Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏത്തക്കാ ഉപ്പേരിയും, തോരനും

ഏത്തക്കാ ഉപ്പേരിയും, തോരനും

സപ്‌ന അനു ബി ജോർജ്‌

 ചേരുവകൾ

  • ഏത്തക്ക- 1 കിലോ
  • പയർ(വേവിച്ചത്) ½ കപ്പ്
  • ഏത്തക്ക തൊലി( കൊത്തിയരിഞ്ഞ്, വേവിച്ചത്)- 1 കപ്പ്
  • തേങ്ങപ്പീര-  ¼  കപ്പ്
  • പച്ചമുളക്- 3
  • ജീരകം- ½ ടീ.സ്പൂൺ
  • വെളുത്തുള്ളി- 1 അല്ലി
  • മഞ്ഞൾപ്പൊടി- ഒരു നുള്ള്
  • ഉപ്പ്- പാകത്തിന്
  • കടുക്- ¼ ടീ.സ്പൂൺ
  • കറിവേപ്പില- 2 കതിർപ്പ്
  • വെളിച്ചെണ്ണ- ആവശ്യത്തിന് 

ഉപ്പേരി വറുക്കാൻ

ത്തക്ക തൊലി ഉരിഞ്ഞുമാറ്റി,മഞ്ഞൾപ്പൊടി കലക്കിയ വെള്ളത്തിൽ ഇട്ടു വെക്കുക.വറക്കാൻ വെക്കുന്ന ഏണ്ണയിലും ഇതേപോലെ അൽപ്പം മഞ്ഞൾപ്പൊടി ഇട്ടു കൊടുത്താൽ അരിഞ്ഞിടുന്ന ഉപ്പേരികൾ തമ്മി ഒട്ടിപ്പിടിക്കില്ല.ഏത്തക്ക വെള്ളത്തിൽ നിന്നെടുത്ത്, തുടച്ച്, നേരിട്ട് എണ്ണയിലേക്ക് സ്ലൈസർ കൊണ്ട് അരിഞ്ഞ് ഉപ്പേരി വറുക്കുക. മൂത്ത് കോരുന്നതിന് അല്പം മുൻപേ വെള്ളത്തിൽ കലക്കി വെച്ചിരിക്കുന്ന ഉപ്പ്, 2 സ്പ്പൂൺ അല്പം തീ കുറച്ചിട്ട്, ഇളക്കി കോരി ഏടുക്കണം. ഉപ്പിനൊപ്പം 2 കതിർപ്പ് കറിവേപ്പില കൂടി വറത്തു കോരിയാൽ രുചിയും കൂടും.

തോരൻ

ത്തക്കയുടെ തൊലി കൊത്തിയരിഞ്ഞ് വെള്ളത്തിലേക്കിട്ട്,കഴുകി വാരുക,അല്പം മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് മൂടിവെച്ച് വേവിക്കുക.പയറും ഇതേപോലെ വേവിച്ചു മാറ്റുക.തേങ്ങയിൽ,മുളകും മഞ്ഞൾപൊടിയും ഉപ്പും ജീരകവും, വെളുത്തുള്ളിയും ചേർത്ത് അരച്ച് വേവിച്ചു തയ്യാറാക്കിവെച്ചിരിക്കുന്ന പയറും ഏത്തക്ക തൊലിയും ചേർത്ത് ഒന്നുകൂടി മൂടിവെക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണയിഴിച്ച്  കടുക് വറുത്ത്, അതിലേക്ക് തോരൻ ചെർത്തിള്ളക്കുക.  തോരൻ  തയ്യാർ.

ഒരടിക്കുറിപ്പ്:- നമ്മുടെ നാട്ടിലെ വല്ല്യമ്മച്ചിമാരുള്ള വീട്ടിലെ ഒരു സ്തിരം സംഭവം ആയിരുന്നു മാസത്തിലൊരിക്കലുള്ള ഈ  ഉപ്പേരി വറപ്പ്.നാട്ടുമ്പ്രദേശത്താണെങ്കിൽ  പറയുകയും വേണ്ട.ഏത്തക്കുല വെട്ടുന്ന ദിവസം തന്നെ,മൂന്നാലും കിലോയെങ്കിലും വറുത്ത് തരപ്പാട്ടകളിൽ നിറച്ചു വെക്കും, കൂടെ അന്നുതന്നെ അല്ലങ്കിൽ  പിറ്റെദിവസം ഈ തോരനും തയ്യാർ.അന്നൊന്നും ഈ സ്ലൈസർ ഇല്ലാത്തതിനാൽ, ഇതേപോലെ  നല്ല മൂർച്ചയുള്ള  പിച്ചാത്തികൊണ്ട് അരിഞ്ഞ് കുട്ടയിൽ നിറച്ച്, തിളക്കുന്ന ഏണ്ണ നിറച്ച ഉരുളിയിൽ  വറുത്ത്, കുട്ടയിലേക്കു തന്നെ  കോരിയെടുക്കും.മുറത്തിൽ നിരത്തിയിട്ട്, ഒന്ന് തണുത്തുകഴിഞ്ഞാൽ തകരപ്പാട്ടകളിലേക്കും നിറച്ചു പത്തായപ്പുരയിൽ അടുക്കിവെക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP