെഹതിന്റെത്. നമ്മുടെ ജാതകത്തിലെ അഞ്ചാം ഭാവം നോക്കി ആണ് പൂർവ ജന്മത്തിനെ കുറിച്ച് അറിയുക. അഞ്ചാം ഭാവത്തെ പൂർവ പുണ്യ ഭാവം എന്ന് തന്നെ ആണ് പറയുക. പിന്നെ നവാംശ ചാർട്ട്. നമ്മുടെ ഹിന്ദു തിയോളജി എത്ര മനോഹരവും, ആഴത്തിലും, ഉള്ളതാണ് എന്ന് അത് വായിച്ചറിയുക തന്നെ വേണം. പൂർവ ജന്മ ബന്ധനത്തെ കുറിച്ച് ഹിന്ദു തിയോളജിയിൽ അതി മനോഹരമായ ഒരു കഥയുണ്ട്. ഈ കഥ ശിഖണ്ടിയെ കുറിച്ചാണ്. ആദി പർവ്വം, ആ പർവത്തിലാണ്, ഭീഷ്മർ തന്റെ സഹോദരന് വിവാഹം കഴിക്കാൻ വേണ്ടി മൂന്നു യുവതികളെ അപഹരിക്കുന്നത്. ഇവരിൽ അംബ , താൻ വേറൊരു വ്യക്തിയെ സ്നേഹിക്കുന്നു എന്നും, തന്നെ വെറുതെ വിടണം എന്നും അപേക്ഷിക്കുകയുണ്ടായി,. അതിനാൽ ഭീഷ്മർ, ഈ സ്ത്രീയെ വെറുതെ വിടുകയും, പക്ഷെ ഈ സ്ത്രീ സ്നേഹിച്ച യുവാവ്‌ അവരെ സ്വീകരിക്കാൻ സന്നദ്ധൻ ആയതും ഇല്ല. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം ഭീഷ്മരെ പരാജയപ്പെടുത്തി താൻ സ്നേഹിച്ച സ്ത്രീയെ രക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഈ സ്ത്രീയുടെ മുൻപിൽ അപമാനിതൻ ആയ അദ്ദേഹം ഈ സ്ത്രീ തന്നെ ബഹുമാനിക്കുകയില്ല എന്ന് ഭയപ്പെട്ടു കാണണം. പക്ഷെ അംബയുടെ ജീവിതം transform ചെയ്തത് അവിടം തൊട്ടാണ്.

തിരസ്കാരം കൊണ്ട് വേദന നിറഞ്ഞ ജീവിതവുമായി നീണ്ട നാളുകൾ അലഞ്ഞു നടന്ന ഈ രാജകുമാരി, പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചു. പക്ഷെ ഭീഷ്മരോട് എറ്റു മുട്ടാൻ തക്ക കെല്പ് അല്ളവരെ അവർ കണ്ടെത്തിയില്ല. ധ്യാനം, ത്യാഗം വേദന നിറഞ്ഞ ജീവിതതിനോടുവിൽ അടുത്ത ജന്മം പുരുഷൻ ആയി ജനിക്കണം എന്നും ഭീഷ്മരുടെ മരണ കാരണം ആകണം എന്നുള്ള വരം അവൾ നേടി എടുത്തു, അത് വരെ ഉള്ള അവരുടെ യാത്ര വളരെ വേദനാ ജനകമായിരുന്നു. ആ യാത്രയിൽ നിന്നും നമുക്ക് ധാരാളം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ apply ചെയ്യാനുണ്ട്. Such a rich story. നിങ്ങളിൽ ക്രോണിക് ഡിപ്രഷൻ ഉള്ളവർ വായിച്ചു നോക്കേണ്ട കഥയാണ്‌. അവർക്ക് ഒരു കൃത്യമായ ഗോൾ ഉണ്ടായിരുന്നു എന്നതാണ്. അവസാനം ചിതയിൽ ചാടി മരിക്കുമ്പോഴും തന്റെ ലക്‌ഷ്യം എന്താണോ ആ ലക്‌ഷ്യം ഉറക്കെ ഉരുവിട്ട് കൊണ്ടാണ് ആ കൃത്യം നിറവേറ്റിയത്. രണ്ടാമത്തെ ജന്മത്തിൽ ആദ്യ നാൾ ഈ കുട്ടി പെൺകുട്ടി ആയി ജീവിച്ചു എങ്കിലും, അൽപ വർഷങ്ങൾക്ക് ശേഷം ഒരു ആണായി രൂപാന്തരപ്പെടുകയുണ്ടായി. അൽപ കാലം കഴിഞ്ഞു അവർ total gender exchange ചെയ്യുന്ന ഒരു അധ്യായം ഉണ്ട്. അതായത് സ്ത്രീ ജന്മത്തിനും, പുരുഷ ജന്മത്തിനും ഇടയിൽ പെട്ട് വളഞ്ഞ അവർ അവസാനം പുരുഷൻ ആയി മാറുകയാണ്. ഇതൊന്നും വേറെ ഒരു തിയോലാജി ഗ്രന്ഥത്തിലും ഞാൻ ഇന്ന് വരെ വായിച്ചിട്ടില്ല,. ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അപ്പോൾ ഞാൻ പറഞ്ഞു വന്നത്, പൂർവ ജന്മം അത് ഹിന്ദു തിയോജിയുടെ ഒരു മെയിൻ ഫീച്ചർ ആണ്.

അഞ്ചാം ഭാവം, നവാംശ എന്നിവ നോക്കി ആണ് പൂർവ ജന്മത്തെ കുറിച്ച് പഠിക്കുക. ടിറ്റു സിങ് ന്റെ ഈ ചാർട്ടുകൾ നോക്കി പറഞ്ഞ ചില കാര്യങ്ങൾ, അദ്ദേഹം സമ്മതിക്കുകയും. അവ ഞങ്ങൾക്ക് ഇടയിൽ രഹസ്യമായി അവശേഷിക്കുകയും ചെയ്യും.

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

സാമ്പത്തിക വിഷയങ്ങൾ. മാനസിക സമ്മർദ്ദം എന്നിവ കൂടുതൽ ശ്രദ്ധ വേണ്ട ദിവസങ്ങൾ ആണ് ഇനി ഉള്ളത്. എന്നാ മേഖലയിൽ, ബുദ്ധന്റെ സ്വാധീനം പ്രതീക്ഷിക്കുക. പല വിധത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ നടത്തും. . ധന സംബന്ധമായ വിഷയങ്ങളിൽ അധിക ശ്രദ്ധ ആവശ്യമായി വരുന്ന സമയമാന്. ലോനുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകും. എങ്കിലും ഈ അവസരം പുതിയ സാമ്പത്തിക പദ്ധതികൾക്ക് യോജ്യമാണോ എന്ന് ഒന്ന് കൂടി ആലോചികേണ്ടി വരും.പാർട്ണർഷിപ്പ് ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങൾ, ഇല്കെട്രോനിക് ഡേറ്റ എന്നിവയ്ക്ക് മേൽ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പുതിയ നിക്ഷേപ പദ്ധതികൾ വേണമോ എന്ന് ഒന്ന് കൂടി ആലോചിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബന്ധങ്ങൾ, നിങ്ങളുടെ കാഴ്ചപ്പാടുകൾ എന്നിവ ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ രണ്ടാമത് ആലോചന വേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ വീണ്ടു വിചാരം ഉണ്ടാകാവുന്ന അവസരമാണ്. പുതിയ ജോലി, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ സൂക്ഷിച്ചു വേണം, പല തരത്തിലുള്ള വെല്ലു വിളികൾ ജോലി സ്ഥലത്ത് നിന്ന് ഉണ്ടാകാം. മത്സര സ്വഭാവം ഉള്ള ജോലികൾ ഏറ്റെടുക്കും.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ സഹ പ്രവർത്തകർ, ജോലി സ്ഥലം എന്നിവ കൂടുതൽ ശ്രദ്ധ നേടുന്നതാണ് . . പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ എന്നിവ ഉണ്ടാകാം. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ ഇല്കെട്രോനിക് ഡേറ്റ എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വരും . ജോലി സ്ഥലത്ത് നടത്തുന്ന എല്ലാ ആശയ വിനിമയങ്ങളിന്മേലും ഇതേ ശ്രദ്ധ ആവ്ശ്യമാകം. ആരോഗ്യ സംരക്ഷണവും പ്രധാന വിഷയമാകും. നിരവധി ചെറു ജോലികൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ, പുതിയ ടീം ജോലികൾ, പ്രേമ ബന്ധനത്തിന് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബന്ധത്തിൽ ചർച്ചകൾ, അവയുടെ ഗതി മാറ്റം എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ കൂടുതൽ ശ്രദ്ധ നേടുന്ന അവസരങ്ങൾ ഈ ആഴ്ച വന്നു ചേരും. . പ്രേമ ബന്ധത്തെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ, പ്രേമ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഈ ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിന്മേൽ ശ്രദ്ധ വേണ്ടി വരും. ഹോബികൾ, ഉല്ലാസം എന്നിവയിൽ നിന്നുള്ള പുതിയ തുടക്കങ്ങൾ, ക്രിയേറ്റീവ് ജോലികളെ കുറിച്ചുള പ്ലാനുകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ ടീം ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള സമയം, കല ആസ്വാദനം എന്നിവയ്ക്കുള്ള സമയം എന്നിവയും ഉണ്ടാകും.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വ്യക്തി ജീവിതം, കുടുംബം, വീട് എന്നിവ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ് കുടുംബത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായി വരും. മാതാവിനോടുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽ എസ്റ്റെട്റ്റ് ഡീൽ , വീട്ടിൽ നിന്നുള്ള യാത്രകൾ, റീ പെയരിങ് എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. ഈ വിഷയങ്ങളിൽ എല്ലാം തന്റെ രണ്ടാമത് ആലോചന വേണ്ട അവസ്ഥയാണ്. സാമ്പത്തിക വിഷയങ്ങളും ഈ അവസ്ഥയിൽ വളരെ സെൻസിറ്റീവ് ആയിരിക്കും.  

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട സാഹചര്യം വന്നു ചേരാം, ആശയ വിനിമയങ്ങൾ.ഇലെക്ട്രോനിക് ഡേറ്റ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ട അവസരമാണ്. . ചെറു യാത്രകൾ, ചെറു കോഴ്സുകളിൽ നിന്ന് കൂടുതൽ അവസരം, അയൽക്കാർ സഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയ ടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയ വിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും ഉണ്ടാകും. സാമ്പത്തികമായ വെല്ലുവിളികളും പ്രതീക്ഷിക്കുക.  ദൂര യാത്രകൾ, പഠനം, അദ്ധ്യാപനം എന്നിവയിൽ കൂടുതൽ ശ്രദ്ധ , ആത്മീയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 
 
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സാമ്പത്തിക വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ രീതിയിൽ സ്ഥിച്ചി ചെയ്യുന്നു. ധന സംബന്ധമായ വിഷയങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നിങ്ങൾ തുടരുന്നതാണ്. പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണം തുടരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള കൂടുതൽ അന്വേഷണം ആവശ്യമാകും.ആശയ വിനിമയങ്ങളിൽ നല്ല ശ്രദ്ധ വേണ്ടി വരും. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽ ഉള്ള ധന സംബന്ധമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ശ്രമം, ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ഇവയും പ്രതീക്ഷിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തിജീവിതത്തിന്റെ പ്രാധാന്യം വര്ധിക്കാവുന്ന അവസരമാണു, വ്യക്തി ജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവയും പ്രതീക്ഷികുക. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, ബിസിനസ് ഡീലുകൾ കൊണ്ട്രക്ക്ട്ടുകൾ എന്നിവയു൦ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പുതിയ ടീമിൽ ചേരാനുള്ള ശ്രമം, ലോങ്ങ്‌ ടേം ജോലികൾ, ടീം വർക്ക്‌, പുതിയ ഗ്രൂപ്പ് ജോലികൾ, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ സാമ്പത്തിക പ്ലാനിങ്, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. പല തരം ഗ്രൂപുകളിൽ നിന്നുള്ള ജോലികൾ, ഗ്രൂപ്പ് ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ ഈ അവസരം വര്ധിക്കാം. ശാരീരിരിക അസ്വസ്ഥതകൾ, സാമ്പത്തികമായ വെല്ലു വിളികൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പദ്ധതികൾ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താൽപര്യവും ഈ ആഴ്ച പ്രതീക്ഷിക്കാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,എന്നാ വിഷയങ്ങൾ മിശ്രിത ഫലങ്ങൾ ആണ് നൽകുക, കാം. ലോംഗ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ വാക്ക് തർക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങൾ പ്ലാനുകൾ എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകും. ജോലിയിലും പുതിയ ഉത്തര വാദിതങ്ങൾ ഉണ്ടാകാം. പക്ഷെ അല്പം ബുദ്ധിമുട്ടുകൾ ഉണ്ടാകും.ടെക്ക്നിക്കൽ മേഖലയിൽ നിന്നുള്ള ജോലികൾ, ഫിനാൻസ് മേഖലയിൽ നിന്നുള്ള പുതിയ ജോലികളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതാ മാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച വളരെ അധികം വര്ധിക്കുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ യാതൊരു റിസ്കുകളും എടുക്കാൻ പാടുള്ളതല്ല. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ, അധികാരികലുമായുള്ള അടുത്ത സംവാദം. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, എഴുത്ത്, എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, ആശയ വിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം എന്നിവ പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . തത്വ ചിന്ത പരമായുള്ള ചർച്ചകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങൾ ഈ ആഴ്ച വളരെ അധികം സജീവമാണ്. . ഈ യാത്രകളിൽ തടസങ്ങളും പ്രതീക്ഷിക്കുക എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും ഉപരി പഠനം , പരീക്ഷകൾ എന്നിവയും ഈ അവസരം ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകും.ആത്മീയ യാത്രകൾ നടത്താനുള്ള പ്ലാനിങ് എന്നിവ എല്ലാം പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള ജോലികൾ, വിദേശീയരുമായുള്ള ബന്ധം എന്നിവയും ഉണ്ടാകും. അതോടൊപ്പം തന്നെ സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ, ടാക്ജ് , ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള ചില പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP