Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ചയിൽ നിങ്ങളുടെ ജോലി ഭാരം വർദ്ധിക്കുന്നതാണ്. മിക്ക ജോലികളും ആശയ വിനിമയ രംഗത്ത് നിന്നുള്ളതായിരിക്കുകയും ചെയ്യും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ ആഴ്ച ഉണ്ടാകാം. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകുന്നതാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായുള്ള തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്കും വളരെ പ്രധാനപ്പെട്ട സമയമാണ് ഈ ആഴ്ച. പുതിയ ട്രെയിനിങ് പ്രോഗ്രാമുകൾ, പല വിധത്തിൽ ഉള്ള ടെസ്റ്റുകൾ എന്നിവ ഉണ്ടാകാം. ചെറു യാത്രകൾ, ഈ യാത്രകളിൽ പല തരത്തിൽ ഉള്ള തടസങ്ങൾ എന്നിവയും ഉണ്ടാകാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, ജോലിയിൽ നിന്നുള്ള സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സാമ്പത്തിക വിഷയങ്ങൾക്ക് മേൽ പല വിഷ വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ സൂചിപ്പിക്കുന്ന ശുക്രൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങി ക്കഴിഞ്ഞിരിക്കുന്നു. അപ്പോൾ നാം പ്രതീക്ഷിക്കാതെ ഉള്ള ചെലവ്, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എന്നിവ ഈ ആഴ്ച മുതൽ അടുത്ത നാൽപതു ദിവസം പ്രതീക്ഷിക്കുക . അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കേണ്ടതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്ത് പല തരം റീ വർക്കുകൾ ഉണ്ടാകാം. ചെയ്യുന്ന ജോലിയെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതാണ്. ക്രിയേറ്റീവ് ജോലിയിൽ നിന്നുള്ള പല വിധ അവസരങ്ങളും അടുത്ത് തന്നെ ഉണ്ടാകും, പക്ഷെ അവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. ടീം ബന്ധങ്ങളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. ടീം പ്രോജക്ക്ട്ടുകളിൽ നിങ്ങളുടെ കഴിവ് തെളിയിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
ജോലിയെ കുറിച്ചുള്ള കൂടുതൽ ആലോചനകൾ ഈ ആഴ്ച മുഴുവൻ ഉണ്ടാകും.ചൊവ്വ നിങ്ങളുടെ ജോലിയെ വളരെ അധികം ശക്തമായി സ്വാധീനിക്കുന്നു. ഈ സ്വാധീനം അല്പം നെഗറ്റീവും ആയതിനാൽ ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങാൻ. നിങ്ങളുടെ ജോലിയിൽ വളരെ അധികം വെല്ലുവിളികൾ ഉണ്ടാകുന്ന ദിവസങ്ങളാണ് ഇനി ഉള്ളത്. ശുക്രൻ വക്ര ഗതിയിൽ സഞ്ചരിക്കുന്ന ഈ അവസരം എന്തെങ്കിലും പുതിയ നീക്കങ്ങൾ നടത്താൻ യോജിച്ചതല്ല.അതിനാൽ, പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങളിൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ അവസരം നിങ്ങളുടെ ഭൂതകാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്ന ചില വ്യക്തികളോട് പിന്നെയും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂര യാത്രകളെ കുറിച്ചുള്ള ആശയവിനിമയങ്ങൾ നടത്താനുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ഈ യാത്രകളിൽ പല വിധ തടസങ്ങൾ ഉണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത് പോലെ തന്നെ നേരത്തെ ഉള്ള യാത്രാ പ്ലാനുകൾ മാറ്റെണ്ടതും വരുന്നതാണ്. വിദ്യാർത്ഥികൾ , അദ്ധ്യാപകർ എന്നിവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. അദ്ധ്യാപനം, പഠനം, പരീക്ഷകൾ എന്നിവയിലും വളരെ അധികം അധ്വാനം ആവശ്യമായി വരുന്നതാണ്. ഗുരുക്കന്മാർ, പിതൃ തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ, ആത്മീയ വിഷയങ്ങൾ പഠിക്കാൻ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ടീം ജോലികളുടെ പ്രാധാന്യവും ഈ ആആഴ്ച ഉണ്ടാകും. പുതിയ ടീം അംഗങ്ങൾ, അവർക്ക് ഒപ്പം ഉള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തിക വിഷയങ്ങളും, ലോങ്ങ്‌ ടേം ബിസിനസ്. വ്യക്തി ബന്ധങ്ങളും ആണ് ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടുക. സാമ്പത്തിക വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയാ രീതിയിൽ ആണ്. അതിനാൽ വിപുലമായ കൊടുക്കൽ വാങ്ങലുകൾ ഈ മാസം മുഴുവൻ നടത്തരുത്. സാമ്പത്തിക വിഷയങ്ങളുടെ മേലുള്ള തർക്കങ്ങളും ഉണ്ടാകാം. ടാക്സ് , പി. എഫ് , ഇന്ഷുറന്സ് എന്നിവയിൽ നിന്നും ഉള്ള നീക്കങ്ങളും ഉണ്ടാകാം. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം പ്രതീക്ഷിക്കുക. പല വിധത്തിൽ ഉള്ള വൈഷമ്യങ്ങൾ വ്യക്തിജീവിതത്തിലെ പങ്കാളിത ബന്ധങ്ങളിൽ നിന്നും, ബിസിനസ് ബന്ധങ്ങളിൽ നിന്നും ഉണ്ടാകാം. ലോങ്ങ്‌ റ്റേം ബന്ധങ്ങളിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം. ഇ വിഷയങ്ങളെ ശുക്രൻ വക്ര ഗതിയിൽ സ്വാധീനിക്കുമ്പോൾ ഭൂത കാലത്ത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ നിങ്ങളെ തേടി എത്താവുന്നതാണ്. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ എന്നിവ ലഭിക്കാം എങ്കിലും, അവയെ അന്ധമായി വിശ്വസിക്കേണ്ടതില്ല. ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയിൽ സ്വാധീനിക്കുന്നതാണ്. ഏതു ഗ്രഹം വക്ര ഗതിയിൽ നീങ്ങിയാലും അതിന്റെ അർഥം അനേകം തിരുത്തലുകളിലൂടെ നിങ്ങൾ കടന്നു പോകണം എന്നാണു. ജോലി സ്ഥലത്തെ പല പ്രോജക്ക്ട്ടുകളിലും കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കാവുന്നതാണ്. പുതിയ ജോബ്‌ ഓഫറുകളെ അന്ധമായി വിശ്വസിക്കേണ്ടതില്ല. ശുക്രൻ ജോലിയെ സ്വാധീനിക്കുമ്പോൾ, അത് നിങ്ങളുടെ ഉത്തര വടിതമില്ലായ്മയെ എടുത്തു കാണിക്കുന്നതാണ്. അതിനാൽ ജോലി സ്ഥലത്ത് കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ അധികാരികളുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാൻ ഉള്ള സാധ്യത അധികമാണ്. അവരിൽ നിന്നുള്ള സമ്മർദ്ദം ഏറുന്ന ദിവസങ്ങൾ ആണ് ഇനി ഉള്ളത്. പഴ സഹ പ്രവർത്തകരെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം, പക്ഷെ ജൂൺ [പകുതി വരെ റിസ്കുകൾ എടുക്കരുത്. നെറ്റ് വർക്കിങ് മീറ്റിങ്ങുകൾ, പല ചർച്ചകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെയും, മാനസികമായ സമ്മർദ്ദതെയും കൂടുതലായി ഈ ആഴ്ച സ്വാധീനിക്കും. ജോലിയെ കുറിച്ചുള്ള ആകാംഷ വളരെ അധികം വര്ധിക്കുന്നതാണ്. ഈ ആകാംഷയെ നിയന്ത്രിച്ചില്ല എങ്കിൽ പല വിധത്തിലുള്ള ശാരീരിരിക അസ്വസ്തതകളും ഉണ്ടാകാം. ഈ അവസരം പുതിയ ജോലിയിലേക്ക് എടുത്തു ചാടരുത്. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക. നിങ്ങളുടെസഹ പ്രവർത്തകരുമായി അതൃപ്തി നിറഞ്ഞ സംഭാഷണത്തിൽ ഏർപ്പെടെണ്ടി വരുന്നതാണ്. അതിനാൽ അനാവശ്യ സംസാരം ഒഴിവാക്കണം. കൂടുതൽ അനാലിസിസ് ആവശ്യമായ ജോലികൾ ഏറ്റെടുക്കുന്നതാണ്. അടുത്ത ജൂൺ മാസം കഴിയും വരെ ഏതാണ്ട് ഇതേ അവസ്ഥയിൽ ആയിരിക്കുകയും ചെയ്യും. ശുക്രൻ വക്ര ഗതിയില നിങ്ങളുടെ ദൂര യാത്രകൾ, വിദേശത് നിന്നുള്ള ജോലികൾ എന്നിവയിൽ പല വിധ തടസങ്ങൾ ഉണ്ടാകും. ഈ തടസങ്ങൾ അടുത്ത ജൂൺ വരെ നിങ്ങളുടെ ഒപ്പം ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അവരുടെ ജോലികളിൽ നിന്നുള്ള തടസം പ്രതീക്ഷിക്കുക. മീഡിയ , പബ്ലിഷിങ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പല ജോലികലും, അവയിൽ തിരുത്തലുകളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പല വെല്ലുവിളികളും ഈ ആഴ ശക്തിപ്പെടുന്നതാണ്. സാമ്പത്തിക വിഷയങ്ങളെ സൂചിപ്പിക്കുന്ന ശുക്രൻ വക്ര ഗതിയിൽ നീങ്ങിതുടങ്ങുമ്പോൾ, സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകാം. യാതൊരു തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകളും ഈ അവസരം നല്ലതല്ല. സാമ്പത്തിക വിഷയങ്ങളുടെ പേരിൽ ഉള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ടാക്സ് , പി. എഫ്. ഇൻഷുറൻസ് എന്നാ വിഷയങ്ങളും വളരെ സെൻസിറ്റീവ് ആണ്. അതിനാൽ യാതൊരു വിധത്തിൽ ഉള്ള രിസ്കുകളും ഏറ്റെടുക്കരുത്. എന്നിരുന്നാലും പാർട്ട്‌ ടൈം ജോലികൾക്ക് ഉള്ള പല അവസരങ്ങളും ഈ ആഴ്ച ഉണ്ടാകും. അവ കൈ വിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക. കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പല നെറ്റ് വർക്കിങ് അവസരങ്ങളും ഈ ആഴ്ച ലഭിക്കും. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ചൊവ്വ നിങ്ങളുടെ കുടുംബ൦ വീട് എന്നിവയെ ശക്തമായി സ്വാധീനിക്കുന്നു. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ പല വിധത്തിൽ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. വീടിനുള്ളിൽ പല തർക്കങ്ങളും നടക്കുന്ന അവസരമാണ്. പല തരത്തിൽ ഉള്ള റിപ്പെയരിങ് ജോലികളും ഉണ്ടാകും. ജോലിസ്ഥലത്തെ കുറിച്ചുള്ള പല പ്ലാനിങ്ങുകളും ഉണ്ടാകാം. ശുക്രൻ നിങ്ങളുടെ വിവാഹ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയെ വക്ര ഗതിയിൽ സ്വാധീനിക്കും. ഈ ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങൾ ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ , ബിസിനസ് എഗ്രിമെന്റ് എന്നിവയ്ക്ക് അത്ര യോജിച്ച സമയം അല്ല. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾഎന്നിവയ്ക്ക് മേൽ വളരെ അധികം അധ്വാനം വേണ്ടി വരും. ചൊവ്വ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതിനാൽ പല തരം തടസങ്ങളും ഈ ജോലിയിൽ ഉണ്ടാകുന്നതാണ്. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകാം. ചില്ലറ ശാരീരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക. അത് പോലെ ബന്ധുക്കളുമായി ഉള്ള തർക്കങ്ങളും ഉണ്ടാകാം. യാത്രകൾ, ആശയ വിനിമയ ഉപകരങ്ങൾ, വാഹനങ്ങൾ എന്നിവയും ഈ അവസരം തടസപ്പെടാവുന്നതാണ്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, എഴുത്തുകാർ എന്നിവർക്ക് ഈ സമയം അത്ര ശുഭം അല്ല. ജോലിയിൽ പല തരം റീ വർക്ക്‌ വേണ്ടി വരുന്നതാണ്. സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ ചൊവ്വയുടെ സ്വാധീനത്തിൽ ആയിരിക്കും. അതിനാൽ നിനച്ചിരിക്കാതെ ഉള്ള ചെലവ് പ്രതീക്ഷിക്കുക. പുതിയ പാർട്ട്‌ ടൈം ജോലികൾക്ക് ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ നിയന്ത്രിക്കെണ്ടാതായി വരും. ജോലി സ്ഥലത്ത് പല വിധ ബാധ്യതകളും ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ക്രിയെടീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും, പക്ഷെ അവയിൽ റീവർക്കും പ്രതീക്ഷിക്കുക. കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന അവസരമാണ്. അവരുടെ പരിപോഷണത്തിന് വേണ്ടി ഉള്ള പദ്ധതികൾ രൂപീകരിക്കും.മുതിർന്ന കുടുംബാങ്ങഗളുടെ ആരോഗ്യത്തിനു മേൽ ഉള്ള കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. വീട്ടിൽ റീ പ്പെയരിങ്, ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ശുക്രൻ നിങ്ങളുടെ കുടുംബ൦ വീട് എന്നിവയെ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. പല വിധ തർക്കങ്ങളും വീടിനുള്ളിൽ ഉണ്ടാകുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, എന്നിവയും പ്രതീക്ഷിക്കുക. ഈ അവസരം വീടുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾക്ക് നല്ലതല്ല. ജൂൺ വരെ അങ്ങനെ ഉള്ള കാര്യങ്ങൾക്ക് വേണ്ടി കാത്തു നിൽക്കേണ്ടി വരുന്നതാണ്. സ്ത്രീകളുടെ ആരോഗ്യം, സന്തോഷം എന്നിവയ്ക്കും ഈ അവസരം നന്നല്ല. നിങ്ങളുടെ വ്യക്തി ജീവിതം ചൊവ്വയുടെ സ്വാധീനത്തിൽ ആണ്. പല രീതിയിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകാം. അവയിൽ നിന്ന് അകന്നു നിൽക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP