Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെബ്രുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഫെബ്രുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ബുധൻ ഈ ആഴ്ചയിൽ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതാണ്. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ശാരീരിരിക അസ്വസ്ഥതകൾ ഈ ആഴ്ചയു൦ പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് പലതരം ജോലികൾ ഒരേ സമയം ചെയ്യേണ്ടാതിനാൽ പല ജോലികളിലും തടസങ്ങൾ ഉണ്ടാകാം. നിരവധി ചെറു പ്രോജക്ക്ട്ടുകളും ഈ ആഴ്ച ഉണ്ടാകാം. പുതിയ പ്രോജക്ക്ട്ടുകൾ ജോബ്‌ ഓഫർ എന്നിവയിലും തല തരം തടസങ്ങൾ വന്നു ചെരാവുന്നതാണ്. ജോലി, നിങ്ങളുടെ അഭിലാഷങ്ങൾ എന്നിവയ്ക്ക് ഈ ആഴ്ച വളരെ അധികം സന്കീർണതകളിലൂടെ നീങ്ങേണ്ടാതായി വരാം. ജോലി സ്ഥലത്ത് പല തരം പോളിസി മാറ്റങ്ങൾ ഉണ്ടാകാം. അവ എല്ലാം അത്ര സുഖ പ്രദം ആണെന്ന് വരുകയില്ല. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, പുതിയ ഗ്രൂപുകളിൽ ചേരാൻ ഉള്ള ശ്രമം നടത്തുന്നതാണ്. എന്നാൽ ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ ഈ നീക്കങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾക്ക് വേണ്ടി അൽപ നാളുകൾ കൂടികാത്തിരിക്കേണ്ട അവസ്ഥയാണ്. ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ യഥാർത്ഥം ആയവ ആണോ എന്ന് ആഴത്തിൽ ചിന്തിക്കേണ്ടി വരും. ലോങ്ങ്‌ ടേം ജോലികളിൽ റീ വർക്കുകൾ പ്രതീക്ഷിക്കുക.  ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്ട്ടുകൾ ലഭിക്കാൻ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള നിരവധി ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷൻ, ജേർണലിസം എന്നാ മേഖലയിൽ നിന്നും ഉള്ള അവസരങ്ങൾക്ക് വേണ്ടി നിങ്ങൾ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകൾ, ബിസിനസ് ട്രിപ്പുകൾ , ഉല്ലാസ യാത്രകൾ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, തത്വ ചിന്താ പരമായ ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ ജോലിയെ ബുധൻ വക്ര ഗതിയിൽ ഈ ആഴ്ചയും സ്വാധീനിക്കും. ജോലി സ്ഥലത്ത് ഈ ആഴ്ചയും പല തരത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കാൻ അത്ര നല്ല അവസരം അല്ല. അതിനാൽ നിലവിൽ ഉള്ള ജോലിയിൽ ശ്രദ്ധ അർപ്പിക്കെണ്ടാതാണ്.

സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ, വൈകാരിക സമ്മർദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം ഈ ആഴ്ചയും തുടരും. ഈ നീക്കം നിങ്ങളുടെ ദൂര യാത്രകളെ നെഗറ്റീവ് ആയ രീതിയിൽ ബാധിക്കുന്നതാണ്. എഴുത്ത് മീഡിയ എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം ഈ ജോലികളിലും റീ വർക്ക് ഉണ്ടായേക്കാം. പല തരത്തിൽ ഉള്ള ടെസ്റ്റുകൾ ഈ ആഴ്ചയും ഉണ്ടാകാം, എങ്കിലും, ഇവയിൽ തടസങ്ങളും പ്രതീക്ഷിക്കുക.ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ബിസിനസ് കൊണ്ട്രക്ക്ട്ടുകൾ, എഗ്രീമെന്റുകൾ എന്നിവയും ഈ ആഴ്ച വന്നു ചേരാം. നിലവിൽ ഉള്ള വ്യക്തി ബന്ധങ്ങളിലും ഔദ്യോഗിക ബന്ധങ്ങളിലും പല തർക്കങ്ങളും പ്രതീക്ഷിക്കുക. നെറ്റ്‌വർക്കിങ് മീറ്റിങ്ങുകൾ, പുതിയ ബിസിനസ് കൊണ്ടാക്ക്ട്ടുകൾ ലഭിക്കാനുള്ള അവസരം എന്നിവയും ഈ ആഴ്ച ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഈ അവസരം സ്വാഭാവികമാണ്. നിരവധി ആശയ വിനിമയങ്ങൾ ബിസിനസ്/ വ്യതി ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള ചർച്ചകൾ, വൈകാരിക സമ്മർദ്ദങ്ങളുടെ മേലുള്ള ശ്രദ്ധ, പുതിയ ജോയിന്റ് പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ നിക്ഷേപങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ നീങ്ങുന്നതിനാൽ സാമ്പത്തിക വിഷയങ്ങൾക്ക് അത്ര നല്ല സമയം അല്ല. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. വളരെ സങ്കീർണമായ ജോലികൾ, സഹ പ്രവർത്തകരുമായുള്ള വാഗ്വാദം എന്നിവയും പ്രതീക്ഷികുക. നിലവിൽ ഉള്ള ജോലി ഉപേക്ഷിക്കാൻ യോജിച സാഹചര്യം അല്ല.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ചയും ബുധൻ തന്റെ വക്ര ഗതിയിലെ നീക്കം തുടരുന്നതാണ്. ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. വിവാഹ ബന്ധം, ബിസിനസ് ബന്ധം എന്നിവയിൽ നിരവധി തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾക്ക് ഈ അവസരം യോജിച്ചതല്ല. പകരം, നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള നിരവധി ചർച്ചകൾ നടത്തേണ്ടി വരുന്നതാണ്. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള പല അവസരങ്ങളും ഉയർന്ന വരാം. നെറ്റ് വർക്കിങ് ജോലികൾ, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക . പുതിയ പ്രേമ ബന്ധം, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ ജോലി സ്ഥലത്തെ വിപരീത രീതിയിൽ സ്വാധീനിചെക്കാം. ജോലി സ്ഥലത്തെ ആശയ വിനിമയങ്ങളിന്മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പല ജോലികളിലും റീ വർക്ക് ആവശ്യമാകും. ജോലിയിൽ പല തരത്തിൽ ഉള്ള തർക്കങ്ങളും ഉണ്ടാകുന്ന അവസരമാണ്. നിങ്ങളുടെ ഇല്കെട്രോണിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയ്ക്ക് മേൽ നല്ല ശ്രദ്ധ വേണ്ടി വരും.വീടിനോട് ബന്ധപ്പെട്ട വിഷയങ്ങൾക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധൻ ഈ ആഴ്ചയും തന്റെ വക്ര ഗതിയിലെ നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലിയിൽ തിരുത്തലുകൾ കൊണ്ട് വന്നേക്കാം.പ്രേമ ബന്ധങ്ങളിൽ നിന്നുള്ള . പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചർച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. സഹോദരങ്ങൾ, സഹോദര തുല്യരായ വ്യക്തികൾ എന്നിവരോടുള്ള ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്ല്സ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങൾ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ ഈ ആഴ്ചയും തന്റെ വക്ര ഗതിയിലെ നീക്കം തുടരുന്നതാണ്. ഈ നീക്കം കുടുംബം, വീട്, റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയിൽ ആയിരിക്കും കൂടുതൽ പ്രതിഫലിക്കുക. വീടിനെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകാം. വീട്ടുകാരോടുള്ള തർക്കങ്ങൾ, നിരവധി റിയൽ എസ്റ്റെറ്റ് ഡീലുകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ഇവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം, പല തരത്തിൽ ഉള്ള ആശങ്കകളും ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങൾ വളരെ പ്രധാനമാണ്. കൊടുക്കൽ വാങ്ങലുകൾ, പുതിയ സാമ്പത്തിക പ്ലാനിങ്, എന്നിവ ഈ ആഴ്ച ഉണ്ടാകേണ്ടതാണ്. നിങ്ങുളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ, മൂല്യ വർധനയ്ക്ക് വേണ്ട പദ്ധതികളുടെ ആവിഷ്കാരം എന്നിവയെല്ലാം പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ, ക്രിയേറ്റീവ് ജോലികൾ എന്നിവയും ഉണ്ടാകേണ്ടതാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ ഈ ആഴ്ചയും വക്ര ഗതിയിൽ ഉള്ള തന്റെ നീക്കം തുടരും. യാത്രകൾ, ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ എന്നിവയെ ഈ നീക്കം വിപരീത ഗതിയിൽ സ്വാധീനി,ക്കുന്നതാണ്. നിരവധി തർക്കങ്ങൾ ഈ അവസരം ഉണ്ടാകുന്നതാണ്. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. ഈ ജോലികളിൽ എല്ലാം തന്നെ തടസങ്ങൾ പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നു. റിയൽ എസ്റ്റേറ്റ് ഡീലുകൾ, ബന്ധു ജന സമാഗമം, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. വീട് അലങ്കരിക്കൽ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ചയും ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതാണ് സാമ്പത്തിക വിഷയങ്ങളെ ഈ നീക്കം നെഗറ്റീവ് ആയി ബാധിക്കാം. പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ ഈ ആഴ്ച ഉണ്ടാകാം എങ്കിലും ഉവയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പല ജോലികളിലും റീ വർക്ക് വേണ്ടി വരുന്നതാണ്. ജോലി സ്ഥലത്ത് പല തർക്കങ്ങളും പ്രതീക്ഷിക്കുക. ചെറു യാത്രകൾ , ആശയ വിനിമയം, മീഡിയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ അവസരം വളരെ പ്രധാനം ആണ്. ചെറു യാത്രകൾ, നിരവധി ചെറു ജോലികൾ എന്നിവ ഈ അവസരം പ്രതീക്ഷിക്കുക . നിരവധി ആശയ വിനിമയങ്ങൾ ആണ് ഈ അവസരം നിങ്ങൾ നടത്തുക. അധ്വാന ഭാരം വര്ധിക്കാം. . എഴുത്ത് എഡിറ്റിങ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂര്തീകാരങ്ങൾ ഉണ്ടാകും. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരോടുള്ള സംവാദം പ്രതീക്ഷിക്കുക. നിരവധി ആശയ വിനിമയങ്ങൾ, ചെറു യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ,   ഈ ബന്ധങ്ങളിൽ നിന്നുള്ള ലാഭങ്ങൾ, തർക്കങ്ങൾ എന്നിവ കൊണ്ട് ഈ ദിവസങ്ങൾ വളരെ ശ്രദ്ധ നേടും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവർതനങ്ങൾ, കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. പ്രേമ ബന്ധങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുൽ;ല വെല്ലുവിളികൾ പ്രതീക്ഷിക്കാം. പല തരത്തിലുള്ള സാമ്പത്തിക ഡീലിങ്ങുകൾ ഈ ആഴ്ച പ്രതീക്ഷിക്കാം. പുതിയ ക്രിയേറ്റീവ് ജോലികൾ, ജോലി സ്ഥലത്ത് പുതിയ അവസരങ്ങൾ എന്നിവയും നിങ്ങളെ തേടി എത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP