നവകേരളനിർമ്മിതി: ഒരു പാരിസ്ഥിതിക മാനിഫെസ്റ്റോ
ഇക്കഴിഞ്ഞ ഓഗസ്റ്റ്മാസത്തെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായിച്ചാൽ ഏതു മലയാളിയുടെയും ഉറക്കം കെടുത്തുന്ന പുസ്തകമാണ് ജി. മധുസൂദനന്റെ 'നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി'. 'കേരളത്തിന്റെ പാരിസ്ഥിതികചരിത്രം' എന്ന നിലയിലെഴുതപ്പെട്ട ഒന്നാന്തരമൊരു പഠനഗ്രന്...
ചാവുകഥകൾ
കൽക്കത്താ തീസിസിന്റെയും ജീവൽ-പുരോഗമനസാഹിത്യസംഘത്തിന്റെ തകർച്ചയുടെയും വർഷമായ 1948-ൽ എഴുതിയെങ്കിലും ആ കടലാസുകെട്ടുകൾ കായലിൽ വീണുപോയതിനാൽ വീണ്ടുമെഴുതി 1958-ലാണ് പോഞ്ഞിക്കര റാഫി 'സ്വർഗദൂതൻ' പ്രസിദ്ധീകരിക്കുന്നത്. ക്രൈസ്തവന്റെ ആദിപാപം മുതൽ ദലിത്ഹിംസവരെയുള...
ലത: സ്വരരാഗഗംഗാപ്രവാഹം...
നൂറ്റാണ്ടിന്റെയല്ല, സഹസ്രാബ്ദത്തിന്റെതന്നെ ശബ്ദമാണ് ലതാമങ്കേഷ്കറുടേത് എന്നു പറഞ്ഞത് ഉസ്താദ് അല്ലാരാഖാ ഖാനാണ്. ഏഴുപതിറ്റാണ്ടായി ഇന്ത്യൻ ജനപ്രിയസംഗീതത്തിലെ അതുല്യപ്രതിഭയാണ് ലത. അനാദികാലം മുതലൊഴുകുന്ന സ്വരരാഗഗംഗയുടെ പ്രവാഹകാളി ഇന്ത്യൻ നാദകലയ്ക്കു നൽകിയ...
വാക്കിലെ ജീവിതം
മലയാളത്തിന്റെ ലാവണ്യം ബാധപോലെ ആവേശിച്ച ഇംഗ്ലീഷധ്യാപകനാണ് ഇ.പി. രാജഗോപാലൻ. ഇംഗ്ലീഷിൽ അദ്ധ്യാപനം നടത്തുന്നുവെങ്കിലും അദ്ദേഹത്തിന്റെ എഴുത്തും വായനയും മുഖ്യമായും മലയാളത്തിലാണ്. മലയാളസാഹിത്യത്തിൽ സർഗാത്മകവും വിമർശനാത്മകവുമായി ഇടപെട്ട ഇംഗ്ലീഷധ്യാപകരുടെ ചരി...
ഒരു ദേശത്തിന്റെ കഥ
കൃത്യം കാൽനൂറ്റാണ്ടു മുൻപ് 1993-ലാണ് ഇന്ത്യൻ ചരിത്രവിജ്ഞാനീയത്തിൽ ആധുനികതയുടെ രീതിശാസ്ത്രപദ്ധതികൾ മറികടന്ന് ജനപ്രിയചരിത്രത്തിന്റെ ആഖ്യാനസാധ്യതകൾക്കു തുടക്കം കുറിച്ചുകൊണ്ട് സ്കോട്ടിഷ് പൗരനായ വില്യം ഡാൾറിമ്പിളിന്റെ 'ജിന്നുകളുടെ നഗരം' (City of Djinns) ...
ശാസ്ത്രം ജയിക്കട്ടെ: മാനവികതയും
'ദൈവഭയത്തിൽനിന്നാണ് ജ്ഞാനത്തിന്റെ ആരംഭം' (Fear of God is the beginning of Wisdom) എന്നൊരു പ്രമാണവും വിശ്വാസവും കേരളത്തിലെ ക്രിസ്ത്യൻ സ്കൂളുകളിൽ കുട്ടികളെ പറഞ്ഞുപഠിപ്പിക്കാറുണ്ട്. ഭയത്തിൽനിന്ന് എങ്ങനെ അറിവുജനിക്കും എന്നൊന്നും ഒരു കുട്ടിയും തിരിച്ചുചോ...
ജർമ്മനി: ചരിത്രവും ചലച്ചിത്രവും
യാത്രപോകാത്ത മനുഷ്യരെല്ലാം ഒരുപോലെയാണ്. അവർക്ക് ഒറ്റലോകമേയുള്ളു. യാത്രനടത്തുന്ന ഓരോരുത്തരും ഓരോതരത്തിലാണ്. അവർക്ക് ഒരുപാട് ലോകങ്ങളുണ്ട്. ഓരോ യാത്രികർക്കും അവർ നടത്തുന്ന ഓരോ യാത്രയും കാണുന്ന ഓരോ ലോകവും ഓരോന്നാണ്. ചിലർ സ്ഥലങ്ങൾ കാണും, അവരിൽ ചിലർ അവയെ വ...
കഥകളുടെ കരിനിലങ്ങൾ: എസ് ഹരീഷിന്റെ വിവാദ നോവൽ മീശയെ കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ പഠനം
വടക്കൻ കുട്ടനാടിന്റെ ഐതിഹ്യമാലയാണ് 'മീശ'. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ, രണ്ടുലോകയുദ്ധങ്ങളും അവയ്ക്കിടയിലെ ആഗോള സാമ്പത്തികമാന്ദ്യവും വംശീയ-പ്രത്യയശാസ്ത്രഹിംസകളും സൃഷ്ടിച്ച നാനാതരം സംഘർഷങ്ങളുടെ സൂക്ഷ്മപശ്ചാത്തലത്തിൽ, മനുഷ്യൻ സൃഷ്ടിച്ച ഭൂമിശാസ്ത്...
സ്വലിംഗപ്രണയത്തിന്റെ ആനന്ദരാഷ്ട്രീയം
'കാലുകൾക്കിടയിലല്ല, തലച്ചോറിലാണ് മനുഷ്യരുടെ ലിംഗസ്സ്തിത്വം രൂപമെടുക്കുന്ന'തെന്ന തിരിച്ചറിവ്, ആധുനികാനന്തര സാംസ്കാരിക മണ്ഡലങ്ങളിൽ വിപ്ലവകരമായ രാഷ്ട്രീയ ഇടപെടൽ നടത്തിയ ആശയവിസ്ഫോടനങ്ങളിലൊന്നാണ്. ലൈംഗികശാസ്ത്രം, മനഃശാസ്ത്രം, സാമൂഹ്യവിജ്ഞാനം, നാഡീവിജ്ഞാ...
സിനിമ: ഭ്രമിതദേശീയതയുടെ അപരങ്ങളും ദമിതലിംഗത്തിന്റെ സമരങ്ങളും
ചരിത്രവൽക്കരിച്ചും അതുവഴി രാഷ്ട്രീയവൽക്കരിച്ചും സാഹിത്യ, കലാദികളായ സംസ്കാരരൂപങ്ങളെക്കുറിച്ചു പഠിക്കുന്ന രീതി ഇന്നു മലയാളത്തിൽ സജീവമാണ് (തീർച്ചയായും അങ്ങനെയല്ലാത്ത രീതിയും സജീവംതന്നെ). ദൈനംദിന ജീവിതത്തിൽ സംസ്കാരപാഠങ്ങൾ ചെലുത്തുന്ന പ്രഭാവം, അവ ഉരുവം ...
ആത്മയുദ്ധങ്ങൾ: പടനായകരും പലായികളും
അധിഭൗതികവും അമൂർത്തവും വൈയക്തികവും മിത്തിക്കലും ഭാഷാനിഷ്ഠവുമായ പാരമ്പര്യംപോലെതന്നെ ഭൗതികവും മൂർത്തവും സാമൂഹികവും ചരിത്രപരവും ഭാഷണനിഷ്ഠവുമായ പാരമ്പര്യവും സാഹിത്യത്തിനുണ്ട്. പൊതുവെ യൂറോപ്യൻഭാവന തുടക്കം മുതൽ പുലർത്തിപ്പോരുന്നത് ഈ രണ്ടാം പാരമ്പര്യമാണെങ്ക...
ഗീത മുതൽ യോഗവരെ: ഹിന്ദുത്വഭീകരതയുടെ പ്രത്യയശാസ്ത്രരൂപകങ്ങൾ
സാംസ്കാരിക ദേശീയത എന്ന് പേരിട്ടുവിളിച്ച് ഹിന്ദുത്വസംഘടനകൾ കുറെക്കാലമായി പ്രചരിപ്പിച്ചുവരുന്ന ഇന്ത്യൻ പ്രതിഭാസത്തിന്റെ സാമൂഹ്യശാസ്ത്രവും പ്രത്യയശാസ്ത്രവും അഥവാ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്തവതരിപ്പിക്കുന്നതിൽ ജെ. രഘുവിനോളം താല്പര്യവും നൈരന്തര്യ...
ആധുനികതയുടെ ശിരോരേഖകൾ
ചരിത്രത്തിന്റെ ഭൂമിശാസ്ത്രവും ഭൂമിശാസ്ത്രത്തിന്റെ ചരിത്രവും നിർമ്മിച്ചുകൊണ്ട് യൂറോപ്പിലും അമേരിക്കയിലും പിന്നീട് കോളനിരാജ്യങ്ങളിലും നടന്ന നാനാതരം സർവ്വേകൾ ലോകചരിത്രത്തിലെതന്നെ ഏറ്റവും വിസ്മയാവഹമായ ശാസ്ത്രഭാവനയുടെയും രാഷ്ട്രീയമോഹങ്ങളുടെയും സംയുക്തസൃഷ്...
ഭൂതത്തിന്റെ രാഷ്ട്രീയം: കലകളെ ചരിത്രവൽക്കരിക്കുമ്പോൾ
'Always historicise' - Frederic Jameson സാഹിത്യത്തെയും കലകളെയും വിവിധങ്ങളായ ചിന്താമണ്ഡലങ്ങളോടും വിജ്ഞാനപദ്ധതികളോടും വിചാരശീലങ്ങളോടും ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്ന രീതിക്ക് മലയാളത്തിൽ ഒരു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. എങ്കിലും നമ്മുടെ പൊതുബോ...
'ഇസ്ലാം സ്ത്രീവിരുദ്ധമല്ല': ഒരു മുസ്ലിം സ്ത്രീയുടെ സ്വത്വവായനകൾ
പർദ്ദയും ബുർഖയും തലാഖുമൊന്നും പൊതുസമൂഹം കരുതുന്നതുപോലെയും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെയും അനിസ്ലാമികമോ സ്ത്രീവിരുദ്ധമോ അല്ല. മുസ്ലിം പുരുഷൻ വേട്ടക്കാരനുമല്ല. മറ്റു മതങ്ങളിലുള്ളതിനെക്കാളധികം സ്ത്രീവിരുദ്ധതയൊന്നും ഇസ്ലാമിലില്ല. സാമ്രാജ്യത്വത്തിന്...