Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജനുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

പുതിയ ടീമിൽ ചേരാനുള്ളശ്രമം,  ലോങ്ങ്‌ടേം ജോലികൾ, ടീംവർക്ക്‌, പുതിയ ഗ്രൂപ്പ്ജോലികൾ, ടെക്ക്നിക്കൽ രംഗത്ത്നിന്നുള്ള ജോലികൾ, പുതിയസാമ്പത്തിക പ്ലാനിങ്, കുട്ടികൾ, യൂത്ത്ഗ്രൂപ്പുകൾ എന്നിവർക്ക്വേണ്ടി ഉള്ളജോലികൾ, ചാരിറ്റിപ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. പല തരം ഗ്രൂപുകളിൽ നിന്നുള്ള ജോലികൾ, ഗ്രൂപ്പ് ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ ഈ അവസരം വര്ധിക്കാം. ശാരീരിരിക അസ്വസ്ഥതകൾ, സാമ്പത്തികമായ വെല്ലു വിളികൾ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പദ്ധതികൾ, പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള കൂടുതൽ താൽപര്യവും ഈ ആഴ്ച പ്രതീക്ഷിക്കാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, എന്നാ വിഷയങ്ങൾ മിശ്രിത ഫലങ്ങൾ ആണ് നൽകുക, കാം.   ലോംഗ്ടേം ബന്ധങ്ങളെകുറിച്ചുള്ള ആശങ്കകൾ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ വാക്ക്തർക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ, നിലവിൽ ഉള്ളലോങ്ങ്‌ടേം ബന്ധങ്ങൾപ്ലാനുകൾ എന്നിവയിൽ ഉണ്ടാകുന്നമാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ലോങ്ങ്‌ടേം ജോലികളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകും. ജോലിയിലുംപുതിയഉത്തരവാദിതങ്ങൾഉണ്ടാകാം. പക്ഷെഅല്പംബുദ്ധിമുട്ടുകൾഉണ്ടാകും.ടെക്ക്നിക്കൽ മേഖലയിൽ നിന്നുള്ള ജോലികൾ, ഫിനാൻസ് മേഖലയിൽ നിന്നുള്ള പുതിയ ജോലികളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛവിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച വളരെ അധികം വര്ധിക്കുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ യാതൊരു റിസ്കുകളും എടുക്കാൻ പാടുള്ളതല്ല. നിലവിൽ ഉള്ളജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ, അധികാരികലുമായുള്ള അടുത്ത സംവാദം. പുതിയ ജോലിയെകുറിച്ചുള്ള ചർച്ചകൾ, എഴുത്ത്, എഡിറ്റിങ്എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, ആശയവിനിമയങ്ങളിൽ കൂടുതൽ ശ്രദ്ധവേണ്ട അവസരം എന്നിവ പ്രതീക്ഷിക്കുക. ദൂരയാത്രകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയയാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . തത്വചിന്തപരമായുള്ള ചർച്ചകളിൽ നിന്ന്ഒഴിഞ്ഞു നിൽക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനംഎന്നാ വിഷയങ്ങൾ ഈ ആഴ്ച വളരെ അധികം സജീവമാണ്. . ഈ യാത്രകളിൽ തടസങ്ങളും പ്രതീക്ഷിക്കുക എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലകളിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകുംഉപരിപഠനം, പരീക്ഷകൾഎന്നിവയുംഈഅവസരംഉണ്ടാകാം. വിദേശത്തനിന്നുള്ള വ്യക്തികളുമായുള്ള സംവാദം, ആത്മീയ വിഷയങ്ങളെകുറിച്ചുള്ള ചർച്ചകൾ, എന്നിവയും ഉണ്ടാകും. ആത്മീയയാത്രകൾ നടത്താനുള്ള പ്ലാനിങ്എന്നിവ എല്ലാം പ്രതീക്ഷിക്കുക. വിദേശത്തനിന്നുള്ള ജോലികൾ, വിദേശീയരുമായുള്ള ബന്ധംഎന്നിവയും ഉണ്ടാകും. അതോടൊപ്പം തന്നെസാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ, ടാക്ജ്, ഇൻഷുറൻസ്എന്നാ മേഖലയിൽ നിന്നുള്ള ചില പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തിക വിഷയങ്ങൾ. മാനസിക സമ്മർദ്ദം എന്നിവ കൂടുതൽ ശ്രദ്ധ വേണ്ട ദിവസങ്ങൾ ആണ് ഇനി ഉള്ളത്. എന്നാ മേഖലയിൽ, ബുദ്ധന്റെ സ്വാധീനം പ്രതീക്ഷിക്കുക. പല വിധത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ നടത്തും . ധന സംബന്ധമായ വിഷയങ്ങളിൽ അധിക ശ്രദ്ധ ആവശ്യമായി വരുന്ന സമയമാന്. ലോനുകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പാർട്ണർ ശിപ്പുകളെ കുറിച്ചുള്ള ആലോചന എന്നിവ ഉണ്ടാകും. എങ്കിലും ഈ അവസരം പുതിയ സാമ്പത്തിക പദ്ധതികൾക്ക് യോജ്യമാണോ എന്ന് ഒന്ന് കൂടി ആലോചികേണ്ടി വരും.പാർട്ണർഷിപ്പ് ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങൾ, ഇല്കെട്രോനിക് ഡേറ്റ എന്നിവയ്ക്ക് മേൽ ശ്രദ്ധ ഉണ്ടാകേണ്ടതാണ്. പുതിയ നിക്ഷേപ പദ്ധതികൾ വേണമോ എന്ന് ഒന്ന് കൂടി ആലോചിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബന്ധങ്ങൾ, നിങ്ങളുടെ കാഴ്ചപ്പാടുകൾ എന്നിവ ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും വളരെ അധികം ശ്രദ്ധ വേണ്ട അവസരമാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ രണ്ടാമത് ആലോചന വേണ്ടി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ വീണ്ടു വിചാരം ഉണ്ടാകാവുന്ന അവസരമാണ്. പുതിയ ജോലി, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ സൂക്ഷിച്ചു വേണം, പല തരത്തിലുള്ള വെല്ലു വിളികൾ ജോലി സ്ഥലത്ത് നിന്ന് ഉണ്ടാകാം. മത്സര സ്വഭാവം ഉള്ള ജോലികൾ ഏറ്റെടുക്കും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ സഹ പ്രവർത്തകർ, ജോലി സ്ഥലം എന്നിവ കൂടുതൽ ശ്രദ്ധ നേടുന്നതാണ് . . പുതിയ ജോലിയെ കുറിച്ചുള്ള പ്ലാനുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ അധ്വാനം വേണ്ട അവസരങ്ങൾ എന്നിവ ഉണ്ടാകാം. ആശയ വിനിമയം കൊണ്ടുള്ള ജോലികൾ ഇല്കെട്രോനിക് ഡേറ്റ എന്നിവയിൽ നല്ല ശ്രദ്ധ വേണ്ടി വരും . ജോലി സ്ഥലത്ത് നടത്തുന്ന എല്ലാ ആശയ വിനിമയങ്ങളിന്മേലും ഇതേ ശ്രദ്ധ ആവ്ശ്യമാകം. ആരോഗ്യ സംരക്ഷണവും പ്രധാന വിഷയമാകും. നിരവധി ചെറു ജോലികൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയ്ക്ക് വേണ്ടി നടത്തുന്ന നീക്കങ്ങൾ, പുതിയ ടീം ജോലികൾ, പ്രേമ ബന്ധനത്തിന് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ബന്ധത്തിൽ ചർച്ചകൾ, അവയുടെ ഗതി മാറ്റം എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ കൂടുതൽ ശ്രദ്ധ നേടുന്ന അവസരങ്ങൾ ഈ ആഴ്ച വന്നു ചേരും. . പ്രേമ ബന്ധത്തെ കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകൾ, പ്രേമ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഈ ബന്ധങ്ങളിൽ നടത്തുന്ന ആശയ വിനിമയങ്ങളിന്മേൽ ശ്രദ്ധ വേണ്ടി വരും. ഹോബികൾ, ഉല്ലാസം എന്നിവയിൽ നിന്നുള്ള പുതിയ തുടക്കങ്ങൾ, ക്രിയേറ്റീവ് ജോലികളെ കുറിച്ചുള പ്ലാനുകൾ, സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ ടീം ജോലികൾ, കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള സമയം, കല ആസ്വാദനം എന്നിവയ്ക്കുള്ള സമയം എന്നിവയും ഉണ്ടാകും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
വ്യക്തി ജീവിതം, കുടുംബം, വീട് എന്നിവ വളരെ അധികം ശ്രദ്ധവേണ്ടിവരുന്നതാണ്കുടുംബത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. കുടുംബവുമായുള്ള ബന്ധം വളരെ അധികം ശ്രദ്ധിക്കേണ്ടതായിവരും. മാതാവിനോടുള്ള ബന്ധംമെച്ചപ്പെടുത്താൻ ശ്രമിക്കും. റിയൽഎസ്റ്റെട്റ്റ്ഡീൽ, വീട്ടിൽ നിന്നുള്ള യാത്രകൾ, റീപെയരിങ്എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. കുടുംബയോഗങ്ങൾ, പൂർവികസ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . ജീവിതസൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും. ഈ വിഷയങ്ങളിൽ എല്ലാം തന്റെ രണ്ടാമത്ആലോചന വേണ്ട അവസ്ഥയാണ്. സാമ്പത്തിക വിഷയങ്ങളും ഈ അവസ്ഥയിൽ വളരെ സെൻസിറ്റീവ്ആയിരിക്കും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട സാഹചര്യം വന്നു ചേരാം, ആശയവിനിമയങ്ങൾ.ഇലെക്ട്രോനിക്ഡേറ്റഎന്നിവയുടെമേൽശ്രദ്ധവേണ്ടഅവസരമാണ്. . ചെറുയാത്രകൾ, ചെറുകോഴ്സുകളിൽ നിന്ന്കൂടുതൽ അവസരം, അയൽക്കാർ സഹോദരങ്ങൾ എന്നിവരോടുള്ള കൂടുതൽ സംസാരം, മീഡിയടെക്നോളജി എന്നിവയിൽ നിന്നുള്ള ജോലികൾ, ആശയവിനിമയം ഉപയോഗിച്ചുള്ള കൂടുതൽ പ്രോജക്ക്ടുകൾ എന്നിവയും പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവയും ഉണ്ടാകും. സാമ്പത്തികമായ വെല്ലുവിളികളും പ്രതീക്ഷിക്കുക.  ദൂര യാത്രകൾ, പഠനം, അദ്ധ്യാപനം എന്നിവയിൽ കൂടുതൽ ശ്രദ്ധ , ആത്മീയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ രീതിയിൽ സ്ഥിച്ചി ചെയ്യുന്നു. ധന സംബന്ധമായ വിഷയങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നിങ്ങൾ തുടരുന്നതാണ്. പാർട്ട്ടൈം ജോലികൾക്ക്വേണ്ടി ഉള്ള അന്വേഷണംതുടരും. പുതിയസാമ്പത്തിക പദ്ധതികളെകുറിച്ചുള്ള കൂടുതൽ അന്വേഷണം ആവശ്യമാകും. ആശയവിനിമയങ്ങളിൽ നല്ല ശ്രദ്ധവേണ്ടിവരും. ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, നിലവിൽഉള്ള ധന സംബന്ധമായ വെല്ലുവിളികളെ കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ എന്നിവയുംപ്രതീക്ഷിക്കുക . ലോണുകൾ നൽകാനും ലഭിക്കാനും ഉള്ളശ്രമം,  ടാക്സ്, ഇൻഷുറൻസ്എന്നിവയിൽ കൂടുതൽ ശ്രദ്ധ ഇവയും പ്രതീക്ഷിക്കാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തി ജീവിതത്തിന്റെ പ്രാധാന്യം വര്ധിക്കാവുന്ന അവസരമാണു, വ്യക്തി ജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. പുതിയ കാഴ്ചപ്പാടുകൾ, ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, പുതിയ ബന്ധങ്ങളെകുറിച്ചുള്ള ചർച്ചകൾ, ജീവിതത്തിൽ പുതിയ തുടക്കങ്ങൾ എന്നിവയുംപ്രതീക്ഷികുക. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, ബിസിനസ് ഡീലുകൾ കൊണ്ട്രക്ക്ട്ടുകൾ, എന്നിവയു൦ പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP