Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുരിങ്ങപ്പൂ തോരൻ

മുരിങ്ങപ്പൂ തോരൻ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ള സാധനങ്ങൾ
  • മുരിങ്ങപ്പൂ- 1 കപ്പ്
  • വൻപയർ- 1/2 കപ്പ്( വേവിച്ചത്)
  • പച്ചമുളക്- 2
  • ഉള്ളി- 5
  • ജീരകം- 1/2 ടീ.സ്പൂൺ
  • തേങ്ങ- 2 ടീ.സ്പൂൺ
  • മഞ്ഞൾപ്പൊടി- 1/4 ടീ.സ്പൂൺ
  • ഉപ്പ്- പാകത്തിന്
  • കരിവേപ്പില- 2 കതിർപ്പ്
  • കടുക്- 1/4 ടീ.സ്പൂൺ
  • വെളിച്ചെണ്ണ- 2 ടേ.സ്പൂൺ
പാകം ചെയ്യുന്ന വിധം:   മുരിങ്ങപ്പൂ, തണ്ടിൽ നിന്നു മാറ്റി കഴുകി വാരിവെക്കുക. ചീനച്ചട്ടിയിൽ , വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, കരിവേപ്പിലയും ചേർത്ത്, പയർ ഇടുക, കൂടെ  പച്ചമുളകും , ജീരകവും, മഞ്ഞൾപ്പൊടിയും, ഉപ്പും  ചേർത്തിളക്കുക. ഇതിനു മുകളിൽ മുരിങ്ങപ്പൂവും വെച്ച്  10 മിനിറ്റ്  അടച്ചു വെച്ച് വേവിക്കുക. അടപ്പ്  തുറന്ന് എല്ലാകൂടെയിളക്കി, തീ അണച്ച് അതിലേക്ക് , 2 സ്പൂൺ പച്ചത്തേങ്ങയും ചേർത്തിളക്കി  പാത്രത്തിൽ വിളംബുക.   കുറിപ്പ്:- മുരിങ്ങപ്പൂ മാത്രമായും ഇതേ തോരൻ  തയ്യാറാക്കാം.  കൂടെ ഇതേപോലെ ഏതുതരും പയറിനൊപ്പാവും  തയ്യാറാക്കാം. ഏറെ ഗുണമുള്ള ഒരു തോരൻ ആണ് മുരിങ്ങപ്പൂ തോരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP