1 usd = 71.84 inr 1 gbp = 92.86 inr 1 eur = 79.61 inr 1 aed = 19.56 inr 1 sar = 19.16 inr 1 kwd = 236.61 inr

Nov / 2019
20
Wednesday

ബി ജി വർഗീസ്: ചരിത്രം സൃഷ്ടിച്ച പത്രാധിപർ

December 31, 2014 | 10:10 AM IST | Permalinkബി ജി വർഗീസ്: ചരിത്രം സൃഷ്ടിച്ച പത്രാധിപർ

ഷാജി ജേക്കബ്

തേതരത്വം, ജനാധിപത്യം, മാനവികത എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത കൂറുപുലർത്തിയും, കീഴാള, ദളിത്, സ്ത്രീശാക്തീകരണം ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ-മാദ്ധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ കടമയാണെന്ന് നിരന്തരം ഓർമ്മിപ്പിച്ചും പത്രപ്രവർത്തനമെന്നത് ധാർമ്മികതയും പ്രൊഫഷണലിസവും ഒന്നുചേർന്ന രാഷ്ട്രീയപ്രവർത്തനമാണെന്ന് തന്റെ ജീവിതകാലത്തുടനീളം തെളിയിച്ചും ഏഴുപതിറ്റാണ്ടുപിന്നിട്ട മാദ്ധ്യമജീവിതമാണ് ബി.ജി.വർഗീസിനുള്ളത്. രാഷട്രീയ, സാമ്പത്തിക, അധികാരകേന്ദ്രങ്ങളുടെ പ്രലോഭനങ്ങളെ അതിജീവിക്കലാണ് വലിയ മാദ്ധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് എന്നു തെളിയിക്കുന്നു വർഗീസിന്റെ ജീവിതം.

1927ൽ ബർമയിൽ ജനിച്ച്, ഡൂൺസ്‌കൂൾ, സെന്റ്സ്റ്റീഫൻസ് കോളേജ്, കേംബ്രിജ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 1948ൽ ടൈംസ്ഓഫ് ഇന്ത്യയിൽ ചേർന്ന ബി.ജി.വർഗീസ്, 1969 മുതൽ 75 വരെ ഹിന്ദുസ്ഥാൻ ടൈംസിന്റെയും 1982 മുതൽ 86 വരെ ഇന്ത്യൻ എക്സ്‌പ്രസിന്റെയും പത്രാധിപരായിരുന്നു. 1966-68 കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാദ്ധ്യമ ഉപദേശകനും 2001ൽ പ്രതിരോധമന്ത്രിയുടെ മാദ്ധ്യമ ഉപദേശകനുമായി വർഗീസ്. വികസന മാദ്ധ്യമ പ്രവർത്തനത്തിന്റെ പേരിൽ 1975 നു മഗ്‌സസെ പുരസ്‌കാരം നേടിയ വർഗീസ് 1977ൽ മാവേലിക്കര ലോകസഭാമണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്നു.

1998-2001 കാലത്ത് ദേശീയസുരക്ഷാ ഉപദേശകസമിതിയിലും 1999ൽ കാർഗിൽ റിവ്യൂ കമ്മറ്റിയിലും അംഗം. എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സ്ഥാപകരിലൊരാൾ. യുനെസ്‌കോ രൂപീകരിച്ച മക്‌ബ്രൈഡ് കമ്മീഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഗബ്രിയേൽ ഗാർസിയ മാർേക്കസ് ഉൾപ്പെടെയുള്ളവർ അംഗങ്ങളായിരുന്നു ഈ കമ്മീഷനിൽ. Many Voices, One World എന്ന പേരിൽ കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രസിദ്ധമാണ്. മാദ്ധ്യമസ്വാതന്ത്യം മുതൽ മനുഷ്യാവകാശങ്ങൾവരെ നീണ്ടുകിടക്കുന്ന വലിയൊരു സാമൂഹ്യമണ്ഡലത്തിൽ ഏറ്റവും ക്രിയാത്മകവും സർഗാത്മകവുമായി ഇടപെട്ട മലയാളി മാദ്ധ്യമപ്രവർത്തകരിലൊരാൾ എന്നനിലയിൽ വർഗീസ് പ്രസക്തനാണ്. Waters of Hope, India's North-East Resurgent, Warriors of the fourth Estate, Breaking the Big story : Great Moments in India in Journalism തുടങ്ങിയവ പ്രധാനഗ്രന്ഥങ്ങൾ.

അദ്ദേഹത്തിന്റെ വിഖ്യാദമായ ആത്മകഥയെ കുറിച്ച് ഷാജി ജേക്കബ് തയ്യാറാക്കിയ അവലോകനം വായിക്കാം.

പത്രപ്രവർത്തനം 'ചരിത്ര'മാകുമ്പോൾ 

ഷാജി ജേക്കബ്‌ 

ഏഴ് പതിറ്റാണ്ടു പിന്നിട്ട തന്റെ പത്രപ്രവർത്തന ജീവിതത്തെ ആധുനിക ഇന്ത്യയുടെ ചരിത്രമായെഴുതുകയാണ് വിഖ്യാത പത്രാധിപർ ബൂബ്‌ളി ജോർജ് വർഗീസ്. അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ തെളിയുന്ന ചരിത്രക്കാലത്തിന്റെ ഒരു അവലോകനം.

ലയാളപത്ര പ്രവർത്തനത്തിന് ദേശീയപ്രസ്ഥാനവുമായുള്ള ബന്ധം വടവൃക്ഷങ്ങൾ പോലെ വളർന്നുപന്തലിച്ച ഒരുനിര പത്രാധിപന്മാരുടെ പേരിലാണ് പ്രാഥമികമായും അറിയപ്പെടുന്നത്. രാഷ്ട്രീയനേതാക്കൾ കഴിഞ്ഞാൽ ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവും അടുത്തുനിന്നുനോക്കിക്കണ്ടതും നിർണായകമായി സ്വാധീനിച്ചതുമായ വിഭാഗവും ഇവരുൾപ്പെടുന്ന പത്രപ്രവർത്തകരാണ്. കണ്ടത്തിൽ വർഗീസ് മാപ്പിളയിലാരംഭിക്കുന്ന മലയാള പത്രപ്രവർത്തനത്തിന്റെ രണ്ടാംഘട്ടം വക്കം മൗലവിയും കെ. രാമകൃഷ്ണപിള്ളയും എ.ബാലകൃഷ്ണപിള്ളയും കെ.പി. കേശവ മേനോനും മൂർക്കോത്തു കുമാരനും മുതൽ കേരളത്തിനുവെളിയിൽ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ജി.പി.പിള്ള മുതലുള്ള ഒരുനിര പത്രപ്രവർത്തകർവരെ നീളുന്നു. ഇവർക്കുപിന്നാലെ, സ്വാതന്ത്യത്തിനു മുൻപും പിൻപുമായി തങ്ങളുടെ രാഷ്ട്രീയ പത്രപ്രവർത്തനം കരുപ്പിടിപ്പിച്ച ശങ്കറും പോത്തൻ ജോസഫും മുതൽ എടത്തട്ട നാരായണനും കെ.സി.ജോണും സി.പി രാമചന്ദ്രനും ഒ.വി. വിജയനും അബുഏബ്രഹാമും, ടി.ജെ. എസ്. ജോർജ്ജും ബിആർപി ഭാസ്‌കറും ശശികുമാറും വരെ ഉൾപ്പെടുന്ന മൂന്നാംതലമുറയിൽപ്പെട്ട മലയാളി പത്രപ്രവർത്തകരിലൊരാളാണ് ബി.ജി.വർഗീസ്. ഈ തലമുറയ്ക്കു പിന്നാലെ വന്ന ഒരു വൻനിര മലയാളികൾ ഡൽഹിപോലുള്ള മഹാനഗരങ്ങൾ കേന്ദ്രീകരിച്ച് ആഗോളവൽക്കരണത്തിന്റെയും ടെലിവിഷന്റെയും കാലത്ത് ഇംഗ്ലീഷ് മാദ്ധ്യമപ്രവർത്തനത്തിലൂടെ ദേശീയരാഷ്ട്രീയത്തിലും മാദ്ധ്യമ ചരിത്രത്തിലും ഇടപെടുന്ന കാലമാണ് നമ്മുടേത്.

മറ്റുമുഴുവൻപേരിൽനിന്നും വർഗീസിനുള്ള കൗതുകകരമായ വ്യത്യാസം കേരളത്തിനുവെളിയിൽ ജനിക്കുകയും കേരളത്തിനുവെളിയിൽ മാത്രം ജീവിക്കുകയും മലയാളഭാഷ പഠിക്കാതിരിക്കുകയും ചെയ്ത ഏക മലയാളിപത്രപ്രവർത്തകൻ എന്നതുമാത്രമല്ല. ഇന്ത്യയിലെ മുൻനിര ഇംഗ്ലീഷ്പത്രങ്ങൾ മൂന്നിന്റെയും പത്രാധിപസമിതിയിൽ ദീർഘകാലം പ്രവർത്തിക്കുകയും ഇവയിൽ രണ്ടെണ്ണത്തിന്റെ മുഖ്യപത്രാധിപർതന്നെയാവുകയും ചെയ്ത ഏകമലയാളിയും വർഗീസാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും മാദ്ധ്യമഉപദേഷ്ടാവ് എന്നീസ്ഥാനങ്ങൾ മുതൽ യുനെസ്‌കോ രൂപീകരിച്ച ആഗോള ആശയവിനിമയനയരൂപീകരണ സമിതിയിലെ അംഗത്വംവരെ നേടുകയും ചെയ്ത മലയാളിയുമാണ് ഏക ബി.ജി.വർഗീസ്.

മുഖ്യമായും രണ്ടുകാരണങ്ങളാലാണ് ബി.ജി.വർഗീസിന്റെ ഈ ആത്മകഥ പ്രാധാന്യം നേടുന്നത്. ഒന്ന്, പത്രപ്രവർത്തനമെന്നത് ഒരു നാടിന്റെ രാഷ്ട്രീയപരിണാമങ്ങൾ രേഖപ്പെടുത്തുന്ന ചരിത്രസ്രോതസായി മാറുന്നു എന്നതിനാൽ. രണ്ട്, വ്യക്തിജീവിതത്തിലെ സ്വകാര്യാനുഭവങ്ങളെക്കാൾ സാമൂഹികാനുഭവങ്ങൾക്കു പ്രാമുഖ്യം നൽകുന്നു എന്നതിനാൽ.

നിരവധി മലയാളിപത്രാധിപന്മാരുടെ ആത്മകഥകളും ജീവചരിത്രങ്ങളും കേരളീയ, ഇന്ത്യൻ സാമൂഹ്യചരിത്രത്തിന്റെ ഏടുകളായി നമുക്കുമുന്നിലുണ്ട്. രാമകൃഷ്ണപിള്ളയുടേതു മുതൽ ടി.ജെ. എസിന്റേതടക്കം. അവയിൽനിന്നൊക്കെ ഭിന്നമായി ദേശീയരാഷ്ട്രീയത്തിന്റെയും സ്വാതന്ത്യാനന്തര ഇന്ത്യയുടെ ഭരണകൂടപരിണാമങ്ങളുടെയും കരടുരൂപമെന്നനിലയിൽ മാത്രമല്ല, വികസനം, ആസൂത്രണം, വിദേശനയം, രാജ്യസുരക്ഷ, മനുഷ്യാവകാശങ്ങൾ, മാദ്ധ്യമനയങ്ങൾ തുടങ്ങിയ സവിശേഷമേഖലകളുടെ സൂക്ഷ്മമായ വിശകലനങ്ങളെന്ന നിലയിലും സമ്പന്നമാണ് ബി.ജി.വർഗീസിന്റെ ആത്മകഥ.1975ൽ വികസനോന്മുഖ മാദ്ധ്യമപ്രവർത്തനത്തിന്റെ ഉദാത്തമാതൃകകൾ മുൻനിർത്തി വർഗീസിന് മഗ്‌സസെ അവാർഡ് ലഭിച്ചു. പുരസ്‌കാരം വാങ്ങാൻപോയ വർഗീസിന് അടിയന്തരാവസ്ഥയെക്കുറിച്ച് അവിടെ പരാമർശിക്കരുത് എന്ന് ഗവൺമെന്റിന്റെ കർശനനിർദ്ദേശമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് താൻ അറസ്റ്റുചെയ്യപ്പെടാതിരുന്നതിന്റെ മുഖ്യകാരണം മഗ്‌സസെ പുരസ്‌കാരമായിരുന്നു എന്ന് വർഗീസ് വിശ്വസിച്ചു.

പതിനാറധ്യായങ്ങളും അഞ്ച് അനുബന്ധങ്ങളും ചേർന്ന ഈ ആത്മകഥയിൽ ആദ്യരണ്ടധ്യായങ്ങൾ ബാല്യം, വിദ്യാഭ്യാസം തുടങ്ങിയവ വിവരിക്കുന്നു. തന്റെ ജീവിതകാലത്തുടനീളം, വർഷങ്ങൾകൂടുമ്പോൾ സന്ദർശിക്കുന്ന വംശവൃക്ഷത്തിന്റെ വേരുകൾ മാത്രമാണ് വർഗീസിനു തിരുവല്ലയിലെ കുടുംബാംഗങ്ങളും വീടുകളും. അവയെക്കാളധികം ആത്മബന്ധത്തോടെ അദ്ദേഹം ഡൂൺ സ്‌കൂളിന്റെയും സെന്റ്സ്റ്റീഫൻസ് കോളേജിന്റെയും കേംബ്രിജ് സർവകലാശാലയുടെയും കഥപറയുന്നു.

1948ൽ കേംബ്രിജിൽ നിന്ന് നേരെ ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപസമിതിയിലേക്ക്. കുറഞ്ഞകാലത്തെ ബ്രിട്ടീഷ് പത്രപ്രവർത്തനപരിശീലനത്തിനുശേഷം ബി.ജി.വർഗീസിന്റെ മാദ്ധ്യമജീവിതം ഏതാണ്ട് സ്വതന്ത്ര ഇന്ത്യക്കൊപ്പം ആരംഭിക്കുകയായിരുന്നു. യൂറോപ്പിലെ യാത്രകൾക്കിടയിൽ ഇന്ത്യയുടെ സ്വാതന്ത്യവും വിഭജനവും അനുഭവപരമായി നഷ്ടമായിപ്പോയ വർഗീസിന് പക്ഷെ 1950ലെ റിപ്പബ്ലിക് ദിനംമുതലുള്ള ഒരു ഇന്ത്യൻ അനുഭവവും തന്റെ ജീവിതത്തിന്റെ ഭാഗമാകാതിരുന്നിട്ടില്ല.

ഫ്രങ്ക്‌മൊറെയിസിന്റെ കീഴിൽ ടൈംസ്ഓഫ് ഇന്ത്യയിൽ കരുപ്പിടിപ്പിച്ച മാദ്ധ്യമജീവിതത്തിന്റെ ഒന്നാംഘട്ടം ഒന്നരപതിറ്റാണ്ടിലധികം നീണ്ടു നെഹ്രുവിയൻഭരണകാലത്തിനൊപ്പം വർഗീസിന്റെ മാദ്ധ്യമ, രാഷ്ട്രീയജീവിതവും അടിമുടിമാറിമറിയുന്നു. സംഭവബഹുലമായിരുന്നു രാജ്യത്തിനെന്നപോലെ വർഗീസിനും ഈ കാലം. വികസനോന്മുഖ പത്രപ്രവർത്തനത്തിന്റെ ഗ്രാമീണാനുഭവങ്ങൾ മുതൽ '62 ലെയും '65 ലെയും യുദ്ധറിപ്പോർട്ടിന്റെ രാഷ്ട്രീയാനുഭവങ്ങൾ വരെ.1977 ലെ പൊതുതെരഞ്ഞെടുപ്പിൽ മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇ.എം.എസിന്റെ നിർബന്ധത്തിൽ വർഗീസ് തയ്യാറായി. കോൺഗ്രസിന് ഇന്ത്യയുടെ ഭരണം നഷ്ടമായെങ്കിലും കേരളത്തിൽ ഒരു ലോകസഭാമണ്ഡലത്തിലും ഇടതുപക്ഷത്തിനു വിജയിക്കാൻ കഴിഞ്ഞില്ല. വർഗീസ് ഡൽഹിയിലേക്കു തിരിച്ചുപോയി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തനിക്കു ലഭിച്ച തെരഞ്ഞെടുപ്പുഫണ്ടിൽ മിച്ചംവന്ന തുകകൊണ്ട് മീഡിയാഫൗണ്ടേഷൻ എന്ന ട്രസ്റ്റ് സ്ഥാപിച്ച വർഗീസ് ചമേലിദേവിജയിൻ പുരസ്‌കാരം ഏർപ്പെടുത്തി.

ഡൽഹി ബ്യൂറോയിലായിരുന്ന വർഗീസിനെ മാനേജ്‌മെന്റ് ബോംബേക്ക് സ്ഥലംമാറ്റിയതിനെത്തുടർന്ന് അദ്ദേഹം ടൈംസ്ഓഫ് ഇന്ത്യയിൽ നിന്നു രാജിവച്ചു. മൊറാർജിദേശായി മാനേജ്‌മെന്റിനുവേണ്ടി വർഗീസിനെ അനുനയിപ്പിക്കാനെത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പതിനേഴുവർഷത്തെ ടൈംസ് ജീവിതമവസാനിപ്പിച്ച് 1966ൽ വർഗീസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസിൽ ഇൻഫർമേഷൻ ഉപദേശകനായി ചേർന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ മൂന്നുവർഷം ഏറ്റവുമടുത്തുനിന്നു നോക്കിക്കണ്ട വർഗീസ് 1969-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി. ബീഹാറിൽ നിന്ന് ജയപ്രകാശ് നാരായണൻ തുടക്കമിട്ട ജനകീയപ്രക്ഷോഭങ്ങൾ ഡൽഹിയുടെ അടിത്തറയിളക്കിയ കാലം. ഉറച്ചകോൺഗ്രസ് ചായ്‌വുപുലർത്തിയിരുന്ന ഹിന്ദുസ്ഥാൻ ടൈംസിന്റെ പുതിയ പത്രാധിപർ സഞ്ജയ് ഗാന്ധിയുടെ ഉദയത്തിനൊപ്പം കോൺഗ്രസിലുണ്ടായ വ്യതിയാനങ്ങളെ നിശിതമായി വിമർശിച്ചുതുടങ്ങിയതോടെ പത്രഉടമ കെ.കെ.ബിർള ആശങ്കയിലായി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ദിവസം തന്റെ എഡിറ്റോറിയൽ കോളം ശൂന്യമാക്കിയിട്ട് വർഗീസ് ഇന്ദിരക്കെതിരെ യുദ്ധംപ്രഖ്യാപിച്ചു. താമസിയാതെ ബിർള വർഗീസിനെ എഡിറ്റർ സ്ഥാനത്തുനിന്നും നീക്കി. ഇന്ദിരയുടെ ഇടപെടൽ ഈ നീക്കത്തിനുപിന്നിലുണ്ടായിരുന്നുവെന്നു വ്യക്തം.

1975ൽ വികസനോന്മുഖ മാദ്ധ്യമപ്രവർത്തനത്തിന്റെ ഉദാത്തമാതൃകകൾ മുൻനിർത്തി വർഗീസിന് മഗ്‌സസെ അവാർഡ് ലഭിച്ചു. പുരസ്‌കാരം വാങ്ങാൻപോയ വർഗീസിന് അടിയന്തരാവസ്ഥയെക്കുറിച്ച് അവിടെ പരാമർശിക്കരുത് എന്ന് ഗവൺമെന്റിന്റെ കർശനനിർദ്ദേശമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് താൻ അറസ്റ്റുചെയ്യപ്പെടാതിരുന്നതിന്റെ മുഖ്യകാരണം മഗ്‌സസെ പുരസ്‌കാരമായിരുന്നു എന്ന് വർഗീസ് വിശ്വസിച്ചു.

1977 ലെ പൊതുതെരഞ്ഞെടുപ്പിൽ മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇ.എം.എസിന്റെ നിർബന്ധത്തിൽ വർഗീസ് തയ്യാറായി. കോൺഗ്രസിന് ഇന്ത്യയുടെ ഭരണം നഷ്ടമായെങ്കിലും കേരളത്തിൽ ഒരു ലോകസഭാമണ്ഡലത്തിലും ഇടതുപക്ഷത്തിനു വിജയിക്കാൻ കഴിഞ്ഞില്ല. വർഗീസ് ഡൽഹിയിലേക്കു തിരിച്ചുപോയി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തനിക്കു ലഭിച്ച തെരഞ്ഞെടുപ്പുഫണ്ടിൽ മിച്ചംവന്ന തുകകൊണ്ട് മീഡിയാഫൗണ്ടേഷൻ എന്ന ട്രസ്റ്റ് സ്ഥാപിച്ച വർഗീസ് ചമേലിദേവിജയിൻ പുരസ്‌കാരം ഏർപ്പെടുത്തി.

ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നുപുറത്തായശേഷം കുറെക്കാലം വിശേഷിച്ച് പദവികളില്ലാതെ പ്രവർത്തിച്ച കാലമായിരുന്നു വർഗീസിന്റേത്. പി.യു.സി.എല്ലിലും ഗാന്ധിപീസ് ഫൗണ്ടേഷനിലും അദ്ദേഹം സജീവമായി. ദളിത് ജനവിഭാഗങ്ങളുടെ ജീവിതപ്രശ്‌നങ്ങളിൽ ദേശീയകാഴ്ചപ്പാടോടെ വർഗീസ് ഇടപെടുന്നതും ഇക്കാലത്താണ്.

ജനതാഗവൺമെന്റിൽ തന്റെ മാദ്ധ്യമ ഉപദേഷ്ടാവാകാൻ പ്രധാനമന്ത്രി മൊറാർജിദേശായി വർഗീസിനെ നിർബന്ധിച്ചുവെങ്കിലും അദ്ദേഹം അതിനുതയ്യാറായില്ല. തുടർന്ന് രാജ്യസഭയിലേക്ക് മൊറാർജി വർഗീസിനെ നാമനിർദ്ദേശം ചെയ്തു. ജനങ്ങൾ നിരാകരിച്ച താൻ ആ സ്ഥാനവും സ്വീകരിക്കില്ല എന്നു വർഗീസ് നിലപാടെടുത്തു(ഉപപ്രധാനമന്ത്രി ചരൺസിങ് വർഗീസിനെതിരെ വാദിക്കുകയും ചെയ്തു). പകരം മാൽക്കം ആദിശേഷയ്യ രാജ്യസഭയിലെത്തി. എങ്കിലും നിരവധി പൊതുമേഖലാസ്ഥാപനങ്ങളുടെ ഭരണസമിതികളിലേക്ക് സർക്കാർ വർഗീസിനെ നിയമിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹഡ്‌കോ, പ്രസാർഭാരതി.....എന്നിങ്ങനെ. എഡിറ്റേഴ്‌സ്ഗിൽഡ് ഓഫ് ഇന്ത്യസ്ഥാപിക്കുന്നതിൽ മുൻകയ്യെടുത്ത വർഗീസ്, ഇന്ത്യയെ പ്രതിനിധീകരിച്ച് യുനെസ്‌കോ രൂപീകരിച്ച സീൻ മക്‌ബ്രൈഡ് കമ്മീഷനിൽ അംഗമാകുന്നതും ഇതേകാലത്താണ്.

1980ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തി. ഇന്ത്യൻ എക്സ്‌പ്രസിന്റെ പത്രാധിപരാകാൻ രാംനാഥ് ഗോയങ്ക വർഗീസിനെ ക്ഷണിച്ചു. അടിയന്തരാവസ്ഥയെ ഏറ്റവും ധീരമായി വിമർശിച്ച അജിത് ഭട്ടാചാര്യ, കുൽദിപ് നയ്യാർ, അരുൺഷൂറി തുടങ്ങിയവർക്കൊപ്പം വർഗീസ് എക്സ്‌പ്രസിന്റെ രണ്ടാം സുവർണകാലത്തിനു രൂപംനൽകി.

ബ്ലൂസ്റ്റാർ ഓപ്പറേഷന്റെയും ഇന്ദിരാവധത്തിന്റെയും സിഖ്കൂട്ടക്കൊലയുടെയും രാജീവ്ഗാന്ധിയുടെ ഉദയത്തിന്റെയും സന്ദർഭങ്ങൾ കൂടുതൽ കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിനു രൂപംനൽകി. തെരഞ്ഞെടുപ്പുകൾ. കാശ്മീർ. പഞ്ചാബ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ഇന്ത്യ കത്തിയെരിഞ്ഞകാലത്തിന് വർഗീസും ഇന്ത്യൻ എക്സ്‌പ്രസും സാക്ഷിയാവുകയായിരുന്നു. ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഭരണകൂടാഴിമതിയുടെ ഭൂതത്തെ കുടംതുറന്നുവിട്ട് ചിത്രാസുബ്രഹ്മണ്യൻ രാജീവ്ഗാന്ധിയുടെ രാഷ്ട്രീയവധം നിർവഹിച്ചകാലം പിന്നീടുവരുന്നു. തുടർന്ന് വി.പി.സിംഗിന്റെ ഭരണം; മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ കാലവും.ജനതാഗവൺമെന്റിൽ തന്റെ മാദ്ധ്യമ ഉപദേഷ്ടാവാകാൻ പ്രധാനമന്ത്രി മൊറാർജിദേശായി വർഗീസിനെ നിർബന്ധിച്ചുവെങ്കിലും അദ്ദേഹം അതിനുതയ്യാറായില്ല. തുടർന്ന് രാജ്യസഭയിലേക്ക് മൊറാർജി വർഗീസിനെ നാമനിർദ്ദേശം ചെയ്തു. ജനങ്ങൾ നിരാകരിച്ച താൻ ആ സ്ഥാനവും സ്വീകരിക്കില്ല എന്നു വർഗീസ് നിലപാടെടുത്തു(ഉപപ്രധാനമന്ത്രി ചരൺസിങ് വർഗീസിനെതിരെ വാദിക്കുകയും ചെയ്തു). പകരം മാൽക്കം ആദിശേഷയ്യ രാജ്യസഭയിലെത്തി.

നെഹ്രുകുടുംബം വേരറ്റതോടെ നരസിംഹറാവുവിന്റെ കാലം. പരിഷ്‌കരണയുഗം. ആഗോളവൽക്കരണത്തിന്റെ സാമ്പത്തികനയങ്ങൾ മറ്റെല്ലാറ്റിനെയും കീഴടക്കി. സമാന്തരമായി മറ്റൊന്നുകൂടി സംഭവിക്കുകയായിരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വേരിറങ്ങൽ. ബാബ്‌റിമസ്ജിദ് തകർത്ത്, ബോംബേ കത്തിച്ചുചാമ്പലാക്കി ചെങ്കോട്ടയിൽ കാവിക്കൊടിപാറിച്ച ഹിന്ദുത്വവാദം ഗുജറാത്തിൽ അതിന്റെ കാൽനൂറ്റാണ്ട് ആഘോഷിച്ചു. നെഹ്രുവിന്റെ കാലം മുതൽ വാജ്‌പേയിയുടെ കാലംവരെ നിർബാധം തുടർന്നു, മാദ്ധ്യമപ്രവർത്തനത്തെ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ ദൗത്യമായി കണ്ട വർഗീസിന്റെ സമീപനങ്ങൾ. വിദേശനയങ്ങൾ, ആയുധക്കരാറുകൾ, വൻകിട പദ്ധതികൾ, നദീജലതർക്കങ്ങൾ, കരാറുകൾ എന്നിങ്ങനെ രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിനടിത്തറയൊരുക്കിയ നാനാവിധ സന്ദർഭങ്ങൾക്കു ദൃക്‌സാക്ഷിയാവുക മാത്രമല്ല വർഗീസ് ചെയ്തത്. മാദ്ധ്യമധാർമ്മികത ഉയർത്തിപ്പിടിച്ചുകൊണ്ട് സമാധാനപ്രക്ഷോഭങ്ങൾക്കും പരിസ്ഥിതിപ്രസ്ഥാനങ്ങൾക്കും ന്യൂനപക്ഷക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണനൽകി. വർഗീയകലാപങ്ങൾക്കെതിരായ ജാഗ്രത ഇന്ത്യൻരാഷ്ട്രീയ പത്രപ്രവർത്തനത്തിന്റെ അടിത്തറയാണെന്നു തെളിയിച്ചു. ഗ്രാമീണവികസനപദ്ധതികൾ മുതൽ വൻകിടജലവൈദ്യുതപദ്ധതികൾ വരെയുള്ളവയിൽ കണിശമായ നിലപാടുകളെടുത്തു(നർമ്മദാ സരോവർ പദ്ധതിക്കനുകൂലമായി വർഗീസ് കൈക്കൊണ്ട സമീപനം ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്). ആദിവാസിക്ഷേമപ്രവർത്തനങ്ങൾ മുതൽ സ്ത്രീമുന്നേറ്റങ്ങൾ വരെയുള്ളവ തന്റെ മാദ്ധ്യമജീവിതത്തിന്റെ ഭാഗമാക്കിമാറ്റി വർഗീസ്.

ആധുനിക ഇന്ത്യയുടെ മാദ്ധ്യമനയരൂപീകരണസമിതികളിൽ ഇത്രമേൽ ക്രിയാത്മകമായി ഇടപെട്ട മറ്റൊരു മലയാളിപത്രപ്രവർത്തകനില്ല. പത്രപ്രവർത്തനരംഗത്തു നിന്ന് ഇത്രയധികം ഉന്നതപദവികൾ കൈയെത്തിപ്പിടിച്ച മറ്റൊരു മലയാളിയുമില്ല. നെഹ്രുവിയൻ സോഷ്യലിസം മുതൽ ഹിന്ദുത്വദേശീയതവരെ; ആദിവാസിക്ഷേമം മുതൽ ആഗോളവൽക്കരണംവരെ; അടിയന്തരാവസ്ഥ മുതൽ അന്തർസംസ്ഥാനനദീജലക്കരാറുകൾവരെ; ഭരണഘടനാപരിഷ്‌ക്കാരങ്ങൾ മുതൽ വംശഹത്യകൾവരെ; കമ്യൂണിസം മുതൽ ഇന്ത്യാ-പാക് നയതന്ത്രചർച്ചകൾവരെ-ബി.ജി.വർഗീസിന്റെ മാദ്ധ്യമജീവിതം ആധുനികഇന്ത്യയുടെ ചരിത്രത്തിനൊപ്പം പടർന്നുപന്തലിക്കുകയായിരുന്നു.ആധുനിക ഇന്ത്യയുടെ മാദ്ധ്യമനയരൂപീകരണസമിതികളിൽ ഇത്രമേൽ ക്രിയാത്മകമായി ഇടപെട്ട മറ്റൊരു മലയാളിപത്രപ്രവർത്തകനില്ല. പത്രപ്രവർത്തനരംഗത്തു നിന്ന് ഇത്രയധികം ഉന്നതപദവികൾ കൈയെത്തിപ്പിടിച്ച മറ്റൊരു മലയാളിയുമില്ല. നെഹ്രുവിയൻ സോഷ്യലിസം മുതൽ ഹിന്ദുത്വദേശീയതവരെ; ആദിവാസിക്ഷേമം മുതൽ ആഗോളവൽക്കരണംവരെ; അടിയന്തരാവസ്ഥ മുതൽ അന്തർസംസ്ഥാനനദീജലക്കരാറുകൾവരെ; ഭരണഘടനാപരിഷ്‌ക്കാരങ്ങൾ മുതൽ വംശഹത്യകൾവരെ; കമ്യൂണിസം മുതൽ ഇന്ത്യാ-പാക് നയതന്ത്രചർച്ചകൾവരെ-ബി.ജി.വർഗീസിന്റെ മാദ്ധ്യമജീവിതം ആധുനികഇന്ത്യയുടെ ചരിത്രത്തിനൊപ്പം പടർന്നുപന്തലിക്കുകയായിരുന്നു. 

രാഷ്ട്രീയവിഗ്രഹങ്ങളുടെ ഏറ്റിറക്കങ്ങളും ഉദയാസ്തമയങ്ങളും തൊട്ടടുത്തുനിന്നു നോക്കിക്കണ്ട വർഗീസിന്റെ ആത്മകഥയിൽ മറ്റാർക്കുമില്ലാത്ത മിഴിവ് ഇന്ദിരാഗാന്ധിക്കുണ്ട്. ഇന്ദിരക്കൊപ്പം ജോലിചെയ്തും രാഷ്ട്രീയത്തിൽ അവരെ നേരിട്ടെതിർത്തുംപോന്നകാലം വർഗീസ് ഹൃദ്യമായി ഓർമ്മിച്ചെടുക്കുന്നു. ബൃഹത്തായ ഒരു രാജ്യത്തിന്റെ സങ്കീർണ്ണമായ ചരിത്രത്തിന്റെ ഏഴുപതിറ്റാണ്ടുകൾക്കു സാക്ഷ്യം വഹിച്ചും അതിൽ പലനിലകളിൽ ഇടപെട്ടും സ്വന്തം ജീവിതം സാർത്ഥകമാക്കിയ ഈ പത്രപ്രവർത്തകന്റെ കാലം സ്വതന്ത്രഇന്ത്യയുടെതന്നെ ജീവിതകാലമായി മാറുന്നു. വി.ആർ.കൃഷ്ണയ്യർ 1957-ലെ ഇ.എം.എസ്.സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു(പുറം 62) എന്നിങ്ങനെയുള്ള ചിലപ്രമാദങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിവിപുലമായ ഒരു കാലത്തിന്റെ അസംഖ്യം ജീവിതസന്ദർഭങ്ങൾ കൺമുന്നിലെന്നപോലെ വർണ്ണിച്ചാവിഷ്‌ക്കരിച്ചുപോകുന്ന വർഗീസിന്റെ ഗ്രന്ഥം ഓരോമാദ്ധ്യമപ്രവർത്തകനും ഒരു ഇന്ത്യാചരിത്രപാഠപുസ്തകംപോലെ സൂക്ഷിക്കാവുന്നതാണ്. വിശദമായ പദസൂചി ഒരു റഫറൻഷ്യൽ സ്വഭാവംകൂടി നൽകുന്നു ഈ കൃതിക്ക്.

കടപ്പാട്: മീഡിയ, കേരളാ പ്രസ് അക്കാദമി

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
'നെടുങ്കുണ്ട' പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്തുകൂടിയ ടീനേജേഴ്‌സ് സ്വയം വിളിച്ചത് അത്താണി ബോയ്‌സ്; ഗില്ലപ്പി എന്ന ബിനോയ് ടീം ലീഡറും വിനും രണ്ടാം നിര നേതാവും; 'ബോയ്‌സ്' ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞതോടെ ഇരുവരും പലവട്ടം ഇടഞ്ഞെങ്കിലും പക കൂടിയത് ബിനോയിയെ തേടി കൂടുതൽ പേരെത്തിയതോടെ; അത്താണി കൊലപാതകത്തിൽ വടിവാൾ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികൾ റിമാൻഡിൽ
ബിൻ ലാദനെ തൊട്ട് മുഹമ്മദ് ഗോറിയെ വരെ പ്രകീർത്തിച്ചവർ ആരാണ്? 'സ്വത്വ ഷുഡുക്കൾ' എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്ന 'സഖാപ്പികൾ' ഉണ്ടാകുന്നത് എങ്ങനെയാണ്; എന്തുകൊണ്ടാണ് കെഇഎൻ മുതൽ സുനിൽ പി ഇളയിടം വരെയുള്ള ബുദ്ധിജീവികൾക്ക് മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്നത്; മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നവർ ചില ഇസ്ലാമിക മൗലികവാദ സംഘടനകൾക്ക് ആരാണ് ഊർജം കൊടുക്കുന്നത്; മാവോയിസ്റ്റ്- ഇസ്ലാമിക സംവാദത്തിന് തുടക്കം കുറിച്ച മോഹനൻ മാസ്റ്ററോട് ചില ചോദ്യങ്ങൾ
മകന്റെ ചികിത്സക്കെത്തിയ യുവതിയുടെ ഫോൺനമ്പർ വാങ്ങി വിളിയും മെസ്സേജുമായി; പരിചയം വളർന്നപ്പോൾ 8500രൂപ ശമ്പളത്തിൽ വീട്ടുജോലിക്കാരിയാക്കി; അവസാനം ജോലിക്കിടെ ബലാൽസംഗം ചെയ്തു; യുവതിയുടെ വസ്തു കൈവശപ്പെടുത്താനും ശ്രമം; കേസാകുമെന്ന് ഉറപ്പായപ്പോൾ സ്വന്തം ഭാര്യയാണെന്ന് പൊലീസിന് മുമ്പാകെ സ്ഥാപിച്ച് രക്ഷപ്പെടാനും ശ്രമം; മലപ്പുറത്ത് ബലാൽസംഗക്കേസിൽ അറസ്റ്റിലായ സിദ്ധൻ ഉമ്മർ ഒരു ജഗ ഗില്ലാഡി തന്നെ
ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറുകൾക്ക് പകരം നൽകിയത് 10 വർഷം പഴക്കമുള്ള ടാറ്റ സഫാരികൾ; എസ്‌പിജി സുരക്ഷ പിൻവലിച്ച് സെഡ് പ്ലസ് വിഭാഗത്തിലേക്ക് സുരക്ഷ മാറ്റിയതോടെ സോണിയയും രാഹുലും പ്രിയങ്കയും നേരിടുന്നത് കടുത്ത ഭീഷണി; 10 ജൻപഥിലെ സോണിയയുടെ വസതിയുടെ സുരക്ഷ ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അലംഭാവത്തോടെ; മോദി സർക്കാർ ഗാന്ധി കുടുംബത്തിന്റെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്
അടയ്ക്ക കച്ചവടത്തിന്റെ മറവിൽ 107 കോടി രൂപയുടെ ജി.എസ്.ടി തട്ടിപ്പ്; ബിനാമി രജിസ്ട്രേഷൻ വഴി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ മറിമായം; വളാഞ്ചേരിയിലെ വീട്ടിൽ നടന്ന റെയ്ഡിൽ നോട്ടെണ്ണൽ യന്ത്രവും വ്യാജ ചെക്കുകളും പിടിച്ചെടുത്തു; പ്രതികളായ റാഷിദ് റഫീഖും ഫൈസൽ നാസറും കസ്റ്റഡിയിൽ; ഒളിവിൽപോയ മറ്റൊരുപ്രതി മുഹമ്മദിനായി വലവീശി പൊലീസ്
ഏതുനിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്ന ബിനോയ് എപ്പോഴും കരുതിയിരുന്നു കൈയിലൊരു പിസ്റ്റൾ; ഞായറാഴ്ച ബാറിൽ നിന്ന് മദ്യപിച്ചിറങ്ങുമ്പോൾ പതറിപ്പോയത് പിന്നിൽ നിന്നുള്ള ആക്രമണത്തിൽ; കാപ്പ ചുമത്തി നാടുകടത്തിയ തുരുത്തിശേരി വിനു അതീവരഹസ്യമായി അത്താണിയിൽ എത്തിയത് അച്ഛനെ ആക്രമിച്ചതിലുള്ള പക വീട്ടാൻ; ഗില്ലാപ്പി എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന ബിനോയിയെ വകവരുത്താൻ ഗൂണ്ടാത്തലവൻ മലയാറ്റൂർ സന്തോഷും പദ്ധതിയിട്ടിരുന്നതായി പൊലീസ്
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഡൽഹിയിലെ കാമുകനരികിലേക്ക് വിമാനം കയറി; നാടുവിട്ടത് 14 വയസ്സുള്ള മകളെയും പതിനെട്ട് വയസ്സുള്ള മകനെയും ഉപേക്ഷിച്ച്; സൈബർ സെല്ലിന്റെ സഹായത്തോടെ വിമാനമാർഗമെത്തിയ പൊലീസ് രാജ്യതലസ്ഥാനത്തൂവെച്ച് വീട്ടമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു; ഭർത്താവിന്റെ വീട്ടിലെ കട്ടിലുൾപ്പെടെ എടുത്ത് വീട്ടമ്മ കാമുകന്റെ കൂടെ പോയതിന് പിന്നാലെ കോഴിക്കോട്ടുനിന്ന് ജയിലിൽ അവസാനിച്ച മറ്റൊരു ഒളിച്ചോട്ടം കൂടി
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ