സിനിമയുടെ ലൈംഗിക മനഃശാസ്ത്രം
ഊതിവീർപ്പിച്ച പുല്ലിംഗമാണ് ഓരോ മലയാളി പുരുഷനും. കാറ്റുപോയാൽ അതിന്റെ കഥ കഴിഞ്ഞു. ധ്വജഭംഗഭീതിയിലും ഷണ്ഡത്വസംശയത്തിലും മുങ്ങിജീവിക്കുന്ന കേരളീയ ആണഹന്തകളുടെ അർഥശൂന്യതകൾ വിരുദ്ധാർഥതലത്തിൽ ചരിത്രവൽക്കരിക്കപ്പെടുന്ന സാംസ്കാരികപാഠമാണ് മലയാളസിനിമ. ഇതു തിരിച്...
ഒരു ലോജിന്റെ കഥ; ഒരു മനുഷ്യന്റെയും
സ്ഥലം, കാലം, യാഥാർഥ്യം എന്നീ ആഖ്യാന സൂചകങ്ങൾക്ക് കൈവരുന്ന രാഷ്ട്രീയ പരിണാമങ്ങളാണ് കഴിഞ്ഞ നാലു നൂറ്റാണ്ടുകാലവും നോവൽ എന്ന സാഹിത്യരൂപത്തിന്റെ ലാവണ്യചരിത്രത്തെ നിർവചിക്കുകയും നിർമ്മിക്കുകയും ചെയ്ത ഭാവുകത്വഘടകങ്ങളിൽ ഏറ്റവും പ്രധാനം. നോവലിനു മുൻപ് ഒരു സാഹ...
ആത്മകഥയിൽ ഒരു പെൺകുട്ടി
പുരുഷനു ബാല്യമില്ല. സ്ത്രീക്കാകട്ടെ അതാണേറ്റവും പ്രിയപ്പെട്ട കാലവും ജീവിതവും. എഴുതപ്പെട്ടിട്ടുള്ള സ്ത്രീ, പുരുഷ ആത്മകഥനങ്ങൾ സാമാന്യമായൊന്നു നോക്കൂ. പുരുഷൻ കൗമാരത്തിലോ യൗവനത്തിലോ പിറവിയെടുത്തവനാണെന്നു തോന്നും. സ്ത്രീയങ്ങനെയല്ല. അവളുടെ ഭാഷയും ഭാവനയും മ...
മലയാളസിനിമയ്ക്ക് ഒരു വിജ്ഞാനകോശം - ഭാഗം ഒന്ന്
മലയാളസിനിമയ്ക്ക് ഒരു വിജ്ഞാനകോശം (എൻസൈക്ലോപീഡിയ) നിർമ്മിക്കുന്നുവെങ്കിൽ അതിന്റെ ഒന്നാംഭാഗം ഇങ്ങനെയായിരിക്കും. എം. ജയരാജിന് അഭിമാനിക്കാം. നാളിതുവരെ എഴുതപ്പെടാത്ത മലയാളസിനിമാചരിത്രത്തിനും നിർമ്മിക്കപ്പെടാത്ത ചലച്ചിത്രവിജ്ഞാനകോശത്തിനും തരക്കേടില്ലാത്ത അ...
കല: സംസ്കാരവ്യവസായവും രാഷ്ട്രീയാബോധവും
'കലയുടെ ചരിത്രം' എന്നൊന്നില്ല, 'കലകളുടെ ചരിത്രങ്ങൾ' എന്നേയുള്ളു. മനുഷ്യരുടെ ചിന്താവിപ്ലവങ്ങൾക്കു കൈവന്ന സൗന്ദര്യാത്മക വ്യവഹാരങ്ങളുടെ പേരാണ് കലകൾ. രംഗ, ശബ്ദ, ദൃശ്യ, ലിഖിത, ആവിഷ്ക്കാര കലകളുടെ അനന്തമായ കാലലോകങ്ങൾ മർത്യഭാവനയുടെ താരാപഥങ്ങളായി ചരിത്രത്തില...
സിനിമയിലെ ദേശകാലങ്ങൾ: പാഠവും രൂപവും
സിനിമയുടെ കലാചരിത്രം, സിനിമയെന്ന പാഠരൂപത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ചർച്ച, ചലച്ചിത്രസാങ്കേതികതയുടെ സാംസ്കാരിക വിശകലനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ ഒരു പുസ്തകം പോലും നാളിതുവരെ മലയാളത്തിലുണ്ടായിട്ടില്ല. അതേസമയം വിദേശഭാഷകളിലും ദേശങ്ങളിലും നിന്നെന്നപോ...
പുറപ്പാടിന്റെ പുസ്തകം
മിത്തും ചരിത്രവും ഇത്രമേൽ തമ്മിലിണങ്ങിനിൽക്കുന്ന മറ്റൊരു പാഠമാതൃക, യഹൂദരുടെ പുറപ്പാട് (Exodus) പോലെ, മനുഷ്യഭാവനയിൽ ഇന്നോളം രൂപം കൊണ്ടിട്ടില്ല. ബൈബിൾ പഴയനിയമത്തിലെ രണ്ടാമത്തെ പുസ്തകമാണ് പുറപ്പാട്. തുടർന്നങ്ങോട്ടുള്ള മുപ്പത്തേഴു പുസ്തകങ്ങളിൽ മിക്കതും പ...
ഓർമകൾ ചരിത്രമെഴുതുമ്പോൾ
അക്ഷരങ്ങൾക്കും ബിംബങ്ങൾക്കുമൊപ്പമല്ലാതെ, അഥവാ പുസ്തകങ്ങൾക്കും സിനിമയ്ക്കുമിടയിൽ, വാക്കുകളിലും ദൃശ്യങ്ങളിലും ജീവിക്കാതെ, ഒരാൾക്കും ഇരുപതാം നൂറ്റാണ്ടിൽ സാർഥകമായൊരു സാംസ്കാരിക-ബൗദ്ധികജീവിതം സാധ്യമാകുമായിരുന്നില്ല. കേരളത്തിൽ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയ...
സത്യാനന്തര കാലം: കഥ, ജീവിതം
സാഹിത്യം ജീവിതത്തിന്റെ ചുരുക്കെഴുത്താണ്. ഇതിഹാസങ്ങൾക്കുപോലും ജീവിതത്തിന്റെ പകർത്തിയെഴുത്തോ നീട്ടിയെഴുത്തോ ആകാനാവില്ല. പിന്നെ ചെറുകഥയുടെ കാര്യം പറയാനുണ്ടോ? നോവലും ചെറുകഥയും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഏറ്റവും പ്രധാനം സൂസൻ ഫെർഗൂസനും ചാൾസ്മേയുമൊക്കെ ചൂണ്...
പലായനങ്ങളുടെ പുരാവൃത്തം
'തലച്ചോറില്ലാത്ത സ്ത്രീകൾ' എന്നാണ് മലയാളത്തിലെ ആദ്യപെൺചെറുകഥയുടെ പേര്. എഴുതിയത് എം. സരസ്വതിഭായ്. എക്കാലത്തെയും മലയാളിസ്ത്രീയെക്കുറിച്ചെഴുതപ്പെട്ട ചരിത്രാഖ്യാനങ്ങളിലൊന്നാണത്. കെ. സരസ്വതിയമ്മയുടെ 'പെൺബുദ്ധി'യും അങ്ങനെതന്നെ. ശരീരത്തിന്റെ വർണത്തിനും വടിവ...
സി.ജെ. തോമസ്: വിചാരവിപ്ലവങ്ങൾ
കൃത്യം എഴുപതുവർഷം മുൻപ്, 1948ലാണ്, മഹാത്മാഗാന്ധി വധിക്കപ്പെട്ട് മുപ്പതുദിവസത്തിനുള്ളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടിയുടെ കൽക്കത്താകോൺഗ്രസ് നടക്കുന്നതും തെലുങ്കാനാ മാതൃകയിൽ സായുധവിപ്ലവത്തിനാഹ്വാനം ചെയ്യുന്നതും അതിന്റെ പേരിൽ പാർട്ടി ഇന്ത്യയിൽ നിരോധിക്കപ...
ഭീതമാനസങ്ങൾ
അത്യസാധാരണങ്ങളോ അതിസാധാരണങ്ങളോ ആയ ജീവിതാനുഭവങ്ങളെ റിപ്പോർട്ടിങ് രീതിയിലെഴുതി വായനക്കാരെ സാഹിത്യഭാവനയെക്കുറിച്ചുള്ള പതിവു ലാവണ്യബോധ്യങ്ങളിൽ നിന്നു വഴിമാറ്റി അമ്പരപ്പിക്കുന്ന ഒരുപറ്റം കഥകളിലൂടെയാണ് ബോർഹെസ് മുതൽ മാർക്കേസ് വരെയുള്ള ലാറ്റിനമേരിക്കൻ 'ബൂം' ...
ആത്മയാനങ്ങൾ
യാത്രകളെപ്പോലെ ലോകചരിത്രത്തെയും മനുഷ്യജീവിതങ്ങളെയും പുനർനിർണയിച്ച അനുഭവങ്ങൾ യുദ്ധങ്ങൾ മാറ്റിനിർത്തിയാൽ, മറ്റധികമില്ല. സ്ഥിരവും ചരവുമായ പ്രകൃത്യവസ്ഥകളുടെ സംലയനമെന്ന നിലയിൽ യാത്രകൾ മനുഷ്യരുടെ ഭാവനയെയും യാഥാർഥ്യങ്ങളെയും അടിമുടി പുനർനിർമ്മിച്ചുകൊണ്ടേയിരി...
സംഗീതമേ ജീവിതം
അതീവ രസകരമാണ് മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലും ചലച്ചിത്രഗാനങ്ങൾക്കു കൈവന്ന സാംസ്കാരിക ജീവചരിത്രം. 1930കളിലാണല്ലോ ശബ്ദസിനിമയും അതിന്റെ ഭാഗമായി ചലച്ചിത്രഗാനങ്ങളും പ്രചരിച്ചുതുടങ്ങുന്നത്. എങ്കിൽപോലും 1950കളിലേ മലയാളത്തിൽ ഈ ഗാനകലാരൂപം ജനകീയമായി മാറുന്...
സാഹിത്യം: കലയും കണ്ണാടിയും
മതേതര മാനവികതയുടെ ഇന്ത്യൻ മനഃസാക്ഷികളിലൊന്നാണ് എം.എൻ. കാരശ്ശേരി. ജനാധിപത്യത്തിന്റെ സാർഥകമായ നിലനിൽപ്പിനുവേണ്ടി നിരന്തരം വാദിക്കുന്ന ദേശീയമുസ്ലിം. വിരലിലെണ്ണിത്തീർക്കാവുന്നവരേയുള്ളു, നമ്മുടെ കാലത്ത് രൂപംകൊള്ളുന്ന നിഷ്ഠൂരമായ ഭരണകൂട വ്യവസ്ഥകൾക്കും നീചമാ...