1 usd = 71.69 inr 1 gbp = 92.66 inr 1 eur = 79.30 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.04 inr

Nov / 2019
18
Monday

കലയിൽ ഒരു കാലഘടികാരം

November 15, 2019

വിപരീതങ്ങളുടെ കലയാണ് വി.ജെ. ജയിംസിന് നോവൽ എന്ന് നിരീശ്വരൻ നിരൂപണം ചെയ്യുമ്പോൾ ഈ പംക്തിയിൽ സൂചിപ്പിച്ചത് ആവർത്തിക്കട്ടെ. ‘ആന്റിക്ലോക്കും’ അതിന്റെ ശീർഷകം പോലെതന്നെ വൈരുധ്യങ്ങളുടെ സമവായത്തിലൂടെ ജീവിതത്തിന്റെ വ്യാകരണം രചിക്കുന്ന നോവലാകുന്നു. ‘പുറപ്പാടിന്...

‘ജീവിതം നമ്മെ തൃപ്തരാക്കുന്നില്ല - നാം സിനിമക്കു പോകുന്നു’.

November 08, 2019

‘When you dont love life, or when life doesn't give you satisfaction, you go to the movies’ ... Truffaut ജീവിതംപോലെതന്നെ വിസ്മയകരവും വിലോഭനീയവുമായ രണ്ട് സാംസ്‌കാരികാനുഭവങ്ങളേ മനുഷ്യൻ സൃഷ്ടിച്ചിട്ടുള്ളു - സംഗീതവും സിനിമയും. ഇവ രണ്ടിനെയുംപോലെ തീവ്രവും ...

കേരളം സിനിമ കണ്ട കഥ

October 26, 2019

'the spectacle is not a collection of images, but a social relation among people mediated by images' - guy debord കണ്ട സിനിമകളുടെ കഥയാണ് നമുക്ക് ചലച്ചിത്രസംസ്‌കാരം. സിനിമ കണ്ടതിന്റെ കഥയല്ല. സിനിമയുടെ കളിയിടങ്ങളുടെ കാര്യവും അങ്ങനെതന്നെ. പാഠത്തിനപ്പുറം...

സിനിമ: കാഴ്ചയുടെ രാഷ്ട്രീയം

October 19, 2019

സിനിമകൾ കൊണ്ടു നിർമ്മിച്ച ഒരു വീടിനെക്കുറിച്ച് ജർമൻ നവതരംഗ സംവിധായകനായ വെർണർ ഫാസ് ബൈന്ദർക്കുള്ള സങ്കല്പം പി.കെ. സുരേന്ദ്രൻ ഈ പുസ്തകത്തിലൊരിടത്തു സൂചിപ്പിക്കുന്നുണ്ട്. 'കൂട്ടിലടയ്ക്കപ്പെട്ട മൃഗവാസനകൾ' എന്ന ലേഖനത്തിൽ. 'ചില സിനിമകൾ നിലവറകളാണെങ്കിൽ ചിലതു...

സ്‌നേഹത്തെക്കാൾ സൗന്ദര്യം എന്തിനാണുള്ളത്?

October 12, 2019

കൊമ്പുമുളച്ച ആത്മരതിയും പത്തിവിടർത്തിയ പരനിന്ദയും ഒസ്യത്തായി കിട്ടിയ മനുഷ്യൻ എന്ന ജന്തുവർഗത്തെക്കുറിച്ച് തീർത്തുപറയാവുന്ന ഒരു കാര്യമിതാണ്. രണ്ടുതരം മനുഷ്യരേയുള്ളു. സ്‌നേഹം ലഭിക്കുന്നവരും ലഭിക്കാത്തവരും. സ്‌നേഹം ലഭിക്കുന്നവർ സ്‌നേഹം കൊടുക്കും. അവർ സൗന...

ഓർമ്മയുടെ നരകപടങ്ങൾ

October 05, 2019

ഓർമയാണ് കാലാധിഷ്ഠിതമായ സംസ്‌കാരരൂപങ്ങളുടെ ഏറ്റവും ജനപ്രിയവും സൗന്ദര്യാത്മകവും അതേസമയംതന്നെ രാഷ്ട്രീയ തീവ്രവുമായ ആഖ്യാനരീതിശാസ്ത്രങ്ങളിലൊന്ന്. യാഥാർഥ്യത്തിനും ഭാവനയ്ക്കും, വർത്തമാനത്തിനും ഭൂതത്തിനുമിടയിലെ ഏറ്റവും ആത്മനിഷ്ഠമായ അതിർവരമ്പാണത്. അടുത്തകാലത...

ആരുടേതാണ്, ഈ രാജ്യം?

September 21, 2019

ഒന്ന് 'നിങ്ങൾ ഈ ബംഗ്ലാദേശ് പ്രസ്ഥാനത്തിന്റെ പ്രത്യേകതയെന്നു കരുതിയത് വാസ്തവത്തിൽ ഒരു സാമാന്യസത്യമാണ്. പത്മയുടെയെന്നല്ല, ഗംഗയുടെയെന്നല്ല, സിന്ധുവിന്റേയും യാങ്‌സിയുടേയും നൈലിന്റേയും വോൾഗയുടേയും ഡാന്യൂബിന്റേയും തീരത്ത്, ആയിരമായിരമാണ്ടുകളായി, ഒരു കൂട്ടരു...

കാടിന്റെ വേദാന്തം

September 14, 2019

ജയമോഹന്റെ 'നൂറുസിംഹാസനങ്ങൾ' വായിച്ചിട്ടില്ലേ? ജാതി, അപരനിന്ദയായി മാത്രമല്ല ആത്മനിന്ദയായും ഫണം നീർത്തിയാടുന്ന ദലിത് ജീവിതത്തിന്റെ നരകയാഥാർഥ്യങ്ങളെക്കുറിച്ചെഴുതപ്പെട്ട, നമ്മുടെ കാലത്തിന്റെ ക്ലാസിക്. സി. അയ്യപ്പന്റെ ചില കഥകളൊഴികെ ഒന്നും നൂറുസിംഹാസനങ്ങളോ...

പ്രാണസങ്കീർത്തനങ്ങൾ

August 31, 2019

അപരത്തെക്കുറിച്ചുള്ള ആരായലുകളൊക്കെയും ആത്മത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായി മാറുന്ന ഒരു ചിന്താപദ്ധതിയുണ്ട്. ജ്ഞാനാർജ്ജനത്തിന്റെ തഥാഗതമാർഗമാണത്. നാമല്ലാതെ മറ്റൊരു ദൈവം നമുക്കില്ല എന്ന വാക്യത്തിലാരംഭിക്കുന്ന ലിജി മാത്യുവിന്റെ നോവൽ ഒറ്റവാക്കിൽ സംഗ്രഹിച്ച...

ഉടലും കാമറയും

August 23, 2019

കാഴ്ചയുടെ കലയും ശരീരത്തിന്റെ രാഷ്ട്രീയവുമാണ് ഈ ദശകത്തിലെ (2010- ) മലയാളചെറുകഥയുടെ ഏറ്റവും പ്രകടവും പ്രത്യക്ഷവുമായ ഭാവുകത്വരസതന്ത്രങ്ങൾ. ചരിത്രം മുതൽ ദേശീയത വരെയും ജാതി മുതൽ ലൈംഗികത വരെയുമുള്ള മുഴുവൻ സാമൂഹിക-വൈയക്തിക അനുഭവങ്ങളും അനുഭൂതികളും കഥയിൽ നിർണ...

ഹിംസയുടെ സിംഫണികൾ

August 14, 2019

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'പതിനെട്ടു കവിതകൾ' ആധുനിക മലയാളകവിതയുടെ ഭാവുകത്വം വഴിതിരിച്ചുവിട്ടതെങ്ങനെയോ അങ്ങനെയാണ് എസ്. ഹരീഷിന്റെ പതിനെട്ടുകഥകൾ ആധുനികാനന്തര മലയാളകഥയുടെ ലാവണ്യരാഷ്ട്രീയത്തിൽ ഇടപെട്ടത്. തന്റെ പത്തൊൻപതാം വയസ്സിലെഴുതിയ 'യാത്രാമൊഴി' തൊട്ട...

മലയാളത്തിന്റെ ചിരി

August 03, 2019

പത്രാധിപരുടെ മരണം (Death of the editor) പ്രഖ്യാപിക്കുക മാത്രമായിരുന്നില്ല ബ്ലോഗിന്റെ ചരിത്രപരമായ ധർമം; വ്യക്തിഗതമായ ആശയ-ഭാവനാരൂപങ്ങളുടെ ആവിഷ്‌ക്കാരം ഇതാദ്യമായി സൈബർസ്‌പേസിൽ സാധ്യമാക്കുക കൂടിയായിരുന്നു. അച്ചടിയെയും കടലാസിനെയും മാറ്റിപ്രതിഷ്ഠിച്ച ആദ്യ ...

സാറായിയുടെ സുവിശേഷം; സാറായുടെയും

July 27, 2019

അർണോസ്പാതിരി മുതൽ വള്ളത്തോൾ നാരായണമേനോനും കൈനിക്കര പത്മനാഭപിള്ളയും വരെയുള്ളവർ പനഃസൃഷ്ടിച്ച ബൈബിൾ ഭാവനകൾ ക്രൈസ്തവ ദൈവശാസ്ത്രത്തെ സാകൂതം, ഭക്ത്യാദരം, നിസംശയം, കാല്പനികമായി പിൻപറ്റുന്നവയായിരുന്നുവെങ്കിൽ സി.ജെ. തോമസും സക്കറിയയും ആനന്ദും ഉൾപ്പെടെയുള്ളവർ അ...

ജാതികേരളത്തിന്റെ സാംസ്‌കാരിക ജീവിതങ്ങൾ

July 20, 2019

ജാതിസമൂഹങ്ങളെന്നതിനപ്പുറം ആഴവും പരപ്പും പ്രാധാന്യവുമുള്ള മറ്റൊരു ധാരണ ചരിത്രകേരളത്തെപ്പറ്റി നാളിതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല. ചരിത്രം, സമ്പദ്ഘടന, രാഷ്ട്രീയാധികാരം, നരവംശശാസ്ത്രം, മതം, തൊഴിൽ, ജ്ഞാനവ്യവസ്ഥകൾ, സാംസ്‌കാരികരൂപങ്ങൾ എന്നിങ്ങനെ ഏതു കേരളീയ...

മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്

July 13, 2019

പറഞ്ഞ കഥകളെക്കാൾ വിചിത്രവും വിസ്മയകരവുമാണല്ലോ പറയാത്ത കഥകൾ. പറഞ്ഞ കഥകളെക്കുറിച്ചുള്ള കഥകളും അങ്ങനെതന്നെ. പറയാൻ കാത്തുവച്ചവ. പറഞ്ഞുതുടങ്ങുമ്പോൾതന്നെ ഇഴമുറിഞ്ഞുപോകുന്നവ. പറയുമെന്നു കരുതി കാതുകൂർപ്പിച്ചപ്പോഴൊക്കെ പറയാതെ പോയവ. പറഞ്ഞുമുഴുമിപ്പിക്കാൻ കഴിയാ...

MNM Recommends